Friday, 12 December 2025

തെരഞ്ഞെടുപ്പ് ദിവസം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

തെരഞ്ഞെടുപ്പ് ദിവസം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

പാലക്കാട്: പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയതിന് ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ. പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്.

എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്.

ഇതിനെ തുടര്‍ന്ന് മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സുമയുടെ നേതൃത്വത്തില്‍ ബാനര്‍ അഴിച്ചുമാറ്റി. ബിജെപി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 5,000 രൂപ പിഴയും ഈടാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രചാരണം ചട്ടലംഘനമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രജനീകാന്തിന് ലളിതമായ ജന്മദിനം; 75-ാം പിറന്നാൾ ആഘോഷ ചിത്രവുമായി മകൾ ഐശ്വര്യ

രജനീകാന്തിന് ലളിതമായ ജന്മദിനം; 75-ാം പിറന്നാൾ ആഘോഷ ചിത്രവുമായി മകൾ ഐശ്വര്യ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ (Rajinikanth) 75-ാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇത്തവണ, വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഒരു കാഴ്ച ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനീകാന്താണ്. തന്റെ അച്ഛനെ 'ലൈഫ്' എന്ന് വിളിച്ച് അവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിട്ടു.
തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ, ഐശ്വര്യ രജനീകാന്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടു ഇങ്ങനെ കുറിച്ചു. "എന്റെ ജീവിതം.. എന്റെ അച്ഛൻ.. ജന്മദിനാശംസകൾ തലൈവ...". ആരാധകർ കമന്റ് വിഭാഗത്തിൽ നടന് ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു, "തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തലമുറകളെ ആകർഷിക്കുകയും വിപുലമായ പ്രശംസ നേടുകയുമുണ്ടായി. വൈവിധ്യമാർന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ സ്ഥിരമായി മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. ചലച്ചിത്ര ലോകത്ത് 50 വർഷം പൂർത്തിയാക്കിയതിനാലാണ് ഈ വർഷം ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു," മോദി കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നയൻ‌താര, വിഗ്നേഷ് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി അടുത്തവർഷം

നയൻ‌താര, വിഗ്നേഷ് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി അടുത്തവർഷം

 പ്രദീപ് രംഗനാഥന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനി (Love Insurance Kompany - LIK) റിലീസ് വീണ്ടും മാറ്റിവച്ചു. വിഗ്നേഷ് ശിവൻ (Vignesh Shivan) സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീമിയർ ഡിസംബർ 18 ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും, ചലച്ചിത്ര വൃത്തങ്ങളിൽ നിന്നുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രകാരം റിലീസ് 2026 ന്റെ തുടക്കത്തിലേക്ക് മാറ്റിയതായി സ്ഥിരീകരിക്കുന്നു. ഏറെ വൈകിയ പ്രോജക്റ്റിനായി ആരാധകരെ കുറച്ചുകൂടി കാത്തിരിക്കാൻ നിർബന്ധിതരാക്കിക്കഴിഞ്ഞു.

2026 ഫെബ്രുവരിയിൽ കൂടുതൽ പ്രേക്ഷകരെ ലക്ഷ്യമിടുന്നു

വാലന്റൈൻസ് ദിനത്തോടടുത്ത് ഒരു ലോഞ്ചിനായി പ്രൊഡക്ഷൻ ടീം ഇപ്പോൾ ലക്ഷ്യമിടുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് അമുത ഭാരതി വെളിപ്പെടുത്തി. ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ലവ് ഇൻഷുറൻസ് കമ്പനി 2026 ഫെബ്രുവരി 12 അല്ലെങ്കിൽ 13 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന കാത്തിരിക്കുന്നുണ്ടെങ്കിലും, ചിത്രത്തിന്റെ പ്രണയകഥയും യുവത്വത്തിന്റെ ആകർഷണവും കണക്കിലെടുക്കുമ്പോൾ ഈ മാറ്റം അനുയോജ്യം എന്നാണ് സൂചന.

റിലീസ് മാറ്റുന്നത് എന്തുകൊണ്ട്?

