Tuesday, 7 October 2025

ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്, എഫ് സി ഗോവക്കെതിരെ കളിക്കാനിറങ്ങും

പനജി: ലിയോണൽ മെസിക്ക് മുൻപ് ക്രിസ്റ്റ്യാനോ റൊണാൾഡോ ഇന്ത്യയിലേക്ക്. ഈമാസം 22ന് ഗോവയിലാണ് സൗദി ക്ലബ് അൽ നസ്ർ താരമായ റൊണാൾഡോ ഇന്ത്യയിൽ കളിക്കാനെത്തുക. 22ന് ഗോവയിലെ ഫറ്റോര്‍ഡ സ്റ്റേഡിയത്തില്‍ നടക്കുന്ന എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ട മത്സരത്തിൽ അൽ നസ്ർ എഫ് സി ഗോവയെ നേരിടും. നേരത്തേ, റൊണാൾഡോ ഈ മത്സരത്തിനായി ഇന്ത്യയിലേക്ക് വരില്ല എന്നായിരുന്നു റിപ്പോർട്ട്. എന്നാൽ റൊണാൾഡോ തീരുമാനം മാറ്റിയെന്നും ഇന്ത്യയിലേക്ക് വരാനായി വിസയ്ക്ക് അപേക്ഷ നൽകിയെന്നുമാണ് പുതിയ വെളിപ്പെടുത്തൽ.

റൊണാൾഡോ കളിക്കാൻ എത്തുമെന്ന് എഫ് സി ഗോവയുടെ സിഇഒ രവി പുസ്കറാണ് വ്യക്തമാക്കിയത്. റൊണാൾഡോ വരുന്നതിനാൽ മത്സരത്തിന് കൂടുതൽ സുരക്ഷാ ആവശ്യമാണെന്ന് എഫ് സി ഗോവ മാനേജ്മെന്‍റ് പൊലീസിനോട് ആവശ്യപ്പെട്ടു. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ എഫ് സി ഇസ്റ്റിക്ലോളിനും ഇറാഖി ക്ലബ്ബായ അൽ സവാരക്കുമെതിരായ അല്‍ നസ്റിന്‍റെ ആദ്യ രണ്ട് മത്സരങ്ങളിലും പകരക്കാരുടെ ബെഞ്ചില്‍ പോലും റൊണാള്‍ഡോ ഉണ്ടായിരുന്നില്ല. എന്നാല്‍ എഫ് സി ഗോവക്കെതിരായ മത്സരത്തില്‍ റൊണാള്‍ഡോ തന്നെ അല്‍ നസ്റിനെ നയിക്കുമെന്നാണ് സൂചനകള്‍.

റൊണാൾഡോയ്ക്കൊപ്പം സാദിയോ മാനേ, യാവോ ഫെലിക്സ്, കിംഗ്സ്‍ലി കോമാൻ തുടങ്ങി വമ്പൻ താരങ്ങളും അൽ നസർ നിരയിലുണ്ടാവും. എഎഫ്‌സി ചാമ്പ്യൻസ് ലീഗ് ഗ്രൂപ്പ് ഘട്ടത്തില്‍ നാലു ടീമുകളടങ്ങുന്ന ഗ്രൂപ്പില്‍ രണ്ട് മത്സരങ്ങള്‍ കഴിഞ്ഞപ്പോള്‍ ഗോവ അവസാന സ്ഥാനത്താണ്. രണ്ട് മത്സരങ്ങളില്‍ പോയന്‍റോ ഗോളുകളോ ഒന്നും നേടാന്‍ ഗോവക്കായിട്ടില്ല. കളിച്ച രണ്ട് മത്സരങ്ങളും ജയിച്ച അല്‍ നസ്‍ർ ആണ് ഒന്നാമത്. ഗോവക്കെതിരായ മത്സരങ്ങള്‍ ജയിച്ച് മൂന്ന് പോയന്‍റ് വീതമുള്ള അല്‍ സവാര രണ്ടാമതും ഇസ്റ്റിക്ലോൾ മൂന്നാമതുമാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട് കാട്ടാന ആക്രമണം, ഒരാൾക്ക് ദാരുണാന്ത്യം

പാലക്കാട്: പാലക്കാട് അട്ടപ്പാടിയിൽ കാട്ടാന ആക്രമണത്തിൽ ഒരാൾക്ക് ദാരുണാന്ത്യം. അട്ടപ്പാടി സ്വദേശിയായ ശാന്തകുമാർ ആണ് മരിച്ചത്. താവളം- മുള്ളി റോഡിലാണ് സംഭവം. ശാന്തകുമാർ ജോലി കഴിഞ്ഞ് മടങ്ങുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. കാട്ടാന റോഡിൽ നിൽക്കുന്നത് ഇദ്ദേഹം കണ്ടിരുന്നില്ല. ശാന്തകുമാറിനെ വണ്ടിയടക്കം ആന ചവിട്ടുകയായിരുന്നു. വീഴ്ചയിൽ വാരിയെല്ല് പൊട്ടുകയും കാലിന് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇയാളെ മണ്ണാർക്കാട് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു; അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും

അമേരിക്കയിൽ സർക്കാർ ഷട്ട്ഡൗൺ നീളും. ധനാനുമതി ബിൽ സെനറ്റിൽ വീണ്ടും പരാജയപ്പെട്ടു. 52-42 വോട്ടിനാണ് ബിൽ പരാജയപ്പെട്ടത്. നൂറംഗ സെനറ്റിൽ ബിൽ പാസ്സാകാൻ 60 വോട്ടുകൾ വേണം. റിപ്പബ്ലിക്കൻ നേതാക്കളും ഡെമോക്രാറ്റുകളും തമ്മിലുള്ള പ്രധാനപ്പെട്ട തർക്കം ആരോഗ്യ ഇൻഷൂറൻസുമായി ബന്ധപ്പെട്ട വിഷയത്തിലാണ്.

വരുമാനം കുറഞ്ഞ വിഭാഗത്തിലുള്ള ആളുകൾക്ക് ആരോഗ്യ ഇൻഷൂറൻസ് ഉറപ്പാക്കുന്നതിനായി ഒബാമ കെയർ ഉറപ്പു നൽകുന്ന സബ്‌സിഡി ഇല്ലാതാകരുത് എന്നതാണ് ഡമോക്രാറ്റ് നേതാക്കളുടെ പ്രധാന വാദം. വിഷയത്തിൽ ഡമോക്രാറ്റുകളുമായി ചർച്ച നടക്കുന്നുണ്ടെന്ന് ട്രംപ് വ്യക്തമാക്കി

അതേസമയം സാമ്പത്തിക അടച്ചുപൂട്ടൽ ഏഴാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്.
ഈ രാഷ്ട്രീയ സ്തംഭനം തുടരുന്നതോടെ, ലക്ഷക്കണക്കിന് ഫെഡറൽ ജീവനക്കാർക്ക് ശമ്പളമില്ലാതെ വീട്ടിലിരിക്കേണ്ടിവരുന്ന സാഹചര്യം തുടരുകയാണ്. പ്രധാന സർക്കാർ സേവനങ്ങളും താളം തെറ്റുന്നത് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതിയെയും സാധാരണ ജനജീവിതത്തെയും ദോഷകരമായി ബാധിക്കുന്നു. സർക്കാർ ജീവനക്കാരെ പിരിച്ചുവിടേണ്ടി ട്രംപ് നേരത്തെ സൂചനകൾ നൽകിയിരുന്നു.
ഈ ആഴ്ചയോടെ പ്രതിസന്ധിക്ക് പരിഹാരം കാണാൻ സാധിക്കുമോ എന്ന ആകാംക്ഷയിലാണ് ലോകം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൽ നടപടി; കെഎസ്ആർടിസി ഡ്രൈവർ ഡ്യൂട്ടിക്കിടെ കുഴഞ്ഞുവീണു

കോട്ടയം: പ്ലാസ്റ്റിക് കുപ്പികൾ നീക്കം ചെയ്യാത്തതിൻ്റെ പേരിൽ നടപടി നേരിട്ട കെഎസ്ആർടിസി ഡ്രൈവർ ബസ് ഓടിച്ചുകൊണ്ടിരിക്കെ കുഴഞ്ഞുവീണു. പൊൻകുന്നം കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവറായ ജയ്മോൻ ജോസഫാണ് കാഞ്ഞിരപ്പള്ളി പൂതക്കുഴിയിൽ വച്ച് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് കുഴഞ്ഞുവീണത്.

സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഫോണിലൂടെ അറിഞ്ഞയുടനെയാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായതെന്ന് ജയ്മോൻ പറഞ്ഞു. താൻ പ്രമേഹത്തിനും രക്തസമ്മർദത്തിനും മരുന്ന് കഴിക്കുന്നയാളാണെന്നും, നടപടി നേരിട്ട ദിവസം ബസിൻ്റെ മുൻപിൽ സൂക്ഷിച്ചിരുന്നത് കുടിവെള്ളം കരുതിയിരുന്ന കുപ്പികളായിരുന്നെന്നും ജയ്മോൻ വ്യക്തമാക്കി.

