Wednesday, 5 August 2026

കാലവർഷക്കെടുതി - വ്യാപാര മേഖലക്കുള്ള സഹായത്തെ സ്വാഗതം ചെയ്ത് കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ

SHARE

 


എറണാകുളം : കാലവർഷക്കെടുതിയിൽ വെള്ളം കയറി കടകൾ നശിച്ചവർക്ക് 10000രൂപ ധനസഹായം നൽകുവാനുള്ള മന്ത്രിസഭാ യോഗ തീരുമാനത്തെ കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ സ്വാഗതം ചെയ്തു.  നാശനഷ്ടം ഉണ്ടായ എം എസ്‌ എം ഇ കൾക്കുൾപ്പെടെ വായ്പ പദ്ധതി നടപ്പാക്കുമെന്ന പ്രഖ്യാപനവും സ്വാഗതാർഹമാണ്. ബാങ്ക് വായ്പകൾക്ക് സർക്കാർ മാർജിൻ മണിയോ 9 ശതമാനം പലിശയോ നൽകുമെന്ന പ്രഖ്യാപനവും ദുരിതത്തിലായ വ്യാപാരമേഖലക്ക് ആശ്വാസകരമാണ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ മിന്നൽ പ്രളയത്തിലും വെള്ളക്കെട്ടിലും സംസ്ഥാനത്തുടനീളം നിരവധി ഹോട്ടൽ റെസ്റ്റോറന്റ് ബേക്കറികൾക്ക് നാശനഷ്‌ടം സംഭവിച്ചിട്ടുണ്ട്. അവ വീണ്ടും തുറന്ന് പ്രവർത്തിക്കുവാൻ സഹായം അഭ്യർത്ഥിച്ച് സംഘടന മുഖ്യമന്ത്രിക്ക്‌ നിവേദനം നൽകിയിരുന്നു.  നിവേദനത്തിലാവശ്യപ്പെട്ട ധനസഹായവും വായ്പ പദ്ധതിയും പ്രഖ്യാപിച്ചതിൽ മുഖ്യമന്ത്രിയോടും സർക്കാരിനോടും നന്ദി രേഖപ്പെടുത്തുന്നതായി കേരള ഹോട്ടൽ &റെസ്റ്റോറന്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ജി ജയപാലും ജനറൽ സെക്രട്ടറി എൻ അബ്ദുൾ റസാക്കും അറിയിച്ചു.









ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 



 
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.