ഒടിടി പങ്കാളിത്തമില്ലാതെ പോലും 2025 ഡിസംബറിലെ റിലീസ് തീയതിയുമായി മുന്നോട്ട് പോകാനായിരുന്നു ടീം ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും, ഡിസംബർ 19 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' ഉയർത്തിയ വൻ ബോക്സ് ഓഫീസ് വെല്ലുവിളി പരിഗണിച്ച ശേഷം തീരുമാനം മാറ്റി. ഇത്രയും ഉയർന്ന നിലവാരമുള്ള ഒരു അന്താരാഷ്ട്ര റിലീസുമായി മത്സരിക്കുന്നത് ചിത്രത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നത് കൂടുതൽ അനുകൂലമായ ഒരു വിൻഡോ തെരഞ്ഞെടുക്കാൻ ടീമിനെ പ്രേരിപ്പിച്ചതാവാം എന്നാണ് റിപ്പോർട്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

പുതുവത്സര ദിനമായ ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി - സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനിടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും.

സര്‍ക്കാര്‍ മേഖലയിലെ ജിവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിയവത്ക്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

പുതുവത്സര അവധിക്ക് ശേഷം ജനുവരി രണ്ടിന് സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിക്കും. ജനുവരി രണ്ടിന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയിരിക്കും. ഓണ്‍-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജീവനക്കാര്‍ മാത്രം അന്ന് ഓഫീസില്‍ എത്തിയാല്‍ മതിയാകും. ശനി, ഞായര്‍ ദിനങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും നാല് ദിവസം ഓഫീസില്‍ ഹാജരാകേണ്ടതില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം. വെള്ളിയാഴ്ച പൊതു അവധിയുളള ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധിയും വാരാന്ത്യ അവധികളും ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസം അവധി ലഭിക്കും.

ജനുവരി അഞ്ചിനായിരിക്കും അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?

സിനിമയിലായാലും യഥാർത്ഥ ജീവിതത്തിലായാലും ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം കരയുന്നതാണ് നമ്മളെല്ലാവരും കണ്ടിട്ടുള്ളതല്ലേ? ജനിച്ച് വീഴുമ്പോൾ എന്തുകൊണ്ടാകും ഒരു കുഞ്ഞ് കരയുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വികാരങ്ങളൊന്നും മനസിലാക്കാനുള്ള പ്രാപ്തിയായിട്ടില്ലെങ്കിലും നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്. ജനിക്കുമ്പോൾ ഉടനെ ഉള്ള ആ കരച്ചിൽ അവർ ഈ ലോകത്ത് അതിജീവിക്കുമെന്നതിന്റെ ആദ്യ സൂചനയാണ്.

ആദ്യ കരച്ചിൽ അർത്ഥമാക്കുന്നത് അവരുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്. പ്രധാനമായും അറിയേണ്ടത് വേദന കൊണ്ടല്ല അവർ കരയുന്നതെന്നാണ്. കുഞ്ഞ് ജനിച്ചത് ആരോഗ്യത്തോടെയാണെന്നതിന്റെ സൂചനയാണ് ഈ കരച്ചിൽ. Apgar Score എന്നൊരു സംവിധാനത്തിലൂടെയാണ് നവജാത ശിശുവിനെ ഡോക്ടർമാർ ആദ്യം പരിശോധിക്കുന്നത്. കുഞ്ഞ് കരയുന്നതോടെ ശ്വാസകോശവും ശ്വസന സംവിധാനവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാം. ഇനി കുഞ്ഞ് കരഞ്ഞില്ലെങ്കിൽ ഡോക്ടർമാർ അവരുടെ മുതുകിൽ പതിയെ തടവുകയും ശ്വസനത്തെ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

ഗർഭപാത്രത്തിനുള്ളിലെ ചൂടനുഭവിച്ച് അതിനുള്ളിലെ ദ്രാവകം നിറഞ്ഞ പരിസ്ഥിതിയിലാണ് ഒമ്പത് മാസത്തോളം കുഞ്ഞ് കഴിയുന്നത്. കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലും ദ്രാവകം നിറഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞുങ്ങൾക്ക് ഇതുവരെ ശ്വാസമെടുക്കേണ്ടി വന്നിട്ടില്ല. ജനിച്ചു കഴിയുമ്പോൾ ശ്വാസകോശത്തിനുള്ളിൽ വായു ഇരച്ചുകയറും. ശ്വാസകോശത്തിനുള്ളിൽ പെട്ടെന്നുള്ള സമ്മർദം ഉണ്ടാകുമ്പോൾ അതിനുള്ളിലെ എയർസാക്കുകൾ വികസിക്കാൻ തുടങ്ങും. ഇതാണ് കരച്ചിലിന് തുടക്കമിടുന്നത്. ഇതോടെ ശരീരത്തിൽ ഓക്‌സിജൻ പ്രവഹിക്കാൻ തുടങ്ങും. ഇതിനൊപ്പം പെട്ടെന്നുള്ള താപനിലയിലെ മാറ്റവും കരച്ചിലിന് കാരണമാകാറുണ്ട്.