കഴിഞ്ഞ ദിവസം കെഎസ്ആർടിസി ബസിൻ്റെ മുൻഭാഗത്തെ ചില്ലിന് സമീപം പ്ലാസ്റ്റിക് കാലിക്കുപ്പികൾ കണ്ടെത്തിയതിനെ തുടർന്നാണ് മന്ത്രി കെ.ബി. ഗണേഷ് കുമാർ നേരിട്ട് ജയ്മോൻ ഉൾപ്പെടെ മൂന്ന് പേർക്കെതിരെ നടപടിയെടുക്കാൻ നിർദേശം നൽകിയത്. തുടർന്ന് ഉത്തരവാദികളായ മൂന്ന് പേരെയും സ്ഥലം മാറ്റിക്കൊണ്ട് ഉത്തരവിറങ്ങിയിരുന്നു. എന്നാൽ, ഈ ഉത്തരവ് പിന്നീട് മരവിപ്പിച്ചതായി നടപടി നേരിട്ടവർ പറയുന്നു. വീണ്ടും സ്ഥലമാറ്റം സംബന്ധിച്ച ഉത്തരവ് ഇറങ്ങിയതറിഞ്ഞപ്പോഴാണ് ജയ്മോന് ദേഹാസ്വാസ്ഥ്യം ഉണ്ടായത്. കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ജയ്മോനെ വിദഗ്ധ ചികിത്സയ്ക്കായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റുമെന്ന് ഡോക്ടർമാർ അറിയിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Monday, 6 October 2025

സംസ്ഥാനത്ത് ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇടിയോട് കൂടിയ കനത്ത മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത. ബുധനാഴ്ച്ച മുതല്‍ ഒറ്റപ്പെട്ട മഴയ്ക്കുളള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. ബുധനാഴ്ച്ച ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച പത്തനംതിട്ട, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും വെളളിയാഴ്ച്ച പത്തനംതിട്ട, ഇടുക്കി, കണ്ണൂര്‍ ജില്ലകളിലും യെല്ലോ അലേര്‍ട്ടാണ്. 40 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്. കേരളത്തില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇന്നും നാളെയും ഇടിമിന്നലോട് കൂടിയ മഴയ്ക്കും ഒക്ടോബര്‍ 8 മുതല്‍ 10 വരെ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 30 കിലോമീറ്റര്‍ മുതല്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയിലെ അബുദാബി വിമാനത്താവളത്തില്‍ താത്കാലിക  ലോക്ഡൗണ്‍

യുഎഇയിലെ അബുദാബി വിമാനത്താവളത്തില്‍ പരമ്പരാഗത ശൈലിയിലുള്ള വസ്ത്രം ധരിച്ച     മുമ്പ് സ്വാസിലാന്‍ഡ് എന്ന് അറിയപ്പെട്ടിരുന്നദക്ഷിണാഫ്രിക്കയിലെ ഈശ്വതിനിയിലെ   രാജാവായ എംസ്വതി മൂന്നാമനാൻ   ഒരു സ്വകാര്യ ജെറ്റില്‍ വന്നിറങ്ങിയപ്പോൾ അമ്പരന്നു എയർപോർട്ട് ഉദ്യോഗസ്ഥർ. ആഫ്രിക്കയിലെ അവശേഷിക്കുന്ന സമ്പൂര്‍ണ രാജവാഴ്ച അദ്ദേഹത്തിന്റെ കീഴിലാണുള്ളത്.

തന്റെ 15 ഭാര്യമാര്‍, 30 മക്കള്‍, നൂറോളം പരിചാരകര്‍ എന്നിവര്‍ക്കൊപ്പമാണ് എംസ്വതി മൂന്നാമന്‍ രാജാവ് സ്വകാര്യ ജെറ്റില്‍ എത്തിയത്. പരിചാരകരുടെ എണ്ണം വളരെയധികമായതിനാല്‍ വിമാനത്താവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മൂന്ന് ടെര്‍മിനലുകള്‍ അടച്ചുപൂട്ടേണ്ടിയും താത്കാലികമായുള്ള ലോക്ഡൗണ്‍  ഏര്‍പ്പെടുത്തേണ്ടതായും  വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ല്‍ മൂ​ന്നുപേ​ര്‍​ക്ക്; പു​ര​സ്കാ​രം രോ​ഗ​പ്ര​തി​രോ​ധ​ശേഷിയുമായി ബന്ധപ്പെട്ട ഗ​വേ​ഷ​ണ​ത്തി​ന്

