സിനിമയിലായാലും യഥാർത്ഥ ജീവിതത്തിലായാലും ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം കരയുന്നതാണ് നമ്മളെല്ലാവരും കണ്ടിട്ടുള്ളതല്ലേ? ജനിച്ച് വീഴുമ്പോൾ എന്തുകൊണ്ടാകും ഒരു കുഞ്ഞ് കരയുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വികാരങ്ങളൊന്നും മനസിലാക്കാനുള്ള പ്രാപ്തിയായിട്ടില്ലെങ്കിലും നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്. ജനിക്കുമ്പോൾ ഉടനെ ഉള്ള ആ കരച്ചിൽ അവർ ഈ ലോകത്ത് അതിജീവിക്കുമെന്നതിന്റെ ആദ്യ സൂചനയാണ്.
ആദ്യ കരച്ചിൽ അർത്ഥമാക്കുന്നത് അവരുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്. പ്രധാനമായും അറിയേണ്ടത് വേദന കൊണ്ടല്ല അവർ കരയുന്നതെന്നാണ്. കുഞ്ഞ് ജനിച്ചത് ആരോഗ്യത്തോടെയാണെന്നതിന്റെ സൂചനയാണ് ഈ കരച്ചിൽ. Apgar Score എന്നൊരു സംവിധാനത്തിലൂടെയാണ് നവജാത ശിശുവിനെ ഡോക്ടർമാർ ആദ്യം പരിശോധിക്കുന്നത്. കുഞ്ഞ് കരയുന്നതോടെ ശ്വാസകോശവും ശ്വസന സംവിധാനവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാം. ഇനി കുഞ്ഞ് കരഞ്ഞില്ലെങ്കിൽ ഡോക്ടർമാർ അവരുടെ മുതുകിൽ പതിയെ തടവുകയും ശ്വസനത്തെ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.
ഗർഭപാത്രത്തിനുള്ളിലെ ചൂടനുഭവിച്ച് അതിനുള്ളിലെ ദ്രാവകം നിറഞ്ഞ പരിസ്ഥിതിയിലാണ് ഒമ്പത് മാസത്തോളം കുഞ്ഞ് കഴിയുന്നത്. കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലും ദ്രാവകം നിറഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞുങ്ങൾക്ക് ഇതുവരെ ശ്വാസമെടുക്കേണ്ടി വന്നിട്ടില്ല. ജനിച്ചു കഴിയുമ്പോൾ ശ്വാസകോശത്തിനുള്ളിൽ വായു ഇരച്ചുകയറും. ശ്വാസകോശത്തിനുള്ളിൽ പെട്ടെന്നുള്ള സമ്മർദം ഉണ്ടാകുമ്പോൾ അതിനുള്ളിലെ എയർസാക്കുകൾ വികസിക്കാൻ തുടങ്ങും. ഇതാണ് കരച്ചിലിന് തുടക്കമിടുന്നത്. ഇതോടെ ശരീരത്തിൽ ഓക്‌സിജൻ പ്രവഹിക്കാൻ തുടങ്ങും. ഇതിനൊപ്പം പെട്ടെന്നുള്ള താപനിലയിലെ മാറ്റവും കരച്ചിലിന് കാരണമാകാറുണ്ട്.
ഗർഭപാത്രത്തിനുള്ളിൽ താപനില 37ഡിഗ്രി സെൽഷ്യസാകും. പുറത്തേക്ക് എത്തുമ്പോൾ തണുത്ത വായു, തെളിഞ്ഞ വെളിച്ചം, ഉറക്കെയുള്ള ശബ്ദങ്ങൾ, ഗുരുത്വാകർഷണം തുടങ്ങിയ കാര്യങ്ങൾ അനുഭവിച്ച് തുടങ്ങും. പെട്ടെന്നുള്ള ഈ മാറ്റം നാഡീ വ്യവസ്ഥയെ സ്വാധീനിക്കും. ഇതിനോടും കരച്ചിലിലൂടെയാണ് കുട്ടികള്‍ പ്രതികരിക്കുക. അതുകൊണ്ട് നവജാത ശിശുക്കളുടെ ആദ്യ കരച്ചില്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക




0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.