Monday, 13 October 2025

 വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ മുത്തശ്ശിയും മൂന്ന് വയസുള്ള കുഞ്ഞും മരിച്ചു.

തമിഴ്‌നാട് വാല്‍പ്പാറയില്‍ കാട്ടാന ആക്രമണത്തില്‍ രണ്ടുപേര്‍ മരിച്ചു. വാട്ടര്‍ഫാള്‍ എസ്റ്റേറ്റിന് സമീപത്തുള്ള വീട് തകര്‍ത്തായിരുന്നു കാട്ടാനയുടെ ആക്രമണം.

ഇന്ന് പുലര്‍ച്ചെ 3.30ഓടെയാണ് സംഭവം നടന്നത്. മൂന്ന് വീടുകള്‍ മാത്രമാണ് പ്രദേശത്ത് ആകെയുള്ളത്. വീടിന്റെ മുന്‍വാതില്‍ തകര്‍ത്താണ് ആന വീടിനുള്ളിലേക്ക് പ്രവേശിക്കുന്നത്. ആനയുടെ ശബ്ദം കേട്ട് വീട്ടുകാര്‍ ഉണര്‍ന്നിരുന്നു. അസല എന്ന സ്ത്രീയേയും കൈയിലിരുന്ന മൂന്ന് വയസുകാരി ഹേമാദ്രിയേയും ആന ആക്രമിച്ചു. ആന തട്ടിയപ്പോള്‍ താഴെ വീണ കുഞ്ഞിനെ ആന ചവിട്ടിക്കൊല്ലുകയായിരുന്നു. ആനയുടെ ആക്രമണത്തില്‍ അസലയ്ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണം:ദേവസ്വം എഒയ്ക്കും മേൽശാന്തിക്കും ഇന്ന് നോട്ടീസ് നൽകും

കൊല്ലം: കൊട്ടാരക്കര ഗണപതി ക്ഷേത്രത്തിലെ അനധികൃത പ്രസാദ നിർമ്മാണവുമായി ബന്ധപ്പെട്ട് ദേവസ്വം എ.ഒയ്ക്കും മേൽശാന്തിക്കും ഇന്ന് നോട്ടീസ് നൽകും. ദേവസ്വം അസി. കമ്മീഷണറാണ് നോട്ടീസ് നൽകുന്നത്. കീഴ്ശാന്തി ചുമതല വഹിക്കുന്നയാൾക്കും നോട്ടീസ് നൽകും. വിശദീകരണം ലഭിച്ച ശേഷം ആകും തുടർ നടപടി ഉണ്ടാകുക. കൃത്രിമ പ്രസാദ നിർമ്മാണം കണ്ടെത്തിയ സ്ഥലങ്ങളിൽ ഇന്നലെ ദേവസ്വം വിജിലൻസ് പരിശോധന നടത്തിയിരുന്നു. സംഭവത്തിൽ, ദേവസ്വം വിജിലൻസ് ഇന്നലെ അന്വേഷണം തുടങ്ങിയിരുന്നു. അനധികൃതമായി കരിപ്രസാദ നിർമ്മാണം നടന്ന വാടക വീട്ടിൽ പരിശോധന നടത്തിയിരുന്നു. ക്ഷേത്രത്തോട് ചേർന്ന ദേവസ്വം ബോർഡ് കോർട്ടേഴ്സിന് മുകളിലാണ് കറുത്ത പൊടി അടക്കം ഉപയോഗിച്ച് കരി പ്രസാദം തയ്യാറാക്കിയിരുന്നത്. ഗണപതി ഹോമത്തിൻ്റെ ദ്രവ്യങ്ങൾ ഉപയോഗിച്ച് നിർമ്മിക്കേണ്ട കരിപ്രസാദമാണ് കവറുകളിലാക്കിയ കറുത്ത പൊടി ഉപയോഗിച്ച് നിർമ്മിച്ചിരുന്നത്.

ശാന്തിമാർ താമസിക്കുന്ന കോർട്ടേഴ്സിന് മുകളിലായിരുന്നു അനധികൃത നിർമ്മാണം. ബിജെപി, ഹിന്ദു ഐക്യവേദി പ്രവർത്തകരുടെ പ്രതിഷേധത്തെ തുടർന്ന് പൊലീസെത്തി കഴിഞ്ഞ ദിവസം കെട്ടിട്ടം പൂട്ടിയിരുന്നു. വൃത്തിഹീനമായ അന്തരീക്ഷത്തിൽ കരി പ്രസാദവും ചന്ദനവും നിർമ്മിച്ചിരുന്ന വാടക വീടാണ് സീൽ ചെയ്തത്. പ്രസാദം നിർമ്മിച്ചിരുന്നവരെ കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. സംഭവത്തിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് അന്വേഷണം തുടങ്ങി. റിപ്പോർട്ട് ലഭിച്ച ശേഷം കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ദേവസ്വം ബോർഡ് പ്രസിഡൻ്റ് പി.എസ്. പ്രശാന്ത് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; പാലക്കാട് സ്വദേശി ഗുരുതരാവസ്ഥയിൽ

പാലക്കാട്: സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് കൊടുമ്പില്‍ സ്വദേശിയായ 62കാരനാണ് രോഗം സ്ഥിരീകരിച്ചത്. ശാരീരിക അസ്വസ്ഥതകളെ തുടര്‍ന്ന് ഒക്ടോബര്‍ അഞ്ചാം തിയതി ഇയാളെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എത്തിക്കുകയായിരുന്നു. പിന്നീട് ഇയാളെ കമ്മ്യൂണിറ്റി സെന്റിലേക്കും അവിടെ നിന്ന് ജില്ലാ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.

ആറാം തിയതി നടത്തിയ പരിശോധനയിലാണ് ഇയാള്‍ക്ക് രോഗബാധയുടെ ലക്ഷണങ്ങളുള്ളതായി കണ്ടെത്തിയത്. പിന്നീട് സാമ്പിളുകള്‍ പരിശോധനയ്ക്കയച്ചപ്പോളാണ് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചത്. നിലവില്‍ രോഗി തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ അതീവ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ബസിലേക്ക് ബൈക്ക് ഇടിച്ച് കയറി; യുവാക്കള്‍ക്ക് ദാരുണാന്ത്യം

കൊല്ലം: ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. മയ്യനാട് നടന്ന അപകടത്തില്‍ താന്നി സ്വദേശികളാണ് മരിച്ചത്. അലന്‍ ജോസഫ്, വിനു രാജ് എന്നിവരാണ് മരിച്ചത്. ഇന്ന് വൈകിട്ട് 6.30നായിരുന്നു അപകടം. ബസിലേക്ക് ബൈക്ക് ഇടിച്ച് കയറുന്ന ദൃശ്യങ്ങള്‍ റിപ്പോര്‍ട്ടറിന് ലഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു

കൊല്ലം: കിണറ്റിൽ ചാടിയ യുവതിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കിണർ ഇടിഞ്ഞ് ഫയർമാൻ ഉൾപ്പെടെ മൂന്നു പേർ മരിച്ചു. കൊട്ടാരക്കര ആനക്കോട്ടൂർ മുണ്ടുപാറയിലാണ് സംഭവം. കൊട്ടാരക്കര ഫയർ സ്റ്റേഷനിലെ ഫയർമാൻ ആറ്റിങ്ങൽ സ്വദേശി സോണി എസ് കുമാർ(38), മുണ്ടുപാറ വിഷ്ണു വിലാസം വീട്ടിൽ അർച്ചന (33), കൂടെ താമസിച്ചിരുന്ന ആൺസുഹൃത്ത് ശിവകൃഷ്ണൻ(23) എന്നിവരാണ് മരിച്ചത്.

അർച്ചനയെ കിണറ്റിൽ നിന്നും രക്ഷപ്പെടുത്താൻ ശ്രമിക്കുമ്പോഴാണ് സോണിയുടെ മേൽ ചുറ്റുമതിൽ ഇടിഞ്ഞു വീണത്. കരയ്ക്ക് നിന്ന ശിവകൃഷ്ണനും കിണറ്റിലേക്ക് വീണു. നാല് മണിക്കൂർ നീണ്ട പരിശ്രമത്തിന് ശേഷമാണ് മൃതദേഹങ്ങൾ പുറത്തെടുത്തത്.

കിണറിന് 80 അടി താഴ്ചയുണ്ടായിരുന്നു. പുലർച്ചെ 12.15 ഓടെയാണ് കൊട്ടാരക്കര ഫയർഫോഴ്സിന് അപകടം സംഭവിച്ചതായി ഫോൺ കോൾ വന്നത്. ഫയർഫോഴ്സ് എത്തുമ്പോൾ അർച്ചനയുടെ മൂത്ത രണ്ട് മക്കൾ വഴിയിൽ നിൽക്കുകയായിരുന്നു. അമ്മ കിണറ്റിൽ വീണെന്നു പറഞ്ഞ് കുട്ടികൾ ഫയർഫോഴ്സ് ഉദ്യോഗസ്ഥരെ വീട്ടിലേക്ക് കൊണ്ടുപോയി. തുടർന്ന് കൊട്ടാരക്കര ഫയർ & റസ്ക്യൂ യൂണിറ്റ് അംഗമായ സോണി റോപ് അടക്കമുള്ള സംവിധാനങ്ങൾ ഉപയോഗിച്ച് താഴെയിറങ്ങുകയായിരുന്നു.

യുവതിയുമായി സോണി മുകളിലേക്ക് കയറുമ്പോഴാണ് കൈവരി ഇടിഞ്ഞ് അപകടം ഉണ്ടായത്. അപകട സമയത്ത് കിണറരികിൽ നിൽക്കുകയായിരുന്നു ശിവകൃഷ്ണൻ. ഇയാളും കിണറ്റിലേക്ക് വീണു. അപകട സമയത്ത് ശിവകൃഷ്ണൻ മദ്യലഹരിയിലായിരുന്നുവെന്നാണ് വിവരം. ശിവകൃഷ്ണനും അർച്ചനയും കുറച്ച് നാളായി ഒരുമിച്ചായിരുന്നു താമസമെന്നും നാട്ടുകാർ പറയുന്നു. ഇവർ തമ്മിൽ തർക്കമുണ്ടായിരുന്നുവെന്നും തുടർന്നാണ് യുവതി കിണറ്റിലേക്ക് ചാടിയതെന്നുമാണ് പ്രാഥമിക നിഗമനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Sunday, 12 October 2025

തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു

 തൃശൂരിൽ അന്യസംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ കുത്തേറ്റ് യുവാവ് മരിച്ചു. ഒഡീഷ സ്വദേശിയായ പിന്റു (18) ആണ് കൊല്ലപ്പെട്ടത്. കുന്നംകുളം നഗരത്തിൽ അന്യസംസ്ഥാന തൊഴിലാളികള്‍ താമസിച്ചിരുന്ന മുറിയിലാണ് കൊലപാതകം നടന്നത്.

പട്ടാമ്പി റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്യുന്നവരാണ് ഇവിടെ താമസിക്കുന്നത്. മുറിയിൽ ഇവർ തമ്മിലുണ്ടായ സംഘർഷത്തെത്തുടർന്നാണ് കൊലപാതകം നടന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാബൂൾ വ്യോമാക്രമണത്തിന് താലിബാന്റെ തിരിച്ചടി; കൊല്ലപ്പെട്ടത് 15 പാക് സൈനികർ

ന്യൂഡൽഹി: പാക്-അഫ്ഗാൻ അതിർത്തിയിലുണ്ടായ സംഘർഷത്തിൽ പതിനഞ്ച് പാക് സൈനികർ കൊല്ലപ്പെട്ടു.
അതിർത്തിയിൽ സംഘർഷം രൂക്ഷമാവുകയാണെന്നാണ് പുറത്തുവരുന്ന വിവരം. അഫ്ഗാനിസ്ഥാനിലെ ഹെൽമന്ദ് പ്രവിശ്യയിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണങ്ങൾക്ക് ശക്തമായ തിരിച്ചടിയാണ് താലിബാൻ സൈന്യം നൽകുന്നത്.

ബഹ്‌റാംപൂർ ജില്ലയിലെ ഡ്യൂറണ്ട് ലൈനിന് സമീപം അഫ്ഗാൻ സൈന്യം ഇന്നലെ രാത്രി നടത്തിയ തിരിച്ചടിയിൽ 15 പാക് സൈനികർ കൊല്ലപ്പെട്ടതായി ഹെൽമന്ദ് പ്രവിശ്യാ സർക്കാരിന്റെ വക്താവ് മുഹമ്മദ് ഖാസിം റിയാസ് മൗലവി മാധ്യമങ്ങളോട് പറഞ്ഞു. ഈ ഓപ്പറേഷനിൽ അഫ്ഗാൻ സൈന്യം മൂന്ന് പാകിസ്താൻ സൈനിക ഔട്ട്‌പോസ്റ്റുകൾ പിടിച്ചെടുക്കുകയും ആയുധങ്ങളും വെടിക്കോപ്പുകളും പിടിച്ചെടുക്കുകയും ചെയ്തതായും മുഹമ്മദ് ഖാസിം റിയാസ് പറഞ്ഞു

ഹെൽമന്ദ്, കാണ്ഡഹാർ, സാബുൾ, പക്തിക, പക്തിയ, ഖോസ്റ്റ്, നൻഗർഹാർ, കുനാർ എന്നീ പ്രവിശ്യകളിലെ പാകിസ്താൻ പോസ്റ്റുകൾ ലക്ഷ്യമാക്കിയാണ് അഫ്ഗാൻ സൈന്യം ആക്രമണം ആരംഭിച്ചത്. അതിർത്തിയിലെ നിരവധി സ്ഥലങ്ങളിൽ ഏറ്റുമുട്ടലുകൾ നടന്നതായി പാകിസ്താൻ സുരക്ഷാ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിരുന്നു.

'താലിബാൻ സൈന്യം നിരവധി അതിർത്തി പോയിന്റുകളിൽ വെടിയുതിർക്കാൻ തുടങ്ങി. അതിർത്തിയിലെ നാല് സ്ഥലങ്ങളിൽ ഞങ്ങൾ തിരിച്ചടിച്ചു. ഞങ്ങളുടെ പ്രദേശത്തേക്ക് താലിബാനിൽ നിന്നുള്ള ഒരു ആക്രമണവും അനുവദിക്കില്ല. പാക് സൈന്യം കനത്ത വെടിവെയ്പ് നടത്തി തിരിച്ചടിച്ചു', ഒരു പാക് സർക്കാർ ഉദ്യോഗസ്ഥൻ ഗാർഡിയനോട് പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിലപാട് തിരുത്തി താലിബാൻ; ഇന്ന് വീണ്ടും വാർത്താ സമ്മേളനം, വനിതാ മാധ്യമപ്രവർത്തകർക്ക് ക്ഷണം

ന്യൂഡൽഹി: വെള്ളിയാഴ്ച നടന്ന വാർത്താസമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയതിന് പിന്നാലെയുണ്ടായ പ്രതിഷേധങ്ങളെ തുടർന്ന് വീണ്ടും വാർത്താ സമ്മേളനം വിളിച്ച് അഫ്ഗാൻ വിദേശകാര്യ മന്ത്രി അമീർ ഖാൻ മുത്തഖി. ഇത്തവണ വനിതാ മാധ്യമപ്രവർത്തകർക്ക് വാർത്താ സമ്മേളനത്തിൽ ക്ഷണമുണ്ട്.

ഒരാഴ്ച നീണ്ടുനിൽക്കുന്ന ഇന്ത്യാ സന്ദർശനത്തിനായാണ് അഫ്ഗാൻ വിദേശകാര്യ മന്ത്രി ന്യൂഡൽഹിയിൽ എത്തിയത്. തുടർന്ന് വെള്ളിയാഴ്ച നടത്തിയ വാർത്താ സമ്മേളനത്തിൽ നിന്ന് വനിതാ മാധ്യമപ്രവർത്തകരെ ഒഴിവാക്കിയത് വലിയ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു. അമിർ ഖാൻ മുത്തഖി കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു മാധ്യമങ്ങളെ കണ്ടത്.

എന്നാൽ വാർത്താസമ്മേളനത്തിലേക്ക് പുരുഷ മാധ്യമപ്രവർത്തകരെ മാത്രമാണ് ക്ഷണിച്ചത്. ഡൽഹിയിലെ അഫ്ഗാനിസ്ഥാൻ എംബസിയിൽ വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷമായിരുന്നു വാർത്താ സമ്മേളനം. വിമർശനങ്ങൾ ഉയർന്നതോടെ വനിത മാധ്യമ പ്രവർത്തകരെ ഒഴിവാക്കിയതിൽ പങ്കില്ലെന്നും വാർത്താസമ്മേളനവുമായി യാതൊരു ബന്ധവുമില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓപ്പറേഷൻ നുംഖോർ; പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ദുൽഖർ, കസ്റ്റംസിന് അപേക്ഷ നൽകി

കൊച്ചി: ഓപ്പറേഷൻ നുംഖോറിന്റെ ഭാഗമായി പിടിച്ചെടുത്ത വാഹനം വിട്ടു നൽകണമെന്ന് ആവശ്യപ്പെട്ട് നടൻ ദുൽഖർ സൽമാൻ കസ്റ്റംസിന് അപേക്ഷ നൽകി. ലാൻഡ് റോവർ ഡിഫൻഡർ വിട്ടു നൽകണമെന്നാണ് ആവശ്യം. ദുൽഖർ സൽമാന്റെ അപേക്ഷ പരിഗണിക്കണമെന്ന് ഹൈക്കോടതി കസ്റ്റംസിന് നിർദ്ദേശം നൽകിയിരുന്നു. ഇത് പ്രകാരമാണ് അഭിഭാഷകൻ മുഖേന ദുൽഖർ അപേക്ഷ നൽകിയത്. ദുൽഖറിന്റെ അപേക്ഷ കസ്റ്റംസ് അപ്പലേറ്റ് അതോറിറ്റിയായ അഡീഷണൽ കമ്മീഷണർ പരിഗണിക്കും.

കസ്റ്റംസ് നിയമത്തിലെ സെക്ഷൻ 110 എ പ്രകാരം അന്വേഷണപരിധിയിലുള്ള വാഹനങ്ങൾ ഉടമകൾക്ക് വിട്ടു നൽകാൻ കഴിയും. വാഹനം വിട്ട് നൽകുന്നില്ലെങ്കിൽ അതിന്റെ കാരണം കസ്റ്റംസ് രേഖാമൂലം അറിയിക്കണമെന്നും ഹൈക്കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ഭൂട്ടാൻ വാഹനക്കടത്തുമായി ബന്ധപ്പെട്ട് കസ്റ്റംസ് ദുൽഖർ ഉൾപ്പെടെ താരങ്ങളുടെ വീട്ടിൽ റെയ്ഡ് സംഘടിപ്പിച്ചിരുന്നു. തുടർന്ന് ദുൽഖറിന്റെ ഡിഫൻഡർ, ലാൻഡ് ക്രൂയിസർ, നിസ്സാൻ പട്രോൾ വാഹനങ്ങൾ പിടിച്ചെടുക്കുകയായിരുന്നു. ഇതിൽ ഡിഫൻഡർ വിട്ടുനൽകണം എന്നാവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച ദുൽഖറിന് ആശ്വാസ വിധിയായിരുന്നു കോടതിയിൽ നിന്നുണ്ടായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം; 14 വയസുകാരിയുടെ വിവാഹ നിശ്ചയം നടത്തി

മലപ്പുറത്ത് ശൈശവ വിവാഹത്തിന് നീക്കം. 14 വയസുകാരിയുടെ മിഠായി കൊടുക്കല്‍ ചടങ്ങ് നടത്തിയതില്‍ പെണ്‍കുട്ടികളുടെ വീട്ടുകാര്‍ക്കും പ്രതിശ്രുത വരനും വീട്ടുകാര്‍ക്കുമെതിരെ കേസെടുത്തു

മലപ്പുറം മാറാക്കരയിലാണ് ഇന്നലെ 14 വയസുകാരിയുടെ വിവാഹ നിശ്ചയത്തിന് സമാനമായ ചടങ്ങുകള്‍ നടത്തിയത്. പെണ്‍കുട്ടിയുടെ അമ്മാവന്റെ മകനുമായാണ് വിവാഹം ഉറപ്പിച്ചത്. ചടങ്ങ് സംബന്ധിച്ച് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് നേരത്തെ വിവരം ലഭിച്ചിരുന്നു.

വിവാഹനിശ്ചയം നടത്തരുതെന്ന് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി കുടുംബത്തിന് താക്കീത് നല്‍കിയിരുന്നു. എന്നാല്‍ കുടുംബം അത് അവഗണിക്കുകയായിരുന്നു. ഈ പശ്ചാത്തലത്തില്‍ കാടാമ്പുഴ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ 10 പേര്‍ക്കെതിരെ കേസെടുക്കുകയായിരുന്നു. ചടങ്ങില്‍ പങ്കെടുത്ത മുഴുവന്‍ ആളുകള്‍ക്കുമെതിരെ കേസെടുത്തിട്ടുണ്ട്. പെണ്‍കുട്ടിയെ ഇപ്പോള്‍ സിഡബ്ല്യുസിയുടെ സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റി. വിഷയത്തില്‍ ബാലാവകാശ കമ്മിഷന്‍ ജില്ലാ വനിതാ ശിശു വികസന ഓഫിസറോട് റിപ്പോര്‍ട്ട് തേടി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വര മരണം; മരിച്ചത് കൊല്ലം സ്വദേശിനിയായ 48കാരി

 കൊല്ലം: സംസ്ഥാനത്ത് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. കൊല്ലം പട്ടാഴി മരുതമണ്‍ഭാഗം സ്വദേശിനിയായ 48കാരിയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയാണ് മരണം. കശുവണ്ടി തൊഴിലാളിയായിരുന്നു മരിച്ച സ്ത്രീ. സെപ്തംബര്‍ 23ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. തുടർന്ന് ചികിത്സയിൽ തുടരുകയായിരുന്നു. സംസ്ഥാനത്ത് ഈ മാസത്തെ മൂന്നാമത്തെ മസ്തിഷ്‌ക ജ്വര മരണമാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗോഡ്ഫാദർ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം, ഓസ്കർ ജേതാവ് ഡയാൻ കീറ്റൺ അന്തരിച്ചു

 1977-ലെ ആനി ഹാൾ എന്ന സിനിമയിലൂടെ ഓസ്കർ നേടിയ പ്രശസ്ത ഹോളിവുഡ് നടി ഡയാൻ കീറ്റൺ അന്തരിച്ചു ( 79 ). മരണ കാരണം ഇതുവരെ പുറത്തുവിട്ടിട്ടില്ല. നേരത്തെ ബുളിമിയ എന്ന രോഗത്തോട് പോരാടിയതായി റിപ്പോർട്ടുകൾ ഉണ്ട്. ദി ഗോഡ്ഫാദർ സിനിമകളിലെ ശ്രദ്ധേയ സാന്നിധ്യം കൂടിയായിരുന്നു നടി.

അഞ്ച് പതിറ്റാണ്ട് നീണ്ട നടിയുടെ കരിയറിൽ, ദി ഫസ്റ്റ് വൈവ്സ് ക്ലബ്, സംതിംഗ്സ് ഗോട്ട ഗിവ്, ബുക്ക് ക്ലബ് തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ അഭിനയിച്ചുകൊണ്ട് കീറ്റൺ ഹോളിവുഡിൽ ആരാധകർ ഏറെയുള്ള താരമായി ഉയർന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമുകിയുടെ വീട്ടുകാർ നിർബന്ധിച്ചു; പ്രണയം തെളിയിക്കാൻ വിഷം കഴിച്ച യുവാവ് മരിച്ചു

 റായ്പൂർ: ഛത്തീസ്ഗഡിലെ കോർബ ജില്ലയിൽ കാമുകിയോടുള്ള പ്രണയം തെളിയിക്കാൻ വിഷം കഴിച്ച 20 വയസ്സുകാരൻ മരിച്ചു. കൃഷ്ണ കുമാർ പാണ്ഡോ എന്ന യുവാവാണ് മരിച്ചത്. ഒരു പെൺകുട്ടിയുമായി കൃഷ്ണ കുമാർ പ്രണയത്തിലായിരുന്നു. സംഭവം അറിഞ്ഞതോടെ പെൺകുട്ടിയുടെ കുടുംബം കൃഷ്ണ കുമാറിനോട് അവരുടെ വീട്ടിലേക്കെത്താൻ ആവശ്യപ്പെട്ടു. ഇതുപ്രകാരം കൃഷ്ണ കുമാർ ഇവരുടെ വീട്ടിലെത്തി.

