Monday, 6 October 2025

പരിപ്പ് കറിയില്‍ പുഴുവിനെ കണ്ടെത്തി; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി

പരിപ്പ് കറിയില്‍ പുഴുവിനെ കണ്ടെത്തി; വന്ദേഭാരത് ട്രെയിനിലെ ഭക്ഷണത്തെക്കുറിച്ച് പരാതി

കൊച്ചി: വന്ദേഭാരത് എക്‌സ്പ്രസ് ട്രെയിനിലെ ഭക്ഷണത്തിനെതിരെ വീണ്ടും പരാതി. മംഗളൂരു- തിരുവനന്തപുരം എക്‌സ്പ്രസില്‍ ഈ മാസം രണ്ടിന് ഉച്ചയ്ക്ക് ചോറിനൊപ്പം ലഭിച്ച പരിപ്പ് കറിയില്‍ നിറയെ പുഴുക്കളായിരുന്നു എന്നാണ് മംഗളൂരു സ്വദേശിനിയായ സൗമിനിയുടെ പരാതി. തൃശ്ശൂരില്‍ നിന്നായിരുന്നു സൗമിനിയും അവരുടെ മൂന്ന് കുടുംബാംഗങ്ങളും വന്ദേഭാരതില്‍ കയറിയത്. ഇതേത്തുടര്‍ന്ന് ലഭിച്ച ഉച്ചഭക്ഷണത്തിലാണ് പുഴുവിനെ കണ്ടത്. തങ്ങള്‍ക്ക് കൂടാതെ മറ്റ് യാത്രക്കാര്‍ക്കും ഇതേ പ്രശ്‌നമുണ്ടായിരുന്നതായി സൗമിനി പറഞ്ഞു.

'കുറച്ച് നാളുകള്‍ക്ക് മുന്‍പ് വന്ദേഭാരത് ഭക്ഷണത്തില്‍ പുഴുവിനെ കണ്ടെത്തി എന്ന വാര്‍ത്ത വന്നിരുന്നതിനാല്‍ ഭക്ഷണം കഴിക്കുമ്പോള്‍ ശ്രദ്ധിക്കണമെന്ന് എല്ലാവരോടും പറഞ്ഞിരുന്നു. ഭക്ഷണത്തില്‍ പുഴുവുള്ള കാര്യം മറ്റ് യാത്രക്കാരെ അറിയിക്കുകയും ഇക്കാര്യം ട്രെയിനിലെ ക്യാറ്ററിങ് സര്‍വീസുകാരോട് പറയുകയും ചെയ്തിരുന്നു.' സൗമിനി വ്യക്തമാക്കി.

ഭക്ഷണത്തില്‍ നിന്നും പുഴുവിനെ കിട്ടിയത് കാണിച്ച് ഐആര്‍സിടിസിയില്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് ഭക്ഷണത്തിന്റെ പണം തിരികെ ലഭിച്ചെന്നും തുടര്‍ നടപടിയെടുക്കുമെന്ന് അറിയിച്ചതായും സൗമിനി പറഞ്ഞു. അതേസമയം ഇന്ത്യന്‍ റെയില്‍വേയെ ഇക്കാര്യ അറിയിച്ചപ്പോള്‍ പ്രതികരിക്കാം എന്ന മറുപടിയാണ് ലഭിച്ചതെന്നും സൗമിനി കൂട്ടിച്ചേര്‍ത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാർമസികളിൽ പരിശോധന

കഫ് സിറപ്പ് മരണം; കേരളത്തിലും ജാഗ്രത, ഫാർമസികളിൽ പരിശോധന

കഫ് സിറപ്പ് കഴിച്ച് കുട്ടികൾ മരിക്കാൻ ഇടയായ സംഭവത്തിൽ കേരളത്തിലും ജാഗ്രത. പരാതിക്ക് ഇടയാക്കിയ കോൾഡ്രിഫ് സിറപ്പിന്റെ സാമ്പികളുകൾ ഡ്രഗ്സ് കൺട്രോൾ വിഭാഗം പരിശോധനയ്ക്കായി ശേഖരിച്ചു. 170ബോട്ടിലുകളാണ് കേരളത്തിൽ നിന്ന് ശേഖരിച്ചത്. കോഴിക്കോട്, മലപ്പുറം, കണ്ണൂർ മേഖലകളിൽ നിന്നാണ് ഇത് ശേഖരിച്ചത്.

അപകടമുണ്ടാക്കിയതായി കരുതുന്ന എസ്.ആർ 13 ബാച്ച് കേരളത്തിൽ വിൽപനയ്ക്ക് എത്തിച്ചിട്ടില്ലെന്നാണ് ഡ്രഗ്സ് കൺട്രോൾ വകുപ്പിന്റെ നിഗമനം. കോൾഡ്രിഫിന്റെ വിൽപന പൂർണമായി സംസ്ഥാനത്ത് നിരോധിച്ചിട്ടുണ്ട്. ഇതിന്റെ ഒരു ബാച്ചും ഇനി വിൽക്കാനോ പുതിയ സ്റ്റോക്കെടുക്കാനോ പാടില്ല.

