Sunday, 5 July 2026

സ്വത്തുതർക്കം രക്തത്തിൽ; സഹോദരനെ വെട്ടിക്കൊന്നു

SHARE

 





കൊടുവള്ളി: കോഴിക്കോട് കൊടുവള്ളിയിൽ സ്വത്തുതർക്കത്തെ തുടർന്നുണ്ടായ സംഘർഷത്തിൽ സഹോദരൻ സഹോദരനെ വെട്ടിക്കൊലപ്പെടുത്തി. വലിയപറമ്പ് താന്നിരിക്കംപൊയിൽ സ്വദേശിയായ പ്രസാദ് (50) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മൂത്ത സഹോദരൻ പ്രമോദ് (54) പോലീസ് കസ്റ്റഡിയിലായി.

ശനിയാഴ്ച രാത്രി 10.30ഓടെയായിരുന്നു സംഭവം. ഒരേ വീട്ടിൽ താമസിച്ചിരുന്ന പ്രസാദും പ്രമോദും തമ്മിൽ സ്വത്ത് സംബന്ധിച്ച് വർഷങ്ങളായി തർക്കം നിലനിന്നിരുന്നതായി പോലീസ് അറിയിച്ചു. വിഷയം കോടതിവരെ എത്തിയിരുന്നുവെങ്കിലും പ്രശ്നം പരിഹരിക്കപ്പെട്ടിരുന്നില്ല.

ശനിയാഴ്ച രാത്രി മദ്യപാനത്തെ തുടർന്നുണ്ടായ വാക്കേറ്റമാണ് ഒടുവിൽ കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

കൂലിപ്പണിക്കാരനായ പ്രസാദും മരപ്പണിക്കാരനായ പ്രമോദും ഉൾപ്പെടുന്ന കുടുംബത്തിൽ നാല് മക്കളാണുള്ളത്. ഇവരിൽ മൂന്ന് ആൺമക്കളും അവിവാഹിതരാണ്. മാതാവ് 15 വർഷം മുമ്പും പിതാവ് അഞ്ച് വർഷം മുമ്പും മരണപ്പെട്ടിരുന്നു. ഏക സഹോദരി കൊടുവള്ളി കരുവൻപൊയിലിലും മറ്റൊരു സഹോദരൻ നരിക്കുനി അത്താണിയിലുമാണ് താമസിക്കുന്നത്.

സംഭവം പ്രദേശത്ത് വലിയ ഞെട്ടലിനും ദുഃഖത്തിനും ഇടയാക്കിയിരിക്കുകയാണ്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.