Friday, 3 October 2025

രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക്   67 വർഷം തടവ്

രണ്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച പ്രതിക്ക് 67 വർഷം തടവ്

തിരുവനന്തപുരം: ചാക്കയിൽ രണ്ടു വയസുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പ്രതിയായ ഹസ്സൻകുട്ടിയ്ക്ക് 67 വർഷം കഠിന തടവ്. തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. ഇതിന് പുറമെ 12 ലക്ഷം രൂപ പിഴയും ഇയാൾ ഒടുക്കണം.

പ്രതി കുറ്റക്കാരനാണെന്ന് കോടതി നേരത്തെ കണ്ടെത്തിയിരുന്നു. കേസിൽ 41 സാക്ഷികളെ വിസ്തരിക്കുകയും 62 രേഖകളും 11 തൊണ്ടിമുതലുകളും ഹാജരാക്കുകയും ചെയ്തു. 2024 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം നടന്നത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍വേ പാളത്തിന് സമീപം മാതാപിതാക്കള്‍ക്കൊപ്പം കിടുന്നുറങ്ങുകയായിരുന്ന ആന്ധ്രാ സ്വദേശിയായ കുട്ടിയെയാണ് ഇയാള്‍ തട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കിയത്. നാടോടികളായിരുന്നു ഇവര്‍. കുട്ടിയെ കാണാതായ അന്നുതന്നെ അബോധാവസ്ഥയില്‍ റെയില്‍വേ സ്‌റ്റേഷന് സമീപമുള്ള പൊന്തക്കാടില്‍ നിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് പോലീസ് അന്വേഷണത്തില്‍ ഹസ്സന്‍കുട്ടിയാണ് കൃത്യത്തിന് പിന്നിലെന്ന് തിരിച്ചറിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈ-ഫൈ കട്ട് ചെയ്തു ; അമ്മയെ അടിച്ചുകൊന്ന മകന് വധശിക്ഷ നല്‍കണമെന്ന് പിതാവ്

വൈ-ഫൈ കട്ട് ചെയ്തു ; അമ്മയെ അടിച്ചുകൊന്ന മകന് വധശിക്ഷ നല്‍കണമെന്ന് പിതാവ്

ജയ്പൂരിലെ കര്‍ധാനിയില്‍ വീട്ടിനുള്ളില്‍ അമ്മയെ മര്‍ദ്ദിച്ചുകൊലപ്പെടുത്തിയ മകനെ പോലീസ് അറസ്റ്റു ചെയ്തു. നടുക്കുന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെയാണ് നവീന്‍ സിംഗിനെ പോലീസ് അറസ്റ്റുചെയ്തത്.  തിങ്കളാഴ്ചയാണ് സംഭവം നടന്നത്. അരുണ്‍ വിഹാറിലെ വീട്ടില്‍ അടുക്കളയില്‍ വച്ച് നവീന്‍ സിംഗ് അമ്മയെ അടിച്ചുകൊല്ലുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്മ വൈ-ഫൈ കട്ട് ചെയ്യുകയും എല്‍പിജി സിലിണ്ടര്‍ തീര്‍ന്നതിനെ തുടര്‍ന്ന് നവീനിനെ ശകാരിക്കുകയും ചെയ്തതാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഇതേച്ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നവീന്‍ അമ്മയെ ആക്രമിക്കുകയായിരുന്നു.

നവീനിന്റെ അച്ഛന്‍ ലക്ഷ്മണ്‍ സിംഗ് ഡല്‍ഹി പോലീസ് കോണ്‍സ്റ്റബിളും മുന്‍ സൈനിക ഉദ്യോഗസ്ഥനുമാണ്. ഇദ്ദേഹവും മകളും ചേര്‍ന്ന് ആക്രമണം തടയാന്‍ ശ്രമിച്ചെങ്കിലും പ്രതിയെ നിയന്ത്രിക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ലെന്ന് പോലീസ് വിശദമാക്കി. നവീന്‍ സിംഗ് മദ്യത്തിന് അടിമയായിരുന്നുവെന്നും അമ്മയുമായി പലപ്പോഴും വഴക്കിട്ടിരുന്നതായും പോലീസ് വെളിപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയറാമിന്റെ വീട്ടിൽ ശബരിമല സ്വർണപ്പാളിയുമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂജ; തെറ്റ് പറ്റിയെന്ന് നടൻ

ജയറാമിന്റെ വീട്ടിൽ ശബരിമല സ്വർണപ്പാളിയുമായി ഉണ്ണികൃഷ്ണൻ പോറ്റിയുടെ പൂജ; തെറ്റ് പറ്റിയെന്ന് നടൻ

                                                                                                                    (Photo Credits: News18)

 തിരുവനന്തപുരം: ശബരിമലയിലെ സ്വർണപ്പാളി വിവാദവുമായി ബന്ധപ്പെട്ട് തനിക്കെതിരെ ഉയർന്ന ആരോപണങ്ങളിൽ വിശദീകരണവുമായി നടൻ ജയറാം. ശബരിമലയിലേക്ക് നിർമ്മിച്ചു നൽകിയ സ്വർണവാതിൽ തൻ്റെ വീട്ടിലും അരമണിക്കൂറോളം പൂജിച്ചെന്ന് ജയറാം . ചെയ്തത് തെറ്റാണെന്നും ചെയ്യാൻ പാടിലായിരുന്നവെന്നും നടൻ വ്യക്തമാക്കി. 'ഒരു ഒമിനി വാനിന്റെ പിറകില്‍ കുറെ പ്ലാസ്റ്റിക് പേപ്പറുകളില്‍ പൊതിഞ്ഞ നിലയിലായിരുന്നു പാളികള്‍ ഉണ്ടായിരുന്നത്. ദേവസ്വം ബോര്‍ഡിലെ മറ്റ് അംഗങ്ങളാരും ഉണ്ടായിരുന്നില്ല.' ജയറാം കൂട്ടിച്ചേര്‍ത്തു.