സ്റ്റോ​ക്ഹോം: 2025ലെ ​വൈ​ദ്യ​ശാ​സ്ത്ര നൊ​ബേ​ൽ പു​ര​സ്കാ​ര​ത്തി​ന് മൂ​ന്നു പേ​ർ അ​ര്‍​ഹ​രാ​യി. യു​എ​സ് ഗ​വേ​ഷ​ക​രാ​യ മാ​രി ഇ. ​ബ്ര​ൻ​കോ​വ്, ഫ്രെ​ഡ് റാം​സ്ഡെ​ൽ, ജാ​പ്പ​നീ​സ് ഗ​വേ​ഷ​ക ഷി​മോ​ൺ സാ​കാ​ഗു​ച്ചി എ​ന്നി​വ​ർ​ക്കാ​ണ് പു​ര​സ്കാ​രം.  ശ​രീ​ര​ത്തെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കു​ന്ന​തി​ൽ നി​ന്ന് രോ​ഗ​പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തെ ത​ട​യു​ന്ന പെ​രി​ഫ​റ​ൽ ഇ​മ്യൂ​ൺ ടോ​ള​റ​ൻ​സ് സം​ബ​ന്ധി​ച്ച വ​ഴി​ത്തി​രി​വാ​യ ക​ണ്ടെ​ത്ത​ലു​ക​ൾ​ക്കാ​ണ് നൊ​ബേ​ൽ. നൊ​ബേ​ല്‍ അ​സം​ബ്ലി​യാ​ണ് പു​ര​സ്‌​കാ​ര പ്ര​ഖ്യാ​പ​നം ന​ട​ത്തി​യ​ത്. വാ​ല​ന്‍​ബെ​ര്‍​ഗ്‌​സ​ലേ​നി​ലു​ള്ള ക​രോ​ലി​ന്‍​സ്‌​ക ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ടി​ലാ​ണ് പ്ര​ഖ്യാ​പ​നം ന​ട​ന്ന​ത്.   മേ​രി ഇ. ​ബ്ര​ൺ​കോ​വ് സി​യാ​റ്റി​ലി​ലെ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ബ​യോ​ള​ജി​യി​ലെ ഗ​വേ​ഷ​ക​യാ​ണ്. ഫ്രെ​ഡ് റാം​സ്ഡെ​ൽ സാ​ൻ ഫ്രാ​ൻ​സി​സ്കോ​യി​ലെ സൊ​നോ​മ ബ​യോ​തെ​റാ​പ്യൂ​ട്ടി​ക്സ് സ്ഥാ​പ​ക​നും ഷി​മോ​ൺ സാ​കാ​ഗു​ച്ചി ജ​പ്പാ​നി​ലെ ഒ​സാ​ക സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഗ​വേ​ഷ​ക​നു​മാ​ണ്.  അ​തേ​സ​മ​യം, മ​റ്റു മേ​ഖ​ല​ക​ളി​ലെ പു​ര​സ്കാ​ര​ങ്ങ​ൾ വ​രും​ദി​വ​സ​ങ്ങ​ളി​ല്‍ പ്ര​ഖ്യാ​പി​ക്കും. ചൊ​വ്വാ​ഴ്ച ഭൗ​തി​ക​ശാ​സ്ത്രം, ബു​ധ​നാ​ഴ്ച ര​സ​ത​ന്ത്രം, വ്യാ​ഴാ​ഴ്ച സാ​ഹി​ത്യം, വെ​ള്ളി​യാ​ഴ്ച സ​മാ​ധാ​നം, ശ​നി​യാ​ഴ്ച സാ​മ്പ​ത്തി​ക ശാ​സ്ത്രം എ​ന്നീ നൊ​ബേ​ലു​ക​ളും പ്ര​ഖ്യാ​പി​ക്കും. സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്വ​ര്‍​ണ മെ​ഡ​ല്‍, 13.31 കോ​ടി രൂ​പ​യു​ടെ ചെ​ക്ക് എ​ന്നി​വ​യാ​ണ് പു​ര​സ്‌​കാ​രം നേ​ടി​യ​വ​ര്‍​ക്ക് ല​ഭി​ക്കു​ക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്വാർട്ടേഴ്സിൽ പതിവ് സന്ദ‌ർശക‌‌ർ, സ്വവര്‍ഗരതിക്കിടെ കൊലപാതകം; കുന്നംകുളം കേസിൽ കൂടുതൽ വഴിത്തിരിവ്

തൃശൂര്‍: കുന്നംകുളം ചൊവ്വന്നൂരിലെ വാടക ക്വാര്‍ട്ടേഴ്സില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ വഴിത്തിരിവ്. സ്വവര്‍ഗരതിക്കിടെയാണ് കൊലപാതകം നടന്നതെന്ന് പൊലീസ്. അറസ്റ്റിലായ പ്രതി മരത്തംകോട് ചൊവ്വന്നൂര്‍ ചെറുവത്തൂര്‍ സണ്ണി (61) സ്വവര്‍ഗാനുരാഗിയാണെന്നും പൊലീസ് പറഞ്ഞു. ഇയാള്‍ ഇത്തരത്തില്‍ പലരെയും ക്വാര്‍ട്ടേഴ്‌സില്‍ കൊണ്ടുവരുമായിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. കൊല്ലപ്പെട്ടത് തമിഴ്നാട് സ്വദേശിയാണെന്നാണ് പോലീസിന്റെ നിഗമനം. മരിച്ച ആളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. സണ്ണി നേരത്തെ രണ്ടു കൊലപാതക കേസുകളിലെ പ്രതിയാണ്. അച്ഛന്റെ അമ്മയെയും ഇതര സംസ്ഥാന തൊഴിലാളിയെയും കൊലപ്പെടുത്തിയ കേസുകളിൽ ഇയാള്‍ പ്രതിയായിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നാല് മക്കളിൽ രണ്ടുപേരെ വെടിവച്ചു കൊന്നു; അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി..