ഈ കഫ് സിറപ്പിന്റെ വിൽപന തടയാനായി ആശുപത്രി ഫാർമസികളിലും മെഡിക്കൽ സ്റ്റോറുകളിലും നടത്തുന്ന പരിശോധനയും തുടരും.സംസ്ഥാനത്ത് വില്പന നടത്തുന്ന എല്ലാ ചുമമരുന്നുകളിലും ഡ്രഗ്സ് കൺട്രോൾ വിഭാഗം നിരീക്ഷണം കർശനമാക്കി. 52 മരുന്നുകളുടെ  സാമ്പിളുകൾ സംസ്ഥാന ഡഗ് കൺട്രോളർ വകുപ്പ് പരിശോധനയ്ക്കായി ശേഖരിച്ചു. കേരളത്തിൽ നിർമിക്കുന്ന അഞ്ച് ബ്രാൻഡുകളുടെയും സാമ്പിളുകൾ  വകുപ്പിന്റെ വിവിധ ലാബുകളിൽ ഇത് പരിശോധിച്ച് സുരക്ഷ ഉറപ്പാക്കും. അനുവദിനീയമായതിലും അധികം ഡൈഎത്തിലീൻ ഗ്ലൈക്കോൾ സിറപ്പിലുണ്ടോ എന്നാണ് പരിശോധിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കല്യാണിയുടെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' മലയാളത്തിലെ ആദ്യ 300 കോടി ചിത്രം

കല്യാണിയുടെ 'ലോക: ചാപ്റ്റർ 1 ചന്ദ്ര' മലയാളത്തിലെ ആദ്യ 300 കോടി ചിത്രം

 കഴിഞ്ഞ 38 ദിവസത്തിനുള്ളിൽ ദുൽഖർ സൽമാൻ നിർമ്മിച്ച കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവർ അഭിനയിച്ച 'ലോക: ചാപ്റ്റർ 1- ചന്ദ്ര' (Lokah Chapter 1 Chandra) രാജ്യത്തുടനീളം റെക്കോർഡുകൾ സൃഷ്ടിച്ചു കഴിഞ്ഞു. ഈ 38 ദിവസത്തിനുള്ളിൽ ദക്ഷിണേന്ത്യയിൽ നിന്ന് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നായികാ ചിത്രമായും, ഇന്ത്യയിലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ നായികാ പ്രാമുഖ്യ ചിത്രമായും ഇത് മാറി. രാജ്യത്ത് ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രമായും ഇത് മാറി. മലയാള ബോക്സ് ഓഫീസിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള ചിത്രം എന്ന നേട്ടവും ഇനി ലോകയുടെ പേരിൽ. മോഹൻലാലിന്റെ 'തുടരും' എന്ന ചിത്രത്തെ മറികടന്നു കൊണ്ടാണ് ഈ നേട്ടം

ലോകയുടെ മൊത്തം കളക്ഷൻ 152.96 കോടി രൂപയും മലയാള പതിപ്പിൽ നിന്നുള്ള കളക്ഷൻ 119.46 കോടി രൂപയുമാണ്. ഇതോടെ, ഒരു മലയാള ചിത്രത്തിലെ ഏറ്റവും വലിയ കളക്ഷൻ എന്ന റെക്കോർഡ് കൂടി ചിത്രം സ്വന്തമാക്കി. മോഹൻലാലിന്റെ ഏറ്റവും വലിയ ഹിറ്റായ 'തുടരും' സിനിമയുടെ മൊത്തം കളക്ഷനായ 122 കോടി രൂപയും മറികടന്നു. ലോകമെമ്പാടും 300 കോടി രൂപ കടന്ന ആദ്യ മലയാള ചിത്രമാണ്. കേരളത്തിന്റെ പുരാണങ്ങളിലെയും കെട്ടുകഥകളിലെയും ഭാഗമായ കള്ളിയങ്കാട്ട് നീലിയുടെ ഐതിഹ്യ കഥയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് ഡൊമിനിക് അരുൺ രചിച്ചു സംവിധാനം ചെയ്ത ചിത്രത്തിൽ കല്യാണി പ്രിയദർശൻ, നസ്‌ലെൻ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്

ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് നിർമ്മിച്ച ഏഴാം ചിത്രമായ 'ലോക - ചാപ്റ്റർ വൺ:ചന്ദ്ര' മലയാളത്തിലെ മറ്റു ഓൾ ടൈം ടോപ് ഗ്രോസ്സർ ചിത്രങ്ങളേക്കാൾ വമ്പൻ മാർജിനിൽ ലീഡ് നേടിയാണ് ബോക്സ് ഓഫീസിൽ മുന്നേറിതും മലയാളത്തിലെ ഇൻഡസ്ട്രി ഹിറ്റായതും. മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലും വമ്പൻ തരംഗമായി മാറി പാൻ ഇന്ത്യൻ ഹിറ്റ് കൂടി ആണ്. റസ്റ്റ് ഓഫ് ഇന്ത്യ മാർക്കറ്റിൽ നിന്ന് ഏറ്റവും വലിയ കളക്ഷൻ സ്വന്തമാക്കിയ രണ്ടാമത്തെ മലയാള ചിത്രം കൂടിയാണ് 'ലോക'

അഞ്ച് ഭാഗങ്ങൾ ഉള്ള ഒരു വമ്പൻ ഫാന്റസി സിനിമാറ്റിക് യൂണിവേഴ്സിലെ ആദ്യ ഭാഗമായി എത്തിയ ഈ ബിഗ് ബഡ്ജറ്റ് ചിത്രത്തിൽ കല്യാണി, നസ്‌ലെൻ എന്നിവർക്കൊപ്പം ചന്തു സലിംകുമാർ, അരുൺ കുര്യൻ, ശരത് സഭ, നിഷാന്ത് സാഗർ, വിജയരാഘവൻ എന്നിവരും നിർണ്ണായക വേഷങ്ങൾ ചെയ്തു. ഇവർക്കൊപ്പം ദുൽഖർ സൽമാൻ, ടോവിനോ തോമസ് എന്നിവരുടെ അതിഥി വേഷവും ചിത്രത്തിന്റെ ഹൈലൈറ്റായി മാറി