പൂജയിൽ വീരമണി സ്വാമി പങ്കെടുത്തെന്നും താനാണ് അദ്ദേഹത്തെ വിളിച്ചതെന്നും നടൻ പറഞ്ഞു. വീരമണി പാട്ടുപാടുകയും താൻ പൂജയിൽ പങ്കെടുക്കുകയും ചെയ്തു. പൂജയിലൂടെ അയ്യപ്പനെ കൊണ്ടുപോകാൻ സാധിച്ചത് മഹാഭാഗ്യമായി കരുതുന്നുവെന്നും, ഇതൊന്നും പിൽക്കാലത്ത് വിവാദമാവുമെന്ന് അറിഞ്ഞിരുന്നില്ലെന്നും ജയറാം കൂട്ടിച്ചേർത്തു. ഉണ്ണികൃഷ്ണൻ പോറ്റിയുമായി തനിക്ക് ശബരിമലയിൽ വെച്ചുള്ള പരിചയമുണ്ടെന്നും എല്ലാ വർഷവും മകരവിളക്കിന് കാണാറുണ്ടെന്നും ജയറാം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി

എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനങ്ങൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി

ഓപ്പറേഷൻ സിന്ദൂരിനിടെ എഫ്-16, ജെ-17 ജെറ്റുകൾ ഉൾപ്പെടെയുള്ള പാകിസ്ഥാൻ യുദ്ധവിമാനൾ വെടിവെച്ചിട്ടതായി ഇന്ത്യൻ വ്യോമസേനാ മേധാവി എയർ മാർഷൽ അമർ പ്രീത് സിംഗ്.93-ാമത് വ്യോമസേനാ ദിനാഘോഷത്തോടനുബന്ധിച്ച് നടത്തിയ വാർഷിക പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിർത്തി കടന്നുള്ള നാല് ദിവസത്തെ ഏറ്റുമുട്ടലുകളിൽ ഇന്ത്യ പാകിസ്ഥാന്റെ നിരവധി വ്യോമതാവളങ്ങളും സൈനിക സ്ഥാപനങ്ങളും ആക്രമിച്ചുവെന്നും യുഎസ് നിർമിത എഫ് -16 വിമാനങ്ങളും ചൈനീസ് നിർമിത ജെ -17 വിമാനങ്ങളും ഒരു എഇഡബ്ല്യു & സി (എയർബോൺ ഏർലി വാണിംഗ് ആൻഡ് കൺട്രോൾ) ഉൾപ്പെടെ കുറഞ്ഞത് അഞ്ച് ഹൈടെക് യുദ്ധവിമാനങ്ങളെങ്കിലും നശിപ്പിച്ചുവെന്നും എയർ മാർഷൽ അമർ പ്രീത് സിംഗ് പറഞ്ഞു.

300 കിലോമീറ്ററിലധികം ദൂരെയുള്ള ഒരു ദീർഘദൂര ആക്രമണത്തിന്റെ വ്യക്തമായ തെളിവുകൾ ഇന്ത്യയുടെ പക്കലുണ്ട്. ഇന്ത്യൻ ആക്രമണത്തിൽ പാകിസ്ഥാന്റെ കുറഞ്ഞത് നാല് സ്ഥലങ്ങളെങ്കിലും റഡാറുകൾ, രണ്ട് സ്ഥലങ്ങളിലെ കമാൻഡ് ആൻഡ് കൺട്രോൾ സെന്ററുകൾ, രണ്ട് സ്ഥലങ്ങളിലെ റൺവേകൾ എന്നിവ തകർന്നെന്നും മൂന്ന് വ്യത്യസ്ത സ്റ്റേഷനുകളിലുള്ള അവയുടെ മൂന്ന് ഹാംഗറുകൾക്ക് കേടുപാടുകൾ സംഭവിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ  മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു : നടൻ അക്ഷയ്കുമാർ

ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിൽ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടു : നടൻ അക്ഷയ്കുമാർ

(Photo Credits: NDTV)

സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ലെന്ന് നടൻ അക്ഷയ് കുമാർ. തന്റെ ജീവിതത്തിൽ നടന്ന അസ്വസ്ഥമായ സംഭവം അക്ഷയ് കുമാർ വെള്ളിയാഴ്ച പങ്കുവെച്ചു. സൈബർ ഇടത്ത് കുട്ടികൾ സുരക്ഷിതരല്ല. തന്റെ മകളോട് ഒരാൾ നഗ്നചിത്രം ആവശ്യപ്പെട്ടുവെന്നും അദ്ദേഹം പറഞ്ഞു. ഓൺലൈൻ ഗെയിം കളിക്കുന്നതിനിടയിലാണ് സംഭവം. സൈബർ ഇടത്തെ കുറ്റകൃത്യങ്ങളെ കുറിച്ച് അവബോധം ഉണ്ടാക്കാനാണ് തുറന്നു പറയുന്നത്.

കുട്ടികൾക്ക് സ്കൂളിൽ നിന്നു തന്നെ സൈബർ കുറ്റകൃത്യങ്ങളെ കുറിച്ചുള്ള അവബോധം നൽകണമെന്നും അക്ഷയ് കുമാർ വ്യക്തമാക്കി. ഇന്ന് മുംബൈയിലെ പൊലീസ് ആസ്ഥാനത്ത് നടന്ന 2025 ലെ സൈബർ അവബോധ പരിപാടിയുടെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കവെയാണ് ബോളിവുഡ് നടൻ ഈ അനുഭവം വിവരിച്ചത്.

