Thursday, 11 December 2025

പ്രണയം നടിച്ച് പണം തട്ടിയെടുത്തു; ഛത്തീസ്ഗഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി

പ്രണയം നടിച്ച് പണം തട്ടിയെടുത്തു; ഛത്തീസ്ഗഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥയ്‌ക്കെതിരേ പരാതി

ഛത്തീസ്ഡഢിലെ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥ പ്രണയം നടിച്ച് പണം തട്ടിയെടുത്തതായി പ്രമുഖ ഹോട്ടലുടമയുടെ പരാതി. ഛത്തീസ്ഗഢിലെ റായ്പൂര്‍ ഹോട്ടലുടമയായ ദീപക് ടണ്ഠന്‍ ദന്തേവാഡയില്‍ നിന്നുള്ള 2017 ബാച്ച് പോലീസ് ഉദ്യോഗസ്ഥയായ കല്‍പ്പന വര്‍മയ്‌ക്കെതിരെയാണ് പരാതി നല്‍കിയത്. കൈക്കൂലി, ബ്ലാക്ക്‌മെയില്‍, വഞ്ചന, വൈകാരിക ചൂഷണം എന്നിവ ആരോപിച്ചാണ് പരാതി നല്‍കിയത്. പിന്നാലെ ഛത്തീസ്ഗഢില്‍ വലിയ വിവാദം പൊട്ടിപ്പുറപ്പെട്ടു.

ആരോപണങ്ങള്‍ തെളിയിക്കുന്ന ഫോട്ടോകളും വീഡിയോകളും രേഖകളും ദീപക് ടണ്ഠന്‍ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടു. 2021ലാണ് താന്‍ ഡിഎസ്പിയെ കണ്ടുമുട്ടിയതെന്നും നാല് വര്‍ഷത്തിലേറെയായി അവരുമായി പരിചയമുണ്ടെന്നും ടണ്ഠന്‍ ആരോപിച്ചു. ഇതിനിടെ കൽപ്പന വ്യാജ വിവാഹവാഗ്ദാനം നല്‍കി തന്റെ കുടുക്കിയതായും ടണ്ഠന്‍ ആരോപിച്ചു. പണമായി രണ്ട് കോടി രൂപയും 12 ലക്ഷം രൂപ വിലമതിക്കുന്ന വജ്ര മോതിരവും അഞ്ച് ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണാഭരണങ്ങളും ഒരു ലക്ഷം രൂപ വിലമതിക്കുന്ന ബ്രേസ്ലെറ്റും തന്റെ ഇന്നോവ ക്രിസ്റ്റ കാറും കല്‍പ്പന വര്‍മ കൈക്കലാക്കിയതായി ടണ്ഠന്‍ ആരോപിച്ചു. റായ്പൂരിലെ വിഐപി റോഡിലുള്ള ഒരു ഹോട്ടല്‍ കല്‍പ്പന വര്‍മയുടെ സഹോദരന് കൈമാറാന്‍ തന്റെ മേല്‍ സമ്മര്‍ദം ചെലുത്തിയതായും പിന്നീട് അത് 30 ലക്ഷം രൂപ ചെലവഴിച്ച് കല്‍പ്പനയുടെ പേരിലേക്ക് മാറ്റിയതായും ആരോപിക്കപ്പെടുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാരൂഖ് ഖാന്റെ പത്താന് രണ്ടാം ഭാഗം വരുന്നു; ദുബായിൽ പ്രഖ്യാപനം

ഷാരൂഖ് ഖാന്റെ പത്താന് രണ്ടാം ഭാഗം വരുന്നു; ദുബായിൽ പ്രഖ്യാപനം

ഷാരൂഖ് ഖാന്റെ (Shah Rukh Khan) സൂപ്പർ-സ്പൈ ചിത്രം 'പത്താൻ' (Pathan) രണ്ടാം വരവിനായി ഒരുങ്ങുന്നു. ദുബായിൽ നടന്ന ചടങ്ങിൽ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് സ്ഥിരീകരിച്ചു. ദുബായ് സന്ദർശനത്തിനിടെയാണ് ഈ പ്രഖ്യാപനം വന്നത്. ഒരു പൊതുപരിപാടിയിൽ അപ്രതീക്ഷിതമായി നടത്തിയ വെളിപ്പെടുത്തൽ ബ്ലോക്ക്ബസ്റ്റർ ഫ്രാഞ്ചൈസിയുടെ ഭാവിയെക്കുറിച്ചുള്ള മാസങ്ങളായി നീണ്ടുനിന്ന ഊഹാപോഹങ്ങൾക്ക് വിരാമമിട്ടു.

ദുബായിൽ നടന്ന ഒരു റിയൽ എസ്റ്റേറ്റ് ലോഞ്ചിലാണ് സ്ഥിരീകരണം പുറത്തുവന്നത്. അവിടെ ഷാരൂഖ് ഖാന്റെ പേര് വഹിക്കുന്ന ഒരു ടവർ അനാച്ഛാദനം ചെയ്തു. പരിപാടിക്കിടെ, വേദിയിൽ ഉണ്ടായിരുന്ന ഡെവലപ്പർ പത്താൻ 2 വികസിപ്പിച്ചുകൊണ്ടിരിക്കുകയാണെന്ന് പ്രഖ്യാപിച്ചു. ലോഞ്ചിൽ നിന്നുള്ള ഒരു വീഡിയോ, ഓൺലൈനിൽ വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഈ പ്രസ്താവന ആരാധകരെ ആവേശത്തിലാക്കി. രൺവീർ സിംഗിന്റെ ആക്ഷൻ ത്രില്ലർ ചിത്രമായ ധുരന്ധറിനൊപ്പം ഈ വാർത്ത വന്നതിന്റെ ആവേശത്തിലാണ് ആരാധകർ. ബോക്സ് ഓഫീസിൽ 200 കോടി രൂപ കളക്ഷൻ നേടിയ സിനിമയാണിത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

ഏഷ്യയിലെ ഒരു പ്രധാന ന​ഗരം മുങ്ങുന്നു! വരും വർഷങ്ങളിൽ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്ന് റിപ്പോര്‍ട്ട്