അന്താരാഷ്ട്ര ചിത്രങ്ങളോട് കിടപിടിക്കുന്ന മേക്കിങ് മികവ് കൊണ്ടും പ്രേക്ഷകർ ഇതുവരെ കാണാത്ത അവതരണ ശൈലി കൊണ്ടും മലയാള സിനിമയിലെ നാഴികക്കല്ലായി ചിത്രം മാറി. 'ലോക' കേരളത്തിൽ വമ്പൻ റിലീസായി എത്തിച്ചതും ദുൽഖർ സൽമാൻ്റെ വേഫെറർ ഫിലിംസ് ആണ്. ചിത്രത്തിന്റെ വൻ വിജയം ആഘോഷിച്ചു കൊണ്ടാണ് ഇൻഡസ്ട്രി ഹിറ്റ് ആയ ലോകയുടെ സക്സസ്സ് ട്രെയ്‌ലർ പുറത്തിറക്കിയത്

ഛായാഗ്രഹണം -നിമിഷ് രവി, സംഗീതം - ജേക്‌സ് ബിജോയ്, എഡിറ്റർ - ചമൻ ചാക്കോ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസേഴ്സ്-ജോം വർഗീസ്, ബിബിൻ പെരുമ്പള്ളി, അഡീഷണൽ തിരക്കഥ-ശാന്തി ബാലചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ-ബംഗ്ലാൻ , കലാസംവിധായകൻ-ജിത്തു സെബാസ്റ്റ്യൻ, മേക്കപ്പ് - റൊണക്സ് സേവ്യർ, കോസ്റ്റ്യൂം ഡിസൈനർ-മെൽവി ജെ, അർച്ചന റാവു, സ്റ്റിൽസ്- രോഹിത് കെ സുരേഷ്, അമൽ കെ സദർ, ആക്ഷൻ കൊറിയോഗ്രാഫർ- യാനിക്ക് ബെൻ, പ്രോജക്ട് ഹെഡ് - സുജയ് ജെയിംസ്, ദേവ ദേവൻ, പ്രൊഡക്ഷൻ കൺട്രോളർ - റിനി ദിവാകർ, വിനോഷ് കൈമൾ, മാർക്കറ്റിംഗ് ഹെഡ് - വിജിത് വിശ്വനാഥൻ, ചീഫ് അസോസിയേറ്റ്-സുജിത്ത് സുരേഷ്, പി.ആർ.ഒ.- ശബരി, ഡിജിറ്റൽ മാർക്കറ്റിംഗ് - അനൂപ് സുന്ദരൻ

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബുക്കിങ്ങുകൾ റദ്ദാക്കുന്നു, വിദേശികളും കുടുങ്ങി, അവശ്യ സാധനങ്ങൾ കിട്ടാനില്ല; ടൂറിസ്റ്റുകളില്ലാതെ ലഡാക്ക്

ബുക്കിങ്ങുകൾ റദ്ദാക്കുന്നു, വിദേശികളും കുടുങ്ങി, അവശ്യ സാധനങ്ങൾ കിട്ടാനില്ല; ടൂറിസ്റ്റുകളില്ലാതെ ലഡാക്ക്

 ലേ ∙ കലാപത്തിനും സോനം വാങ്ചുക്കിന്റെ അറസ്റ്റിനും ശേഷം ലഡാക്കിലെ ടൂറിസം മേഖല നേരിടുന്നത് സമാനതകളില്ലാത്ത പ്രതിസന്ധി. ഏപ്രിലിലെ പഹൽഗാം ആക്രമണത്തിനു ശേഷം കേന്ദ്രഭരണ പ്രദേശത്ത് വിനോദ സഞ്ചാരികൾ വ്യാപകമായി തങ്ങളുടെ യാത്ര റദ്ദാക്കിയിരുന്നു. എന്നാൽ, കഴിഞ്ഞ ആഴ്ച നടന്ന പ്രതിഷേധങ്ങൾക്കു പിന്നാലെ കൂടുതൽ വിനോദ സഞ്ചാരികൾ യാത്ര റദ്ദാക്കുന്നതായാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ടൂറിസത്തെ ആശ്രയിച്ച് ജീവിക്കുന്ന ആയിരക്കണക്കിന് കുടുംബങ്ങൾക്ക് വൻ വരുമാന നഷ്ടമാണ് ഉണ്ടാകുന്നത്. 

സെപ്റ്റംബർ 24ന് ലേ നഗരത്തിൽ അനിശ്ചിതകാല കർഫ്യൂ ഏർപ്പെടുത്തിയതും ടൂറിസ്റ്റുകളുടെ വരവിനു തിരിച്ചടിയായി. നിരവധി വിനോദസഞ്ചാരികൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണെന്നാണ് വിവരം. കർഫ്യൂവിനൊപ്പം, ലേയിൽ ഇന്റർനെറ്റ് സേവനങ്ങളും താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത് ടൂറിസം വ്യവസായത്തിന്റെ ദുരിതങ്ങൾ വർധിപ്പിക്കുന്നു. 

‘‘കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങളുടെ അതിഥികൾ മുൻകൂർ ബുക്കിങ്ങുകൾ റദ്ദാക്കുന്നത് മിക്കവാറും എല്ലാ ദിവസവും തുടരുകയാണ്. ബുധനാഴ്ച മുതൽ നഗരം അടച്ചിട്ടതിനാൽ അവശ്യ സാധനങ്ങൾക്കും ക്ഷാമമുണ്ട്’’ – പ്രദേശത്തെ ഒരു ഹോട്ടൽ മാനേജറായ നസീബ് സിങ് വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഒരു ദശാബ്ദക്കാലമായി ലേയിൽ ജോലി ചെയ്യുന്ന നസീബ്, നഗരത്തിൽ ഇത്തരമൊരു അവസ്ഥ കാണുന്നത് ആദ്യമായാണെന്നും പറയുന്നു. ഏപ്രിൽ 22ന് നടന്ന പഹൽഗാം ആക്രമണത്തിൽ ടൂറിസം മേഖല ഇതിനോടകം തകർന്നിരുന്നുവെന്ന് പ്രദേശത്തെ ഒരു ഡ്രൈവർ പറഞ്ഞു. 