“കുറച്ച് മാസങ്ങൾക്ക് മുമ്പ് എന്റെ വീട്ടിൽ നടന്ന ഒരു ചെറിയ സംഭവം ഞാൻ നിങ്ങളോട് പറയാൻ ആഗ്രഹിക്കുന്നു. എന്റെ മകൾ ഒരു വീഡിയോ ഗെയിം കളിക്കുകയായിരുന്നു, നിങ്ങൾക്ക് ആരോടെങ്കിലും ഒപ്പം കളിക്കാൻ കഴിയുന്ന ചില വീഡിയോ ഗെയിമുകളുണ്ട്. നിങ്ങൾ ഒരു അജ്ഞാത അപരിചിതനോടൊപ്പം കളിക്കുകയാണ്. ഗെയിം കളിക്കുന്നതിനിടയിൽ, ചിലപ്പോൾ അവിടെ നിന്ന് ഒരു സന്ദേശം വരും. നീ ആണോ അതോ പെണ്ണോ? അപ്പോൾ അവൾ സ്ത്രീ എന്ന് മറുപടി നൽകി.

എന്നിട്ട് അവൻ ഒരു സന്ദേശം അയച്ചു. നിന്റെ നഗ്നചിത്രങ്ങൾ എനിക്ക് അയച്ചുതരാമോ? അത് എന്റെ മകളായിരുന്നു. അവൾ എല്ലാം ഓഫ് ചെയ്തു, എന്റെ ഭാര്യയോട് കാര്യങ്ങൾ പറഞ്ഞു. ഇങ്ങനെയാണ് കാര്യങ്ങൾ ആരംഭിക്കുന്നത്. ഇതും സൈബർ കുറ്റകൃത്യത്തിന്റെ ഭാഗമാണ്. നമ്മുടെ മഹാരാഷ്ട്ര സംസ്ഥാനത്ത്, ഏഴ്, എട്ട്, ഒമ്പത്, പത്ത് ക്ലാസുകളിൽ എല്ലാ ആഴ്ചയും, സൈബർ പീരിയഡ് എന്നൊരു സെഷൻ വേണമെന്ന് ഞാൻ മുഖ്യമന്ത്രിയോട് അഭ്യർത്ഥിക്കുന്നു. അവിടെ കുട്ടികൾക്ക് ഇതിനെക്കുറിച്ച് വിശദീകരിക്കണം. ഈ കുറ്റകൃത്യം തെരുവ് കുറ്റകൃത്യങ്ങളേക്കാൾ വലുതായിക്കൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾക്കെല്ലാവർക്കും അറിയാം. ഈ കുറ്റകൃത്യം അവസാനിപ്പിക്കേണ്ടത് വളരെ പ്രധാനമാണെന്നും” അക്ഷയ് വെളിപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങി ഒഴുക്കിൽപെട്ട രണ്ടാമത്തെ യുവാവിന്റെ മൃതദേഹവും കണ്ടെത്തി

കൊച്ചി: എറണാകുളം പിറവം രാമമം​ഗലത്ത് മൂവാറ്റുപുഴയാറിൽ കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. ഒപ്പം കുളിക്കാനിറങ്ങിയ ചോറ്റാനിക്കര സ്വദേശി ആൽബിന്റെ മൃതദേഹം ഇന്നലെ കണ്ടെത്തിയിരുന്നു. വയനാട് മാനന്തവാടി സ്വദേശി അർജുന്റെ മൃതദേഹമാണ് ഇന്ന് ഫയർഫോഴ്സ് നടത്തിയ പരിശോധനക്കൊടുവിൽ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ ഉച്ചയോടെയാണ് അപകടം നടന്നത്. മൂവാറ്റുപുഴ ഇലാഹിയ എഞ്ചിനീയറിം​ഗ് കോളേജിൽ നിന്ന് ബിരുദം പൂർത്തിയാക്കിയ 3 യുവാക്കളാണ് മൂവാറ്റുപുഴയാറിൽ കുളിക്കാനിറങ്ങിയത്. ഇവരിൽ രണ്ട് പേരാണ് ഒഴുക്കിൽപെട്ടത്. അതിൽ ആൽവിൻ ഏലിയാസ് എന്ന യുവാവിന്റെ മൃതദേഹം ഇന്നലെ നടത്തിയ തെരച്ചിലിൽ തന്നെ ലഭിച്ചിരുന്നു. 

ഇന്നലെ വൈകിയും തെരച്ചിൽ നടത്തിയെങ്കിലും അർജുന്റെ മൃതദേഹം കണ്ടെത്താൻ സാധിച്ചിരുന്നില്ല. ഒഴുക്കിൽപെട്ട ആ സ്ഥലത്ത് വെച്ച് തന്നെയാണ് ഉച്ചയോട് കൂടി മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. കോളേജിൽ ബിരുദദാന ചടങ്ങിൽ പങ്കെടുക്കാനെത്തിയതായിരുന്നു ഇവർ. കൊച്ചി സ്വദേശിയായ യുവാവിനൊപ്പമാണ് ഇവർ കുളിക്കാനെത്തിയത്. കൊച്ചി സ്വദേശിയായ യുവാവ് തന്നെയാണ് ഇവർ ഒഴുക്കിൽപെട്ട വിവരം തൊട്ടടുത്ത ഫയർഫോഴ്സ് ഓഫീസിൽ അറിയിച്ചത്. പിറവത്തുനിന്നുള്ള ഫയർഫോഴ്സ് സംഘവും സ്കൂബ ടീമുമാണ് തെരച്ചിൽ നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജുറലിന് കന്നി സെഞ്ചുറി, ജഡേജ സെഞ്ചുറിയിലേക്ക്; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു

ജുറലിന് കന്നി സെഞ്ചുറി, ജഡേജ സെഞ്ചുറിയിലേക്ക്; അഹമ്മദാബാദ് ടെസ്റ്റില്‍ ഇന്ത്യ പിടിമുറുക്കുന്നു