ജക്കാർത്ത: ഏഷ്യയിലെ ഒരു പ്രധാന ന​ഗരത്തിന്റെ പല ഭാ​ഗങ്ങളും അതിവേ​ഗം മുങ്ങുന്നുവെന്ന് റിപ്പോർട്ട്. ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്തയാണ് അപകടത്തിലേയ്ക്ക് നീങ്ങുന്നത്. 10 ദശലക്ഷത്തിലധികം ആളുകൾ താമസിക്കുന്ന ജക്കാർത്ത ഞെട്ടിപ്പിക്കുന്ന വേഗതയിൽ മുങ്ങിക്കൊണ്ടിരിക്കുകയാണെന്നും ഏതാനും പതിറ്റാണ്ടുകൾക്കുള്ളിൽ നഗരത്തിന്റെ വലിയൊരു ഭാഗം അപകടത്തിലാകുമെന്നും റിപ്പോർട്ടുണ്ട്. വെനീസിൽ സംഭവിക്കുന്നതിന് സമാനമായ രീതിയിലോ അതിനേക്കാൾ വേ​ഗത്തിലോ ആണ് ജക്കാർത്ത മുങ്ങുന്നത് എന്നതാണ് ആശങ്കയാകുന്നത്.

വെനീസ് പ്രതിവർഷം ഏകദേശം 0.08 ഇഞ്ച് മുങ്ങുന്നുണ്ടെന്നാണ് കണ്ടെത്തിയിരുന്നതെങ്കിൽ ജക്കാർത്ത പ്രതിവർഷം 1 മുതൽ 15 സെന്റീമീറ്റർ വരെ എന്ന നിരക്കിലാണ് മുങ്ങുന്നത്. എന്നാൽ, ചില മേഖലകൾ ഇതിലും വേഗത്തിലാണ് കാര്യങ്ങൾ സംഭവിക്കുന്നത്. ലോകത്തിൽ ഏറ്റവും വേഗത്തിൽ മുങ്ങുന്ന വലിയ നഗരം എന്ന വിശേഷണം ജക്കാർത്തയ്ക്ക് ലഭിക്കാനുള്ള കാരണം വെനീസുമായുള്ള ഈ പ്രകടമായ വ്യത്യാസമാണ്. മാത്രമല്ല, ജക്കാർത്തയുടെ ഏകദേശം 40% സമുദ്രനിരപ്പിന് താഴെയാണെന്ന് നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതിനാൽ 2030–2050 ആകുമ്പോഴേക്കും നഗരത്തിന്റെ വലിയൊരു ഭാഗം വാസയോഗ്യമല്ലാതാകുമെന്നാണ് ശാസ്ത്രജ്ഞരും ​ഗവേഷകരും അഭിപ്രായപ്പെടുന്നത്.

സമുദ്രനിരപ്പ് ഉയരുന്നത് മാത്രമല്ല ജക്കാർത്തയെ പ്രതിസന്ധിയിലാക്കുന്നത്. മനുഷ്യരുടെ പ്രവൃത്തികളും ഭൂമിശാസ്ത്രപരമായ നിരവധി ഘടകങ്ങളും ജക്കാർത്തയെ വേഗത്തിൽ അപ്രത്യക്ഷമാക്കുന്നതിന് കാരണമാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. അമിതമായ ഭൂഗർഭജല ചൂഷണം ഇതിന് വലിയൊരു കാരണമാണ്. അതിവേഗം വർധിച്ചുവരുന്ന ജനസംഖ്യയാണ് മറ്റൊരു കാരണം. ഉപരിതല ജലവിതരണം പരിമിതമാകുമ്പോൾ ആളുകൾക്ക് ഭൂഗർഭ ജലാശയങ്ങളെ വളരെയധികം ആശ്രയിക്കേണ്ടി വരുന്നു. പ്രകൃതിയുടെ സ്വാഭാവിക പ്രക്രിയകളെ തടസപ്പെടുത്തുകയും വേഗത്തിൽ വെള്ളം പമ്പ് ചെയ്യുകയും ചെയ്യുമ്പോൾ മണ്ണ് സങ്കോചിക്കാനും താഴാനും ഇടയാക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ, മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന

കൈക്കൂലിയായി വാങ്ങിയത് 155 മില്യൺ ഡോളർ, മുന്‍ സര്‍ക്കാരുദ്യോഗസ്ഥന്‍റെ വധശിക്ഷ നടപ്പിലാക്കി ചൈന

 കൈക്കൂലി വാങ്ങിയ മുൻ ബാങ്കറുടെ വധശിക്ഷ നടപ്പിലാക്കി ചൈനയിലെ കോടതി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള അസറ്റ് മാനേജ്‌മെന്റ് സ്ഥാപനമായ ചൈന ഹുവാറോങ് ഇന്റർനാഷണൽ ഹോൾഡിംഗ്സ് മുൻ ജനറൽ മാനേജർ ബായ് ടിയാൻഹുയിയെയാണ് ചൊവ്വാഴ്ച ചൈന വധശിക്ഷയ്ക്ക് വിധേയനാക്കിയത് എന്ന് സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. സുപ്രീം പീപ്പിൾസ് കോടതിയുടെ അംഗീകാരത്തിന് പിന്നാലെ വടക്കൻ
ചൈനയിലെ ടിയാൻജിൻ മുനിസിപ്പാലിറ്റിയിലെ ഒരു കോടതിയാണ് വധശിക്ഷ നടപ്പാക്കിയതെന്നും റിപ്പോർട്ടുകൾ പറയുന്നു. 1.1 ബില്യൺ യുവാൻ (155 മില്യൺ ഡോളർ) കൈക്കൂലി വാങ്ങിയതിനാണ് ബായ് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് തെളിഞ്ഞത്. 2014നും 2018നുമിടയിൽ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ടാണ് കൈക്കൂലി വാങ്ങിയത്.

2024 മെയ് 28 -ന് കൈക്കൂലി വാങ്ങിയതിന് ടിയാൻഹുയി കുറ്റക്കാരനാണ് എന്ന് ടിയാൻജിൻ സെക്കൻഡ് ഇന്റർമീഡിയറ്റ് പീപ്പിൾസ് കോടതി കണ്ടെത്തി. പിന്നാലെയാണ് ഇയാളെ വധശിക്ഷയ്ക്ക് വിധിക്കുന്നത്. ശിക്ഷ വിധിച്ചതിന് ശേഷം ടിയാൻഹുയിയുടെ സ്വകാര്യ സ്വത്തുക്കളും കണ്ടുകെട്ടി. 'ബായ് ടിയാൻഹുയി വാങ്ങിയ കൈക്കൂലി വളരെ വളരെ വലുതായിരുന്നു, കുറ്റകൃത്യത്തിന്റെ സാഹചര്യങ്ങളും, സാമൂഹിക ആഘാതവും ഗുരുതരമായിരുന്നു' എന്നാണ് കോടതി പറഞ്ഞത്.