‘‘പഹൽഗാം സംഭവം ലഡാക്കിലെ ടൂറിസം മേഖലയെ ഏതാണ്ട് സ്തംഭിപ്പിച്ചു. ഓപ്പറേഷൻ സിന്ദൂറിനു ഒരു മാസത്തിനു ശേഷമാണ് ഞങ്ങൾ അതിഥികളെ സ്വീകരിക്കാൻ തുടങ്ങിയത്. എന്നാൽ ബുധനാഴ്ചത്തെ സംഭവം വീണ്ടും ഞങ്ങളെ വല്ലാതെ ബാധിച്ചു’’ – ഡ്രൈവർ പറഞ്ഞു. ‘‘എല്ലാം അടച്ചിട്ടിരിക്കുകയാണ്. കറൻസി മാറ്റിയെടുക്കാനും ഭക്ഷണം വാങ്ങാനും പോലും എനിക്ക് കഴിഞ്ഞില്ല. പാംഗോങ് തടാകത്തിൽ ചില കാഴ്ചകൾ കാണാൻ ഞാൻ പദ്ധതിയിട്ടിരുന്നു. പക്ഷേ എനിക്ക് പെർമിറ്റ് ലഭിച്ചില്ല’’ – തായ്‌വാനിൽ നിന്നുള്ള ഒരു ടൂറിസ്റ്റ് വാർത്താ ഏജൻസിയോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍

മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ അറസ്റ്റില്‍

 മധ്യപ്രദേശില്‍ 14 കുട്ടികളുടെ മരണത്തിനിടയാക്കിയ വിഷാംശമടങ്ങിയതെന്ന് കരുതുന്ന കഫ് സിറപ്പ് നിര്‍ദേശിച്ച ഡോക്ടര്‍ പ്രവീണ്‍ സോണി അറസ്റ്റിലായി. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ ഡോക്ടര്‍ക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഡോക്ടര്‍ സോണി നിയമവിരുദ്ധമായി നിര്‍ദേശിച്ച കോള്‍ഡ്രിഫ് കഫ് സിറപ്പ് കഴിച്ച 14 കുട്ടികളാണ് മരിച്ചത്.

മരണത്തില്‍ പങ്കുണ്ടെന്ന് ആരോപിച്ച് മരുന്ന് നിര്‍മിച്ച ശ്രീസന്‍ ഫാര്‍മസ്യൂട്ടിക്കല്‍സിനും ഡോ. സോണിക്കുമെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. പ്രാഥമിക അന്വേഷണത്തില്‍ ഈ മരുന്നിനെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന വസ്തുതകള്‍ കണ്ടെത്തിയതായി ജില്ലാ കളക്ടര്‍ ഹരേന്ദ്ര നാരായണ്‍ പറഞ്ഞു.

''ഞങ്ങള്‍ കര്‍ശനമായ നടപടികള്‍ സ്വീകരിച്ച് വരികയാണ്. മരുന്നില്‍ ഒരു ശതമാനം മാത്രം പരിധിക്കുള്ളില്‍ ഉണ്ടാകേണ്ട ഒരു ഘടകം 48.6 ശതമാനം വരെ അടങ്ങിയിട്ടുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തി. ഇത് കടുത്ത വിഷാംശമടങ്ങിയതാണ്. ഇത്രയും ഉയര്‍ന്ന അളവ് കുട്ടികള്‍ക്ക് മാത്രമല്ല, മുതിര്‍ന്നവര്‍ക്കും അപകടകരമാണ്,'' അദ്ദേഹം സിഎന്‍എന്‍ ന്യൂസ് 18നോട് പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊച്ചി കോർപറേഷൻ: വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനുള്ള യൂസർ ഫീ 200 രൂപയായി വർധിപ്പിച്ചേക്കും

കൊച്ചി കോർപറേഷൻ: വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കാനുള്ള യൂസർ ഫീ 200 രൂപയായി വർധിപ്പിച്ചേക്കും

 കൊച്ചി ∙ വീടുകളിൽ നിന്നു മാലിന്യം ശേഖരിക്കുന്നതിനുള്ള യൂസർ ഫീ പ്രതിമാസം 200 രൂപയാക്കി വർധിപ്പിക്കുന്നതു കോർപറേഷൻ പരിഗണനയിൽ. ഏഴിനു ചേരുന്ന കോർപറേഷൻ കൗൺസിൽ‌ യോഗം യൂസർ ഫീ വർധന പരിഗണിക്കും. നിലവിൽ 150 രൂപയാണു വീടുകളിൽ നിന്നു യൂസർ ഫീസായി ഹരിത കർമ സേന പിരിക്കുന്നത്. യൂസർ ഫീ പ്രതിമാസം 250 രൂപയായി വർധിപ്പിക്കണമെന്നു മാലിന്യ ശേഖരണ തൊഴിലാളികളുടെ അസോസിയേഷൻ കോർപറേഷനോട് ആവശ്യപ്പെട്ടിരുന്നു.