അഹമ്മദാബാദ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ആദ്യ ടെസ്റ്റില്‍ കെ എല്‍ രാഹുലിന് പുറമെ ധ്രുവ് ജുറലിനും (125) സെഞ്ചുറി. അഹമ്മദാബാദ്, നരേന്ദ്ര മോദി സ്‌റ്റേഡിയത്തില്‍ ജുറലിനൊപ്പം രവീന്ദ്ര ജഡേജയും (91) ക്രീസിലുണ്ട്. രണ്ടാം ദിനം ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 424 റണ്‍സെടുത്തിട്ടുണ്ട് ഇന്ത്യ. ഇപ്പോള്‍ 262 റണ്‍സിന്റെ ലീഡായി ഇന്ത്യക്ക്. നേരത്തെ, കെ എല്‍ രാഹുല്‍ സെഞ്ചുറി (100) നേടിയിരുന്നു. വിന്‍ഡീസിന് വേണ്ടി റോസ്റ്റണ്‍ ചേസ് രണ്ട് വിക്കറ്റ് വീഴ്ത്തി. വിന്‍ഡീസിന്റെ ആദ്യ ഇന്നിംഗ്‌സ് 162ന് അവസാനിച്ചിരുന്നു. നാല് വിക്കറ്റ് നേടിയ മുഹമ്മദ് സിറാജ്, മൂന്ന് പേരെ പുറത്താക്കിയ ജസ്പ്രിത് ബുമ്ര എന്നിവരാണ് വിന്‍ഡീസിനെ തകര്‍ത്തത്. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റ് വീഴ്ത്തി.

ഇന്ന് ശുഭ്മാന്‍ ഗില്‍ (50), രാഹുല്‍ എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 121 എന്ന നിലയിലാണ് ഇന്ത്യ രണ്ടാം ദിനം ആരംഭിച്ചത്. എന്നാല്‍ വ്യക്തിഗത സ്‌കോറിനോട് 32 റണ്‍സ് കൂടി കൂട്ടിചേര്‍ത്ത് ഗില്‍ മടങ്ങി. രാഹുലിനൊപ്പം 98 റണ്‍സ് ചേര്‍ക്കാന്‍ ഗില്ലിന് സാധിച്ചിരുന്നു. റോസ്റ്റണ്‍ ചേസിന്റെ പന്തില്‍ ജസ്റ്റിന്‍ ഗ്രീവ്സിനായിരുന്നു ക്യാച്ച്. ശേഷം, രാഹുല്‍ സെഞ്ചുറി പൂര്‍ത്തിയാക്കി. ടെസ്റ്റ് കരിയറില്‍ 11-ാം സെഞ്ചുറിയാണ് രാഹുല്‍ നേടിയത്. ഇന്ത്യയില്‍ രണ്ടാമത്തെ ടെസ്റ്റ് സെഞ്ചുറിയും. സെഞ്ചുറി പൂര്‍ത്തിയാക്കിയതിന് പിന്നലെ രാഹുല്‍ പുറത്തായി. ജോമല്‍ വറിക്കാന്റെ പന്തില്‍ ഷോര്‍ട്ട് കവറില്‍ ജസ്റ്റിന്‍ ഗ്രീവ്‌സിന് ക്യാച്ച്.

പിന്നാലെ ജുറല്‍ - ജഡേജ സഖ്യം ക്രീസില്‍ ഒത്തുചേര്‍ന്നു. ഇരുവരും ഇതുവരെ 206 റണ്‍സാണ് കൂട്ടിചേര്‍ത്തത്. ഇതിനിടെ ജുറല്‍ തന്റെ കന്നി സെഞ്ചുറി പൂര്‍ത്തിയാവുകയും ചെയ്തു. ഇതുവരെ മൂന്ന് സിക്‌സും 15 ഫോറും ജുറല്‍ നേടിയിട്ടുണ്ട്. ജഡേജയുടെ ഇന്നിംഗ്‌സില്‍ നാല് സിക്‌സും ആറ് ഫോറുമുണ്ട്. നേരത്തെ, നല്ല തുടക്കമായിരുന്നു ഇന്ത്യക്ക്. ഒന്നാം വിക്കറ്റില്‍ യശസ്വി ജയ്‌സ്വാള്‍ (36) രാഹുല്‍ സഖ്യം 68 റണ്‍സ് ചേര്‍ത്തു. എന്നാല്‍ ജയ്‌സ്വാളിനെ വീഴ്ത്താന്‍ വിന്‍ഡീസ് പേസര്‍ ജെയ്ഡന്‍ സീല്‍സിന് സാധിച്ചു. വിക്കറ്റ് കീപ്പര്‍ ഷായ് ഹോപ്പിന് ക്യാച്ച്. തുടര്‍ന്ന് ക്രീസിലെത്തിയ സായ് സുദര്‍ശന് (7) തിളങ്ങാനായില്ല. 19 പന്തുകള്‍ നേരിട്ട സായ് സുദര്‍ശനെ റോസ്റ്റണ്‍ ചേസ് വിക്കറ്റിന് മുന്നില്‍ കുടുക്കി. തുടര്‍ന്ന് ഒന്നാം ഗില്‍ - രാഹുല്‍ സഖ്യം വിക്കറ്റ് പോവാതെ കാത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 പത്തു  കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

പത്തു കുപ്പി മാഹി മദ്യവുമായി അന്തർ സംസ്ഥാന തൊഴിലാളി പിടിയിൽ

മലപ്പുറം: വില്‍പനക്കായി കൊണ്ടു വന്ന 10 കുപ്പി മാഹി മദ്യവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി എക്‌സൈിന്റെ പിടിയില്‍. ചത്തീസ്ഗഡ് സ്വദേശി സദാ ശിവോ ബഗേല്‍ (31) ആണ് തിരൂരങ്ങാടി സര്‍ക്കിള്‍ ഓഫീസിലെ അസി. എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വി.കെ. സൂരജ് അറസ്റ്റ് ചെയ്തത്. പരപ്പനങ്ങാടി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വെച്ചാ ണ് പിടികൂടിയത്. അസി. എക്‌സൈസ് ഇന്‍ സ്‌പെക്ടര്‍ അരവിന്ദന്‍, പ്രിവന്റീവ് ഓഫിസര്‍ ദിലീപ് കുമാര്‍, സിവില്‍ എക്‌സൈസ് ഓഫിസര്‍ മുഹമ്മദ് സാഹില്‍ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

