കൊച്ചി: കൊച്ചിയിൽ സംഘടിപ്പിച്ച വിവാദ 'ഓപ്പറേഷൻ തൂഫാൻ' ഐക്യദാർഢ്യ യോഗത്തെ ചൊല്ലിയുള്ള വിവാദം ശക്തമാകുന്നതിനിടെ വിശദീകരണവുമായി സംഘാടകനും തിരുവനന്തപുരം മുൻ ഡി.സി.സി അംഗവുമായ സുഹൈൽ ഷാജഹാൻ. ലഹരിക്കെതിരായ പോരാട്ടത്തിൽ പൊലീസ് മാത്രം പോരെന്നും വിഷയം കൈകാര്യം ചെയ്യാൻ കഴിവുള്ളവരും പങ്കാളികളാകണമെന്നും അദ്ദേഹം പറഞ്ഞു.
ഗുണ്ടകളെന്ന് പറഞ്ഞ് ആരെയും മാറ്റിനിർത്തില്ലെന്നും അങ്ങനെ ചെയ്താൽ ലഹരിക്കെതിരെ പോരാടാൻ അവർക്ക് ഇനി അവസരം ലഭിക്കില്ലെന്നും സുഹൈൽ ഷാജഹാൻ വ്യക്തമാക്കി.
വിവാദമായ യോഗത്തിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ. സുധാകരനും പങ്കെടുത്തിരുന്നു. എന്നാൽ, യോഗത്തെച്ചൊല്ലി ഉയർന്ന വിമർശനങ്ങളിൽ അദ്ദേഹം ഇതുവരെ പ്രതികരിച്ചിട്ടില്ല. യോഗത്തിൽ പങ്കെടുത്തവരിൽ ഒരാൾ ബാറിലുണ്ടായ ആക്രമണക്കേസിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായതും വിവാദത്തിന് കൂടുതൽ ആക്കം കൂട്ടിയിട്ടുണ്ട്.
അതേസമയം, 'തൂഫാൻ' യോഗം സ്വകാര്യ പരിപാടിയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണർ വ്യക്തമാക്കി. ഗുണ്ടകളുടെ സഹായം പൊലീസിന് ആവശ്യമില്ലെന്നും, സംഭവത്തിൽ ഇതുവരെ പ്രത്യേക അന്വേഷണം ആരംഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.