ഈ കുറ്റകൃത്യം രാജ്യത്തിന്റെയും ചൈനീസ് ജനതയുടെയും തന്നെ താൽപ്പര്യങ്ങൾക്ക് ഹാനികരമായിരുന്നു എന്നും കോടതി കൂട്ടിച്ചേർത്തു. ശിക്ഷയെ ന്യായീകരിച്ചുകൊണ്ട് കോടതി പറഞ്ഞത് ഇയാൾക്ക് നിയമപ്രകാരം കഠിനമായി ശിക്ഷ തന്നെ നൽകണം എന്നായിരുന്നു. ടിയാൻഹുയിക്കെതിരെ പ്രത്യക്ഷവും വ്യക്തവുമായ തെളിവുകളുണ്ട് എന്നും കോടതി നിരീക്ഷിച്ചു. അതേസമയം, ഇയാളുടെ വധശിക്ഷ നടപ്പിലാക്കിയെങ്കിലും ഏത് തരത്തിലാണ് നടപ്പിലാക്കിയത് എന്ന വിവരം പുറത്ത് വിട്ടിട്ടില്ല. എന്നാൽ, ശിക്ഷ നടപ്പിലാക്കും മുമ്പ് അടുത്ത ബന്ധുക്കൾക്ക് അദ്ദേഹത്തെ കാണാനുള്ള അവസരം നൽകിയിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

ദിലീപ് തെറ്റുകാരനല്ലെന്ന് കോടതി പറഞ്ഞിട്ടുണ്ടെങ്കില്‍ അത് കോടതിയുടെ ബോധ്യമാണ്, അതിനെ മാനിക്കുന്നു: സത്യന്‍ അന്തിക്കാട്

നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയെ പൂര്‍ണമായി മാനിക്കുന്നുവെന്ന് ചലച്ചിത്ര സംവിധായകന്‍ സത്യന്‍ അന്തിക്കാട്. കേസില്‍ ദിലീപ് തെറ്റുകാരനല്ലെന്നത് കോടതിയുടെ ബോധ്യമാണെന്ന് കരുതുന്നുവെന്നും കോടതികളെ വിശ്വാസത്തിലെടുക്കുന്നുവെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്ത എല്ലാവരും കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. എതിരഭിപ്രായമുള്ളവര്‍ക്ക് മേല്‍ക്കോടതികളെ സമീപിക്കാമെന്നും അദ്ദേഹം പറഞ്ഞു.

തൃശൂര്‍ അന്തിക്കാട് വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ദിലീപിനെ കോടതി വെറുതെവിട്ട പശ്ചാത്തലത്തില്‍ അദ്ദേഹത്തെ സിനിമാ സംഘടനകളിലേക്ക് തിരിച്ചെടുക്കുമോ എന്ന മാധ്യമങ്ങളുടെ ചോദ്യത്തിന് അറിയില്ലെന്നായിരുന്നു സത്യന്‍ അന്തിക്കാടിന്റെ മറുപടി. അത് ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ടതില്ല. താന്‍ സിനിമാ സംഘടനകളില്‍ ഇപ്പോള്‍ സജീവമായി പ്രവര്‍ത്തിക്കുന്ന ഒരാളല്ലെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു.

കുടുംബസമേതം എത്തിയാണ് സത്യന്‍ അന്തിക്കാട് വോട്ട് ചെയ്തത്. കക്ഷിരാഷ്ട്രീയത്തിന് അതീതമായി നല്ല വ്യക്തികളെ തിരഞ്ഞെടുക്കണമെന്നും സത്യന്‍ അന്തിക്കാട് പറഞ്ഞു. അന്തിക്കാട് ഒരു കാര്‍ഷിക ഗ്രാമമാണ്. തദ്ദേശ തിരഞ്ഞെടുപ്പിന് അതിനാല്‍ തന്നെ വളരെയേരെ പ്രസക്തിയുണ്ട്. നാടിന്റെ പുരോഗതി ഭരിക്കുന്ന ആളുകളെ അനുസരിച്ചിരിക്കും. ആര്‍ക്ക് വോട്ട് ചെയ്യണമെന്ന് മലയാളികള്‍ക്ക് കൃത്യമായ ബോധ്യമുണ്ടെന്നും എന്തൊക്കെ പ്രചാരണങ്ങള്‍ ആരൊക്കെ നടത്തിയാലും ആ ബോധ്യത്തിനനുസരിച്ചാകും ഓരോരുത്തരും വോട്ട് ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്

ഗാനമേള ട്രൂപ്പുമായി കെഎസ്ആർടിസി! ​'ഗാനവണ്ടി'യുടെ ആദ്യ പ്രോഗ്രാം ഇന്ന്

തിരുവനന്തപുരം: കെഎസ്ആർടിസിയുടെ ഗാനമേള ട്രൂപ്പിന്റെ ആദ്യ പരിപാടി ഇന്ന്. ഗാനവണ്ടി എന്ന് പേരിട്ടിരിക്കുന്ന ഗാനമേള ട്രൂപ്പിന്റെ പരിപാടി രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കും. ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാവരും പിന്തുണയ്ക്കണമെന്ന് കെഎസ്ആര്‍ടിസി അഭ്യര്‍ത്ഥിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

 കെഎസ്ആർടിസി ജീവനക്കാരെയും കുടുംബാംഗങ്ങളെയും ഉൾപ്പെടുത്തി ഒരു പ്രൊഫഷണൽ ഗാനമേള ട്രൂപ്പ് (ഗാനവണ്ടി) രൂപീകരിച്ചിട്ടുണ്ട്. ട്രൂപ്പിൻ്റെ ആദ്യ പ്രോഗ്രാം ഇന്ന് (11.12.2025) രാത്രി 9.30 ന് നെയ്യാറ്റിൻകര പൊഴിയൂരിന് സമീപം ഉച്ചക്കട നെല്ലിക്കോണം ശ്രീദുർഗ്ഗാ ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നടക്കുകയാണ്.