കഴിഞ്ഞ രണ്ട് ദിവസം ബിവറേജ് ഔട്ട്ലെറ്റുകള്‍ അവധിയായതിനാല്‍ നേരത്തെ തന്നെ മാഹിയില്‍ നിന്ന് മദ്യം ശേഖരിച്ച് പ്രതി സൂക്ഷിക്കുകയും വില്‍പനക്കായി കൊണ്ടുവരികയുമായിരുന്നു. ഡ്രെ ഡേ ആയതിനാല്‍ മാഹിയില്‍ നിന്നും മറ്റും ട്രെയിന്‍ വഴി മദ്യം കടത്തി കൊണ്ടുവരുന്നുണ്ടെന്ന രഹസ്യ വിവരത്തെ തുടര്‍ന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നടത്തിയ പരിശോധയിലാണ് ഇയാള്‍ പിടിയിലായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി

ചികിത്സാ പിഴവ്, എട്ട് വയസ്സുകാരിയുടെ കൈ മുറിച്ചുമാറ്റിയതായി പരാതി

പാലക്കാട്: പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സാ പിഴവിനെ തുടർന്ന് എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയതായി പരാതി. പാലക്കാട് പല്ലശ്ശന സ്വദേശി വിനോദിനിയുടെ വലതു കൈ ആണ് മുറിച്ചുമാറ്റിയത്. ജില്ലാ ആശുപത്രിയിൽ നിന്ന് കുട്ടിക്ക് ശരിയായ ചികിത്സ ലഭിച്ചില്ലെന്ന് അമ്മ പ്രസീത  പറഞ്ഞു. കോഴിക്കോട് മെഡിക്കൽ കോളേജിൽ വെച്ചാണ് കുട്ടിയുടെ വലതു കൈ മുറിച്ചു മാറ്റിയത്.

കളിക്കുന്നതിനിടെ വീണപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ഒക്ടോബർ 24നാണ് സംഭവം ഉണ്ടായത്. അന്ന് തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. കൈയിൽ പ്ലാസ്റ്റർ ഇടുകയും ചെയ്തു. പ്ലാസ്റ്റർ ഇട്ട ശേഷവും കുട്ടിക്ക് വേദന ഉണ്ടെന്ന് അറിയിച്ചപ്പോൾ അഞ്ച് ദിവസം കഴിഞ്ഞ് വരാൻ ഡോക്ടർമാർ പറഞ്ഞു. പ്ലാസ്റ്റർ മാറ്റിയപ്പോൾ കുട്ടിയുടെ കൈയിൽ രക്തയോട്ടം നിലച്ചിരുന്നെന്നും കൈ അഴുകിയ നിലയിലായിരുന്നെന്നും അമ്മ പ്രസീത പറഞ്ഞു. പിന്നീട് തുടർ ചികിത്സക്കായി മറ്റൊരു ആശുപത്രിയെ സമീപിക്കാൻ ഡോക്ടർമാർ പറയുകയായിരുന്നു. സാമ്പത്തിക ബുദ്ധിമുട്ടുള്ളതിനാൽ സ്വകാര്യ ആശുപത്രിയിൽ പോകാനുള്ള ശേഷി ഇല്ലായിരുന്നു. തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുട്ടിയെ എത്തിക്കുകയായിരുന്നു.

എന്നാൽ എട്ട് വയസ്സുകാരിയുടെ കൈ മുറിച്ച് മാറ്റിയ സംഭവവുമായി ബന്ധപ്പെട്ട് വീഴ്ച പറ്റിയിട്ടില്ലെന്ന് പാലക്കാട് ജില്ലാ ആശുപത്രി അധികൃതർ. ആശുപത്രിയുടെ ഭാഗത്തു നിന്ന് ഒരു വീഴ്ചയും സംഭവിച്ചിട്ടില്ല. സാധാരണ പോലെ തന്നെ എല്ലാ ചികിത്സയും നൽകിയിരുന്നു. സംഭവിച്ചത് അപൂർവങ്ങളിൽ അപൂർവമായ കാര്യമാണെന്ന് ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ. ജയശ്രീ  പറഞ്ഞു. കുട്ടിക്ക് വേദന വന്നിട്ടും ആശുപത്രിയിലെത്തിക്കാൻ വൈകി. അതിനാലാണ് ഈ ഒരു സ്ഥിതിയിലേക്കെത്തിയതെന്നും ആശുപത്രി സൂപ്രണ്ട് പറഞ്ഞു. സംഭവത്തിൽ പൂർണമായും കുട്ടിയുടെ രക്ഷിതാക്കളെ കുറ്റപ്പെടത്തുകയാണ് ആശുപത്രി അധികൃതർ ചെയ്യുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Thursday, 2 October 2025

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

147 രൂപ വിലകുറച്ച് വെളിച്ചെണ്ണ ലഭിക്കും, മട്ടയ്ക്കും ജയ അരിക്കും 33 രൂപ മാത്രം; 13 ഇനങ്ങൾ വൻ വിലക്കുറവിൽ സപ്ലൈകോയിലൂടെ

 തിരുവനന്തപുരം: സംസ്ഥാന സർക്കാർ സ്ഥാപനമായ സപ്ലൈകോയിൽ പൊതുവിപണയെ അപേക്ഷിച്ച് മികച്ച അവശ്യസാധനങ്ങൾക്ക് വൻ വിലക്കുറവ്. 2025 സെപ്റ്റംബർ 29-ലെ കണക്കനുസരിച്ചുള്ള ഈ വിലക്കുറവ് സാധാരണക്കാർക്ക് വലിയ ആശ്വാസമാണ് നൽകുന്നത്. സബ്‌സിഡി നിരക്കിൽ സാധനങ്ങൾ വാങ്ങുന്നതിനായി ഉപഭോക്താക്കൾ റേഷൻ കാർഡ് കരുതേണ്ടതുണ്ട്.