മകളോടുള്ള അടുപ്പം തെളിയിക്കാനായി വിഷാംശമുള്ള പദാർത്ഥം കഴിക്കാൻ യുവതിയുടെ കുടുംബം ആവശ്യപ്പെട്ടതായും യുവാവ് പദാർത്ഥം കഴിച്ചതോടെ അവശനിലയിലായെന്നുമാണ് ആരോപണം. ഉടൻ തന്നെ കുടുംബാംഗങ്ങളെ വിവരം അറിയിച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും യുവാവിന്റെ ജീവൻ രക്ഷിക്കാനായില്ല. വിഷം കഴിച്ച് ആത്മഹത്യ ചെയ്യാൻ മകനെ യുവതിയുടെ കുടുംബം നിർബന്ധിച്ചെന്നാണ് യുവാവിന്റെ കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

നേരത്തെ ഉത്തർപ്രദേശിലും സമാന സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. കുടുംബത്തിൻറെ സമ്മർദ്ദം കാരണം കാമുകിയെ വിവാഹം കഴിക്കുന്നതിൽ നിന്ന് പിൻമാറേണ്ടി വന്ന യുവാവ് പിന്നീട് ആത്മഹത്യ ചെയ്തിരുന്നു. പെൺകുട്ടി ആദ്യം തൂങ്ങിമരിക്കുകയും കുറ്റബോധത്താൽ യുവാവ് ആത്മഹത്യ ചെയ്യുകയുമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശബരിമല സ്വർണക്കൊള്ള; അന്വേഷണത്തിന് ഇ ഡിയും

 കൊച്ചി: ശബരിമല സ്വർണക്കൊള്ള അന്വേഷിക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ ഡി) വരുന്നു. ക്രൈംബ്രാഞ്ച് എഫ്‌ഐആർ രജിസ്റ്റർ ചെയ്തതിന് പിന്നാലെയാണ് തീരുമാനം. ദേവസ്വം വിജിലൻസ് റിപ്പോർട്ടും മൊഴികളും ഇ ഡി പരിശോധിക്കും. പ്രാഥമിക അന്വേഷണത്തിനുശേഷം ഇസിഐആർ രജിസ്റ്റർ ചെയ്യുന്നതിൽ തീരുമാനമെടുക്കും. വൈകാതെ പ്രാഥമിക അന്വേഷണം നടത്തുമെന്നാണ് വിവരം.

ശബരിമല സ്വർണക്കൊള്ളയിൽ പ്രത്യേക അന്വേഷണ സംഘം രണ്ട് എഫ്ഐആറുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ദ്വാരപാലക ശിൽപത്തിന്റെ സ്വർണപ്പാളി കടത്തിയതും കട്ടിളപ്പാളിയിലെ സ്വർണം പതിപ്പച്ച പാളികൾ കടത്തിയതും രണ്ട് കേസുകളായാണ് രജിസ്റ്റർ ചെയ്തത്. രണ്ടിലും ഉണ്ണികൃഷ്ണൻ പോറ്റിയാണ് ഒന്നാം പ്രതി. ദ്വാരപാലക ശിൽപത്തിലെ സ്വർണം കടത്തിയ സംഭവത്തിൽ ഒൻപത് പേരെയാണ് പ്രതി ചേർത്തിരിക്കുന്നത്. നിലവിലെ ദേവസ്വം ഉദ്യോഗസ്ഥരായ മുരാരി ബാബു (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), സുനില്‍ കുമാര്‍ (മുന്‍ അസിസ്റ്റന്റ് എഞ്ചിനീയര്‍), ഡി സുധീഷ് കുമാര്‍ (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), ആർ ജയശ്രീ (മുന്‍ ദേവസ്വം സെക്രട്ടറി), കെ എസ് ബൈജു (മുന്‍ തിരുവാഭരണ കമ്മീഷണര്‍), ആര്‍ ജി രാധാകൃഷ്ണന്‍ (മുന്‍ തിരുവാഭരണ കമ്മീഷണര്‍), രാജേന്ദ്ര പ്രസാദ് (മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍), രാജേന്ദ്രന്‍ നായര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍), ശ്രീകുമാര്‍ (മുന്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍) എന്നിവര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ഉണ്ണികൃഷ്ണൻ പോറ്റിയെ ആയിരിക്കും ആദ്യം ചോദ്യം ചെയ്യുക. പ്രതികൾക്ക് ഹാജരാകാൻ നോട്ടീസ് നൽകും. കേസ് രജിസ്റ്റർ ചെയ്തതിന് പിന്നാലെ നടപടികൾ വേഗത്തിലാക്കാനുള്ള നീക്കത്തിലാണ് പ്രത്യേക അന്വേഷണസംഘം. പ്രതികളെ ഉടൻ ചോദ്യം ചെയ്യാനും അറസ്റ്റ് ഉൾപ്പടെയുള്ള നടപടികൾ വേഗത്തിലാക്കാനുമാണ് തീരുമാനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം

 തിരുവനന്തപുരം: ഡ്രില്ലിങ് മെഷീൻ തലയിൽ തുളച്ചു കയറി രണ്ടര വയസുകാരന് ദാരുണാന്ത്യം. തിരുവനന്തപുരം പടിഞ്ഞാറെ നടയ്ക്കടുത്തായിരുന്നു സംഭവം. ധ്രുവ് ആണ് മരിച്ചത്. കഴിഞ്ഞ ദിവസമായിരുന്നു സംഭവം നടന്നത്. വീട്ടിൽ നവീകരണ പ്രവർത്തനങ്ങൾ നടക്കുകയായിരുന്നു. ഇതിന്റെ ആവശ്യങ്ങൾക്കായാണ് ഡ്രില്ലിങ് മെഷീൻ കൊണ്ടുവന്നത്. കുട്ടി ഇതെടുത്തപ്പോഴാണ് അപകടം ഉണ്ടായത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം; മംഗളൂരുവില്‍ നടന്‍ ജയകൃഷ്ണനെതിരെ കേസ്

മംഗളൂരു: മംഗളൂരുവില്‍ ചലച്ചിത്ര നടന്‍ ജയകൃഷ്ണനെതിരെ കേസ്. ടാക്സി ഡ്രൈവര്‍ക്കെതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന കുറ്റം ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ജയകൃഷ്ണനടക്കം മൂന്ന് പേര്‍ക്കെതിരെയാണ് ഉര്‍വ പൊലീസ് കേസെടുത്തത്.

ടാക്സി ഡ്രൈവര്‍ അഹമ്മദ് ഷഫീഖിന്റെ പരാതിയിലാണ് കേസെടുത്തത്. ഒക്ടോബർ ഒൻപതിന് രാത്രിയായിരുന്നു സംഭവം. ക്രൈം നമ്പര്‍ 103/2025 പ്രകാരം ഭാരതീയ ന്യായ സംഹിതയിലെ സെക്ഷന്‍ 352, 353(2) പ്രകാരമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. സംഭവത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു മാസം മുൻപ് മലപ്പുറത്ത് നിന്ന് കാണാതായ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി

മലപ്പുറം: മലപ്പുറം എടവണ്ണപ്പാറയില്‍ നിന്നും കാണാതായ വിദ്യാര്‍ത്ഥിയെ ചെന്നൈയില്‍ നിന്ന് കണ്ടെത്തി. പ്ലസ് വണ്‍ വിദ്യാര്‍ത്ഥി മുഹമ്മദ് ആദിലിനെയാണ് ഒരു മാസത്തെ തെരച്ചിലിനൊടുവില്‍ കണ്ടെത്തിയത്. ഇക്കഴിഞ്ഞ സെപ്റ്റംബര്‍ പത്തിനാണ് ആദിലിനെ കാണാതായത്. മലപ്പുറം എടവണ്ണപ്പാറ സ്വദേശി അബ്ദുള്‍ നാസറിന്റെ മകനാണ്. നേരത്തെ പൊലീസടക്കം പലതവണ ചെന്നൈയില്‍ തെരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല. 