കെഎസ്ആർടിസി കുടുംബാംഗങ്ങളിലെ കലാപ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിക്കുന്നതിനായുള്ള ഈ സംരംഭത്തിന്റെ ആദ്യ ചുവടുവെയ്‌പ്പ് വിജയകരമാക്കുന്നതിന് എല്ലാ കലാപ്രേമികളുടെയും പിന്തുണയും സഹകരണവും സാന്നിധ്യവും അഭ്യർത്ഥിക്കുന്നു.

ക്രിസ്തുമസ് പുതുവത്സര അവധി; സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി
ക്രിസ്തുമസ് പുതുവത്സര അവധി ദിവസങ്ങൾ പ്രമാണിച്ച് സ്പെഷ്യൽ സർവ്വീസുകളുമായി കെഎസ്ആർടിസി. 2025-26-ലെ ക്രിസ്തുമസ്, പുതുവത്സര അവധി ദിനങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ സൗകര്യാർത്ഥം കെ.എസ്.ആര്‍.ടി.സി 19.12.2025 മുതല്‍ 05.01.2026 വരെ കേരളത്തിലെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ബെം​ഗളൂരു, മൈസൂരു, ചെന്നൈ എന്നിവിടങ്ങളിലേയ്ക്കും തിരിച്ചും പ്രത്യേക അധിക സർവ്വീസുകള്‍ ക്രമീകരിച്ചിട്ടുണ്ട്. നിലവിലെ സർവ്വീസുകൾക്ക് പുറമേയാണ് അധിക സർവ്വീസുകൾ ക്രമീകരിച്ചിട്ടുള്ളത്. സ്പെഷ്യൽ സർവീസുകളുടെ ബുക്കിംഗ് ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസിലെ വിധി: കോടതി പറയുന്നത് എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍

നടിയെ ആക്രമിച്ച കേസിലെ വിധി: കോടതി പറയുന്നത് എന്താണോ അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍

തിരുവനന്തപുരം: നടിയെ ആക്രമിച്ച കേസിലെ വിധിയില്‍ പ്രതികരണവുമായി അമ്മ സംഘടനയുടെ ജനറല്‍ സെക്രട്ടറി കുക്കു പരമേശ്വരന്‍. കോടതി എന്താണോ പറയുന്നത് അത് സ്വീകരിക്കുന്നുവെന്ന് കുക്കു പരമേശ്വരന്‍ പറഞ്ഞു. കോടതി കുറ്റക്കാരെ കണ്ടെത്തി. അത് നമ്മള്‍ എന്തിനാണ് മറയ്ക്കുന്നതെന്നും കുക്കു പരമേശ്വരന്‍ ചോദിച്ചു. പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിഞ്ഞതെന്നും ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണെന്നും കുക്കു പറഞ്ഞു.

'പെണ്‍കുട്ടിക്കെതിരെ അങ്ങനൊരു കാര്യം നടന്നു എന്നതാണ് തിരിച്ചറിയേണ്ടത്. ഗൂഢാലോചന കണ്ടുപിടിക്കേണ്ടത് പൊലീസും കോടതിയുമാണ്. അതിന് അഭിപ്രായം പറയാനും ഞാനില്ല. അറിയാത്ത കാര്യങ്ങള്‍ ചോദിക്കരുത്. ഐഎഫ്എഫ്‌കെയിലെ അവള്‍ക്കൊപ്പം ഹാഷ്ടാഗ് ആവശ്യമാണ്. അവള്‍ക്കൊപ്പം അല്ല എന്ന് ഞങ്ങള്‍ പറഞ്ഞിട്ടില്ല. ഹാഷ്ടാഗ് വയ്ക്കില്ല എന്നും പറഞ്ഞിട്ടില്ല. ഐഎഫ്എഫ്‌കെ ഉദ്ഘാടനം നാളെയാണ്': കുക്കു പരമേശ്വരന്‍ പറഞ്ഞു. ബാബുരാജിന്റെ വിമര്‍ശനത്തോട് പ്രതികരിക്കാനില്ലെന്നും കുക്കു പരമേശ്വരന്‍ കൂട്ടിച്ചേര്‍ത്തു.

നിലവില്‍ 'അമ്മ' സംഘടനയുടെ തലപ്പത്തിരിക്കുന്നത് സ്ത്രീകളാണെന്നും പ്രതികരിക്കാന്‍ ബാധ്യസ്ഥരായിട്ടും അവര്‍ 'എസ്‌കേപ്പാവു'കയാണെന്നും ബാബുരാജ് പറഞ്ഞിരുന്നു. താന്‍ അന്നും ഇന്നും അതിജീവിതയ്‌ക്കൊപ്പമാണെന്നും കോടതി വിധിയെ മാനിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞിരുന്നു. നിയമം നീതിയുടെ വഴിക്ക് നീങ്ങട്ടെയെന്നായിരുന്നു കേസിൽ ദിലീപിനെ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി കുറ്റവിമുക്തനാക്കിയതിന് പിന്നാലെ 'അമ്മ' സോഷ്യൽ മീഡിയയിൽ പ്രതികരിച്ചത്. അമ്മ കോടതിയെ ബഹുമാനിക്കുന്നുവെന്നും പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു.

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.

കോടതി വിധിയിൽ വ്യക്തിപരമായി സന്തോഷമെന്നായിരുന്നു വൈസ് പ്രസിഡന്റ് ലക്ഷ്മിപ്രിയ പ്രതികരിച്ചത്. ദിലീപ് കുറ്റക്കാരൻ അല്ല എന്ന് തന്നെയാണ് അന്നും ഇന്നും വിശ്വാസം. അതിനർത്ഥം ഇരയ്‌ക്കൊപ്പം അല്ല എന്നല്ല. രണ്ട് പേരും സഹപ്രവർത്തകരാണ്. വിധി അമ്മയിൽ ചർച്ച ചെയ്തിട്ടുണ്ടെന്നും ലക്ഷ്മിപ്രിയ പ്രതികരിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

‘അതിജീവിതയ്ക്ക് നീതി ലഭിക്കണം, കുറ്റവാളികൾ ശിക്ഷിക്കപ്പെടണം, സർക്കാർ അപ്പീൽ പോകുന്നത് നല്ല കാര്യം’; ടോവിനോ തോമസ്

നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്ക് നീതി ലഭിക്കുക എന്നതാണ് പ്രധാനമെന്ന് നടൻ ടോവിനോ തോമസ്. അതിന് കുറ്റവാളികൾ ശിക്ഷിക്കപ്പെടുകയാണ് വേണ്ടത്. കോടതി വിധിയെ വിശ്വസിക്കണം എന്ന് തോന്നുന്നു. അതിന് അപ്പുറം എന്തങ്കിലും ഉണ്ടങ്കിൽ ഞാനും കാത്തിരിക്കുന്നു.