പ്രധാന ഇനങ്ങളും വിലയും (ഒരു കിലോയ്ക്ക്)

അരി ഉൾപ്പെടെയുള്ള പ്രധാന പലവ്യഞ്ജനങ്ങൾക്ക് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയാണുള്ളത്. ജയ അരി, കുറുവ അരി, മട്ട അരി എന്നിവയെല്ലാം കിലോയ്ക്ക് 33 രൂപ എന്ന ഏകീകൃത വിലയിലാണ് ലഭിക്കുക. പച്ചരി കിലോയ്ക്ക് 29 രൂപ മാത്രമാണ് വില. ചെറുപയർ കിലോയ്ക്ക് 85 രൂപ, ഉഴുന്ന് 90 രൂപ, കടല 65 രൂപ, വൻപയർ 70 രൂപ എന്നിങ്ങനെയാണ് പയറുവ‍ർഗങ്ങളുടെ വില. കിലോയ്ക്ക് പൊതുവിപണിയിൽ നൂറിന് മുകളിൽ വിലയുള്ള ഉത്പന്നങ്ങളാണിത്.

തുവരപ്പരിപ്പിന് സബ്‌സിഡി നിരക്കിൽ 88 രൂപയാണ് വില. മറ്റ് അവശ്യവസ്തുക്കളിൽ, മുളക് ഒരു 115 രൂപ 50 പൈസയ്ക്ക് ലഭിക്കും. പൊതു വിപണിയിൽ കിലോയ്ക്ക് 46 രൂപ 21 പൈസ വിലയുള്ള പഞ്ചസാര സപ്ലൈകോയിൽ 34 രൂപ 65 പൈസയ്ക്ക് ലഭിക്കും. വെളിച്ചെണ്ണ വാങ്ങുമ്പോൾ അര ലിറ്റർ സബ്‌സിഡി നിരക്കിലും ശേഷിക്കുന്ന അര ലിറ്റർ പൊതുവിപണി നിരക്കിലുമാണ് ലഭിക്കുക. ഒരു ലിറ്റർ വെളിച്ചെണ്ണയുടെ ആകെ വില 319 രൂപയാണ്. പൊതുവിപണയിൽ 466 രൂപ 38 പൈസ വിലയുള്ള വെളിച്ചെണ്ണയാണ് സപ്ലൈകോയിൽ വളരെ കുറഞ്ഞ വിലയ്ക്ക് ലഭ്യമാക്കിയിട്ടുള്ളത്.

recommended by

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി

ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട് തർക്കം; ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി

ഇടുക്കി: ഇടുക്കി അണക്കരയിൽ ഗ്യാസ് ഏജൻസി ജീവനക്കാരനെ തൂണിൽ കെട്ടിയിട്ട് മർദിച്ചതായി പരാതി. ഏജൻസി ജീവനക്കാരായ പ്രതീക്ഷ, ജിസ്‌മോൻ എന്നിവർക്കാണ് മർദനമേറ്റത്. ഗ്യാസ് കണക്ഷൻ നൽകുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.

പരിക്കേറ്റ രണ്ടുപേരും ആശുപത്രിയിൽ ചികിത്സ തേടി. മർദനത്തിൽ രണ്ടുപേരെ കുമളി പൊലീസ് അറസ്റ്റ് ചെയ്തു. അഞ്ചുപേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

മാലിന്യ പ്രശ്നം പരിഹരിച്ചില്ല; കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനനെ കയ്യേറ്റം ചെയ്‌ത്‌ നാട്ടുകാർ

കണ്ണൂർ കൂത്തുപറമ്പ് എംഎൽഎ കെ പി മോഹനന് നേരെ കയ്യേറ്റം. പെരിങ്ങത്തൂർ കരിയാട് വെച്ചാണ് കയ്യേറ്റമുണ്ടായത്. മാലിന്യ പ്രശ്നത്തിൻ്റെ പേരിൽ പ്രതിഷേധിക്കുന്ന നാട്ടുകാർക്കിടയിലൂടെ എംഎൽഎ നടന്ന് പോകാൻ നോക്കിയപ്പോഴാണ് കയ്യേറ്റം ഉണ്ടായത്.

പെരിങ്ങത്തൂരിൽ അങ്കണവാടി ഉദ്ഘാടനത്തിനായാണ് കെ പി മോഹനൻ എത്തിയത്. ഇതിന് സമീപമായി മാസങ്ങളായി ഒരു ഡയാലിസിസ് സെന്റർ പ്രവർത്തിക്കുന്നുണ്ട്. ഇവിടുത്തെ മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന പ്രശ്നം ഉന്നയിച്ചുകൊണ്ട് നാട്ടുകാർ പ്രതിഷേധം നടത്തിവരികയായിരുന്നു. സംഭവം നടക്കുമ്പോൾ എംഎൽഎ ഒറ്റയ്ക്കാണ് ഉണ്ടായിരുന്നത്. ഒപ്പം പാർട്ടിക്കാരോ, സഹായികളോ ഉണ്ടായിരുന്നില്ല. പ്രകോപിതരായ പ്രതിഷേധക്കാർ എംഎൽഎയെ പിടിച്ചു തള്ളുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്തു. വലിയ വാക്കേറ്റവും ഉണ്ടായി. സംഭവത്തിൽ എംഎൽഎ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ 10 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്; സംഭലിൽ 10 വർഷം പഴക്കമുള്ള മസ്ജിദിന്റെ ഭാഗം പൊളിച്ചു നീക്കി

