Wednesday, 1 July 2026

സ്വകാര്യ ബസുകൾക്ക് ആശ്വാസം; കെ.എസ്.ആർ.ടി.സി സമയം മാറും

SHARE

 





തിരുവനന്തപുരം: ഓർഡിനറി ബസുകളിൽ സ്ത്രീകൾക്ക് സൗജന്യ യാത്ര നടപ്പാക്കിയതിനെ തുടർന്ന് നഷ്ടം നേരിടുന്ന സ്വകാര്യ ബസുകൾക്ക് ആശ്വാസമൊരുക്കാൻ കെ.എസ്.ആർ.ടി.സി ബസുകളുടെ സർവീസ് സമയം പുനഃക്രമീകരിക്കാൻ തീരുമാനം. യാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാകാത്ത വിധത്തിൽ സ്വകാര്യ ബസുകളുമായി മത്സരിക്കുന്ന റൂട്ടുകളിലാണ് പുതിയ ക്രമീകരണം നടപ്പാക്കുക.

സ്വകാര്യ ബസുകൾക്കും യാത്രക്കാരെ ലഭിക്കുന്ന തരത്തിൽ കെ.എസ്.ആർ.ടി.സി ഓർഡിനറി ബസുകളുടെ യാത്രാസമയം അഞ്ച് മുതൽ പത്ത് മിനിറ്റ് വരെ മാറ്റാനാണ് നീക്കം. നിലവിൽ 3,125 ഓർഡിനറി ബസുകളിലാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചിട്ടുള്ളത്. ഇതിൽ ഏകദേശം 40 ശതമാനം ഷെഡ്യൂളുകളും സ്വകാര്യ ബസ് സർവീസുകളെ പ്രതികൂലമായി ബാധിക്കുന്നതായാണ് പ്രാഥമിക വിലയിരുത്തൽ.

വരുമാനം വർധിപ്പിക്കാൻ ലക്ഷ്യമിട്ട് തയ്യാറാക്കിയ നിലവിലെ ഷെഡ്യൂളുകൾ കാരണം ചില റൂട്ടുകളിൽ സ്വകാര്യ ബസുകളുമായി കെ.എസ്.ആർ.ടി.സി നേരിട്ട് മത്സരിച്ച് സർവീസ് നടത്തിയിരുന്നു. കൂടുതൽ യാത്രക്കാരെ ലഭിക്കുന്ന സമയക്രമം സ്വന്തമാക്കുന്നതിനായി റൂട്ട് കോൺഫറൻസുകളിലും തർക്കങ്ങൾ ഉണ്ടായിരുന്നുവെന്നും, യാത്രക്കാരുള്ള സ്വകാര്യ ബസുകൾക്ക് മുന്നിൽ കെ.എസ്.ആർ.ടി.സി ബസുകൾ ഓടിക്കുന്ന പ്രവണതയും ഉണ്ടായിരുന്നുവെന്നും റിപ്പോർട്ടുണ്ട്.

ഈ സാഹചര്യത്തിലാണ് സ്വകാര്യ ബസ് മേഖലയിലെ പ്രതിസന്ധി പരിഗണിച്ച് കെ.എസ്.ആർ.ടി.സി സർവീസുകളുടെ സമയക്രമത്തിൽ മാറ്റം വരുത്താൻ സർക്കാർ തീരുമാനിച്ചിരിക്കുന്നത്.






ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.