Saturday, 6 December 2025

ഗൂഗിളിൽ ഏറ്റവും കൂടുതൽപ്പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിലെ ഏക മലയാള ചിത്രമായി 'മാർക്കോ'

ഗൂഗിളിൽ ഏറ്റവും കൂടുതൽപ്പേർ തിരഞ്ഞ ചിത്രങ്ങളുടെ പട്ടികയിലെ ഏക മലയാള ചിത്രമായി 'മാർക്കോ'

ക്യൂബ്‌സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ നായകനായെത്തിയ സൂപ്പർ ഹിറ്റ് ചിത്രം 'മാർക്കോ'യ്ക്ക് (Marco) വീണ്ടുമൊരു പൊൻതൂവൽ കൂടി. ഇന്‍റര്‍നെറ്റ് സെര്‍ച്ച് എഞ്ചിന്‍ ഭീമനായ ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ ചിത്രങ്ങളുടെ ലിസ്റ്റ് പുറത്തു വന്നപ്പോൾ ആദ്യ പത്തിൽ മലയാളത്തിൽ നിന്ന് ഒരേയൊരു ചിത്രം മാത്രം. ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ആദ്യ നിർമ്മാണ സംരംഭമായ 'മാർക്കോ' ആണ് ഈ ലിസ്റ്റിൽ ഇടം നേടിയ ഏക മലയാള ചിത്രം.

'മാർക്കോ'യ്ക്ക് പുറമേ ഗൂഗിളിന്‍റെ ലിസ്റ്റിൽ കയറിയ ചിത്രങ്ങളിൽ ഒന്നാം സ്ഥാനത്ത് ബോളിവുഡ് ചിത്രം 'സയ്യാര'യാണ്. 'കാന്താര' രണ്ടാം സ്ഥാനത്തും 'കൂലി' മൂന്നാം സ്ഥാനത്തും ആണ്. 'വാര്‍ 2' , 'സോനം തേരി കസം' എന്നിവയാണ് മറ്റു ചിത്രങ്ങൾ. 'മാർക്കോ' ആറാം സ്ഥാനത്താണ്. 'ഹൗസ്‌ഫുള്‍ 5' , 'ഗെയിം ചേഞ്ചര്‍', 'മിസിസ്', 'മഹാവതാര്‍ നരസിംഹ' എന്നിവയാണ് മറ്റു ചിത്രങ്ങൾ.

അടുത്തിടെ കൊറിയയിലെ പ്രശസ്തമായ ബുച്ചൺ ഇന്‍റർനാഷണൽ ഫന്‍റാസ്റ്റിക് ഫിലിഫെസ്റ്റിവലിൽ (ബിഫാൻ) 'മാർക്കോ'യുടെ ഇന്‍റർനാഷണൽ പ്രീമിയർ നടന്നിരുന്നു. സൈമ അവാർഡ്സിൽ മികച്ച നവാഗത നിർമ്മാതാവിനുള്ള പുരസ്കാരം ക്യൂബ്സ് എന്‍റർടെയ്ൻമെന്‍റ്സിന്‍റെ ഷരീഫ് മുഹമ്മദിന് ലഭിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്‌ന്ന സംഭവം; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്‌ടർ

കൊല്ലത്ത് ദേശീയപാത ഇടിഞ്ഞുതാഴ്‌ന്ന സംഭവം; അടിയന്തര യോഗം വിളിച്ച് ജില്ലാ കളക്‌ടർ

കൊല്ലം: കൊട്ടിയത്ത് നിർമാണം നടക്കുന്ന ദേശീയപാത ഇടിഞ്ഞുതാഴ്ന്ന സംഭവത്തിൽ ജില്ലാ കളക്‌ടർ എൻ ദേവീദാസിന്റെ അദ്ധ്യക്ഷതയിൽ ഇന്ന് യോഗം ചേരും. ദേശീയപാത അതോറിറ്റി റീജണൽ ഓഫീസർ, പ്രോജക്ട് ഹെഡ് എന്നിവർ യോഗത്തിൽ പങ്കെടുക്കും. എൻഎച്ച്എഐ അധികൃതരിൽ നിന്നും കളക്ടർ വിശദീകരണം തേടും. കൂടാതെ വിവിധ സർക്കാർ വകുപ്പുകളിൽ നിന്നുളള ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുക്കും. അപകടത്തിന്റെ കാരണം കണ്ടെത്താൻ ദേശീയപാത അതോറിറ്റിയുടെ വിദഗ്ദ്ധ സംഘം ഉടൻ സ്ഥലം സന്ദർശിക്കും. കരാർ കമ്പനിയായ ശിവാലയ കൺസ്ട്രക്ഷനോട് എൻഎച്ച്എഐ റിപ്പോർട്ട് തേടിയിരുന്നു.