അസോസിയേഷനുകളുമായി ആരോഗ്യ സ്ഥിരസമിതി നടത്തിയ ചർച്ചയിൽ യൂസർ ഫീ 50 രൂപ വർധിപ്പിക്കാൻ ശുപാർശ ചെയ്യാൻ ധാരണയിലെത്തി. ഇതിന്റെ അടിസ്ഥാനത്തിലാണു യൂസർ ഫീ 200 രൂപയാക്കി വർധിപ്പിക്കുന്നതു പരിഗണിക്കാൻ സ്ഥിര സമിതി കൗൺസിലിലേക്കു ശുപാർശ ചെയ്തത്. ഹരിതകർമ സേനയുടെ പ്രവർത്തനത്തിനുള്ള നിയമാവലി പ്രകാരം പ്രതിമാസം 150 രൂപ മാത്രമേ വീടുകളിൽ നിന്നു യൂസർ ഫീസായി ഈടാക്കാൻ കഴിയുകയുള്ളൂ.

അതിനാൽ യൂസർ ഫീയിൽ വർധന വരുത്തണമെങ്കിൽ നിയമാവലി ഭേദഗതി ചെയ്യുകയും അതു സംസ്ഥാന സർക്കാർ അംഗീകരിച്ചു ഗസറ്റ് വിജ്ഞാപനം പുറപ്പെടുവിക്കുകയും വേണം. ഇക്കാര്യമാണ് ഏഴിനു ചേരുന്ന കൗൺസിൽ പരിഗണിക്കുക.യൂസർ ഫീ വർധിപ്പിക്കണമെന്നതു മാലിന്യ ശേഖരണ തൊഴിലാളികളുടെ ഏറെ നാളായുള്ള ആവശ്യമാണെന്ന് ആരോഗ്യ സ്ഥിരസമിതി അധ്യക്ഷൻ ടി.കെ. അഷ്റഫ് പറഞ്ഞു. യൂസർ ഫീ വർധനയുടെ കാര്യത്തിൽ കൗൺസിലാണ് അന്തിമ തീരുമാനമെടുക്കുകയെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭക്ഷണ വിതരണ മേഖലയിലെ അനധികൃത സ്ഥാപനങ്ങളെ നിയമപരിധിയിൽ കൊണ്ടുവരണം: കെഎച്ച്ആർഎ

ഭക്ഷണ വിതരണ മേഖലയിലെ അനധികൃത സ്ഥാപനങ്ങളെ നിയമപരിധിയിൽ കൊണ്ടുവരണം: കെഎച്ച്ആർഎ

 ആലത്തൂർ: ഭക്ഷണ വിതരണ മേഖലയിൽ പ്രവർത്തി ക്കുന്ന എല്ലാ അനധികൃത സ്ഥാപനങ്ങളെയും നിയമ ത്തിന്റെ പരിധിയിൽ കൊ ണ്ടുവരാൻ നിയമം നടപ്പാ ക്കണമെന്ന് കേരള ഹോട്ടൽ ആൻഡ് റസ്റ്റോറന്റ് അസോ സിയേഷൻ ആലത്തൂർ യൂ ണിറ്റ് ജനറൽ ബോഡിയോ ഗം ആവശ്യപ്പെട്ടു

ജില്ലാ പ്രസിഡന്റ് സി.സന്തോഷ് ഉദ് ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് ടി.ശ്രീജൻ അധ്യക്ഷത വഹിച്ചു. സം സ്ഥാന സെക്രട്ടറി പി.എം ഷി നോജ് റഹ്മാൻ മുഖ്യപ്രഭാഷ ണം നടത്തി. ചിന്മയാനന്ദൻ, റിയാസ് പട്ടാമ്പി, ഫസൽ റഹ്മാൻ, സുബൈർ പട്ടാമ്പി, സഫീർ, കെ. ശ്രീനിവാസൻ, എൻ.സി സുനു, യു. സജീർ, ഗോപാലകൃഷ്ണ‌ൻ സംസാരിച്ചു. ഉന്നതവിജയികൾക്ക് ഉപഹാരം നൽകി.

ഭാരവാഹികൾ : കെ.ശ്രീനി വാസൻ (രക്ഷാധികാരി),ടി. ശ്രീജൻ (പ്രസി.), പി.ആർ വെങ്കിടാചലം (വൈ. പ്രസി.), യു. സജിർ (സെക്ര.), പി.എം അസ്കർ, വി.ശിവദാസ് ( ജോ.സെക്ര.), കെ. ഗോപാല കൃഷ്‌ണൻ (ട്രഷറർ).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘രാജ്യത്തിന്റെ പകുതി സമ്പത്ത് 1687 പേരുടെ കൈകളില്‍; മോദിസര്‍ക്കാരിന്റെ നയങ്ങള്‍ സമ്പത്ത് ചിലരില്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുന്നു’

‘രാജ്യത്തിന്റെ പകുതി സമ്പത്ത് 1687 പേരുടെ കൈകളില്‍; മോദിസര്‍ക്കാരിന്റെ നയങ്ങള്‍ സമ്പത്ത് ചിലരില്‍ കുമിഞ്ഞുകൂടാന്‍ കാരണമാകുന്നു’

 ന്യൂഡല്‍ഹി: മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കാരണം രാജ്യത്ത് ചിലരുടെ കൈവശം മാത്രം സമ്പത്ത് കുമിഞ്ഞുകൂടുകയാണെന്ന വിമര്‍ശനവുമായി കോണ്‍ഗ്രസ്. ഇത് സമ്പദ്‌വ്യവസ്ഥയ്ക്ക് മാത്രമല്ല പ്രശ്‌നം സൃഷ്ടിക്കുകയെന്നും ജനാധിപത്യത്തിന്റെ ആത്മാവിലേക്കുള്ള നേരിട്ടുള്ള ആക്രമണമാണെന്നും കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേഷ് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ ആരോപിച്ചു. ശതകോടീശ്വരന്മാരുടെ പുതിയ കൂടാരമായി ഇന്ത്യ മാറുന്നുവെന്ന മാധ്യമറിപ്പോര്‍ട്ട് പങ്കുവെച്ചുകൊണ്ടാണ് കമ്യൂണിക്കേഷന്‍സിന്റെ ചുമതല വഹിക്കുന്ന കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുടെ വിമര്‍ശനം.

