Thursday, 2 July 2026

50 ലക്ഷം സമ്മാനം; നഷ്ടമായത് 2.5 ലക്ഷം

SHARE

 







കൊച്ചി: സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവ് 50 ലക്ഷം രൂപയുടെ സമ്മാനം അയച്ചിട്ടുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയിൽ നിന്ന് 2.5 ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ സൗത്ത് പോലീസ് കേസെടുത്തു.

എളംകുളം സ്വദേശിനിയാണ് തട്ടിപ്പിനിരയായത്. ജൂൺ 15-നാണ് സാമൂഹികമാധ്യമത്തിലൂടെ പരിചയപ്പെട്ട സുഹൃത്ത് 50 ലക്ഷം രൂപ വിലമതിക്കുന്ന സമ്മാനങ്ങൾ അടങ്ങിയ പാഴ്‌സൽ അയച്ചിട്ടുണ്ടെന്ന് അറിയിച്ചത്. പാഴ്‌സൽ കൈപ്പറ്റാൻ 'കസ്റ്റംസ് ക്ലിയറൻസ് ഫീസ്' അടയ്ക്കണമെന്ന് പറഞ്ഞ് പലതവണയായി പണം ആവശ്യപ്പെടുകയായിരുന്നു.

ഇത്തരത്തിൽ യുവതി ആകെ 2.50 ലക്ഷം രൂപ കൈമാറി. പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ നിന്ന് കർണാടക സ്റ്റേറ്റ് കോ-ഓപ്പറേറ്റീവ് അപ്പെക്സ് ബാങ്കിലെ ദിനേഷ് എന്നയാളുടെ അക്കൗണ്ടിലേക്കാണ് തുക അയച്ചത്.

പണം നൽകിയിട്ടും പാഴ്‌സൽ ലഭിക്കാതിരുന്നതോടെ തട്ടിപ്പ് മനസ്സിലാക്കിയ യുവതി പോലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.