ആര് തെറ്റ് ചെയ്തിട്ടുണ്ട് എങ്കിലും ശിക്ഷിക്കപ്പെടണം. സർക്കാർ അപ്പീൽ പോകാൻ തീരുമാനിച്ചത് നല്ല കാര്യം.തൃശൂരിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയതായിരുന്നു ടോവിനോ. എല്ലാ തവണയും വോട്ട് രേഖപ്പെടുത്താൻ എത്തും. വോട്ട് അവകാശം കടമയാണ്. അതിനാൽ എല്ലാവരും വോട്ട് ചെയ്യണമെന്നും ടോവിനോ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിങ്ങളുടെ കാറിൽ ഈ മഞ്ഞലൈറ്റ് കണ്ടാൽ ജാഗ്രത; ഇതൊരു അപകടസൂചനയാണ്

നിങ്ങളുടെ കാറിൽ ഈ മഞ്ഞലൈറ്റ് കണ്ടാൽ ജാഗ്രത; ഇതൊരു അപകടസൂചനയാണ്

പുതിയ കാലത്ത് എല്ലാ വാഹന നിർമ്മാതാക്കളും ഉപഭോക്താക്കൾക്കായി നൂതന സവിശേഷതകളുള്ള വാഹനങ്ങൾ പുറത്തിറക്കുന്നു. കാറുകൾ വളരെയധികം പുരോഗമിച്ചിരിക്കുന്നു. ഇപ്പോൾ ചെറിയ തകരാർ പോലും വാഹനം സിഗ്നലുകൾ നൽകാൻ കാരണമാകുന്നു. ഇത് കാറിന്റെ ഏത് ഭാഗത്താണ് പ്രശ്‌നമുള്ളതെന്ന് വെളിപ്പെടുത്തുന്നു. ഡാഷ്‌ബോർഡിലെ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എപ്പോഴെങ്കിലും മുന്നറിയിപ്പ് ലൈറ്റ് നിങ്ങൾ കണ്ടിട്ടുണ്ടാകും. ഓരോ മുന്നറിയിപ്പ് ലൈറ്റും എന്തിനെയെങ്കിലും സൂചിപ്പിക്കുന്നു. അത്തരത്തിലുള്ള ഈ ലൈറ്റുകളിൽ ഒന്ന് എബിഎസ് അല്ലെങ്കിൽ ആന്റി-ബ്രേക്കിംഗ് സിസ്റ്റത്തിനുള്ളതാണ്. എബിഎസ് ലൈറ്റ് കത്തുകയാണെങ്കിൽ അതിന്റെ അർത്ഥമെന്താണെന്നും അത് എന്ത് തരത്തിലുള്ള കേടുപാടുകൾക്ക് കാരണമാകുമെന്നും നമുക്ക് നോക്കാം.

നിങ്ങളുടെ ഡാഷ്‌ബോർഡിൽ പെട്ടെന്ന് ഒരു അലേർട്ട് ലൈറ്റ് പ്രകാശിക്കുമ്പോൾ, കാറിന്റെ സിസ്റ്റം നിങ്ങളോട് എന്തോ പറയുന്നുണ്ട് എന്നാണ് അർത്ഥമാക്കുന്നത്. വാഹനമോടിക്കുമ്പോഴോ കാർ സ്റ്റാർട്ട് ചെയ്തതിനു ശേഷമോ ഡ്രൈവറുടെ ഡിസ്‌പ്ലേയിൽ എബിഎസ് (ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം) അലേർട്ട് ലൈറ്റ് പ്രകാശിക്കുന്നത് കണ്ടാൽ, അതൊരു അപകടസൂചനയായിരിക്കാം. നിങ്ങൾ ഉടനടി നടപടിയെടുക്കണം.

എന്താണ് എബിഎസ്?

പെട്ടെന്നുള്ളതോ വേഗത്തിലുള്ളതോ ആയ ബ്രേക്കിംഗ് സമയത്ത് ചക്രങ്ങൾ ലോക്ക് ആകുന്നത് തടയുന്ന ഒരു സുരക്ഷാ സവിശേഷതയാണ് എബിഎസ്. ഇത് ഡ്രൈവർക്ക് മികച്ച സ്റ്റിയറിംഗ് നിയന്ത്രണം നിലനിർത്താൻ സഹായിക്കുന്നു. കാർ തെന്നിമാറുന്നത് തടയാനും ഇത് സഹായിക്കുന്നു. മൊത്തത്തിൽ, ഈ സവിശേഷത അപകടങ്ങൾ തടയാൻ സഹായിക്കുന്നു.

എബിഎസ് അലേർട്ട് ലൈറ്റ് എന്താണ് അർത്ഥമാക്കുന്നത്?

എബിഎസ് ലൈറ്റ് തെളിയുമ്പോൾ, ആന്റി-ലോക്ക് ബ്രേക്കിംഗ് സിസ്റ്റം പ്രവർത്തനരഹിതമാക്കിയിട്ടുണ്ടെന്നോ അല്ലെങ്കിൽ ഒരു സെൻസറിൽ ഗുരുതരമായ തകരാർ സംഭവിച്ചിട്ടുണ്ടെന്നോ ആണ് അത് സൂചിപ്പിക്കുന്നത്. ഈ ലൈറ്റ് കാണുന്നുണ്ടെങ്കിൽ, നിങ്ങളുടെ വാഹനം ഒരു സർവീസ് സെന്ററിലേക്കോ അല്ലെങ്കിൽ നിങ്ങളുടെ തൊട്ടടുത്തുള്ള ഒരു മെക്കാനിക്കിന് സമീപത്തേക്കോ ഉടൻ കൊണ്ടുപോകുക.

എന്നിട്ടും വണ്ടി ഓടിച്ചാൽ എന്തുസംഭവിക്കും?

എബിഎസ് ലൈറ്റ് കത്തുന്നുവെങ്കിൽ, സെൻസർ ശരിയായി പ്രവർത്തിക്കുന്നില്ല അല്ലെങ്കിൽ അത് കേടായിരിക്കുന്നു എന്നാണ് അർത്ഥമാക്കുന്നത്. ഈ തകരാറുള്ള വാഹനമാണ് നിങ്ങൾ ഓടിക്കുന്നതെന്ന് കരുതുക.  ഒരു അടിയന്തര സാഹചര്യത്തിൽ നിങ്ങൾക്ക് ബ്രേക്ക് പ്രയോഗിക്കേണ്ടിവരുമെന്ന് സങ്കൽപ്പിക്കുക. ഈ സാഹചര്യം അപകട സാധ്യത വർദ്ധിപ്പിക്കും. കാരണം തകരാറിലായ സെൻസർ ചക്രങ്ങൾ ജാമാകുകയും വാഹനത്തിന്‍റെ നിയന്ത്രണം നഷ്‍ടമാകാൻ ഇടയാക്കുകയും ചെയ്യും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

കുവൈറ്റിൽ ശുചീകരണ യജ്ഞം ശക്തമാക്കി; 19 ഉപേക്ഷിച്ച വാഹനങ്ങൾ നീക്കി, 24 നിയമലംഘനങ്ങൾക്ക് നോട്ടീസ്

കുവൈറ്റ് സിറ്റി: പൊതു ശുചിത്വം വർദ്ധിപ്പിക്കുന്നതിനും റോഡുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുമുള്ള തുടർ ശ്രമങ്ങളുടെ ഭാഗമായി, കുവൈറ്റ് മുനിസിപ്പാലിറ്റിയുടെ പബ്ലിക് റിലേഷൻസ് ഡിപ്പാർട്ട്‌മെന്റ് എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ ടീമുകൾ ഫീൽഡ് കാമ്പയിനുകൾ തുടരുന്നതായി അറിയിച്ചു.

മുബാറക് അൽ-കബീർ ഗവർണറേറ്റിൽ റെസിഡൻഷ്യൽ ഏരിയകളിൽ പബ്ലിക് ഹൈജീൻ ആൻഡ് റോഡ് ഒക്കുപ്പൻസി ഡിപ്പാർട്ട്‌മെന്റ് വിപുലമായ പരിശോധനകൾ നടത്തി. നഗരത്തിന്റെ പൊതുവായ ശുചിത്വ പരിസ്ഥിതി മെച്ചപ്പെടുത്തുന്നതിനും, ഗതാഗത തടസ്സങ്ങളുണ്ടാക്കുന്നതും നഗരത്തിന്റെ സൗന്ദര്യത്തെ ബാധിക്കുന്നതുമായ തടസ്സങ്ങൾ നീക്കം ചെയ്യുകയുമാണ് ഈ കാമ്പയിനുകളുടെ ലക്ഷ്യം.

മുനിസിപ്പാലിറ്റി പുറത്തുവിട്ട കണക്കുകൾ പ്രകാരം, ഈ കമ്പയിനിലൂടെ 19 ഉപേക്ഷിച്ച വാഹനങ്ങൾ, സ്ക്രാപ്പ് മെറ്റീരിയലുകൾ, നിയമവിരുദ്ധമായി പാർക്ക് ചെയ്ത ബോട്ടുകൾ എന്നിവ നീക്കം ചെയ്തു. കൂടാതെ, പൊതു ശുചിത്വവും റോഡ് കൈയേറ്റവുമായി ബന്ധപ്പെട്ട് 24 നിയമലംഘന നോട്ടീസുകൾ നൽകുകയും, ഉപേക്ഷിച്ച വാഹനങ്ങൾക്കും അനധികൃത വാണിജ്യ കണ്ടെയ്‌നറുകൾക്കുമായി 38 നീക്കം ചെയ്യൽ നോട്ടീസുകൾ പതിക്കുകയും ചെയ്തു.

മാത്രമല്ല, ശുചിത്വം മെച്ചപ്പെടുത്തുന്നതിനുള്ള വലിയ ശ്രമത്തിന്റെ ഭാഗമായി 14 പഴയ മാലിന്യ കണ്ടെയ്‌നറുകൾക്ക് പകരം പുതിയവ സ്ഥാപിക്കുകയും, 31 പുതിയ കണ്ടെയ്‌നറുകൾ കൂടി അധികമായി സ്ഥാപിക്കുകയും ചെയ്തു. ഗവർണറേറ്റിലുടനീളം വൃത്തിയും ചിട്ടയുമുള്ള നഗര അന്തരീക്ഷം നിലനിർത്തുന്നതിന് ഈ ശ്രമങ്ങൾ സഹായിക്കുമെന്ന് മുനിസിപ്പാലിറ്റി വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചായക്കും കോഫിക്കുമൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത്!

ചായക്കും കോഫിക്കുമൊപ്പം ഈ ഭക്ഷണങ്ങൾ കഴിക്കുന്നത് ഒഴിവാക്കാം; ശൈത്യകാലത്ത് ശ്രദ്ധിക്കേണ്ടത്!

തണുപ്പുകാലത്ത് ചൂട് ചായ അല്ലെങ്കിൽ  കോഫി ഇത് മസ്റ്റാണ് പലർക്കും. ചായക്കോ കോഫിക്കോ ഒപ്പം കഴിക്കാനും സ്‌പെഷ്യലായി എന്തെങ്കിലും കാണും. നല്ല മഴ ഒരു കട്ടൻ ഒരു വട എന്നൊക്കെ സ്റ്റാറ്റസ് ഇടുന്നവർ ശ്രദ്ധിക്കാതെ പോകുന്ന ഒരു കാര്യമുണ്ട്. നല്ല രുചിയുള്ള ഭക്ഷണസാധനങ്ങളും ഒപ്പം കാപ്പിയോ ചായയോ കുടിക്കുമ്പോൾ അത് ആരോഗ്യത്തിന് നല്ലതാണോ ചീത്തയാണോ എന്ന് കൂടി പരിശോധിക്കേണ്ടത് ആവശ്യമാണ്.

ചില ഭക്ഷണ സാധനങ്ങൾക്കൊപ്പം ചായയോ കാപ്പിയോ കുടിക്കാൻ പാടില്ലെന്നാണ് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നത്. ഈ ശീലം മതിയായ പോഷകങ്ങളെ ശരീരത്തിലേക്ക് ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കുമത്രേ. ഇതിൽ പ്രധാനപ്പെട്ടത് ഇരുമ്പാണ്. ഇരുമ്പിന്റെ ആഗീരണം മതിയായ രീതിയിൽ നടക്കില്ലെങ്കിൽ അത് അസിഡിറ്റി അല്ലെങ്കിൽ വയറിലുണ്ടാകുന്ന മറ്റ് ബുദ്ധിമുട്ടുകൾക്ക് കാരണമാകും. അതിനാ്ൽ ഏതെല്ലാം ഭക്ഷണമാണ് ഇത്തരത്തിൽ ഒഴിവാക്കേണ്ടതെന്ന് അറിഞ്ഞിരിക്കണം.

കോഫിയിലെ അസിഡിറ്റി ചായയിലെ ടാനിൻ എന്നിവ വയറിനുള്ളിൽ വീർപ്പുമുട്ടൽ, ദഹനം എന്നിവയെ ബാധിക്കും. അതിനാൽ ഇനി പറയുന്ന അഞ്ച് ഭക്ഷണങ്ങൾ കാപ്പി, ചായ എന്നിവയ്‌ക്കൊപ്പം കഴിക്കുന്നത് ശൈത്യകാലത്ത് ഒഴിവാക്കാം.

കടലമാവിൽ ഉണ്ടാക്കുന്ന എണ്ണക്കടികൾ പ്രത്യേകിച്ച് പക്കാവട, മിക്‌സച്ചർ മുതലായവ കാപ്പിക്കും ചായയ്ക്കുമൊപ്പം ഈ തണുപ്പ് കാലത്ത് കഴിക്കാതിരിക്കുന്നതാണ് നല്ലത്. കടലമാവ് ദഹന സംബന്ധമായ പ്രശ്‌നം ഉണ്ടാക്കുമെന്നതിനൊപ്പം പോഷകകൾ ആഗീരണം ചെയ്യുന്നതിന് തടസമുണ്ടാക്കും.

തണുത്ത ആഹാരങ്ങളാണ് മറ്റൊന്ന്. പല വീടുകളിലും പറാത്തയ്‌ക്കൊപ്പം തൈര്, അച്ചാറ്, നല്ല ചൂട് ചായ എന്നിവയാകും ഉണ്ടാവുക. ഇതും ദഹനത്തെ ബാധിക്കും മാത്രമല്ല ഓക്കാനവും ഉണ്ടാവും. ചായയോ കാപ്പിയോ കുടിച്ച് അരമണിക്കൂറെങ്കിലും കഴിയാതെ തണുത്ത ഭക്ഷണം കഴിക്കാതിരിക്കുന്നതാണ് നല്ലത്.

മഞ്ഞൾ ഉൾപ്പെട്ട ഭക്ഷണത്തിൽ നിറയെ ആന്റി ഓക്‌സിഡൻസ് ഉണ്ടാകും. ഇവ എല്ലാ ദിവസവും കഴിക്കുന്ന ശീലമുള്ളവരുണ്ട്. എന്നാൽ ചൂടുള്ള ചായയ്ക്കും കാപ്പിക്കുമൊപ്പം മഞ്ഞൾ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് വായു മൂലമുള്ള പ്രശ്‌നമുണ്ടാകാനും മലബന്ധം ഉണ്ടാകാനും ഇടയാക്കും.

ചായയിൽ നാരങ്ങ പിഴിഞ്ഞൊഴിക്കുന്നതാണ് ഒഴിവാക്കേണ്ട മറ്റൊരു രീതി. സിട്രിക്ക് ആസിഡ് നിറഞ്ഞ നാരങ്ങനീര് ചായയിലേക്ക് ഒഴിക്കുമ്പോൾ അത് വയറ് വീക്കത്തിനും അസ്വസ്ഥതയ്ക്കും കാരണമാകും. ഇക്കാരണത്താലാണ് രാവിലെകളിൽ ലമൺ ടീ കുടിക്കരുതെന്ന് പറയുന്നത്. ഇരുമ്പ് അടങ്ങിയ ഭക്ഷണങ്ങൾ ചായക്കൊപ്പം കഴിക്കുന്നതും നല്ലതല്ല. ഓക്‌സലേറ്റും ടാനിനും അടങ്ങിയ ചായ്‌ക്കൊപ്പം ഇരുമ്പ് അടങ്ങിയ ഭക്ഷണം കഴിക്കുമ്പോൾ, ഈ ഇരുമ്പിനെ ആഗീരണം ചെയ്യാൻ ശരീരത്തിന് കഴിയില്ല. നട്ട്‌സ്, ഗ്രെയിൻസ്, ഇലപച്ചക്കറികൾ എന്നിവ ചായയ്‌ക്കൊപ്പം കഴിക്കരുത്. നിങ്ങൾ ചായയ്ക്കും കാപ്പിക്കുമൊപ്പം കഴിക്കുന്ന ഭക്ഷണങ്ങൾ മുഴുവൻ ദഹന വ്യവസ്ഥയെയും ബാധിക്കാം പ്രത്യേകിച്ച് ശൈത്യകാലത്ത്. മേൽപ്പറഞ്ഞ ഭക്ഷണങ്ങൾ ഒഴിവാക്കി ഡയറ്റ് കൃത്യമാക്കിയാൽ തണുപ്പ്കാലത്ത് ചൂടൻ കാപ്പിയു ചായയും നന്നായി ആസ്വദിക്കാം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ

നിശാ ക്ലബിലെ തീപിടുത്തത്തിൽ 25 പേർ മരിച്ച സംഭവം; ഉടമകളായ സഹോദരങ്ങൾ തായ്ലന്റിൽ അറസ്റ്റില്‍, ആകെ പിടിയിലായത് 7 പേർ

ഗോവ: ഗോവയിലെ നിശാ ക്ലബിന് തീപിടിച്ച് 25 പേര്‍ മരിച്ച സംഭവത്തില്‍ പ്രധാന പ്രതികളും ക്ലബ്ബുടമകളുമായ സഹോദരങ്ങള്‍  തായ്ലന്‍റില്‍ പിടിയില്‍. തീ പിടിച്ച ഉടൻ ഗോവയില്‍ നിന്നും തായ്ലന്‍റിലേക്ക് കടന്ന ഇവരെ പിടികൂടാന്‍ ഇന്‍റർപോൾ ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപെടുവിച്ചിരുന്നു. തായ്ലന്‍റ് പൊലീസ് അറസ്റ്റ് ചെയ്ത ഇവരെ ഉടന്‍ ഇന്ത്യയിലേക്കയക്കും. 