ഗർഭപാത്രത്തിനുള്ളിൽ താപനില 37ഡിഗ്രി സെൽഷ്യസാകും. പുറത്തേക്ക് എത്തുമ്പോൾ തണുത്ത വായു, തെളിഞ്ഞ വെളിച്ചം, ഉറക്കെയുള്ള ശബ്ദങ്ങൾ, ഗുരുത്വാകർഷണം തുടങ്ങിയ കാര്യങ്ങൾ അനുഭവിച്ച് തുടങ്ങും. പെട്ടെന്നുള്ള ഈ മാറ്റം നാഡീ വ്യവസ്ഥയെ സ്വാധീനിക്കും. ഇതിനോടും കരച്ചിലിലൂടെയാണ് കുട്ടികള്‍ പ്രതികരിക്കുക. അതുകൊണ്ട് നവജാത ശിശുക്കളുടെ ആദ്യ കരച്ചില്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ബിഎൽഒയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ബിഎൽഒയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു

പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലര്‍ക്കിന്റേത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ്(42)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. ഒക്ടോബര്‍ 30-നായിരുന്നു വിപിനെ പാലാരിവട്ടത്ത് നിന്ന് കാണാതായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ നിന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോഷണം പോയത്.

ഏവോണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ പൊലീസാണ് പ്രതികളുടെ ചിത്രം പുറത്തുവിട്ടത്. ഈ ചിത്രങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ വസ്തുക്കള്‍ സാംസ്‌കാരികമായി വളരെ പ്രാധാന്യമുള്ളവയാണെന്നും പൊലീസ് പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തിലെ പല ഏടുകളും അടങ്ങുന്ന പുരവസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ പലതും പലരും സമ്മാനമായും മറ്റും നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റാരെക്കാളും പൊലീസിനെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.' കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബാഡ്ജുകള്‍, ആഭരണങ്ങള്‍, മെഡലുകള്‍, കൊത്തിയെടുത്ത ആനക്കൊമ്പ്, വെള്ളി പാത്രങ്ങള്‍, വെങ്കല പ്രതിമകള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ബ്രിസ്റ്റലില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ക്യാമറകളിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ബാധകമാണെന്ന് കോടതി അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ റിപ്പോർട്ട് തേടിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. ഇവ നീക്കിയില്ലെങ്കിൽ ഉത്തരവാദികളിൽനിന്ന് പിഴയീടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.

കോടതിയുടെ നിർദേശം പാലിച്ചിട്ടുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്തിട്ടതുണ്ടോ എന്നത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ അനധികൃത വസ്തുക്കൾ നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺസലും കോടതിയോട് ആവശ്യപ്പെട്ടു. ഇരു വിഭാഗത്തിന്‍റെയും ആവശ്യം പരിഗണിച്ച കോടതി ഇക്കാര്യത്തിൽ സമയം നീട്ടി നൽകി. അടുത്തതായി ഈ വിഷയം പരിഗണിക്കുന്ന ദിവസം ഇവ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. അടുത്ത അവധിക്ക് ശേഷമായിരിക്കും ഇത് വീണ്ടും പരിഗണിക്കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

'ഷട്ടറും പൂട്ടുമില്ല, രാത്രിയിലും തുറന്നിരിക്കുന്ന കെട്ടിടങ്ങൾ'; ദുബായിലെ സുരക്ഷയെക്കുറിച്ച് ഇന്ത്യൻ യുവാവ്

ദുബായ് ന​ഗരത്തിന്റെ സുരക്ഷത്വത്തെക്കുറിച്ച് വാചാലനായി ഇന്ത്യൻ യുവാവ് ലവ്കേഷ് സോളങ്കി. പൊതുസ്ഥലങ്ങളിൽ അർദ്ധ രാത്രിയിലും ഷട്ടറുകളും പൂട്ടുകളുമില്ലാതെ തുറന്നിരിക്കുന്ന കെട്ടിടങ്ങൾ കാണാമെന്ന് യുവാവ് തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പറഞ്ഞു. ഇവിടെ നിന്നും ആരും ആരുടെയും വസ്തുക്കൾ മോഷ്ടിക്കുകയില്ലെന്നും യുവാവ് വീഡിയോയിൽ വ്യക്തമാക്കുന്നു.