ടെക്സസ് : യുഎസിലെ ടെക്സസിൽ അമ്മ മക്കളെ വെടിവച്ചു കൊലപ്പെടുത്തി. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തിയതായി അധികൃതർ ഞായറാഴ്ച അറിയിച്ചു. ടെക്സസിൽ ശനിയാഴ്ചയാണ് ദാരുണ സംഭവമുണ്ടായത്. 31 വയസുള്ള അമ്മയ്‌ക്കെതിരെ കൊലപാതകക്കുറ്റങ്ങളും മാരകായുധം ഉപയോഗിച്ചുള്ള ആക്രമണത്തിന്റെ പേരിലുള്ള കുറ്റങ്ങളും ചുമത്തിയിട്ടുണ്ടെന്ന് ബ്രസോറിയ കൗണ്ടി ഷെരീഫ് ബോ സ്റ്റാൾമാൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു.

വാഹനത്തിനുള്ളിൽ വച്ചാണ് 13 ഉം 4 ഉം വയസ്സുള്ള രണ്ട് കുട്ടികൾ ‌വെടിയേറ്റ് മരിച്ചത്. 8 ഉം 9 ഉം വയസ്സുള്ള മറ്റ് കുട്ടികളെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെടിവയ്പ്പിന് ശേഷം കുട്ടികളുടെ അമ്മ തന്നെയാണ് എമർജൻസി നമ്പറിൽ വിളിച്ച് അധികൃതരെ വിവരം അറിയിച്ചതെന്നും സ്റ്റാൾമാൻ പറഞ്ഞു. സംഭവസ്ഥലത്ത് നിന്ന് തോക്ക് കണ്ടെടുത്തതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഹ്യൂസ്റ്റണിലെ മോണ്ട്ഗോമറി കൗണ്ടിയിൽ നിന്നുള്ള യുവതിയാണ് ക്രൂര കൃത്യം നടത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്തു; കൊല്ലം ശാസ്താംകോട്ട ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം

ശബരിമലയ്ക്ക് പിന്നാലെ കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലും വിവാദം. കൊല്ലം ശാസ്താംകോട്ട ദേവസ്വം ശ്രീ ധർമ്മശാസ്താ ക്ഷേത്രത്തിലെ സ്വർണക്കൊടിമരം ക്ലാവുപിടിച്ച സംഭവത്തിൽ വിജിലൻസ് അന്വേഷണം എങ്ങും എത്തിയില്ല. പത്തുവർഷമായ പരാതിയിലാണ് നടപടി എടുക്കാതെ ദേവസ്വം ബോർഡിൻ്റെ ഈ ഒളിച്ചുകളി.

6 കിലോ സ്വർണം ഉപയോഗിച്ച് പണിത കൊടിമരം 3 മാസം കൊണ്ട് കറുത്ത് പോവുകയായിരുന്നു. ദേവസ്വം വിജിലൻസ് നടത്തിയ അന്വേഷണത്തിൽ അഴിമതി കണ്ടെത്തിരിന്നു. അന്വേഷണത്തിൻ്റെ ഭാഗമായി കൊണ്ടുപോയ കൊടിമരത്തിലെ സ്വർണ്ണപ്പാളികൾ ദേവസ്വം ബോർഡ് തിരിച്ചു തരുന്നില്ലെന്ന് ദേവസ്വം ഉപദേശക സമിതി പറഞ്ഞു.

കൊടിമരം നിറം മങ്ങിയതിനെ തുടർന്ന് ശാസ്താംകോട്ട സ്വദേശി മണികണ്ഠനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൊടിമരത്തിൽ ഉപയോഗിച്ച സ്വർണ്ണത്തിൻ്റെ തൂക്കത്തിൽ കുറവുണ്ടെന്നും പരാതിയിൽ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു; നാലംഗ കുടുംബം അത്ഭുതകരമായ് രക്ഷപ്പെട്ടു

കോഴിക്കോട്: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന ഇലക്ട്രിക് കാറിന് തീപിടിച്ചു. ഹൈദരാബാദ് സ്വദേശികളായ നാലംഗ കുടുംബം കാറിൽ നിന്ന് അത്ഭുതകരമായ് രക്ഷപ്പെട്ടു. ദേശീയപാതയില്‍ കോഴിക്കോട് ഹൈലൈറ്റ് മാളിന് സമീപം വൈകിട്ട് നാലിനാണ് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചത്. ഹൈദരാബാദ് സ്വദേശികള്‍ വാടകയ്ക്ക് എടുത്ത കാറാണ് അപകടത്തിൽപ്പെട്ടത്. പുകയും മണവും വന്നതിനെ തുടര്‍ന്ന് ഇവര്‍ പുറത്തിറങ്ങുകയായിരുന്നു. ആർക്കും പരിക്കില്ല. തുടര്‍ന്ന് കാറില്‍നിന്ന് തീ ഉയരുകയും പിന്നീട് ആളിക്കത്തുകയും ചെയ്തു. അപകടത്തെ തുടര്‍ന്ന് ദേശീയപാതയില്‍ ഗതാഗത തടസ്സം നേരിട്ടു. അഗ്നിശമനസേനയെത്തി തീയണച്ചപ്പോഴേക്കും കാര്‍ പൂര്‍ണ്ണമായും കത്തിനശിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൂന്നുദിവസം മുൻപ് ഫേസ്ബുക്ക് വഴി പരിചയപ്പെട്ടു: വീട്ടമ്മയുടെ സ്വർണം തട്ടി; പ്രതി നീലേശ്വരത്ത് അറസ്റ്റിൽ