ഒന്നിനുപുറകെ ഒന്നായി റിപ്പോര്‍ട്ടുകള്‍, ഇന്ത്യയില്‍ സമ്പത്ത് വ്യാപകമായി കേന്ദ്രീകരിക്കപ്പെടുന്നതിനെക്കുറിച്ചുള്ള മുന്നറിയിപ്പ് നല്‍കുന്നുണ്ട്. ദശലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ ദൈനംദിന ആവശ്യങ്ങള്‍ നിറവേറ്റാന്‍ ബുദ്ധിമുട്ടുമ്പോള്‍, വെറും 1,687 ആളുകളുടെ കൈവശമാണ് രാജ്യത്തിന്റെ പകുതി സമ്പത്ത്. മോദിസര്‍ക്കാരിന്റെ സാമ്പത്തികനയങ്ങള്‍ കാരണം ഇത്തരത്തില്‍ കേന്ദ്രീകരിക്കപ്പെടുന്ന സ്വത്ത്, രാജ്യത്ത് വലിയ സമ്പത്തിക അമസമത്വം സൃഷ്ടിക്കുകയാണ്. ഈ അസമത്വം വ്യാപകമായി സാമൂഹിക അരക്ഷിതാവസ്ഥയ്ക്കും അതൃപ്തിക്കും വഴിതെളിക്കുകയാണ്, ജയ്‌റാം രമേഷ് എക്‌സില്‍ ഹിന്ദിയില്‍ പങ്കുവെച്ച കുറിപ്പ് വിമര്‍ശിക്കുന്നു.

മറ്റ് രാജ്യങ്ങളിലെ സമീപകാല സംഭവങ്ങള്‍ കാണിക്കുന്നത്, അങ്ങേയറ്റത്തെ സാമ്പത്തിക അസമത്വവും തകര്‍ന്ന ജനാധിപത്യ സ്ഥാപനങ്ങളും രാഷ്ട്രീയ അരാജകത്വത്തിന് ഉത്തേജകമായി മാറിയിരിക്കുന്നു എന്നാണ്. ഈ സര്‍ക്കാര്‍ ഇന്ത്യയെയും അതേ പാതയിലേക്ക് തള്ളിവിടാനാണ് ശ്രമിക്കുന്നത്. അധികാരവുമായുള്ള ചങ്ങാത്തംമൂലം ചില വ്യവസായികള്‍ കൂടുതല്‍ കൂടുതല്‍ ധനികരാവുകയാണ്. പ്രധാനമന്ത്രിയുടെ നയങ്ങള്‍ ശ്രദ്ധകേന്ദ്രീകരിക്കുന്ന അദ്ദേഹത്തിന്റെ ചില വ്യവസായി സുഹൃത്തുക്കളുടെ നേട്ടത്തിന് വേണ്ടി മാത്രമാണ്. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ നട്ടെല്ലായ എംഎസ്എംഇ മേഖല മുന്‍പെങ്ങും ഇല്ലാത്തവിധത്തില്‍ സമ്മര്‍ദ്ദത്തിലാണ്. ഈ സമ്മര്‍ദം ആഭ്യന്തരനയങ്ങള്‍ കൊണ്ട് മാത്രമല്ല, വിദേശനയത്തിന്റെ പരാജയംകൊണ്ടുകൂടിയാണ്, ജയ്‌റാം രമേഷ് വിമര്‍ശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

ആശുപത്രിയിലെ ഐസിയുവിലുണ്ടായ തീപിടിത്തത്തിൽ എട്ട് രോഗികൾ മരിച്ചു

രാജസ്ഥാനിലെ ജയ്പൂരിലുള്ള സവായ് മാൻ സിംഗ് (എസ്എംഎസ്) ആശുപത്രിയിലെ ട്രോമ ഇന്റൻസീവ് കെയർ യൂണിറ്റിൽ (ഐസിയു) ഞായറാഴ്ച രാത്രിയുണ്ടായ വൻ തീപിടുത്തത്തിൽ എട്ട് രോഗികൾ മരിച്ചു. കൂടുതൽ രോഗികളുടെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതർ സ്ഥിരീകരിച്ചു. രാജസ്ഥാൻ മുഖ്യമന്ത്രി ഭജൻലാൽ ശർമ്മ തിങ്കളാഴ്ച രാവിലെ ആശുപത്രി സന്ദർശിക്കുകയും സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിടുകയും ചെയ്തു. അന്വേഷണത്തിനായി ആറ് അംഗ ഉന്നതതല സമിതി രൂപീകരിച്ചു.സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

പാലക്കാട് കുട്ടിയുടെ കൈ മുറിച്ച് മാറ്റിയ സംഭവം; രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍

 പാലക്കാട്: കളിക്കുന്നതിനിടെ വീണുപരിക്കേറ്റ ഒന്‍പതുവയസുകാരിയുടെ പ്ലാസ്റ്ററിട്ട കൈ മുറിച്ചുമാറ്റേണ്ടിവന്ന സംഭവത്തില്‍ രണ്ട് ഡോക്ടര്‍മാര്‍ക്ക് സസ്‌പെന്‍ഷന്‍. ജൂനിയര്‍ റസിഡന്റ് ഡോ. മുസ്തഫ, ജൂനിയര്‍ കണ്‍സള്‍ട്ടന്റ് ഡോ. സര്‍ഫറാസ് എന്നിവരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. ഡിഎംഒ നല്‍കിയ റിപ്പോര്‍ട്ട് സര്‍ക്കാര്‍ തള്ളി. ജില്ലാ ആശുപത്രി ശാസ്ത്രീയവും ഉചിതവുമായ ചികിത്സ നല്‍കിയെന്നായിരുന്നു ഡിഎംഒ ചുമതലപ്പെടുത്തിയ സംഘത്തിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്.

