Friday, 12 December 2025

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

SHARE
 

പുതുവത്സര ദിനമായ ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി - സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനിടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും.

സര്‍ക്കാര്‍ മേഖലയിലെ ജിവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിയവത്ക്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

പുതുവത്സര അവധിക്ക് ശേഷം ജനുവരി രണ്ടിന് സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിക്കും. ജനുവരി രണ്ടിന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയിരിക്കും. ഓണ്‍-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജീവനക്കാര്‍ മാത്രം അന്ന് ഓഫീസില്‍ എത്തിയാല്‍ മതിയാകും. ശനി, ഞായര്‍ ദിനങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും നാല് ദിവസം ഓഫീസില്‍ ഹാജരാകേണ്ടതില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം. വെള്ളിയാഴ്ച പൊതു അവധിയുളള ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധിയും വാരാന്ത്യ അവധികളും ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസം അവധി ലഭിക്കും.

ജനുവരി അഞ്ചിനായിരിക്കും അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 


യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.