ഡിസംബര്‍ 6 അര്‍ദ്ധരാത്രി 11 മണിയോടെയാണ് ഗോവ പനാജിക്ക് സമീപം അർപോറ ഗ്രാമത്തിലെ നിശാക്ലബിന് തീപിടിക്കുന്നത്. അപകടത്തില്‍ 25 പേര്‍ മരിച്ചു. 6 പേർക്ക് പരിക്കേറ്റു. സംഭവത്തെക്കുറിച്ച് അന്വേഷണം തുടങ്ങിയപ്പോഴാണ് സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചിരുന്നില്ല എന്ന് വ്യക്തമായത്. ഇതോടെ ഉടമകളിലൊരാളെയും മാനേജറെയും  മറ്റ് നാലു ജിവനക്കാരെയും അറസ്റ്റു ചെയ്തു. ഇവരെ ചോദ്യം ചെയ്തപ്പോഴാണ് പ്രധാന ഉടമകളായ ഗൗരവ് സൗരഭ് ലുത്ര എന്നിവര്‍ തായ്ലന്‍റിലേക്ക് കടന്നുവെന്ന വിവരം ലഭിക്കുന്നത്. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ അപകടം നടന്ന് ഒന്നര മണിക്കൂറിനുള്ളിൽ ടിക്കറ്റെടുത്ത് തായ്ലന്‍റിലെ ഫുക്കറ്റിലേക്ക് കടന്നതായി വ്യക്തമായി.

തുടര്‍ന്ന് ഗോവ പൊലീസ് സിബിഐയുടെ സഹായത്തോടെ ഇന്‍റർപോളിനെ വിവരം അറിയിച്ച് ബ്ലൂ കോർണർ നോട്ടീസ് പുറപ്പെടുവിച്ചു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് തായ്ലന്‍റ് പൊലീസ് ഇരുവരെയും അറസ്റ്റു ചെയ്തത്. ഇന്ത്യയ്ക്കും തായ്‌ലൻഡിനും ഇടയിൽ 2015 മുതൽ പ്രാബല്യത്തിലുള്ള കൈമാറല്‍ ഉടമ്പടിയുടെ ഭാഗമായി ഇരുവരെയും ഇന്ത്യയിലേക്കയക്കും. സംഭവത്തില്‍ ഇനിയും പ്രതികളുണ്ടെന്നാണ് ഗോവ പൊലീസ് നൽകുന്ന വിവരം. നിശാക്ലബ് സ്ഥിതി ചെയ്യുന്ന ഭൂമിയുടെ ഉടമയായ ബ്രിട്ടീഷ് പൗരനെയും കേസില്‍ പ്രതി ചേർത്തിട്ടുണ്ട്. സംഭവത്തിലെ സുരക്ഷാ വീഴ്ച്ചകളെകുറിച്ച് വിശദമായ ജുഡീഷ്യല്‍ അന്വേഷണം പുരോഗമിക്കുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം

‘ശ്രീരാമന്റെ ആയുധപ്പുരയാണ് ഓസ്ട്രേലിയ ആയത്’: പൂക്കി ബാബയുടെ അവകാശവാദം

സ്വയം പ്രഖ്യാപിത ആത്മീയ നേതാവ് പൂക്കി ബാബ എന്ന അനിരുദ്ധാചാര്യ ഓസ്ട്രേലിയയുടെ പേരിനെക്കുറിച്ച് വിശദീകരിക്കുന്ന സംഭാഷണം സമൂഹമാധ്യമങ്ങളിൽ വൈറൽ. രാമ-രാവണ യുദ്ധത്തിനുശേഷം ആയുധങ്ങൾ സൂക്ഷിക്കാൻ കണ്ടെത്തിയ ആയുധപ്പുര ആണ് പിന്നീട് ഓസ്ട്രേലിയ ആയതെന്നാണ് പൂക്കി ബാബ വിശദീകരിച്ചത്. ‘ഓസ്ട്രേലിയയുടെ യാഥാര്‍ഥ്യം’ എന്ന തലക്കെട്ടോടെയാണ് ഈ വിഡിയോ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചത്. 

രാമ–രാവണ യുദ്ധപശ്ചാത്തലം പരിചയപ്പെടുത്തിയാണ് വിഡിയോ ആരംഭിക്കുന്നത്. ‘രാവണന്റെ ഒരു ലക്ഷം മക്കള്‍, ഒന്നര ലക്ഷം പേരക്കുട്ടികള്‍, രാവണന്റെ സൈനികര്‍ എല്ലാവരെയും രാമസൈന്യം കൊന്നൊടുക്കി. കൊല്ലപ്പെട്ടവരുടെയെല്ലാം ആയുധങ്ങള്‍ അനാഥമായി. ലങ്കയിൽ ആയുധങ്ങള്‍ കൂമ്പാരമായി. ഈ ആയുധങ്ങള്‍ സാധാരണക്കാരുടെ കൈയില്‍ കിട്ടിയാല്‍ എന്താവും സ്ഥിതി? രാവണന്റെയോ മേഘനാഥന്റെയോ വാളുകള്‍ ദുരുപയോഗം ചെയ്യപ്പെടുമോ എന്ന് ശ്രീരാമന്‍ ഭയന്നു. ആയുധങ്ങള്‍ ലങ്കയില്‍നിന്ന് അകലെയുള്ള സ്ഥലത്ത് ഉപേക്ഷിക്കാന്‍ സൈനികരോട് രാമൻ പറഞ്ഞു. ആയുധങ്ങള്‍ സൂക്ഷിക്കാന്‍ കണ്ടെത്തിയ ദ്വീപാണ് അസ്ത്രാലയം ആയത്. ആ ദ്വീപാണ് പിന്നീട് ഓസ്ട്രേലിയ എന്നറിയപ്പെട്ടത്’–അനിരുദ്ധാചാര്യ പറയുന്നു.