കുട്ടിക്ക് ധമനികളില്‍ രക്തം കട്ടപിടിക്കുകയോ, മാസ് എഫക്ട് ഉണ്ടാവുകയോ ഉണ്ടായതാണ് കാരണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സെപ്റ്റംബര്‍ 25-നും 30-നും ഇടയില്‍ കുട്ടി ജില്ലാ ആശുപത്രിയില്‍ എത്തിയിട്ടില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ വീഴ്ച്ച സംഭവിച്ചോ മറ്റ് നടപടികളുണ്ടാകുമോ എന്ന കാര്യം റിപ്പോര്‍ട്ടില്‍ പറയുന്നില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 5 October 2025

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപദി മുര്‍മു ശബരിമലയില്‍; ഒക്ടോബർ 22ന് ദര്‍ശനം നടത്തും

രാഷ്ട്രപതി ദ്രൗപദി മുര്‍മു ഒക്ടോബർ 22ന് ശബരിമലയില്‍ ദര്‍ശനം നടത്തും.തുലാമാസ പൂജയുടെ അവസാന ദിവസമാണ് രാഷ്ട്രപതി സന്ദശനം നടത്തുന്നത്. 22ന് ഉച്ചയ്ക്ക് രാഷ്ട്രപതി നെടുമ്പാശ്ശേരിയില്‍ എത്തും. തുടര്‍ന്ന് നിലയ്ക്കലില്‍ തങ്ങിയ ശേഷം വൈകിട്ടോടെയാകും ശബരിമലയില്‍ ദര്‍ശനത്തിനെത്തുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത് ഷായുടെ കേരള സന്ദർശനം; മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

അമിത് ഷായുടെ കേരള സന്ദർശനം; മദ്യപിച്ചെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ കേരള സന്ദർശനത്തിനിടെ മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ പൊലീസ് ഉദ്യോഗസ്ഥന് സസ്പെൻഷൻ. കെ എപി അഞ്ചാം ബറ്റാലിയൻ കമാൻഡൻ്റ് എസ്‌ സുരേഷിനെയാണ് സസ്പെൻഡ് ചെയ്തത്. ഓഗസ്റ്റ് 21 ന് അമിത് ഷാ കൊച്ചി വിമാനത്താവളത്തിൽ എത്തിയ ദിവസമാണ് സുരക്ഷാ ചുമതല ഉണ്ടായിരുന്ന സുരേഷിനെ മദ്യപിച്ച നിലയിൽ കണ്ടെത്തിയത്. തുടർന്ന് ചുമതലയിൽ നിന്ന് ഒഴിവാക്കുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രളയക്കെടുതി രൂക്ഷം; നേപ്പാളിൽ 47 മരണം

പ്രളയക്കെടുതി രൂക്ഷം; നേപ്പാളിൽ 47 മരണം

ഹിമാലയൻ മേഖലയിലും വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും പ്രളയക്കെടുതി രൂക്ഷം. നേപ്പാളിൽ 47 പേർ മരിച്ചു. ഒൻപത് പേരെ കാണാതായി. പ്രളയക്കെടുതിയിൽ വടക്കൻ ബംഗാളിലെ ഡാർജിലിംഗിൽ അതീവ രൂക്ഷമാണ് സാഹചര്യം. ഡാർജിലിംഗിൽ മരണം 17 ആയി. മണ്ണിടിച്ചിലിൽ മിരിക്, സുഖിയ പൊഖാരി എന്നിവിടങ്ങളിൽ മാത്രം 14 പേർ മരിച്ചതായാണ് റിപ്പോർട്ട്. നിരവധി പേരെ കാണാതായി. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു

കാസർകോട്: കാസർകോട് കരിന്തളം കുമ്പളപ്പള്ളിയിൽ വയോധികനെ അയൽവാസി തലക്കടിച്ചുകൊന്നു. ചിറ്റമൂല ഉന്നതിയിലെ കണ്ണൻ (80) ആണ് മരിച്ചത്. ഇന്ന് വൈകുന്നേരം ഏഴു മണിയോടെയാണ് സംഭവം. അയൽവാസിയായ ശ്രീധരൻ വടി കൊണ്ട് തലക്ക് അടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കണ്ണനെ ആശുപതിയിൽ എത്തിച്ചെങ്കിലും മരിച്ചു. നീലേശ്വരം പൊലീസ് സ്ഥലത്തെത്തി അന്വേഷണം തുടങ്ങി. ആക്രമണ കാരണം സംബന്ധിച്ച് വ്യക്തത വന്നിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെ എച് ആർ എ സുരക്ഷ പദ്ധതി തുകയായ 10 ലക്ഷം രൂപ പത്തനംതിട്ട ജില്ലയിൽ കൈമാറി

കെ എച് ആർ എ സുരക്ഷ പദ്ധതി തുകയായ 10 ലക്ഷം രൂപ പത്തനംതിട്ട ജില്ലയിൽ കൈമാറി

 പത്തനംതിട്ട   :   കേരള ഹോട്ടൽ & റെസ്റ്റോറന്റ് അസോസിയേഷൻ പത്തനംതിട്ട ജില്ലയിൽ കെ എച് ആർ എ സുരക്ഷ പദ്ധതിയിൽ  അംഗമായിരിക്കെ മരണപ്പെട്ട പത്തനംതിട്ട പൂകാവിൽ സോമന്റെ ഭാര്യക്ക്  10 ലക്ഷം രൂപയുടെ ചെക്ക് ബഹുമാനപ്പെട്ട 

ആരോഗ്യവകുപ്പ് മന്ത്രി ശ്രീമതി വീണ ജോർജ് കൈമാറി. 