ഇന്നലെ കൊട്ടിയം മൈലക്കാട് മണ്ണിടിഞ്ഞ് താഴ്ന്ന് സൈഡ് വാളും സർവീസ് റോഡും തകർന്ന അപകടത്തിൽ നിന്ന് തലനാരിഴയ്ക്കാണ് സ്കൂൾ കുട്ടികൾ ഉൾപ്പടെയുള്ള വാഹനയാത്രക്കാർ രക്ഷപ്പെട്ടത്. ദേശീയപാത നിർമ്മാണത്തിലെ അനാസ്ഥയാണ് അപകടത്തിന് കാരണമെന്ന് നാട്ടുകാർ ആരോപിച്ചെങ്കിലും വീഴ്ചയില്ലെന്നായിരുന്നു ദേശീയപാത അതോറിറ്റിയുടെ വാദം.

ഉയരപ്പാതയുടെ മുകൾഭാഗത്ത് നാലടിയോളം താഴ്ചയിൽ മാത്രമാണ് പശയുള്ള ചെമ്മണ്ണിട്ടത്. അതിന് താഴെ അഷ്ടമുടിക്കായലിൽ നിന്നുള്ള മണൽകലർന്ന ചെളിയാണ് നിറച്ചിരുന്നത്. സൈഡ് വാൾ റോഡിലേക്ക് പതിക്കാതി​രുന്നതി​നാലാണ് ദുരന്തമൊഴിഞ്ഞ​ത്. റോഡിന്റെ വശത്തുകൂടിയുള്ള പൈപ്പ് ലൈനും പൊട്ടി.

തിരുവനന്തപുരം: കൊ​ല്ലം​ ​മൈ​ല​ക്കാ​ട് ​ദേ​ശീ​യ​ ​പാ​ത​ ​നി​ർ​മ്മാ​ണ​ത്തി​നി​ടെ​ ​റോ​ഡ് ​ഇ​ടി​ഞ്ഞ​ ​സം​ഭ​വ​ത്തി​ൽ​ ​അ​ടി​യ​ന്ത​ര​ ​ന​ട​പ​ടി​ ​ആ​വ​ശ്യ​പ്പെ​ട്ട് ​പൊ​തു​മ​രാ​മ​ത്ത് ​മ​ന്ത്രി​ ​പി​ എ ​മു​ഹ​മ്മ​ദ്‌​ ​റി​യാ​സ്,​ ​കേ​ന്ദ്ര​ ​ഉ​പ​രി​ത​ല​ ​ഗ​താ​ഗ​ത​ ​വ​കു​പ്പ് ​മ​ന്ത്രി​ ​നി​തിൻ​ ​ഗ​ഡ്ക്ക​രി​ക്ക് ​ക​ത്ത​യ​ച്ചു.​ ​പൊ​തു​മ​രാ​മ​ത്ത് ​വ​കു​പ്പ് ​സെ​ക്ര​ട്ട​റി​യോ​ട് ​അ​ടി​യ​ന്ത​ര​ ​റി​പ്പോ​ർ​ട്ട് ​സ​മ​ർ​പ്പി​ക്കാ​നും​ ​മ​ന്ത്രി​ ​റി​യാ​സ് ​ആ​വ​ശ്യ​പ്പെ​ട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി

കൊച്ചി: ബലാത്സംഗ കേസിൽ ഒളിവിൽ കഴിയുന്ന പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. ഈ മാസം 15 വരെ അറസ്റ്റ് പാടില്ലെന്ന് ഹൈക്കോടതി അറിയിച്ചു. 15 ന് മുൻകൂര്‍ ജാമ്യാപേക്ഷ വീണ്ടും പരിഗണിക്കും. തെരഞ്ഞെടുപ്പിന് ശേഷമായിരിക്കും കേസ് ഇനി പരിഗണിക്കുക. കേസിൽ വിശദവാദം കേള്‍ക്കണമെന്ന് കോടതി വ്യക്തമാക്കി. കേസ് ഡയറി ഹാജരാക്കാനും കോടതി നിര്‍ദേശം നൽകിയിട്ടുണ്ട്.  ഇന്നലെയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി രാഹുൽ ഹൈക്കോടതിയെ സമീപിച്ചത്. 

തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന്‍റെ മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. തുടര്‍ന്നാണ് ഇന്നലെ ഹൈക്കോടതിയിൽ ഹര്‍ജി നൽകിയത്. പത്താം ദിവസവും രാഹുൽ ഒളിവിൽ തുടരുമ്പോഴാണ് ഹൈക്കോടതിയുടെ അറസ്റ്റ് തടഞ്ഞുള്ള തീരുമാനം വന്നിട്ടുള്ളത്. ജസ്റ്റിസ് കെ ബാബുവിന്‍റെ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. 32-ാം ഐറ്റമായിട്ടാണ് പരിഗണിക്കേണ്ടിയിരുന്നത്. എന്നാൽ സിറ്റിംഗ് തുടങ്ങിയ ഉടൻ തന്നെ രാഹുലിന്‍റെ അഭിഭാഷകൻ ഹര്‍ജിയുമായി ബന്ധപ്പെട്ട കാര്യം അറിയിച്ചു. തുടര്‍ന്നാണ് ഹൈക്കോടതി ഉത്തരവ് പറഞ്ഞത്. 

തത്ക്കാലത്തേക്ക് അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഇടക്കാല ഉത്തരവാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഹര്‍ജിയിൽ വാദം കേട്ടിട്ടില്ല. വിശദമായ വാദം കേട്ടതിന് ശേഷമേ ഇക്കാര്യത്തിൽ ഒരു  തീരുമാനത്തിലേക്ക് പോകാവൂ എന്ന് ജസ്റ്റീസ് കെ ബാബുവിന് മുന്നിൽ അഭിഭാഷകൻ ഉന്നയിച്ചു. തുടര്‍ന്നാണ് ഇക്കാര്യത്തിൽ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതായും രാഹുൽ മാങ്കൂട്ടത്തിലിന്‍റെ അറസ്റ്റ്  തത്ക്കാലത്തേക്ക് തടയുന്നതായും ജസ്റ്റിസ് കെ ബാബു അറിയിച്ചത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്

ചൂട് വെള്ളം കുടിച്ച് ദിവസം തുടങ്ങാം; ഗുണങ്ങൾ ഇതാണ്

ഉറക്കം എഴുന്നേൽക്കുമ്പോൾ മുതലുള്ള പ്രവർത്തനങ്ങൾ നിങ്ങളുടെ മുഴുവൻ ദിവസത്തേയും സ്വാധീനിക്കുണ്ടെന്ന് പറഞ്ഞാൽ തെറ്റുപറയാനാവില്ല. നിങ്ങളുടെ മനസിനേയും ശരീരത്തേയും ഒരുപോലെ ഇത് ബാധിക്കുന്നുണ്ട്. അതിനാൽ തന്നെ ഒരു ദിവസം ആരംഭിക്കുന്നത് ആരോഗ്യകരമായ ശീലങ്ങളിലൂടെ ആയിരിക്കണം. ദിവസവും രാവിലെ ചൂട് വെള്ളം കുടിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തെ പിന്തുണയ്ക്കാൻ സഹായിക്കുന്നു. ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

1.ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു

രാത്രി മുഴുവൻ ഉറങ്ങുന്നതുകൊണ്ട് തന്നെ രാവിലെ എഴുന്നേൽക്കുമ്പോൾ ദാഹം ഉണ്ടാവാൻ സാധ്യത കൂടുതലാണ്. ദിവസവും രാവിലെ ചൂട് വെള്ളം കുടിക്കുന്നത് നിങ്ങളെ എപ്പോഴും ഹൈഡ്രേറ്റായിരിക്കാൻ സഹായിക്കുന്നു. കൂടാതെ നല്ല ഊർജ്ജം ലഭിക്കുകയും ശരീരത്തിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

2. ദഹനം മെച്ചപ്പെടുത്തുന്നു

രാവിലെ ചൂട് വെള്ളം കുടിക്കുന്നത് നല്ല ദഹനം ലഭിക്കാൻ സഹായിക്കുന്നു. മലബന്ധം, വയറുവീർക്കൽ തുടങ്ങിയ പ്രശ്നങ്ങളെ അകറ്റി നിർത്താനും ഇതിലൂടെ സാധിക്കും.

3. വിഷാംശങ്ങളെ പുറന്തള്ളുന്നു

ദിവസവും രാവിലെ ചൂട് വെള്ളം കുടിക്കുന്നത് ശരീരത്തിലെ വിഷാംശങ്ങളെ പുറന്തള്ളാൻ സഹായിക്കുന്നു. ഇത് കരളിന്റെ പ്രവർത്തനത്തേയും പിന്തുണയ്ക്കുന്നു.

4. രക്തയോട്ടം മെച്ചപ്പെടുത്തുന്നു

ചൂട് വെള്ളം കുടിക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. ഇത് ശരീരത്തിന്റെ മുഴുവൻ പ്രവർത്തനങ്ങളേയും പിന്തുണയ്ക്കുന്നു. അതിനാൽ തന്നെ ദിവസം മുഴുവനും നിങ്ങൾക്ക് ഊർജ്ജസ്വലരായി ഇരിക്കാൻ സാധിക്കും.

5. ചർമ്മാരോഗ്യം മെച്ചപ്പെടുത്തുന്നു

ശരീരത്തിൽ എപ്പോഴും ജലാംശം ഉണ്ടാകുന്നത് ചർമ്മാരോഗ്യത്തെ സംരക്ഷിക്കുന്നു. ഇത് ചർമ്മത്തിന്റെ ഇലാസ്റ്റിസിറ്റി നിലനിർത്തുകയും ചർമ്മം തിളക്കമുള്ളതാക്കുകയും ചെയ്യുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ഇൻഡിഗോ പ്രതിസന്ധി; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് റെയിൽവേ

ദില്ലി: ഇൻഡിഗോ വിമാന സർവീസ് പ്രതിസന്ധി രൂക്ഷമായതിന് പിന്നാലെ പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ. ഇന്നും നാളെയും സ്പെഷ്യൽ ട്രെയിൻ സർവീസ് നടത്തും. പ്രധാന ദീർഘദൂര റൂട്ടുകളിലാണ് സ്പെഷ്യൽ ട്രെയിനുകൾ സർവീസ് നടത്തുക. ഡിസംബർ അഞ്ച് മുതൽ 13 വരെ ആയിരിക്കും പ്രത്യേക ട്രെയിനുകൾ ഒരുക്കുക. 30 സ്പെഷ്യൽ ട്രെയിനുകൾ ഒരുക്കാനാണ് ആലോചന. 37 ട്രെയിനുകളിലായി 116 അധിക കോച്ചുകളും വിന്യസിച്ചിട്ടുണ്ട്. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിന്‍റെ അന്വേഷണം ഉന്നമിടുന്നത് ഇൻഡിഗോ കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ മാസം നൽകിയ ഉത്തരവ് നടപ്പാക്കാത്തത് ഗുരുതരമായ വീഴ്ചയാണെന്നും പ്രതിസന്ധി സംബന്ധിച്ച ഒരു മുന്നറിയിപ്പും വ്യോമയാന മന്ത്രാലയത്തിന് നൽകിയില്ല എന്നുമാണ് വിവരം. എന്നാല്‍ എയർഇന്ത്യയടക്കം മറ്റ് വിമാനക്കമ്പനികൾ ഡിജിസിഎ നിർദ്ദേശം പാലിച്ചിട്ടുണ്ട്.

വിമാന സ‍ർവീസുകൾ നിർത്തിയതിനെ തുടര്‍ന്ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ യാത്രക്കാർ കുടുങ്ങി കിടക്കുകയാണ്. നിരവധി വിമാനങ്ങൾ ക്യാൻസൽ ചെയ്തതോടെയാണ് പ്രതിസന്ധി. ചില വിമാനങ്ങൾ വൈകുന്നുമുണ്ട്. എന്നാല്‍ കൃത്യമായ വിവരങ്ങൾ ഇൻഡിഗോ നല്‍കിയിട്ടില്ല. വിദേശത്തേക്ക് പോകേണ്ടവരും ശബരിമല തീർത്ഥാടകരുമടക്കം വിമാനത്താവളത്തിന് പുറത്ത് കാത്തിരിക്കുകയാണ്

നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ നിന്നി രാവിലെ ഒമ്പത് മണിക്ക് പുറപ്പെടേണ്ട കൊച്ചി ബെംഗളൂരു ഇൻഡിഗോ റദ്ദാക്കിയിട്ടുണ്ട്. 9.30 ന് പുറപ്പെടേണ്ട കൊച്ചി ഹൈദരാബാദ് ഇൻഡിഗോയും റദ്ദാക്കി. കൂടാതെ കൊച്ചി ജമ്മു ഇൻഡിഗോ വിമാനം റദ്ദാക്കി. രാവിലെ10.30നുള്ള കൊച്ചി മുംബൈ ഇൻഡിഗോ വൈകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അറിയാതെ പാമ്പിനെ ചവിട്ടി, കടിയേറ്റു; തിരുവനന്തപുരത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

അറിയാതെ പാമ്പിനെ ചവിട്ടി, കടിയേറ്റു; തിരുവനന്തപുരത്ത് മൂന്നാം ക്ലാസുകാരന് ദാരുണാന്ത്യം

തിരുവനന്തപുരം: വർക്കലയിൽ മൂന്നാം ക്ലാസുകാരൻ പാമ്പുകടിയേറ്റ് മരിച്ചു. ജനാർദ്ദനപുരം സ്വദേശിയായ ആദിനാഥ് ആണ് മരിച്ചത്. വീടിന്റെ മുൻഭാഗത്തെ സ്റ്റെപ്പിൽ വച്ചാണ് പാമ്പുകടിയേറ്റത്. അറിയാതെ പാമ്പിനെ ചവിട്ടുകയും തുടർന്ന് കടിയേൽക്കുകയുമായിരുന്നു. ജനാർദ്ദനപുരം ഗവ. എംവിഎൽപി സ്കൂൾ മൂന്നാം ക്ലാസ്സ്‌ വിദ്യാർത്ഥിയാണ് ആദിനാഥ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ

ഫിഫ ലോകകപ്പ് 2026: കാത്തിരുന്ന പോര്, മെസിയും റൊണാള്‍ഡോയും നേർക്കുനേർ

വാഷിങ്ടണ്‍ ഡി.സിയിലെ കെന്നഡി സെന്ററില്‍ 2026 ഫിഫ ലോകകപ്പ് ഡ്രൊ പൂര്‍ത്തിയാവുകയാണ്. കാലം ആഗ്രഹിച്ചൊരു പോരിന് സാധ്യതകള്‍ ഒരുങ്ങിയിരിക്കുന്നു. ഒന്നരപതിറ്റാണ്ടിലധികമായി ഫുട്ബോള്‍ ലോകത്തെ രണ്ട് തട്ടില്‍ നിര്‍ത്തിയ പേരുകള്‍. ലയണല്‍ മെസി, ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊ. ഇരുവരുടേയും കരിയറിലെ അവസാന വിശ്വകിരീടപ്പോരാണ്, പൂര്‍ണമായൊരു അസ്തമയത്തിന് മുൻപ് ഒരിക്കല്‍ക്കൂടി നേര്‍ക്കുനേര്‍ പന്തുതട്ടാൻ അവസരം. അര്‍ജന്റീനയും പോര്‍ച്ചുഗലും തമ്മിലുള്ള ലോകകപ്പ് മത്സരം എങ്ങനെ സാധ്യമാകും.

ഖത്തറിലെ മണ്ണില്‍ ലുസൈലിലെ മൈതാനത്ത് പൂര്‍ണത കൈവരിച്ച മിശിഹയുടെ സംഘം. നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീന ഗ്രൂപ്പ് ജെയിലാണ് ഉള്‍പ്പെട്ടിരിക്കുന്നത്. അള്‍ജീരിയ, ഓസ്ട്രിയ, ജോര്‍ദാൻ എന്നീ ടീമുകളാണ് ഒപ്പമുള്ളത്. ഗ്രൂപ്പ് ചാമ്പ്യന്മാരായി അടുത്ത ഘട്ടത്തിലേക്ക് കടക്കാൻ എല്ലാവിധ സാധ്യതകളും ഒറ്റനോട്ടത്തിലുണ്ട്. അട്ടിമറികള്‍ സംഭവിച്ചില്ലെങ്കില്‍ അര്‍ജന്റീനയുടെ യാത്ര എളുപ്പമായിരിക്കുമെന്ന് പ്രവചിക്കാം.

മറുവശത്ത്, തന്റെ ആദ്യ ലോകകിരീടം തേടിയുള്ള ആറാം ശ്രമത്തിനാണ് അമേരിക്കൻ ഐക്യനാടുകളിലേക്ക് ക്രിസ്റ്റ്യാനൊ എത്തുന്നത്. 66ല്‍ നേടിയ മൂന്നാം സ്ഥാനമാണ് ലോകകപ്പിലെ പോര്‍ച്ചുഗലിന്റെ ഏറ്റവും മികച്ച പ്രകടനം. 2006ല്‍ സെമി ഫൈനലിലുമെത്തിയിരുന്നു. ഗ്രൂപ്പ് കെയിലാണ് പോര്‍ച്ചുഗല്‍, ഒപ്പം കൊളംബിയയും ഉസ്ബെക്കിസ്ഥാനമുണ്ട്. ഗ്രൂപ്പിലെ നാലാമത്തെ ടീം യോഗ്യതാ റൗണ്ട് കടന്നുവരുന്നവരായിരിക്കും. ജമൈക്ക, കോംഗൊ, ന്യൂ കാലിഡോണിയ എന്നി ടീമുകളിലൊരുസംഘമായിരിക്കും ആ ടീം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗേറ്റ് തുറക്കുന്നതിനിടെ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിച്ചു;തലയിടിച്ച് വീണ ഡ്രൈവർമരിച്ചു

ഗേറ്റ് തുറക്കുന്നതിനിടെ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിച്ചു;തലയിടിച്ച് വീണ ഡ്രൈവർമരിച്ചു

കണ്ണൂർ: കണ്ണൂർ മുണ്ടേരിയിൽ പിന്നോട്ടു നീങ്ങിയ ഓട്ടോറിക്ഷ പിടിച്ചു നിർത്താൻ ശ്രമിക്കുന്നതിടെ തലയിടിച്ച് വീണ ഓട്ടോ ഡ്രൈവർ മരിച്ചു. മുണ്ടേരി സ്വദേശി എപി സുലൈമാൻ (62) ആണ് മരിച്ചത്. ഓട്ടോ നിർത്തി ഗേറ്റ് തുറക്കുന്നതിനായി പുറത്തിറങ്ങിയ സമയം ഓട്ടോ തനിയെ നിരങ്ങി നീങ്ങുന്നത് കണ്ട് പിടിച്ച് വെക്കാൻ ശ്രമിക്കവെയാണ് അപകടം ഉണ്ടായത്. കാലിടറി തലയിടിച്ച് വീഴുകയായിരുന്നു. ചാലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം കുടുംബത്തിന് കൈമാറി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും കുഞ്ഞിനെയും തിരിച്ചെത്തിച്ചു

ഇന്ത്യൻ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗർഭിണിയെയും കുഞ്ഞിനെയും തിരിച്ചെത്തിച്ചു

ന്യൂഡല്‍ഹി: ഇന്ത്യന്‍ പൗരത്വം ഉണ്ടായിട്ടും ബംഗ്ലാദേശിലേക്ക് നാടുകടത്തപ്പെട്ട ഗര്‍ഭിണിയെയും മകനെയും തിരികെ എത്തിച്ചു. സുപ്രീം കോടതിയുടെ നിര്‍ദേശത്തിന് പിന്നാലെയാണ് ഇരുവരെയും രാജ്യത്ത് തിരിച്ചെത്തിച്ചത്. ബുധനാഴ്ച്ചയായിരുന്നു ഇരുവരെയും തിരികെ എത്തിക്കണം എന്ന നിര്‍ദേശം സുപ്രീം കോടതി കേന്ദ്രത്തിന് നല്‍കിയത്. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുകയായിരുന്നു.

ബംഗാളില്‍ വച്ച് ജില്ലാ ഭരണകൂടത്തിലെ നിരവധി ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് ഒന്‍പത് മാസം ഗര്‍ഭിണിയായ സോണാലി ഖാത്തൂണും എട്ട് വയസുള്ള മകനും തിരികെ പ്രവേശിച്ചത്. ജൂണ്‍ 27നായിരുന്നു രാജ്യത്ത് അനധികൃതമായി കടന്ന് കയറി എന്ന് ആരോപിച്ച് സോണാലിയും കുടുംബവുമുള്‍പ്പെടെ ആറ് പേരെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് ബംഗ്ലാദേശിലേക്ക് നാടുകടത്തിയത്. എന്നാല്‍ സുപ്രീം കോടതിയിലെ ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബഞ്ച് സോണാലിയെയും മകനെയും തിരികെ കൊണ്ടുവരാന്‍ നിര്‍ദേശിക്കുകയായിരുന്നു.

സോണാലിയുടെ പിതാവ് ഇന്ത്യന്‍ പൗരനായതിനാല്‍ പൗരത്വ നിയമപ്രകാരം സോണാലിയും കുട്ടികളും ഇന്ത്യന്‍ പൗരന്മാരായിരിക്കുമെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. കൂടാതെ ബുധനാഴ്ച്ച മാള്‍ഡയില്‍ വച്ച് നടന്ന എസ്‌ഐആര്‍ വിരുദ്ധ റാലിയില്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയും സോണാലിയെ നാടുകടത്തിയതില്‍ പ്രതിഷേധിച്ച് രംഗത്തെത്തിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വര്‍ണവില ഇനിയും ഉയരും; വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്