 കോഴിക്കോട്: മൂന്ന് ദിവസം മുൻപ് ഫേസ്ബുക്ക് മെസഞ്ചർ വഴി പരിചയപ്പെട്ട് വീട്ടമ്മയുട സ്വർണം തട്ടിയ പ്രതി അറസ്റ്റിൽ. കാസർഗോഡ് നീലേശ്വരം ഷനീർ മൻസിൽ ഷനീർ കോട്ടകുളം (35) നെയാണ് കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തത്. കൈവശമുള്ള സ്വർണം കുറഞ്ഞ പലിശ നിരക്കിൽ പണയം വെച്ച് ബാങ്ക് നൽകുന്ന പണത്തേക്കാൾ കൂടുതൽ പണം വാഗ്ദാനം ചെയ്താണ് വളയനാട് ക്ഷേത്രത്തിനു സമീപം താമസിക്കുന്ന വീട്ടമ്മയുടെ കൈവശത്തു നിന്നും 10 പവൻ സ്വർണം വാങ്ങി മുങ്ങിയത്. ഫേസ്ബുക്കിൽ കൂടി മാത്രം പരിചയമുള്ള ഇയാളുടെ ഫോൺ നമ്പറോ യഥാർത്ഥ പേരോ, വിലാസമോ വീട്ടമ്മയ്ക്ക് അറിയില്ലായിരുന്നു. ഇയാളെ വിശ്വസിച്ച വീട്ടമ്മ കഴിഞ്ഞ വിജയദശമിനാളിൽ വളയനാട് ക്ഷേത്രത്തിന്റെ സമീപത്ത് വെച്ച് സ്വർണം കൈമാറുകയായിരുന്നു. സ്വർണം തൂക്കി നോക്കി ഉടൻ പണവുമായി വരാം എന്ന് വീട്ടമ്മയെ പറഞ്ഞു വിശ്വസിപ്പിച്ച ശേഷം സ്ഥലത്തുനിന്നും പോയ പ്രതി ഫേസ്ബുക്കിൽ വീട്ടമ്മയെ ബ്ലോക്ക് ചെയ്തു. വീട്ടമ്മയ്ക്ക് തുടർന്ന് പ്രതിയെ ബന്ധപ്പെടാനോ ആഭരണം തിരികെ വാങ്ങുന്നതിനോ പണം ലഭിക്കുന്നതിനോ സാഹചര്യം ഉണ്ടാക്കാതെ വന്നതോടെയാണ് പൊലീസിനെ സമീപിച്ചത്. തുടർന്നുള്ള അന്വേഷണത്തിൽ നീലേശ്വരത്തുനിന്ന് പ്രതി അറസ്റ്റിലാവുകയായിരുന്നു. പ്രതിയുടെ കയ്യിൽ നിന്നും പരാതിക്കാരിയായ വീട്ടമ്മ കൈമാറിയ 10 പവൻ സ്വർണാഭരണങ്ങൾ മുഴുവനായും കണ്ടെത്തുകയും ചെയ്തത്. പരാതിക്കാരിയുടെ താലിമാലയും പരാതിക്കാരിയുടെ അമ്മയുടെ താലിമാലയും പ്രതിക്ക് കൈമാറിയിരുന്നു. ഇവയെല്ലാം അന്വേഷണത്തിനോടുവിൽ കണ്ടെടുത്തിട്ടുണ്ട് സോഷ്യൽ മീഡിയയിലെ ചതിക്കുഴികളിൽ കൂടി പണവും സ്വർണവും തട്ടിയെടുക്കുന്നതിൻ്റെ ഉദാഹരണമാണ് സംഭവമെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ഉത്തരവാദിത്വത്തോട് കൂടി അല്ലാതെ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നത് വഴി ഉണ്ടാകാവുന്ന വിപത്താണിത്. കോഴിക്കോട് മെഡിക്കൽ കോളേജ് പൊലീസ് സ്റ്റേഷനിലെ സബ് ഇൻസ്പെക്ടർമാരായ ഷാജി, അരുൺ, അസിസ്റ്റൻറ് സബ് ഇൻസ്പെക്ടർ പ്രജീഷ്, സിവിൽ പൊലീസ് ഓഫീസർമാരായ ആതിര, ദിവാകരൻ എന്നിവരടങ്ങുന്ന സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി

ബെംഗളൂരു: കോലാറില്‍ കഴിഞ്ഞ ദിവസം കാണാതായ രണ്ട് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനികളുടെ മൃതദേഹം കിണറ്റില്‍ നിന്ന് കണ്ടെത്തി. കുട്ടികളുടെ മരണം കൊലപാതകമെന്ന് കുടുംബം ആരോപിക്കുമ്പോള്‍, ഇവരിലൊരാളുടെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയെന്ന് മുളബാഗിവു റൂറല്‍ പൊലീസ് വ്യക്തമാക്കി.

എലച്ചേപ്പള്ളി ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനികളായ ധന്യാ ഭായി, ചൈത്രാ ഭായി എന്നീ 13കാരികളുടെ മൃതദേഹങ്ങളാണ് കിണറ്റില്‍ നിന്നും കണ്ടെത്തിയത്. ഇരുവരും വീടിന് മുന്നില്‍ കളിച്ചുകൊണ്ടിരിക്കുമ്പോള്‍ കാണാതാവുകയായിരുന്നു. തുടര്‍ന്ന് പ്രദേശവാസികള്‍ കൂടി ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കിണറ്റില്‍ നിന്നും മൃതദേഹം ലഭിച്ചത്. തുടര്‍ന്ന് നടന്ന പോസ്റ്റ്‌മോര്‍ട്ടത്തില്‍ ഇവരുടെ ശരീരത്തില്‍ അതിക്രമം നടത്തിയതിന്റെയോ മറ്റോ പാടുകളില്ലെന്ന് കണ്ടെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെ കോർന്യു രാജിവച്ചു

പാരിസ്: സ്ഥാനമേറ്റ് 26ാം ദിവസം അപ്രതീക്ഷിത രാജി പ്രഖ്യാപിച്ച് ഫ്രഞ്ച് പ്രധാനമന്ത്രി സെബാസ്റ്റ്യൻ ലെകോർന്യു. പുതിയ മന്ത്രിസഭയിലെ അംഗങ്ങളെ പ്രഖ്യാപിച്ച് മണിക്കൂറുകൾക്കുള്ളിലാണ് ഫ്രാൻസ് പ്രസിഡന്റ് ഇമ്മാനുവേൽ മാക്രോയ്ക്ക് ഇദ്ദേഹം രാജിക്കത്ത് നൽകിയത്. കഴിഞ്ഞ മന്ത്രിസഭയിലെ ഒട്ടു മിക്ക അംഗങ്ങളെയും നിലനിർത്തിയ കോർന്യുവിന്റെ നടപടിക്കെതിരെ ഭരണകക്ഷിക്ക് ഉള്ളിൽ നിന്ന് തന്നെ പ്രതിഷേധം ഉയർന്നിരുന്നു. ദേശീയ അസംബ്ലിയിലെ പല പാർട്ടികളും മന്ത്രിസഭയ്ക്ക് എതിരെ വോട്ട് ചെയ്യുമെന്ന് ഭീഷണി മുഴക്കിയിരുന്നു.

രണ്ട് വർഷത്തിനിടെ ഫ്രാൻസിൽ അധികാരമേറ്റ അഞ്ചാമത്തെ പ്രധാനമന്ത്രിയായിരുന്നു ഇദ്ദേഹം. പലതായി ഭിന്നിച്ച് നിൽക്കുന്ന പാർലമെൻ്റിനെ ഒറ്റക്കെട്ടായി മുന്നോട്ട് കൊണ്ടുപോകാനും സുരക്ഷിത ഭാവിക് ഊർജമേകുന്ന 2026 ബജറ്റ് അവതരിപ്പിക്കാനും ലക്ഷ്യമിട്ട് മുന്നോട്ട് പോവുന്നതിനിടെയാണ് മന്ത്രിസഭാ പുനഃസംഘടനയെ തുടർന്ന് ഇദ്ദേഹം രാജിവെക്കുന്നത്.

സെപ്തംബർ ആദ്യമാണ് ലെ കോർനു അധികാരത്തിലെത്തിയത്. എന്നാൽ പുതിയ മന്ത്രിസഭയിൽ രാജ്യത്തെ പ്രമുഖരായ മുൻ മന്ത്രിസഭയിലെ അംഗങ്ങളായവരെ തന്നെ നിലനിർത്തിയതോടെയാണ് അദ്ദേഹത്തിനും പുറത്തേക്ക് പോകേണ്ടി വന്നത്. ഇതോടെ രാജ്യം പുതിയ പ്രതിസന്ധിയിലേക്കാണ് വീണിരിക്കുന്നത്. പ്രധാനമന്ത്രിയുടെ രാജി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോ സ്വീകരിച്ചതായാണ് വിവരം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എംബിബിഎസ് വിദ്യാർത്ഥിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി; ദൃശ്യങ്ങൾ പകർത്തി ഭീഷണിപ്പെടുത്തിയതായും പരാതി

ഡല്‍ഹി: ഡല്‍ഹിയില്‍ 18 വയസുള്ള എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ ആണ്‍സുഹൃത്തും മറ്റ് രണ്ട് പേരും ചേര്‍ന്ന് പീഡിപ്പിച്ചതായി പരാതി. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി പ്രതി ഒരു മാസത്തോളം തന്നെ ഭീഷണിപ്പെടുത്തി ലൈംഗികമായി ദുരുപയോഗം ചെയ്‌തെന്നും പെണ്‍കുട്ടി വ്യക്തമാക്കി. സെപ്തംബര്‍ ഒമ്പതിനായിരുന്നു പെണ്‍കുട്ടിയെ ആണ്‍സുഹൃത്തും മറ്റ് രണ്ടുപേരും ചേര്‍ന്ന് പീഡിപ്പിച്ചത്. സംഭവത്തില്‍ പെണ്‍കുട്ടിയുടെ പരാതിയെ തുടര്‍ന്ന് അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് ഡല്‍ഹി പൊലീസ്. ഹരിയാന ജിന്ദ് സ്വദേശിയായ യുവതിക്ക് നേരെയാണ് അതിക്രമം നടന്നത്.

പ്രതിയായ ആണ്‍സുഹൃത്ത് ഒരു പാര്‍ട്ടിയില്‍ പങ്കെടുക്കുന്നതിനായി തന്നെ ഹോട്ടല്‍ മുറിയിലേക്ക് വിളിക്കുകയായിരുന്നു. മുറിയില്‍ എത്തിയ പെണ്‍കുട്ടിക്ക് ഇവര്‍ മദ്യം നല്‍കി ബോധം കെടുത്തിയ ശേഷം മൂന്ന് പേരും ചേര്‍ന്ന് ഇവരെ ബലാത്സംഗം ചെയ്യുകയും ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തതായി പെണ്‍കുട്ടി മൊഴി നല്‍കി. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് മരുന്ന് നല്‍കരുത്: മന്ത്രി വീണാ ജോര്‍ജ്

 തിരുവനന്തപുരം: സംസ്ഥാനത്ത് കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് പഠിച്ച് അടിയന്തരമായി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ മൂന്നംഗ വിദഗ്ധ സമിതി രൂപീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാന ഡ്രഗ്‌സ് കണ്‍ട്രോളര്‍, ചൈല്‍ഡ് ഹെല്‍ത്ത് നോഡല്‍ ഓഫീസര്‍, ഐഎപി സംസ്ഥാന പ്രസിഡന്റ് എന്നിവരാണ് സമിതിയിലുള്ളത്. ഈ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കുട്ടികളുടെ ചുമ മരുന്നുകളുടെ ഉപയോഗം സംബന്ധിച്ച് സംസ്ഥാനം പ്രത്യേകം മാര്‍ഗരേഖ പുറത്തിറക്കുന്നതാണെന്നും മന്ത്രി വ്യക്തമാക്കി.

അംഗീകൃത ഡോക്ടറുടെ കുറിപ്പടി ഇല്ലാതെ 12 വയസിന് താഴെയുള്ള കുട്ടികള്‍ക്ക് വേണ്ടി മരുന്ന് നല്‍കരുത്. ഡോക്ടറുടെ പഴയ കുറിപ്പടി വച്ചും കുട്ടികള്‍ക്കുള്ള മരുന്ന് നല്‍കരുത്. ഇതുസംബന്ധിച്ച് ഡ്രഗ്‌സ് കണ്‍ട്രോളര്‍ക്ക് നിര്‍ദേശം നല്‍കി. ഇതിനായി ബോധവത്ക്കരണവും ശക്തമാക്കും. കുട്ടികള്‍ക്കുള്ള മരുന്നുകള്‍ അവരുടെ തൂക്കത്തിനനുസരിച്ചാണ് ഡോക്ടര്‍മാര്‍ ഡോസ് നിശ്ചയിക്കുന്നത്. അതിനാല്‍ ഒരു കുഞ്ഞിന് കുറിച്ച് നല്‍കിയ മരുന്ന് മറ്റ് കുഞ്ഞുങ്ങള്‍ക്ക് നല്‍കാന്‍ പാടില്ല. അത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും.

ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. കഫ് സിറപ്പുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് ഒരു പ്രശ്‌നവും കേരളത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. ജനങ്ങള്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും ആശങ്ക പരിഹരിക്കാനും ശക്തമായ ബോധവത്ക്കരണം നല്‍കും. ഇതുമായി ബന്ധപ്പെട്ട് കേസുകള്‍ ഉണ്ടോയെന്ന് പ്രത്യേകം പരിശോധിക്കാന്‍ നിര്‍ദേശം നല്‍കി. ഐഎപിയുടെ സഹകരണത്തോടെ പീഡിയാട്രീഷ്യന്‍മാര്‍ക്കും മറ്റ് ഡോക്ടര്‍മാര്‍ക്കും പരിശീലനം നല്‍കും.