.പത്തനംതിട്ട എവർഗ്രീൻ ഹോട്ടലിൽ ജില്ലാ പ്രസിഡന്റ്‌ ശ്രീ സജി കോശി ജോർജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ജില്ലാ സെക്രട്ടറി ശ്രീമതി ലിസി അനു സ്വാഗതം ആശംസിക്കുകയും ബഹു. സംസ്ഥാന ജന. സെക്രട്ടറി ശ്രീ. ജി ജയപാൽ സുരക്ഷ പദ്ധതി വിവരണം നൽകുകയുംചെയ്തു.ബഹു. ആരോഗ്യ, വനിതാ ശിശു ക്ഷേമ വികസന വകുപ്പ് മന്ത്രി ശ്രീമതി. വീണ ജോർജ് ഉദ്ഘാടനം നിർവഹിക്ച്ചു . 

മുഖ്യ  അതിഥിയായി പത്തനംതിട്ട മുൻസിപ്പൽ ചെയർമാൻ ശ്രീ സക്കീർ ഹുസൈൻ പങ്കെടുത്തു സംസാരിച്ചു.സംസ്ഥാന ട്രഷറിർ ശ്രീ മുഹമ്മദ്‌ ഷെരീഫ് സംസ്ഥാന വർക്കിങ് പ്രസിഡന്റ്‌ ശ്രീ പ്രസാദ് ആനന്ദഭാവൻ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ശ്രീ കെ എം രാജ, കെ എച് ആർ എ ജില്ലാ നിരീക്ഷകൻ ശ്രീ റോയി ജെ, സുരക്ഷ ദക്ഷിണ മേഖല കോ ഓർഡിനേറ്റർ ശ്രീ അൻസാരി, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ എൻ കെ നന്ദകുമാർ, ജില്ലാ വർക്കിങ് പ്രസിഡന്റ്‌ ശ്രീമതി. സുനിത ബിജു, സംസ്ഥാന കമ്മിറ്റി അംഗം ശ്രീ സന്തോഷ്‌ മാത്യു, ജില്ലാ ജോ. സെക്രട്ടറി ശ്രീ നവാസ് കെ കെ, ജില്ലാ ട്രഷറർ ശ്രീ രാജേഷ് ജി നായർ എന്നിവർ പ്രസംഗിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Saturday, 4 October 2025

മോഹന്‍ലാല്‍ മലയാള സിനിമയുടെ സുവര്‍ണ നേട്ടമെന്ന് മുഖ്യമന്ത്രി; ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

മോഹന്‍ലാല്‍ മലയാള സിനിമയുടെ സുവര്‍ണ നേട്ടമെന്ന് മുഖ്യമന്ത്രി; ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ചലച്ചിത്രരംഗത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ ഭരത് മോഹന്‍ലാലിന് ആദരമര്‍പ്പിച്ച് സംസ്ഥാന സര്‍ക്കാര്‍. തിരുവനന്തപുരത്ത് സംഘടിപ്പിച്ച മലയാളം വാനോളം ലാല്‍സലാം എന്ന പരിപാടിയിലാണ് മലയാളത്തിന്റെ മഹാനടന് കേരളം ആദരമര്‍പ്പിച്ചത്. മോഹന്‍ലാലിനെ മുഖ്യമന്ത്രി പൊന്നാട അണിയിച്ച് ആദരിച്ചു. കേരള സര്‍ക്കാരിനുവേണ്ടി കവി പ്രഭ വര്‍മ്മ എഴുതിയ പ്രശസ്തിപത്രം മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ലാലിന് സമര്‍പ്പിച്ചു. ഗായിക ലക്ഷ്മി ദാസ് പ്രശസ്തിപത്രം കവിത ചൊല്ലി.

മോഹന്‍ലാല്‍ മലയാളത്തിന്റെ ഇതിഹാസതാരമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ഓരോ മലയാളിക്കും അഭിമാനിക്കാനുള്ള നേട്ടമാണ്. മലയാള സിനിമയുടെ ചരിത്രത്തിലെ സുവര്‍ണ നേട്ടമാണിത്. ശതാബ്ദിയോട് അടുക്കുന്ന മലയാള സിനിമയില്‍ അര നൂറ്റാണ്ടായി മോഹന്‍ലാലുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

അയല്പക്കത്തെ ഒരാളായി മോഹന്‍ലാലിനെ മലയാളികള്‍ കാണുന്നു. സ്‌ക്രീനിലും പുറത്തും ആ ആദരവ് മോഹന്‍ലാലിന് നല്‍കുന്നു. വഴക്കമേറിയ ശരീരമാണ് മോഹന്‍ലാലിന്റേതെന്നും അസാമാന്യ മെയ്വഴക്കം ഉള്ള ആളാണ് മോഹന്‍ലാലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഭരത് മോഹന്‍ലാലിലൂടെ വാനോളമാണ് മലയാളം ഉയര്‍ന്നത് അതുകൊണ്ടാണ് സിനിമക്കുള്ള സമഗ്ര സംഭാവനക്ക് രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് നേടിയ മോഹന്‍ലാലിനോട് കേരളം ഒന്നടങ്കം ലാല്‍സലാം എന്ന് പറയുന്നതെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു.