Showing posts with label Business. Show all posts
Showing posts with label Business. Show all posts

Wednesday, 27 May 2026

ഗ്രീന്‍ എനര്‍ജി മുതല്‍ എഐ വരെ; കനേഡിയന്‍ കമ്പനികളെ ക്ഷണിച്ച് ഇന്ത്യ; ലക്ഷ്യം 5000 കോടി ഡോളറിന്റെ വ്യാപാരം

ഗ്രീന്‍ എനര്‍ജി മുതല്‍ എഐ വരെ; കനേഡിയന്‍ കമ്പനികളെ ക്ഷണിച്ച് ഇന്ത്യ; ലക്ഷ്യം 5000 കോടി ഡോളറിന്റെ വ്യാപാരം

ടൊറന്റോ: ഇന്ത്യയിലേക്കുള്ള നിക്ഷേപം വര്‍ധിപ്പിക്കാന്‍ ലക്ഷ്യമിട്ട് കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പിയുഷ് ഗോയല്‍ കാനഡയിലെ പ്രമുഖ കോര്‍പ്പറേറ്റ് നേതാക്കളും നിക്ഷേപകരുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യ-കാനഡ സാമ്പത്തിക ബന്ധം പുനരുജ്ജീവിപ്പിക്കുക, സ്വതന്ത്ര വ്യാപാര കരാറില്‍ ചര്‍ച്ചകള്‍ വേഗത്തിലാക്കുക തുടങ്ങിയ ഉദ്ദേശ്യങ്ങളും സന്ദര്‍ശനത്തിനുണ്ട്.

കാനഡ സന്ദര്‍ശനത്തിന്റെ ഭാഗമായി കേന്ദ്രമന്ത്രിക്കൊപ്പം 150 അംഗ വ്യവസായ പ്രതിനിധി സംഘമാണ് കാനഡയിലെത്തിയത്. ഇന്ത്യയില്‍ നിന്നുള്ള എഐ, ക്ലീന്‍ എനര്‍ജി, ഫാര്‍മ, ടെക്‌സ്‌റ്റൈല്‍സ്, ടെലകോം, ഇന്‍ഫ്രാസ്ട്രക്ചര്‍, ധാതുവ്യവസായം തുടങ്ങിയ മേഖലകളിലെ പ്രമുഖ കമ്പനികളുടെ പ്രതിനിധികളാണ് സംഘത്തിലുണ്ടായിരുന്നത്. ഇന്ത്യ-കാനഡ വ്യാപാരബന്ധം കൂടുതല്‍ ആഴത്തിലാക്കാനുള്ള ഇന്ത്യയുടെ വലിയ നീക്കമായാണ് ഇത് വിലയിരുത്തപ്പെടുന്നത്.

സന്ദര്‍ശനത്തിനിടെ പിയുഷ് ഗോയല്‍ കാനഡയിലെ പ്രമുഖ കമ്പനികളുടെ സിഇഒമാരുമായും നിക്ഷേപ സ്ഥാപനങ്ങളുമായും പ്രത്യേകം ചര്‍ച്ചകള്‍ നടത്തി. ഇന്‍ഫ്രാസ്ട്രക്ചര്‍, ഗ്രീന്‍ എനര്‍ജി, ഫിനാന്‍ഷ്യല്‍ സര്‍വീസസ്, ബാങ്കിങ്, ഫിന്‍ടെക്, ഇന്‍ഷുറന്‍സ്, ഫുഡ് പ്രോസസിംഗ്, ക്രിട്ടിക്കല്‍ മിനറല്‍സ് തുടങ്ങിയ മേഖലകളില്‍ ഇന്ത്യയില്‍ കൂടുതല്‍ നിക്ഷേപ സാധ്യതകള്‍ അദ്ദേഹം അവതരിപ്പിച്ചു.

കാനഡയിലെ പ്രമുഖ നിക്ഷേപ സ്ഥാപനങ്ങളായ പെന്‍ഷന്‍ ഫണ്ടുകളെയും ഇന്ത്യയിലേക്ക് ദീര്‍ഘകാല നിക്ഷേപങ്ങള്‍ക്ക് ക്ഷണിച്ചതായി റിപ്പോര്‍ട്ടുകളുണ്ട്. ഇന്ത്യയിലെ അടിസ്ഥാനസൗകര്യ വികസനം, ഡിജിറ്റല്‍ സമ്പദ്വ്യവസ്ഥ, പുനരുപയോഗ ഊര്‍ജ പദ്ധതികള്‍ എന്നിവയില്‍ വലിയ സാധ്യതകളുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇന്ത്യയും കാനഡയും തമ്മിലുള്ള വ്യാപാര കരാര്‍ ഈ വര്‍ഷം അവസാനത്തോടെ പൂര്‍ത്തിയാക്കാനാണ് ലക്ഷ്യമെന്ന് പിയുഷ് ഗോയല്‍ വ്യക്തമാക്കി. നിലവില്‍ ഏകദേശം 1700 കോടി ഡോളറിന്റെ വ്യാപാരമാണ് ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്നത്. 2030ഓടെ ഇത് 5000 കോടി ഡോളറാക്കി ഉയര്‍ത്തുകയാണ് ലക്ഷ്യമെന്നും മന്ത്രി പറഞ്ഞു.

കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി, വാണിജ്യ മന്ത്രി മനിന്ദര്‍ സിദ്ധു, വിദേശകാര്യ മന്ത്രി അനിത ആനന്ദ് എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതായും റിപ്പോര്‍ട്ടുകളുണ്ട്. ഊര്‍ജം, സാങ്കേതികവിദ്യ, കൃഷി, വിദ്യാഭ്യാസം, നിര്‍ണായക ധാതുക്കള്‍ തുടങ്ങിയ മേഖലകളില്‍ സഹകരണം വര്‍ധിപ്പിക്കാനുള്ള സാധ്യതകളും ചര്‍ച്ചയായി.

2023ല്‍ ഖലിസ്ഥാന്‍വാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്ക് ശേഷം ഇന്ത്യ-കാനഡ ബന്ധത്തില്‍ വിള്ളല്‍ വീണിരുന്നു. അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോക്ക് ഭരണം നഷ്ടപ്പെട്ടതോടെയാണ് ഇരു രാജ്യങ്ങളും വീണ്ടും സഹകരത്തിന്റെ പാതയിലെത്തിയത്. കാനഡ പ്രധാനമന്ത്രി മാര്‍ക് കാര്‍ണി അടുത്തിടെ ഇന്ത്യ സന്ദര്‍ശിച്ചതോടെ ബന്ധം പുനഃസ്ഥാപിക്കുന്നതിന് പുതിയ ഗതി ലഭിച്ചുവെന്നാണ് വിലയിരുത്തല്‍. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

ബൈജു രവീന്ദ്രന് ജയില്‍ ശിക്ഷ വിധിച്ച് സിംഗപ്പൂര്‍ കോടതി; ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശം

എഡ്-ടെക് കമ്പനിയായ ബൈജൂസിന്റെ സ്ഥാപകനും മലയാളിയുമായ ബൈജു രവീന്ദ്രന് സിംഗപ്പൂര്‍ കോടതി ആറ് മാസത്തെ ജയില്‍ശിക്ഷ വിധിച്ചു. കോടതിയലക്ഷ്യ കേസിലാണ് നടപടി. സ്വത്തുമായി ബന്ധപ്പെട്ട കേസില്‍ 2024 ഏപ്രില്‍ മുതലുള്ള നിരവധി ഉത്തരവുകള്‍ ലംഘിച്ചുവെന്ന് ചൂണ്ടിക്കാണിച്ചാണ് ബൈജുവിന് ശിക്ഷ വിധിച്ചത്. ബ്ലൂംബെര്‍ഗിനെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങളാണ് വാര്‍ത്ത പുറത്തുവിട്ടത്.

അധികൃതര്‍ക്ക് മുന്നില്‍ ഉടന്‍ കീഴടങ്ങാന്‍ നിര്‍ദേശിച്ച കോടതി, 68 ലക്ഷം രൂപയോളം (90,000 സിംഗപ്പൂര്‍ ഡോളര്‍) കെട്ടിവയ്ക്കാനും നിര്‍ദ്ദേശിച്ചു. കൂടാതെ ബീആര്‍ ഇന്‍വെസ്റ്റ്‌കോ എന്ന കമ്പനിയിലെ ഉടമസ്ഥാവകാശ രേഖകളും സമര്‍പ്പിക്കണമെന്ന് കോടതി ആവശ്യപ്പെട്ടതായി റിപ്പോര്‍ട്ടുകളില്‍ പറയുന്നു. യുഎസ് ഉള്‍പ്പെടെ വിവിധ രാജ്യങ്ങളില്‍ നിരവധി കേസുകള്‍ നേരിടുന്ന ബൈജുവിന് വലിയ തിരിച്ചടിയാണ് കോടതിവിധി. ഖത്തര്‍ ഹോള്‍ഡിങ് നല്കിയ ഹര്‍ജിയിലാണ് സിംഗപ്പൂര്‍ കോടതിയുടെ നിര്‍ണായക ഉത്തരവ്.

ഒരു കാലത്ത് ഇന്ത്യയിലെ ഏറ്റവും ഉയര്‍ന്ന മൂല്യമുള്ള സ്റ്റാര്‍ട്ടപ്പുകളിലൊന്നായിരുന്ന ബൈജൂസ് കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. ജീവനക്കാരുടെ പിരിച്ചുവിടല്‍, നിക്ഷേപകരുമായുള്ള തര്‍ക്കങ്ങള്‍, വായ്പ തിരിച്ചടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍, അക്കൗണ്ടിങ് വിവാദങ്ങള്‍, വിദേശ കോടതികളിലെ കേസുകള്‍ എന്നിവ കമ്പനിക്ക് വലിയ തിരിച്ചടിയായി മാറി.

അമേരിക്കന്‍ വായ്പദാതാക്കളില്‍ നിന്ന് സമാഹരിച്ച 1.2 ബില്യണ്‍ ഡോളര്‍ വായ്പയുമായി ബന്ധപ്പെട്ട നിയമപ്രശ്‌നങ്ങളും ഇപ്പോള്‍ ബൈജുവിനെ പിന്തുടരുന്ന പ്രധാന പ്രശ്‌നങ്ങളിലൊന്നാണ്. വായ്പ തുകയുടെ ഉപയോഗം, ആസ്തികളുടെ സ്ഥാനം, കമ്പനിയുടെ സാമ്പത്തിക ഇടപാടുകള്‍ എന്നിവയെച്ചൊല്ലി അമേരിക്കയിലും സിംഗപ്പൂരിലും കേസുകള്‍ തുടരുകയാണ്. ബൈജു രവീന്ദ്രന്‍ നിലവില്‍ എവിടെയാണെന്ന കാര്യത്തില്‍ വ്യക്തതയില്ല. കര്‍ശന നിയമങ്ങളുള്ള രാജ്യമാണ് സിംഗപ്പൂര്‍. അധികൃതര്‍ക്ക് മുന്നില്‍ ബൈജുവിന് കീഴടങ്ങേണ്ടി വന്നേക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 23 May 2026

ഇനി ഉൾഗ്രാമങ്ങളിലേക്കും വേഗത്തിൽ ഡെലിവറി; ഇന്ത്യ പോസ്റ്റുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്

ഇനി ഉൾഗ്രാമങ്ങളിലേക്കും വേഗത്തിൽ ഡെലിവറി; ഇന്ത്യ പോസ്റ്റുമായി കൈകോർത്ത് ഫ്ലിപ്കാർട്ട്

കാര്യക്ഷമമായ പാഴ്സൽ വിതരണത്തിനായി പ്രമുഖ ഇ-കൊമേഴ്സ് കമ്പനിയായ ഫ്ലിപ്കാർട്ട് തപാൽ വകുപ്പുമായി കരാർ ഒപ്പിട്ടു. തപാൽ വകുപ്പിന്റെ വിപുലമായ വിതരണ ശൃംഖലയും ഇന്ത്യയിലെ ഇ-കൊമേഴ്സ് രംഗത്തുള്ള ഫ്ലിപ്കാർട്ടിന്റെ ശക്തമായ സാന്നിധ്യവും സംയോജിപ്പിച്ച് രാജ്യത്തുടനീളം വിശ്വസനീയവും ഉപഭോക്തൃ സൗഹൃദവുമായ പാഴ്സൽ വിതരണ സേവനങ്ങൾ നൽകുകയാണ് ഈ പങ്കാളിത്തത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര വാർത്താവിനിമയ മന്ത്രാലയത്തിന് കീഴിലുള്ള തപാൽ വകുപ്പും ഫ്ലിപ്കാർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡും തമ്മിലാണ് വിതരണ സേവനങ്ങൾക്കായുള്ള ഈ കരാറിൽ ഒപ്പുവെച്ചിരിക്കുന്നത്. ഈ ധാരണപ്രകാരം ഇന്ത്യയിലുടനീളമുള്ള ഫ്ലിപ്കാർട്ട് ഓർഡറുകൾ ഉപഭോക്താക്കളുടെ കൈകളിൽ നേരിട്ടെത്തിക്കുന്ന സേവനം ഇന്ത്യ പോസ്റ്റ് നിർവ്വഹിക്കും.

ഈ കരാറിലൂടെ നഗരങ്ങളിലും  ഉൾഗ്രാമങ്ങളിലും ഉൾപ്പെടെ ഇന്ത്യ പോസ്റ്റിന്റെ വിപുലമായ ശൃംഖല ഉപയോഗപ്പെടുത്താൻ ഫ്ലിപ്കാർട്ടിന് സാധിക്കും. ഇതുവഴി സാധാരണയായി സേവനങ്ങൾ എത്തിച്ചേരാൻ ബുദ്ധിമുട്ടുള്ള വിദൂര പ്രദേശങ്ങളിലേക്ക് പോലും സുഗമമായി പാഴ്സലുകൾ എത്തിക്കാൻ കഴിയും. മുൻകൂട്ടി പണമടച്ചുള്ള പ്രീപെയ്ഡ് പാഴ്സലുകൾക്ക് പുറമെ ക്യാഷ്-ഓൺ-ഡെലിവറി പാഴ്സലുകളുടെ വിതരണം, ഒ.ടി.പി അധിഷ്ഠിത സുരക്ഷിത ഡെലിവറി പരിശോധന, തത്സമയ ഷിപ്പ്മെന്റ് ട്രാക്കിംഗ് (Real-time tracking) എന്നിവയും ഈ സേവനത്തിന്റെ ഭാഗമായി ലഭ്യമാകും.

വേഗതയേറിയ വിതരണം, മികച്ച പ്രവർത്തന ഏകോപനം, പാഴ്സലുകളുടെ നീക്കവും വിതരണവും എളുപ്പമാക്കുന്നതിനുള്ള സാങ്കേതിക വിദ്യകളുടെ സംയോജനം എന്നിവയ്ക്കാണ് ഈ കരാർ ഊന്നൽ നൽകുന്നത്. ഇന്ത്യയിൽ അതിവേഗം വളർന്നുവരുന്ന ഇ-കൊമേഴ്സ് മേഖലയ്ക്ക് ആവശ്യമായ ലോജിസ്റ്റിക്സ് ഇൻഫ്രാസ്ട്രക്ചറിനെ കൂടുതൽ ശക്തിപ്പെടുത്താൻ ഈ കൂട്ടായ്മ സഹായിക്കുമെന്നും പ്രസ്താവനയിൽ വ്യക്തമാക്കുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 21 May 2026

സകല വഴിയും തേടി ആർബിഐ, ലക്ഷ്യം രൂപയുടെ തകര്‍ച്ച തടയുക; പലിശ നിരക്കിൽ മാറ്റം വരുമോ?

സകല വഴിയും തേടി ആർബിഐ, ലക്ഷ്യം രൂപയുടെ തകര്‍ച്ച തടയുക; പലിശ നിരക്കിൽ മാറ്റം വരുമോ?

ഡോളറിനെതിരെ രൂപയുടെ മൂല്യം ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച നേരിടുന്ന സാഹചര്യത്തില്‍, രൂപയെ പിടിച്ചുനിര്‍ത്താന്‍ ലഭ്യമായ എല്ലാ വഴികളും തേടി റിസര്‍വ് ബാങ്ക്. പലിശ നിരക്ക് വര്‍ധിപ്പിക്കുക, കറന്‍സി സ്വാപ്പുകള്‍ വ്യാപിപ്പിക്കുക, വിദേശ നിക്ഷേപകരില്‍ നിന്നും പ്രവാസി ഇന്ത്യക്കാരില്‍ നിന്നും കൂടുതല്‍ ഡോളര്‍ ആകര്‍ഷിക്കുക തുടങ്ങിയ നിര്‍ണായക തീരുമാനങ്ങള്‍ ആര്‍ബിഐയുടെ സജീവ പരിഗണനയിലുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈയാഴ്ച ഡോളറിനെതിരെ രൂപയുടെ വിനിമയ മൂല്യം 97-ന് അടുത്തെത്തിയിരുന്നു. ഈ അടിയന്തര സാഹചര്യത്തില്‍ ആര്‍ബിഐ ഗവര്‍ണര്‍ സഞ്ജയ് മല്‍ഹോത്രയുടെ നേതൃത്വത്തില്‍ ഉന്നത ഉദ്യോഗസ്ഥര്‍ തുടര്‍ച്ചയായി യോഗങ്ങള്‍ ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിട്ടുണ്ട്. ഔദ്യോഗിക വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും, രൂപയുടെ തകര്‍ച്ച എത്രയും വേഗം തടയുക എന്നതാണ് ആര്‍ബിഐയുടെ ഇപ്പോഴത്തെ പ്രധാന ലക്ഷ്യമെന്നും ഇതിനായി എന്ത് നടപടിയെടുക്കാനും ബാങ്ക് തയ്യാറാണെന്നുമാണ് അടുത്ത വൃത്തങ്ങള്‍ നല്‍കുന്ന സൂചന.

പലിശ നിരക്ക് ഉടന്‍ കൂട്ടിയേക്കും

പലിശ നിരക്കുകള്‍ വര്‍ധിപ്പിക്കുക എന്നതാണ് പരിഗണനയിലുള്ള പ്രധാന മാര്‍ഗങ്ങളിലൊന്ന്. നിലവില്‍ 5.25 ശതമാനമാണ് അടിസ്ഥാന പലിശ നിരക്ക് (റിപ്പോ നിരക്ക്). ജൂണ്‍ 3 മുതല്‍ 5 വരെയാണ് ആര്‍ബിഐയുടെ പണനയ സമിതിയുടെ അടുത്ത യോഗം നടക്കേണ്ടത്. എന്നാല്‍ 2022 മേയ് മാസത്തില്‍ ചെയ്തതുപോലെ, യോഗത്തിന് കാത്തുനില്‍ക്കാതെ അടിയന്തരമായി പലിശ നിരക്കില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. വിലക്കയറ്റം രൂക്ഷമാകുന്നതിനാല്‍ വരും മാസങ്ങളില്‍ പലിശ നിരക്ക് കൂട്ടുമെന്ന് സാമ്പത്തിക വിദഗ്ധരും മുന്‍കൂട്ടി കാണുന്നുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 13 May 2026

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

ചാഞ്ചാടി സ്വർണവില: പവന് നാലായിരം രൂപ കുറഞ്ഞു

രാവിലെ കുത്തനെ കൂടിയ സ്വർണവില കുറഞ്ഞു. പവന് നാലായിരം രൂപയാണ് കുറഞ്ഞത്. ഒരു പവന്റെ വില 1, 19, 120 രൂപയായി. ഗ്രാമിന് 500 രൂപയും കുറഞ്ഞു. രാവിലെ ഒരു പവന് 10, 200 രൂപയാണ് കൂടിയിരുന്നു. സ്വർണ്ണത്തിന്റെയും വെള്ളിയുടെയും ഇറക്കുമതി തീരുവ 15% ഉയർത്തിയതോടെ സ്വർണ്ണവില കുത്തനെ കൂടിയത്.

ഇന്ത്യ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചതോടെ റോക്കറ്റ് പോലെ കുതിച്ചുയരുകയായിരുന്നു സ്വർണ്ണവില. വിദേശ നാണ്യ കരുതൽ ശേഖരത്തിന്റെ സമ്മർദ്ദം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് തീരുവ 15% ആക്കി ഇന്ത്യ ഉയർത്തിയത്. രൂപയുടെ വിലയിടിവിനെ പ്രതിരോധിക്കാൻ തീരുമാനം സഹായിക്കും എന്നാണ് വിലയിരുത്തൽ. എന്നാൽ കള്ളക്കടത്ത് വർദ്ധിക്കുന്നതിന് ഇടയാക്കുമെന്ന് കേരള ഗോൾഡ് ആൻഡ് സിൽവർ മാർച്ചെൻ്റ് അസോസിയേഷൻ ചൂണ്ടിക്കാട്ടി.

ഇന്നലെ ഒരു പവൻ സ്വർണത്തിന്റെ വില 1,12,960 രൂപയായിരുന്നു. രണ്ട് ദിവസങ്ങൾക്ക് മുമ്പ് 960 രൂപ ഉയർന്നതിന് ശേഷം ഇന്നലെ രാവിലെ പവന് 400 രൂപ കൂടി കൂടിയതിന് ശേഷമാണ് ഇന്ന് വീണ്ടും സ്വർണവില നിലവിട്ട് ഉയർന്നത്. പവന് ഈ മാസത്തെ ഏറ്റവും ഉയർന്ന നിരക്കാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 9 May 2026

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ

കല്യാണ്‍ ജ്വല്ലേഴ്‌സിന്റെ ലാഭത്തില്‍ 86% വളര്‍ച്ച; മൊത്തവരുമാനം 35,700 കോടിയിലേറെ

2025-26 സാമ്പത്തിക വര്‍ഷത്തില്‍ 35,700 കോടി രൂപയ്ക്കുമുകളില്‍ മൊത്ത വരുമാനം രേഖപ്പെടുത്തി കല്യാണ്‍ ജ്വല്ലേഴ്‌സ്. കമ്പനി പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇക്കഴിഞ്ഞ സാമ്പത്തിക വര്‍ഷം വരുമാനം 35,743 കോടി രൂപയായി ഉയര്‍ന്നു.

തൊട്ടുമുമ്പത്തെ സാമ്പത്തിക വര്‍ഷത്തില്‍ ഇത് 25,045 കോടി രൂപയായിരുന്നു. കമ്പനിക്ക് 43 ശതമാനത്തിന്റെ വളര്‍ച്ചയാണ് കൈവരിക്കാനായതെന്ന് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ രമേഷ് കല്യാണരാമന്‍ പറഞ്ഞു. 2026ല്‍ നികുതി കിഴിച്ച ശേഷമുള്ള ലാഭം (പിഎടി) 1,350 കോടി രൂപയായി. മുന്‍ വര്‍ഷം ഇത് 714 കോടി രൂപയായിരുന്നു. ലാഭത്തില്‍ 86 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.

2025-26 സാമ്പത്തിക വര്‍ഷത്തിന്റെ നാലാം പാദത്തില്‍ കമ്പനിയുടെ മൊത്ത വരുമാനം 10,275 കോടി രൂപയും പിഎടി 410 കോടി രൂപയുമായി. മുന്‍ വര്‍ഷത്തെ സമാന കാലയളവിനെ അപേക്ഷിച്ച് യഥാക്രമം 66 ശതമാനവും 118 ശതമാനവും വളര്‍ച്ചയാണ് ഉണ്ടായത്. ഇന്ത്യയിലെ സ്റ്റാന്‍ഡ് എലോണ്‍ പ്രവര്‍ത്തനങ്ങളില്‍ നാലാം പാദത്തില്‍ 8,994 കോടി രൂപയുടെ വരുമാനവും 366 കോടി രൂപയുടെ നികുതിക്കു ശേഷമുള്ള ലാഭവും കമ്പനി നേടി. ഇത് മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 68 ശതമാനവും 97 ശതമാനവും വളര്‍ച്ചയാണ്.

രാജ്യാന്തര വിപണികളിലെ പ്രവര്‍ത്തനങ്ങളില്‍ നിന്നും നാലാംപാദത്തില്‍ 1,157 കോടി രൂപയുടെ വരുമാനമാണ് ലഭിച്ചത്. മുന്‍ വര്‍ഷം ഇതേ കാലയളവില്‍ ഇത് 807 കോടി രൂപയായിരുന്നു. കമ്പനിയുടെ ഓണ്‍ലൈന്‍ - ഓഫ് ലൈന്‍ ലൈഫ്സ്‌റ്റൈല്‍ ജ്വല്ലറി പ്ലാറ്റ്‌ഫോമായ കാന്‍ഡിയര്‍
നാലാംപാദത്തില്‍ 131 കോടി രൂപയുടെ വരുമാനവും 3 കോടി രൂപയുടെ ലാഭവുമാണ് രേഖപ്പെടുത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 7 May 2026

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. വ്യാഴാഴ്ച ഉച്ചതിരിഞ്ഞ് 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 50 രൂപ കൂടി 14,025 രൂപയിലെത്തി. പവന് 400 രൂപ കൂടി 1,12,200 രൂപയിലാണ് വില്‍പ്പന പുരോഗമിക്കുന്നത്. ഈ മാസത്തെ ഉയര്‍ന്ന വിലയാണിത്. 18 കാരറ്റിന് 40 രൂപ കൂടി 11,525 രൂപയായി. 14 കാരറ്റിന് 8975, 9 കാരറ്റ് - 5790 രൂപ എന്നിങ്ങനെയാണ് ഗ്രാമിന് പുതിയ വില. വെള്ളിക്ക് ഗ്രാമിന് 270 രൂപയാണ് വില.

വ്യാഴാഴ്ച രാവിലെ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ഉയര്‍ന്നത്. ഇതോടെ ഇന്ന് ആകെ 640 രൂപയാണ് കൂടിയത്. കഴിഞ്ഞ ദിവസം 2000 രൂപയിലേറെ ഉയര്‍ന്നിരുന്നു. ഏതാനും നാളുകളായി വില കുറയുന്ന ട്രെന്‍ഡ് മാറുന്ന കാഴ്ചക്കാണ് സ്വര്‍ണ വിപണി കഴിഞ്ഞ രണ്ട് ദിവസമായി സാക്ഷ്യംവഹിക്കുന്നത്. വിവാഹ ആവശ്യങ്ങള്‍ക്കുള്‍പ്പെടെ സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂടിയതാണ് ആഭ്യന്തര വിപണിയില്‍ വില വര്‍ധനക്ക് കാരണമാകുന്നത്.

ആഗോള വിപണിയിലെ ചലനങ്ങള്‍ക്ക് അനുസൃതമായി ഒരേദിവസം തന്നെ പലതവണ സ്വര്‍ത്തിന് വില വ്യത്യാസം വരുന്നതും ശ്രദ്ധേയമാണ്. പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ എണ്ണവില ഉയരുന്നതും ഡോളര്‍ ശക്തമാകുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. വില ഉയരുന്നത് നിക്ഷേപകര്‍ക്ക് ആശ്വാസമാണെങ്കിലും ആഭരണങ്ങള്‍ വാങ്ങുന്നവര്‍ക്ക് ബാധ്യത ഏറുന്നുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Wednesday, 29 April 2026

മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

മുംബൈയിലെ ഫ്‌ലാറ്റും ഫാംഹൗസും; അനില്‍ അംബാനിയുടെ 3034 കോടി രൂപയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

അനില്‍ അംബാനിയുടെ മുംബൈയിലെ ഫ്‌ലാറ്റും മകന്‍ ജയ് അന്‍ഷുല്‍ അംബാനിയുടെ ഖണ്ഡാലയിലെ ഫാംഹൗസും കണ്ടുകെട്ടി ഇ ഡി. കള്ളപ്പണ ഇടപാട് കേസിലാണ് ഇഡിയുടെ നടപടി. 3034 കോടി രൂപയുടെ സ്വത്തുക്കളാണ് ഇഡി പുതുതായി കണ്ടുകെട്ടിയത്.

റിലയന്‍സ് കമ്യൂണിക്കേഷന്‍സിനെതിരായ കള്ളപണ, ബാങ്ക് ഫണ്ട് തട്ടിപ്പ് കേസിലാണ് 3034 കോടി രൂപയുടെ സ്വത്തുക്കള്‍ കണ്ടുകെട്ടിയത്. വസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്നത് തടയുന്നതിനും ബാങ്കുകളുടെയും പൊതുജനങ്ങളുടെയും താല്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനുമാണ് കള്ളപ്പണം വെളുപ്പിക്കല്‍ നിരോധന നിയമപ്രകാരം താല്‍ക്കാലിക ജപ്തിയെന്ന് ഇഡി പ്രസ്താവനയില്‍ വ്യക്തമാക്കി. റിലയന്‍സ് കമ്യൂണിക്കേഷന്‍സും മറ്റ് സ്ഥാപനങ്ങളും ആഭ്യന്തര, വിദേശ വായ്പദാതാക്കളില്‍ നിന്ന് വായ്പയെടുത്ത തുക വക മാറ്റിയതും ദുരുപയോഗം ചെയ്തതുമാണ് കേസിന് അടിസ്ഥാനമായുള്ളത്.

40125 കോടി രൂപ കുടിശ്ശികയാണെന്ന് ഇഡി പറയുന്നുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, എല്‍ഐസി തുടങ്ങിയവയാണ് പരാതി നല്‍കിയത്. കേസില്‍ നേരത്തെ റിലയന്‍സ് ഗ്രൂപ്പിന്റെ മൂന്ന് ഉദ്യോഗസ്ഥരെ ഇഡി അറസ്റ്റ് ചെയ്തിരുന്നു. രണ്ട് തവണയാണ് അനില്‍ അംബാനി ഇഡി ആസ്ഥാനത്ത് ചോദ്യം ചെയ്യലിനായി നേരിട്ട് ഹാജരായത്. അതേസമയം ഇഡി കണ്ടുകെട്ടിയ ചിലത് കുടുംബസ്വത്താണെന്നും അംബാനി കുടുംബം വ്യക്തമാക്കി. ഇഡി കേസില്‍ ഇതുവരെ 19,344 കോടി രൂപയുടെ സ്വത്തുക്കള്‍ ആണ് കണ്ടുകെട്ടിയത്.