അർദ്ധ രാത്രിയിൽ ഒരു ഷോപ്പിംഗ് മാളിനുള്ളിലാണ് സോളാങ്കി ദുബായ് ന​ഗരത്തിന്റെ സുരക്ഷയെക്കുറിച്ച് വീഡിയോ റെക്കോർഡ് ചെയ്തത്. 'ഈ കെട്ടിടങ്ങൾക്ക് ഡോറുകളോ ലോക്കുകളോ ഇല്ല. ദുബായിൽ നിങ്ങളുടെ സാധനങ്ങൾ ആരും എടുക്കുകയോ മോഷ്ടിക്കുകയോ ചെയ്യില്ല. ഈ ആത്മവിശ്വാസം ഇവിടുത്തെ കർശനമായ നിയമങ്ങൾ കാരണമാണ്. ആരെങ്കിലും സാധനങ്ങൾ എടുത്തുകൊണ്ടുപോകുമോ എന്ന് ആളുകൾക്ക് വിഷമിക്കേണ്ട ക്രാര്യമില്ല. ഇത്രയും വലിയ സുരക്ഷ ലഭിക്കുന്നത് ജീവിതത്തിൽ വലിയ സമാധാനത്തിന് കാരണമാകും.' സോളങ്കി തന്റെ ഇൻസ്റ്റാ​ഗ്രാം വീഡിയോയിൽ പ്രതികരിച്ചു.ഏതാനും മാസങ്ങൾക്ക് മുമ്പ് ദുബായിലെ സുരക്ഷിത്വത്തെക്കുറിച്ച് ഇന്ത്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ത്രിഷ രാജും വീഡിയോയുമായി രം​ഗത്തെത്തിയിരുന്നു. പുലർച്ചെ 2.37-ന് ആളൊഴിഞ്ഞ വഴിയിലൂടെ തനിച്ചു നടന്നുപോകുന്നതിന്റെ വീഡിയോ ആണ് അവർ പങ്കുവെച്ചത്. ലോകത്ത് മറ്റൊരിടത്തും ഇത് സാധ്യമാകില്ലെന്നാണ് അവർ വീഡിയോയിൽ പറയുന്നു.

'കൂട്ടുകാരേ, സമയം ഇപ്പോൾ പുലർച്ചെ 2.37 ആണ്, ഞാൻ തനിച്ച് റോഡിലൂടെ നടക്കുകയാണ്. ഇത് ലോകത്ത് ഒരിടത്ത് മാത്രമെ സാധ്യമാകൂ. അത് ദുബായിലാണ്. ഹബീബി കം ടു ദുബായ്, ഇവിടെ സ്ത്രീകൾക്ക് വളരെ സുരക്ഷിതമാണ്,' തൃഷ രാജ് വീഡിയോയിൽ പറയുന്നു.

വീഡിയോ പങ്കുവെച്ചുകൊണ്ട് തൃഷ രാജ് ഇങ്ങനെ എഴുതി, 'ഇന്ത്യയിൽ ഒരു പെൺകുട്ടിയായി വളർന്നപ്പോൾ എനിക്ക് എപ്പോഴും പരിമിതികൾ ഉണ്ടായിരുന്നു. പ്രത്യേകിച്ച് രാത്രിയിൽ പുറത്തുപോകുന്ന കാര്യത്തിൽ. സുരക്ഷിതത്വം തോന്നാൻ ഞങ്ങൾക്ക് സഹോദരന്മാരെയോ പുരുഷ സുഹൃത്തുക്കളെയോ കൂടെ കൂട്ടേണ്ടിയിരുന്നു. എന്നാൽ ദുബായിൽ കാര്യങ്ങൾ വളരെ വ്യത്യസ്തമാണ്.'

'കഴിഞ്ഞ ദിവസവും രാത്രി, 2.37-ന് ഞാൻ തനിച്ചു നടന്നു. എൻ്റെ നാട്ടിൽ എനിക്ക് ഒരിക്കലും സങ്കൽപ്പിക്കാൻ കഴിയാത്ത ഒരു കാര്യമാണിത്. എനിക്കൊരു ഭയവും തോന്നിയില്ല, തലതാഴ്ത്തി നടന്നില്ല! എനിക്ക് സുരക്ഷിതത്വവും ആത്മവിശ്വാസവും സ്വാതന്ത്ര്യവും തോന്നി. പെൺകുട്ടികളെ, നിങ്ങൾ ഭയമില്ലാതെ രാത്രി ആസ്വദിച്ച് ഒരു സ്വതന്ത്ര ജീവിതം നയിക്കാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ, ദുബായ് നിങ്ങൾക്ക് അത് നൽകും,' അവർ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പോള്‍ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യന്ത്രത്തില്‍;റീ പോളിങ് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍

പോള്‍ചെയ്തതിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ യന്ത്രത്തില്‍;റീ പോളിങ് ആവശ്യപ്പെട്ട് എന്‍ഡിഎ സ്ഥാനാര്‍ഥികള്‍

പത്തനംതിട്ട: കടമ്പനാട് ഗ്രാമപ്പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ പോളിങ് നടന്നതിനേക്കാള്‍ 110 വോട്ടുകള്‍ അധികമായാണ് വോട്ടിങ് യന്ത്രങ്ങളില്‍ രേഖപ്പെടുത്തിയതെന്നും റീ പോളിങ് നടത്തണമെന്നും എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. 449 വോട്ടുകള്‍ പോള്‍ ചെയ്തപ്പോള്‍, 559 വോട്ടുകള്‍ പോള്‍ ചെയ്യപ്പെട്ടിട്ടുള്ളതായാണ് വോട്ടിങ്ങ് യന്ത്രത്തില്‍ കാണിച്ചത്. കന്നുവിള അങ്കണവാടിയിലെ ബൂത്ത് നമ്പര്‍ രണ്ടിലെ യന്ത്രത്തിലാണ് തകരാര്‍ കണ്ടെത്തിയത്.

തിരഞ്ഞെടുപ്പ് ദിവസം തന്നെ ഇക്കാര്യം എന്‍ഡിഎ സ്ഥാനാര്‍ഥികള്‍ ഉദ്യോഗസ്ഥര്‍ക്ക് മുന്‍പാകെ ചൂണ്ടിക്കാണിച്ച് പരാതി നല്‍കിയിട്ടും നടപടി സ്വീകരിച്ചില്ല. തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഒരുവിശദീകരണവും ലഭ്യമായിട്ടില്ല. എല്‍ഡിഎഫ് - യുഡിഎഫ് മുന്നണികളും മൗനം തുടരുന്നു. പത്രസമ്മേളനത്തില്‍ ജില്ലാ പഞ്ചായത്ത് ഏനാത്ത് ഡിവിഷന്‍ എന്‍ഡിഎ സ്ഥാനാര്‍ഥി ആര്‍.ആര്‍. ഐശ്വര്യ, ബ്ലോക്ക് പഞ്ചായത്ത് കടമ്പനാട് ഡിവിഷന്‍ സ്ഥാനാര്‍ഥി അജി വിശ്വനാഥ്, എന്‍ഡിഎ ചീഫ് ഇലക്ഷന്‍ ഏജന്റ് അഡ്വ. രാജു മണ്ണടി എന്നിവര്‍ പങ്കെടുത്തു .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്ത മലയാളി നഴ്സിന് 7 വർഷം തടവ്

നോർത്ത് ലനാർക്ക്ഷയർ: സ്കോട്ട്ലൻഡിലെ കെയർ ഹോമിൽ സഹപ്രവർത്തകയെ ബലാത്സംഗം ചെയ്യുകയും മറ്റു രണ്ടു സ്ത്രീകളെ ലൈംഗികമായി അതിക്രമിക്കുകയും ചെയ്ത കേസിൽ മലയാളിയായ നഴ്സിന് ഏഴുവർഷവും ഒൻപത് മാസവും തടവുശിക്ഷ. നോർത്ത് ലനാർക്ക്ഷയറിൽ കെയർ ഹോം മാനേജരായിരുന്ന നൈജിൽ പോളിനെയാണ് ഗ്ലാസ്ഗോ ഹൈക്കോടതി ശിക്ഷിച്ചത്. ഏഴുവർഷം മുൻപാണ് കുറ്റകൃത്യം നടന്നത്. 2018-ൽ കേസെടുത്തെങ്കിലും 2019-ൽ വിചാരണയ്ക്ക് തൊട്ടുമുൻപ് പിതാവിന് അസുഖമാണെന്ന് വിശദമാക്കി നൈജിൽ പോൾ കൊച്ചിയിലേക്ക് കടന്നിരുന്നു. ഈ വർഷം ഫെബ്രുവരിയിലാണ് നൈജിലിനെ ഇന്റർ പോളിന്റെ സഹായത്തോടെ ദില്ലിയിൽ നിന്ന് പിടികൂടിയത്. 

സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്ന് നൈജിൽ

ലൈംഗിക ആരോപണ കേസിൽ കുറ്റക്കാരനെന്ന് കണ്ടെത്തിയതോടെയാണ് 47കാരന് തടവ് ശിക്ഷയ്ക്ക് വിധിച്ചത്. പീഡനത്തിനിരയായവരെ കുറ്റപ്പെടുത്തിയായിരുന്നു നൈജിൽ കോടതിയിൽ പെരുമാറിയത്. സ്ത്രീകൾക്ക് സഹായം ചെയ്യുകയായിരുന്നുവെന്നാണ് ഇയാൾ കോടതിയിൽ വാദിച്ചത്. ഒടുവിൽ മറ്റ് വഴികളില്ലാതെ വന്നതോടെ കുറ്റ സമ്മതം നടത്തുകയായിരുന്നു. അവധിയിൽ ആയിരുന്ന 25കാരിയായ സഹപ്രവർത്തക തിരിച്ച് ജോലിയിൽ പ്രവേശിച്ചതോടെയാണ് പീഡന വിവരം പുറത്ത് അറിയുന്നത്. 

സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് 25കാരി തിരിച്ച് അതേ സ്ഥലത്ത് ജോലിക്കെത്തിയതെന്ന് കോടതി നിരീക്ഷിച്ചു. ഇയാൾ കുറ്റസമ്മതം നടത്തിയതിനാലാണ് കോടതി ശിക്ഷ കുറച്ചത്. ശിക്ഷാ കാലാവധി പൂർത്തിയാക്കിയ ശേഷം രണ്ട് വ‍ർഷം യുവാവിന്റെ പേര് ലൈംഗിക കുറ്റവാളികളുടെ പട്ടികയിൽ ഉൾപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി. ഇന്ത്യൻ പൗരത്വം ഉപേക്ഷിച്ച് ബ്രിട്ടീഷ് പൗരത്വം സ്വീകരിച്ച വ്യക്തിയായ 47കാരനെ ഇന്റർ പോൾ സഹായത്തോടെയാണ് അറസ്റ്റ് ചെയ്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

നടിയെ ആക്രമിച്ച കേസ്; ശിക്ഷ വിധിച്ച് കോടതി, ആറ് പ്രതികൾക്കും 20 വർഷം കഠിന തടവും പിഴയും

 കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറു പ്രതികൾക്കുളള ശിക്ഷ വിധിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതി. ജസ്റ്റിസ് ഹണി എം വർഗീസാണ് വിധിപ്രസ്താവം നടത്തിയത്.എല്ലാ പ്രതികൾക്കും 20 വർഷം തടവും 50,000 പിഴയുമാണ് ലഭിച്ചത്.  ഒന്നാം പ്രതി  പെരുമ്പാവൂര്‍ വേങ്ങൂര്‍ നടുവിലേക്കുടി വീട്ടില്‍ സുരേന്ദ്രന്‍ മകന്‍ സുനില്‍ എന്‍.എസ് എന്ന പള്‍സര്‍ സുനി,രണ്ടാം പ്രതി കൊരട്ടി തിരുമുടികുന്നുകര പുതുശേരി വീട്ടില്‍ ആന്‍റണി മകന്‍ മാര്‍ട്ടിന്‍ ആന്‍റണി, മൂന്നാം പ്രതി തമ്മനം മണപ്പാട്ടിപ്പറമ്പില്‍ ബാബു മകന്‍ ബി.മണികണ്ഠന്‍, നാലാം പ്രതി കണ്ണൂര്‍ കതിരൂര്‍ മംഗലശ്ശേരി വീട്ടില്‍ രാമകൃഷ്ണന്‍ മകന്‍ വി.പി.വിജീഷ്, അഞ്ചാം എറണാകുളം കുന്നുംപുറം പള്ളിക്കപ്പറമ്പില്‍ വീട്ടില്‍ ഹസ്സന്‍ മകന്‍ എച്ച് സലീം എന്ന വടിവാള്‍ സലിം,  ആറാം പ്രതി തിരുവല്ല പെരിങ്ങറ പഴയനിലത്തില്‍ വീട്ടില്‍ ഉഷ ശ്രീഹരന്‍ മകന്‍ പ്രതീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചിരിക്കുന്നത്. തെളിവുകളുടെ മാത്രം അടിസ്ഥാനത്തിലാണ് വിധി എന്നും സമൂഹത്തില്‍ നടന്ന ചര്‍ച്ചകൾ വിധിയെ ബാധിച്ചിട്ടില്ല എന്നും പ്രതികളുടെ പ്രായവും കുടുംബ പശ്ചാത്തലവും പരിഗണിച്ചുകൊണ്ടാണ് ശിക്ഷ വിധിച്ചതെന്നും ജഡ്ജി വ്യക്തമാക്കിയിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാ നിയമം 376 ഡി. കൂട്ടബലാത്സംഗം, ഐപിസി 366 സ്ത്രീയെ തട്ടിക്കൊണ്ടുപോകല്‍, ഐപിസി 342 അന്യായമായി തടങ്കലില്‍ വയ്ക്കല്‍, ഐപിസി 354 സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തണമെന്ന ഉദ്ദേശത്തോടെയുള്ള ബലപ്രയോഗം, ഐപിസി 354(B) സ്ത്രീയെ നഗ്നയാക്കുക എന്ന ഉദ്ദേശത്തോടെയുള്ള കുറ്റകൃത്യം, ഐപിസി 357 ക്രിമിനല്‍ ബലപ്രയോഗം, ഇതിന് പുറമെ ഐടി നിയമപ്രകാരമുള്ള കുറ്റങ്ങളും പ്രതികൾക്കെതിരെ തെളിഞ്ഞിട്ടുണ്ട്.

കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയ പ്രതികൾ വിചാരണ കാലയളവിലും ജയില്‍വാസം അനുഭവിച്ചിരുന്നു. പൾസർ സുനി ഏഴുവർഷവും മാർട്ടിൻ ആന്റണി 7 വർഷവും മണികണ്ഠൻ മൂന്നര വർഷം, വിജീഷ് വി പി മൂന്നര വർഷം, വടിവാൾ സലിം രണ്ടുവർഷം, പ്രദീപ് രണ്ടുവർഷവുമാണ് ശിക്ഷ അനുഭവിച്ചത്. ശിക്ഷ സംബന്ധിച്ച് പ്രതികൾക്ക് പറയാനുളളത് കോടതി ആദ്യം കേൾട്ടിരുന്നു. തുടർന്ന് പ്രോസിക്യൂഷനും പ്രതിഭാഗവും ശിക്ഷ സംബന്ധിച്ച് വാദം നടത്തി. ഇതിനുശേഷമാണ് ശിക്ഷാ പ്രഖ്യാപനം നടന്നത്. ജീവപരന്ത്യം ശിക്ഷ കിട്ടാവുന്ന കുറ്റങ്ങൾ ആയിരുന്നു ആറു പ്രതികൾക്കുമെതിരെ തെളിഞ്ഞിരുന്നത്. കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ കഴിഞ്ഞ ദിവസം കോടതി വെറുതെ വിട്ടിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ദുബായിലേക്ക് കയറ്റിയയച്ച് 16ാം ദിവസവും കേടുവന്നില്ല, വാഴക്കുളം പൈനാപ്പിൾ പ്രവാസികൾക്കും പ്രിയപ്പെട്ടത്

ദുബായിലേക്ക് കയറ്റിയയച്ച് 16ാം ദിവസവും കേടുവന്നില്ല, വാഴക്കുളം പൈനാപ്പിൾ പ്രവാസികൾക്കും പ്രിയപ്പെട്ടത്

കൊച്ചി: ഗൾഫ് നാടിന് പ്രിയപ്പെട്ടതായതോടെ വാഴക്കുളം പൈനാപ്പിൾ പുതുവർഷം മുതൽ പതിവായി കടൽ കടക്കും. വിളവെടുത്ത് 20 ദിവസം വരെ കേടാകാതിരിക്കാൻ പ്രത്യേകമായി കൃഷി ചെയ്യുന്നതാണ് വാഴക്കുളം പൈനാപ്പിൾ. പരീക്ഷണാടിസ്ഥാനത്തിൽ നവംബർ ഏഴിനാണ് കൂത്താട്ടുകുളം മണ്ണത്തൂരിൽ നിന്നുള്ള 15 ടൺ കപ്പലിൽ ദുബായിലേക്കയച്ചത്. പത്താംദിവസം ദുബായിലെത്തിയ പഴത്തിന് 16-ാം ദിവസവും കേടില്ലെന്നുകണ്ടെത്തി. ചില്ലറവില്പനയിലും വൻപ്രിയമേറി.ഭൗമസൂചികാപദവിയുള്ള വാഴക്കുളം പൈനാപ്പിൾ പതിവായി വാങ്ങാമെന്ന് ഗൾഫിലെ ഇറക്കുമതിക്കാർ അറിയിച്ചു. കൂടുതൽ കയറ്റുമതി സ്ഥാപനങ്ങളും രംഗത്തുണ്ട്. കൂത്താട്ടുകുളം സ്വദേശികളായ പോൾ എൽദോ, സാബു വർഗീസ്, പവൽ എൽദോസ് എന്നിവരുടെ തോട്ടത്തിലെ പൈനാപ്പിളാണ് കയറ്റി അയച്ചത്. അഗ്രികൾച്ചറൽ ആൻഡ് പ്രോസസ്ഡ് ഫുഡ് പ്രോഡക്‌ട് എക്‌സ്‌പോർട്ട് ഡെവലപ്മെന്റ് അതോറിട്ടിയാണ് നടപടിയാരംഭിച്ചത്. ജനുവരിയിൽ അടുത്തത് വിളവാകും. കയറ്റുമതിക്കുള്ള പൈനാപ്പിളിന്റെ കൃഷി കൂടുതൽ സ്ഥലങ്ങളിൽ ആരംഭിച്ചിട്ടുണ്ട്.

 പരീക്ഷണക്കൃഷി കീരമ്പാറയിൽകൂടുതൽ സൂക്ഷിപ്പുകാലത്തിനായി കേരള കാർഷിക സർവകലാശാലയുടെ വാഴക്കുളത്തെ പൈനാപ്പിൾ ഗവേഷണകേന്ദ്രം 2020-21ൽ സാങ്കേതികവിദ്യ വികസിപ്പിച്ചിരുന്നു. ഇത് വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രമോഷൻ കൗൺസിലുമായി (വി.എഫ്.പി.സി.കെ) പങ്കുവച്ചു. കോതമംഗലം കീരമ്പാറയിൽ പരീക്ഷണക്കൃഷി നടത്തി. 2024 ഏപ്രിലിൽ വിളവെടുത്ത പൈനാപ്പിൾ 18 ദിവസം കേടാകാതെയിരുന്നു. വാണിജ്യാടിസ്ഥാനത്തിൽ മണ്ണത്തൂരിലാണ് 40,000 തൈകൾ നട്ടത്. ഗവേഷണ കേന്ദ്രത്തിലെ ശാസ്ത്രജ്ഞരും ഉദ്യോഗസ്ഥരും മേൽനോട്ടം വഹിച്ചു. ഇതാണ് കയറ്റുമതി ചെയ്‌തത്.

'കാത്സ്യം, പൊട്ടാഷ് മിശ്രിതമാണ് പൈനാപ്പിളിന് കൂടുതൽ സൂക്ഷിപ്പുകാലം ലഭിക്കാൻ പ്രയോഗിച്ചത്. 90 ദിവസം കഴിഞ്ഞ് വളമോ കീടനാശിനിയോ പ്രയോഗിച്ചില്ല. ഉയർന്ന വിളവും ഒന്നരക്കിലോ ഭാരമുള്ള പൈനാപ്പിളും ലഭിച്ചു".
- ഡോ. ടി. മായ,അസോസിയേറ്റ് പ്രൊഫസർ പൈനാപ്പിൾ ഗവേഷണ കേന്ദ്രം
'കയറ്റുമതിക്ക് അനുയോജ്യമായ രീതിയിൽ കൂടുതൽപ്പേർ കൃഷി ചെയ്യുന്നുണ്ട്. ഉത്പാദനം വർദ്ധിക്കുമ്പാൾ അടുത്തവർഷം എല്ലാ ദിവസവും കപ്പലിൽ അയക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ".
- സാബു വർഗീസ്, കർഷകൻ