സ്വര്‍ണവില ഇനിയും ഉയരും; വിലയില്‍ ഇന്ന് നേരിയ വര്‍ധനവ്

സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ ഇന്ന് നേരിയ വര്‍ധനവ്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11911 രൂപയും പവന് 95,288 രൂപയുമാണ് ഇന്നത്തെ വില. ഇന്നലെ 95,280 രൂപയായിരുന്നു. എട്ട് രൂപയുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ഒരു മാസത്തിന് ഇടയില്‍ രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇന്നലത്തേത്. 22 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് 11,911 രൂപയും ഇന്നലെ 11,910 രൂപയും ആയിരുന്നു. 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന് ഇന്നത്തെ വില 9,746 രൂപയാണ്, ഇന്നലെ 9,745 രൂപയും. കഴിഞ്ഞ രണ്ട് ദിവസമായി സ്വര്‍ണവിലയില്‍ ഏറ്റക്കുറച്ചിലുകള്‍ സംഭവിച്ചുകൊണ്ടിരിക്കുകയാണ്.

ആഗോള സ്വര്‍ണ ഖനന വ്യവസായികളുടെ കൂട്ടായ്മയായ ലണ്ടനിലെ വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്റെ (WGC) റിപ്പോര്‍ട്ടില്‍ പറയുന്നതനുസരിച്ച് അടുത്ത വര്‍ഷം സ്വര്‍ണവിലയില്‍ 15 മുതല്‍ 30 ശതമാനം വരെ വര്‍ധനവുണ്ടാകുമെന്നാണ്.

രാജ്യാന്തര വിപണിയിലെ ഇടിവിന് അനുസൃതമായ ഇടിവ് ഇന്ത്യയിലുണ്ടായില്ല. ഡോളറിനെതിരായ രൂപയുടെ മൂല്യത്തിലുണ്ടായ ഇടിവാണ് ഇതിന്റെ പ്രധാന കാരണം. കഴിഞ്ഞ ദിവസം ഡോളറിനെതിരായ രൂപയുടെ മൂല്യം ചരിത്രത്തിലെ തന്നെ ഏറ്റവും മോശ നിരക്കുകളില്‍ ഒന്നായ 90 ന് മുകളിലേക്ക് എത്തിയിരുന്നു. രൂപയുടെ മൂല്യം കുറയുന്ന് ഇറക്കുമതി ചിലവ് കുത്തനെ ഉയര്‍ത്തും. അതായത് ലോകത്തിലെ ഏറ്റവും വലിയ സ്വര്‍ണ ഇറക്കുമതി രാജ്യങ്ങളിലൊന്നായ ഇന്ത്യയെ സംബന്ധിച്ച് സ്വര്‍ണത്തിന് കൂടുതല്‍ വില നല്‍കേണ്ടി വരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം; കണക്കിലെടുത്തത് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള സംഭാവനകൾ

ഡോണൾഡ് ട്രംപിന് ഫിഫ സമാധാന പുരസ്കാരം; കണക്കിലെടുത്തത് യുദ്ധങ്ങൾ അവസാനിപ്പിക്കാനുള്ള സംഭാവനകൾ

വാഷിംഗ്ടൺ: ഫിഫ സമാധാന പുരസ്കാരം അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിന്. ഗാസ സമാധാന പദ്ധതി, റഷ്യ-യുക്രെയ്ൻ സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമം എന്നിവ കണക്കിലെടുത്താണ് ട്രംപിന് പുരസ്‌കാരം.

തനിക്ക് ലഭിച്ച ഏറ്റവും വലുതും പ്രധാനപ്പെട്ടതുമായ അംഗീകാരം എന്നാണ് ഈ പുരസ്കാരത്തെ ട്രംപ് വിശേഷിപ്പിച്ചത്. ഇന്ത്യ-പാകിസ്താൻ സംഘർഷത്തെയും ട്രംപ് പരാമർശിച്ചു. ഇതുപോലെ പല സംഘർഷങ്ങളും യുദ്ധത്തിലേക്ക് എത്തുന്നതിന് മുമ്പ് അവസാനിപ്പിക്കാൻ കഴിഞ്ഞുവെന്ന് ട്രംപ് തന്റെ പ്രസംഗത്തിൽ അവകാശപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാകിസ്താനെ ഇനി അസിം മുനീർ 'നിയന്ത്രിക്കും'! ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമനം

പാകിസ്താനെ ഇനി അസിം മുനീർ 'നിയന്ത്രിക്കും'! ആദ്യ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമനം

ഇസ്ലാമാബാദ്: അസിം മുനീറിനെ ചരിത്രത്തിലെ ആ​ദ്യത്തെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് ആയി നിയമിച്ച് പാകിസ്താൻ. ചീഫ് ഓഫ് ദി ആർമി സ്റ്റാഫ്, ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സ് എന്നീ പദവികളിലേയ്ക്ക് അസിം മുനീറിനെ നിയമിക്കാനുള്ള പാകിസ്താൻ പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിൻ്റെ നിർദ്ദേശം അം​ഗീകരിച്ചുവെന്ന വിവരം പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസ് എക്സ് പോസ്റ്റിലൂടെ പുങ്കുവെച്ചു. 'പ്രസിഡൻ്റ് ആസിഫ് സർദാരി ഫീൽഡ് മാർഷൽ അസിം മുനീറിനെ COAS, CDF എന്നി പദവികളിൽ നിയോ​ഗിച്ചിരിക്കുന്നു'വെന്നാണ് പാകിസ്താൻ പ്രസിഡൻ്റിൻ്റെ ഓഫീസിൻ്റെ ഔദ്യോ​ഗിക എക്സ് പോസ്റ്റിൽ വ്യക്തമാക്കിയിരിക്കുന്നത്. പാകിസ്താൻ്റെ മൂന്ന് സേനാവിഭാ​ഗങ്ങളെയും നിയന്ത്രിക്കുന്ന പദവിയിൽ അസിം മുനീറിന് അഞ്ച് വർഷം തുടരാനുള്ള അവസരമാണ് ഇതോടെ വഴിതുറന്നിരിക്കുന്നത്.

പാകിസ്താൻ്റെ കര, വ്യോമ, നാവിക സേനാവിഭാ​ഗങ്ങളുടെ സംയുക്തമേധാവി എന്നതിന് പുറമെ പാകിസ്താൻ്റെ നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ മേൽനോട്ട ചുമതലയും അസിം മുനീറിൽ നിക്ഷിപ്തമാകുമെന്നാണ് റിപ്പോർട്ട്. പാകിസ്താൻ്റെ ആണവായുധങ്ങളെയും മിസൈൽ സംവിധാനങ്ങളെയും നിയന്ത്രിക്കുന്ന നാഷണൽ സ്ട്രാറ്റജിക് കമാൻഡിൻ്റെ ചുമതല കൂടി കൈവരുന്നതോടെ രാജ്യത്തെ ഏറ്റവും ശക്തനായ സൈനിക ഉദ്യോ​ഗസ്ഥനായി കൂടി അസിം മുനീർ മാറിയിരിക്കുകയാണ്.

പുതിയ നിയമനത്തോടെ പാകിസ്താൻ പ്രസിഡൻ്റിന് ലഭിക്കുന്ന നിയമപരമായ പരിരക്ഷയും അസിം മുനീറിന് ലഭിക്കും. പാകിസ്താൻ പ്രസിഡൻ്റിനെപ്പോലെ ഏതെങ്കിലും തരത്തിലുള്ള നിയമപരമായ പ്രോസിക്യൂഷനിൽ നിന്നും ഫീൽഡ് മാർഷലിനും ആജീവനാന്തകാല പരിരക്ഷ ലഭിക്കും. വ്യോമ, നാവിക സേന തലവന്മാർക്കും ഈ പരിരക്ഷ ബാധകമാക്കിയിട്ടുണ്ട്. പുതിയ നിയമഭേദ​ഗതിയോടെ ചീഫ് ഓഫ് ഡിഫൻസ് ഫോഴ്സിന് വൈസ് ചീഫ് ഓഫ് ആർമി സ്റ്റാഫ് പോസ്റ്റിലേയ്ക്കുള്ള നിയമനത്തിന് നാമനിർദ്ദേശം നടത്താനുള്ള അധികാരവും നൽകിയിട്ടുണ്ടെന്ന് പാകിസ്താൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സർക്കാരിനായിരുന്നു ഇതിനുള്ള അധികാരം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയത്ത് ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ച് വയോധികന് ദാരുണാന്ത്യം

കോട്ടയം; കോട്ടയം പാലാ റോഡിൽ പിഴകിൽ ഉണ്ടായ വാഹനപകടത്തിൽ വയോധികന് ദാരുണാന്ത്യം. മാനത്തൂർ സ്വദേശി ജോസ് (60) ആണ് മരിച്ചത്. മാങ്കുളം സ്വദേശികളായ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച കാർ ഇടിച്ചാണ് മരണം സംഭവിച്ചത്.  ഇന്നലെ വൈകുന്നേരം നാലരയോട് കൂടിയായിരുന്നു സംഭവം. റോഡ് മുറിച്ചു കടക്കുകയായിരുന്നു ജോസിനെ കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ കോട്ടയം മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ റിപ്പോർട്ടറിന് ലഭിച്ചു.