ആലപ്പുഴ: മീൻപിടിത്ത വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ സർക്കാർ പ്രഖ്യാപിച്ച 50,000 രൂപ സബ്സിഡി ഒരു വർഷത്തിലേറെയായിട്ടും ലഭിക്കാത്തതോടെ മത്സ്യത്തൊഴിലാളികൾ കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ഇതിനിടെ മണ്ണെണ്ണ പെർമിറ്റും റദ്ദാക്കിയതോടെ നിരവധി തൊഴിലാളികൾ ഇരട്ട ദുരിതത്തിലായിരിക്കുകയാണ്.
കാർബൺ ന്യൂട്രൽ പദ്ധതിയുടെ ഭാഗമായി മണ്ണെണ്ണ ഉപയോഗം കുറയ്ക്കാനുള്ള കേന്ദ്രസർക്കാരിന്റെ തീരുമാനത്തെ തുടർന്നാണ് സംസ്ഥാന സർക്കാർ മത്സ്യബന്ധന വള്ളങ്ങളിലെ മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി പെട്രോൾയന്ത്രങ്ങളാക്കി മാറ്റാൻ പദ്ധതി പ്രഖ്യാപിച്ചത്. ഇതിനായി ഒരു യന്ത്രം മാറ്റാൻ ആവശ്യമായ 1.10 ലക്ഷം രൂപയിൽ 50,000 രൂപ സബ്സിഡിയായി നൽകുമെന്നായിരുന്നു പ്രഖ്യാപനം.
സംസ്ഥാനത്ത് മത്സ്യത്തൊഴിലാളികൾ ഉപയോഗിക്കുന്ന ഏകദേശം 36,000 മണ്ണെണ്ണയന്ത്രങ്ങൾ ഘട്ടംഘട്ടമായി മാറ്റുകയാണ് ലക്ഷ്യം. ആദ്യഘട്ടത്തിൽ 500 മത്സ്യത്തൊഴിലാളികൾക്ക് സബ്സിഡി നൽകാനായിരുന്നു തീരുമാനം. മത്സ്യഫെഡ് മുഖേന പദ്ധതി നടപ്പാക്കിയതോടെ നിരവധി തൊഴിലാളികൾ സ്വന്തം പണം ചെലവഴിച്ച് പെട്രോൾയന്ത്രങ്ങളിലേക്ക് മാറുകയും സബ്സിഡിക്കായി അപേക്ഷ സമർപ്പിക്കുകയും ചെയ്തു. എന്നാൽ, ഒരു വർഷത്തിലേറെയായിട്ടും സബ്സിഡി ലഭിച്ചിട്ടില്ലെന്നാണ് പരാതി.
മണ്ണെണ്ണ ലഭ്യമായിരുന്ന കാലത്ത് കടം വാങ്ങിയെങ്കിലും മത്സ്യബന്ധനം തുടരാനായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. എന്നാൽ പെട്രോൾ കടം ലഭിക്കാത്തതിനാൽ ഇന്ധനച്ചെലവ് വഹിക്കാനും ബുദ്ധിമുട്ട് നേരിടുകയാണ്. ഇത് മത്സ്യബന്ധനത്തെ തന്നെ ബാധിക്കുന്ന സാഹചര്യമാണെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി യൂണിയൻ നേതാവ് ആന്റണി കുരിശിങ്കൽ പറഞ്ഞു.
സബ്സിഡി ലഭിക്കുമെന്ന പ്രതീക്ഷയിൽ ഭാര്യയുടെ സ്വർണം പണയപ്പെടുത്തി പെട്രോൾയന്ത്രം വാങ്ങിയെങ്കിലും ഒരു വർഷവും നാല് മാസവും കഴിഞ്ഞിട്ടും തുക ലഭിച്ചില്ലെന്ന് ഒരു മത്സ്യത്തൊഴിലാളി പറഞ്ഞു. വായ്പ തിരിച്ചടയ്ക്കാൻ ബാങ്കിന്റെ സമ്മർദം ശക്തമായതോടെ എന്ത് ചെയ്യണമെന്നറിയാത്ത അവസ്ഥയിലാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.