ഉത്തർപ്രദേശിൽ വീണ്ടും ബുൾഡോസർ രാജ്. സംഭലിലെ രാരിബുസൂർഗ് ഗ്രാമത്തിലെ ഒരു മസ്ജിതിന്റെ ഭാഗം പൊളിച്ചു നീക്കി.10 വർഷം പഴക്കമുള്ള മസ്ജിദിനെതിരെയാണ് നടപടി. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. സ്ഥലത്ത് വൻ പൊലീസ് സന്നാഹം ഏർപ്പെടുത്തി. 30 ദിവസം മുമ്പ് നോട്ടീസ് നൽകിയിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.

മസ്ജിദിന്‍റെ ഒരു ഭാഗം സമീപത്തെ തടാകത്തിന് സമീപത്താണ് നിര്‍മിച്ചിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. ഇതിന് പുറമെ സമീപത്തെ കല്യാണ മണ്ഡപവും പൊളിച്ചുനീക്കുന്നുണ്ട്. വളരെക്കാലമായി ഭൂമി അനധികൃതമായി കൈവശപ്പെടുത്തിയിരിക്കുകയായിരുന്നുവെന്നും നോട്ടീസ് നൽകിയിട്ടും അനധികൃത നിർമാണം നീക്കിയില്ലെന്നുമാണ് അധികൃതരുടെ ആരോപണം.

സർക്കാർ ഭൂമിയിലെ ഏതെങ്കിലും തരത്തിലുള്ള നിയമവിരുദ്ധമായ കൈയേറ്റമോ നിർമാണമോ അനുവദിക്കില്ലെന്ന് അധികൃതർ പറയുന്നു. അസ്‌മോലി പൊലീസ് സ്റ്റേൻ പരിധിയിലാണ് പള്ളി പൊളിച്ചുനീക്കുന്നത്.ഡ്രോൺ കാമറയുടെ സഹായത്തോടെ പ്രദേശങ്ങൾ പൊലീസ് നിരീക്ഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലായിൽ  നിന്നും  പെരുമ്പാമ്പിനെ പിടികൂടി

പാലായിൽ നിന്നും പെരുമ്പാമ്പിനെ പിടികൂടി

പാലാ ഹോട്ടൽ മഹാറാണിയിൽനിന്നും കേരള വനംവകുപ്പിന്റെ സർപ്പാ റെസ്ക്യൂ ടീം പിടികൂടിയ പെരുമ്പാമ്പ്
 
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാക് അധീന കശ്മീരിൽ അണയാതെ പ്രതിഷേധം, മരണസംഖ്യ ഉയരുന്നു

പാക് അധീന കശ്മീരിൽ അണയാതെ പ്രതിഷേധം, മരണസംഖ്യ ഉയരുന്നു

ദില്ലി: പാക് അധിനിവേശ കശ്മീരിൽ (പിഒകെ) അണയാതെ പ്രതിഷേധം. ഇതുവരെയുണ്ടായ സംഘർഷത്തിൽ മരണസംഖ്യ ഒമ്പത് കവിഞ്ഞു. അടിസ്ഥാന അവകാശങ്ങൾക്കായി തെരുവിലിറങ്ങിയവരെ അടിച്ചമർത്താൻ കൂടുതൽ സൈനികരെ വ്യോമമാർഗം വിന്യസിച്ചു. ജമ്മു കശ്മീർ ജോയിന്റ് അവാമി ആക്ഷൻ കമ്മിറ്റി (ജെകെജെഎസി) യും സർക്കാരും നടത്തിയ ചർച്ചകൾ പരാജയപ്പെട്ടതിനെത്തുടർന്ന് പ്രതിഷേധം തെരുവുകളിലേക്ക് വ്യാപിച്ചു. സർക്കാർ ഉദ്യോഗസ്ഥർക്കുള്ള പ്രത്യേക അലവൻസുകൾ അവസാനിപ്പിക്കുക, പാകിസ്ഥാനിലെ മറ്റ് ഭാഗങ്ങളിലെ സബ്‌സിഡികൾ പോലെ കിഴിവ് നിരക്കിൽ വൈദ്യുതിയും ഗോതമ്പും വിതരണം ചെയ്യുക എന്നിവയുൾപ്പെടെ 38 ഇന ആവശ്യങ്ങളാണ് സംഘടന മുന്നോട്ട് വെച്ചത്. എന്നാൽ, പഞ്ചാബിൽ നിന്ന് സൈന്യത്തെ ഇറക്കി പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തു. മുസാഫറാബാദിൽ അഞ്ച് പേരും ധീർകോട്ടിൽ അഞ്ച് പേരും ദാദ്യാൽ മേഖലകളിൽ രണ്ട് പേരും കൊല്ലപ്പെട്ടു. കുറഞ്ഞത് മൂന്ന് പോലീസ് ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടുവെന്ന് അനൗദ്യോ​ഗിക റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, പാകിസ്ഥാൻ നിയമിച്ച പി‌ഒ‌കെ പ്രധാനമന്ത്രി ഇന്ത്യക്കെതിരെ പരോക്ഷമായി രം​ഗത്തെത്തി. ജനങ്ങളുടെ ആവശ്യങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാൻ ശ്രമിക്കുകയാണെന്നും ആസാദ് കശ്മീരിൽ അക്രമം ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ശത്രുവിന് അതിൽ നിന്ന് പ്രയോജനം ലഭിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ലെന്നും ഇന്ത്യയുടെ പേര് പറയാതെ പി‌ഒ‌കെ പ്രധാനമന്ത്രി ചൗധരി അൻവർ-ഉൾ-ഹഖ് പറഞ്ഞു.

പ്രതിഷേധക്കാരുടെ ഭൂരിഭാഗം ആവശ്യങ്ങളും ഇതിനകം അംഗീകരിച്ചിട്ടുണ്ടെന്ന് പ്രക്ഷോഭങ്ങൾ ഫലം കാണില്ലെന്നും അൻവർ-ഉൾ-ഹഖ് അവകാശപ്പെട്ടു. പി‌ഒ‌കെ പ്രതിഷേധങ്ങൾ ഇന്ത്യക്ക് പ്രയോജനം ചെയ്യുമെന്ന അടിസ്ഥാനരഹിതമായ അവകാശവാദങ്ങൾ പാകിസ്ഥാൻ മാധ്യമങ്ങളും ആരോപിച്ചു. പ്രതിഷേധങ്ങളെക്കുറിച്ചുള്ള നുണകളുടെ കൊടുങ്കാറ്റ് പുതിയ കാര്യമല്ലെന്നും ന്യൂഡൽഹിയിലെ വളരെ പഴയതും വളരെ ക്ഷീണിതവുമായ ഒരു പുസ്തകത്തിലെ ഏറ്റവും പുതിയ അധ്യായമാണിതെന്നും ഡെയ്ലി പാകിസ്ഥാൻ എന്ന മാധ്യമം എഴുതി. ഇന്ത്യയുടെ കുപ്രസിദ്ധ രഹസ്യാന്വേഷണ ഏജൻസിയായ റോയുമായി ബന്ധപ്പെട്ട നെറ്റ്‌വർക്കുകൾ ഉപയോ​ഗിച്ച് സോഷ്യൽ മീഡിയയിൽ വ്യാജങ്ങളുടെ പ്രളയം നിറച്ചുവെന്നും വ്യാജ വീഡിയോകൾ, കൃത്രിമ ചിത്രങ്ങൾ, ബന്ധമില്ലാത്ത ക്ലിപ്പിംഗുകൾ എന്നിവ വീണ്ടും പാക്കേജുചെയ്‌ത് സായുധ കലാപത്തിന്റെ തെളിവായി അവതരിപ്പിച്ചുവെന്നും ഇവർ ആരോപിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

7000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്, 50 എംപി സെല്‍ഫി ക്യാമറ; ഐക്യു 15 ലോഞ്ച് ഉടന്‍

7000 എംഎഎച്ച് ബാറ്ററി, സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്, 50 എംപി സെല്‍ഫി ക്യാമറ; ഐക്യു 15 ലോഞ്ച് ഉടന്‍

 ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യു അടുത്ത ഫ്ലഗ്‌ഷിപ്പ് മൊബൈലായ ഐക്യു 15 (iQOO 15) ചൈനയില്‍ ഈ മാസം അവതരിപ്പിക്കും. ഇതിന് പിന്നാലെ ഇന്ത്യയടക്കമുള്ള വിപണികള്‍ക്കായി ഐക്യു 15ന്‍റെ ആഗോള ലോഞ്ചുമുണ്ടാകും. ലോഞ്ചിന്‍റെ കൃത്യമായ തീയതികള്‍ കമ്പനി പ്രഖ്യാപിക്കുന്നതേയുള്ളൂ. പ്രകാശനത്തിന് മുന്നോടിയായി ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണിന്‍റെ പ്രൊസസര്‍, ക്യാമറ, ബാറ്ററി അടക്കമുള്ള ഫീച്ചറുകള്‍ പുറത്തുവന്നു. സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 പ്രൊസസറിലാണ് ഐക്യു 15 എത്തുക എന്നാണ് ദി മിന്‍റിന്‍റെ റിപ്പോര്‍ട്ട്.

6.85 ഇഞ്ച് 2K സാംസങ് ഫ്ലാറ്റ് ഡിസ്‌പ്ലെയോടെയാണ് ഐക്യു 15 സ്‌മാര്‍ട്ട്‌ഫോണ്‍ വിപണിയിലെത്തുക എന്നാണ് സൂചന. 144 ഹെര്‍ട്‌സ് റിഫ്രഷ് റേറ്റ് ഉറപ്പുനല്‍കുന്ന ഡിസ്‌പ്ലെയായിരിക്കുമിത്. ഐക്യു 15ല്‍ ഉള്‍പ്പെടുക പുത്തന്‍ സ്‌നാപ്‌ഡ്രാഗണ്‍ 8 എലൈറ്റ് ജെന്‍ 5 ചിപ്പാണെന്ന് (Snapdragon 8 Elite Gen 5 processor) ഇതിനകം ഉറപ്പായിട്ടുണ്ട്. ഐക്യു തന്നെ വികസിപ്പിച്ച ക്യു3 ചിപ്പും ഇതിലുണ്ടാകും എന്ന് സ്ഥിരീകരിക്കാത്ത വിവരങ്ങളുണ്ട്. മുന്‍ഭാഗത്ത് 50 എംപിയുടെ സെല്‍ഫി ക്യാമറ വരുമ്പോള്‍ റിയര്‍ ക്യാമറ വിശദാംശങ്ങള്‍ ഇതുവരെ പുറത്തായിട്ടില്ല. ഐക്യു 15ല്‍ 7,000 എംഎഎച്ചിന്‍റെ വലിയ ബാറ്ററിയും 100 വാട്‌സ് വയേര്‍ഡ് ഫാസ്റ്റ് ചാര്‍ജിംഗ് പിന്തുണയും വരുമെന്ന സൂചനയും പ്രതീക്ഷ നല്‍കുന്നതാണ്. മുന്‍ഗാമിയിലെ പോലെ തന്നെ ഐപി68, ഐപി69 റേറ്റിംഗ് ആവും ഐക്യു 15നും വരാനാണ് സാധ്യത.