Saturday, 13 December 2025

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം; വിജയാഘോഷം തുടങ്ങി പ്രവര്‍ത്തകര്‍

പാലക്കാട്: തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ വോട്ടെണ്ണൽ ആദ്യ ഒരു മണിക്കൂര്‍ പിന്നിടുമ്പോള്‍ പാലക്കാട് നഗരസഭയിൽ ബിജെപി മുന്നേറ്റം. വിജയം ഉറപ്പിച്ചുകൊണ്ട് എൻഡിഎ പ്രവര്‍ത്തകര്‍ പാലക്കാട് വിജയാഹ്ലാദം തുടങ്ങി. വോട്ടെണ്ണലിന്‍റെ ആദ്യ ഘട്ടം മുതൽ ബിജെപിക്കാണ് പാലക്കാട് നഗരസഭയിൽ മുന്നേറ്റം. നിലവിൽ പാലക്കാട് നഗരസഭയിൽ അഞ്ച് സീറ്റുകളിൽ ബി.ജെ.പിയാണ് മുന്നേറുന്നത്. എൽ‍ഡിഎഫ് മൂന്നിടത്തും യു.ഡി.എഫ് രണ്ടിടത്തുമാണ് മുന്നേറുന്നത്. മറ്റുള്ളവര്‍ മൂന്ന് സീറ്റിലും മുന്നേറുന്നുണ്ട്. ഷൊര്‍ണൂര്‍ നഗരസഭയിൽ 20 വാര്‍ഡുകളിൽ പത്ത് സീറ്റുകളിൽ ബിജെപി വിജയിച്ചു. എട്ടു വാർഡുകള്‍ എൽഡിഎഫും കോൺഗ്രസ് മൂന്നു സീറ്റുകളും നേടി 15 വർഷം എസ്ഡിപിഐ വിജയിച്ച സീറ്റ് ഇത്തവണ എൽഡിഎഫ് പിടിച്ചെടുത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു

ശാന്തി' ബില്ലിന് അം​ഗീകാരം നൽകി കേന്ദ്രമന്ത്രി സഭ, ആണവോർജ രം​ഗത്തും സ്വകാര്യ നിക്ഷേപം വരുന്നു

 നിയന്ത്രിത ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ശാന്തി ബില്ലിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകി. 2047-ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക, സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യുക എന്നിവയാണ് ഈ നീക്കത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ.

ദില്ലി: നിയന്ത്രണങ്ങളുള്ള ആണവോർജ്ജ മേഖലയിൽ സ്വകാര്യ നിക്ഷേപം അനുവദിക്കുന്ന ബില്ലിന് വെള്ളിയാഴ്ച മന്ത്രിസഭ അംഗീകാരം നൽകി. 2047 ഓടെ 100 ജിഗാവാട്ട് ആണവോർജ്ജ ശേഷി കൈവരിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് സ്വകാര്യ നിക്ഷേപം അനുവദിക്കുന്നത്. പ്ലാന്റ് ഓപ്പറേറ്റർമാരെ സംരക്ഷിക്കുന്നതിനും ഉപകരണ വിതരണക്കാരുടെ ബാധ്യത പരിമിതപ്പെടുത്തുന്നതിനുമായി സിവിൽ ബാധ്യതാ നിയമം ഭേദഗതി ചെയ്യും. ഇന്ത്യൻ ന്യൂക്ലിയർ ഇൻഷുറൻസ് പൂളിനു കീഴിൽ ഓപ്പറേറ്റർ ഇൻഷുറൻസ് ഓരോ സംഭവത്തിനും 1,500 കോടി രൂപയായി മാറ്റാനും സസ്റ്റൈനബിള്‍ ഹാർനെസിംഗ് ആൻഡ് അഡ്വാൻസ്‌മെന്റ് ഓഫ് ന്യൂക്ലിയർ എനർജി ഫോർ ട്രാൻസ്‌ഫോമിംഗ് ഇന്ത്യ (ശാന്തി) ബിൽ നിർദ്ദേശിക്കുന്നതായി ഉദ്യോഗസ്ഥർ പറഞ്ഞു.

നൂതന റിയാക്ടറുകൾ വികസിപ്പിക്കുന്നതിനായി സ്വകാര്യ കമ്പനികളെ ആണവ മേഖലയിൽ ഉൾപ്പെടുത്തുന്നതിനുള്ള പ്രധാന നീക്കമാണിതെന്ന് പ്രധാനമന്ത്രി മോദി പ്രഖ്യാപിച്ചു. 49% വരെ വിദേശ നേരിട്ടുള്ള നിക്ഷേപം അനുവദിക്കാനും പ്രത്യേക ന്യൂക്ലിയർ ട്രൈബ്യൂണൽ ഉൾപ്പെടെ ആണവോർജ്ജത്തിനായി ഏകീകൃത നിയമ ചട്ടക്കൂട് സൃഷ്ടിക്കാനും ബിൽ നിർദ്ദേശിക്കുന്നു. സ്വകാര്യ നിക്ഷേപം സർക്കാർ മേൽനോട്ടത്തിൽ വ്യക്തമായ നിയമങ്ങളാൽ നിയന്ത്രിക്കപ്പെടുമെന്നും അതേസമയം ആണവോർജ്ജ വകുപ്പ് ആണവ വസ്തുക്കളുടെ ഉത്പാദനം, ഘനജലം, മാലിന്യ സംസ്കരണം തുടങ്ങിയ പ്രധാന പ്രവർത്തനങ്ങളിൽ നിയന്ത്രണം നിലനിർത്തുമെന്നും പറയുന്നു.

ആണവോർജ മേഖല സ്വകാര്യ നിക്ഷേപത്തിനായി തുറന്ന് കൊടുക്കുമെന്ന് ബജറ്റ് പ്രസംഗത്തിൽ ധനമന്ത്രി നിർമ്മല സീതാരാമൻ പ്രഖ്യാപിച്ചിരുന്നു. ചെറുകിട മോഡുലാർ റിയാക്ടറുകളുടെ (എസ്എംആർ) ഗവേഷണ വികസനത്തിനായി 20,000 കോടി രൂപയുടെ ആണവോർജ്ജ ദൗത്യവും 2033 ഓടെ തദ്ദേശീയമായി വികസിപ്പിച്ചെടുത്ത അഞ്ച് എസ്എംആറുകൾ പ്രവർത്തനക്ഷമമാക്കാനുള്ള പദ്ധതിയും ധനമന്ത്രി പ്രഖ്യാപിച്ചു. ആണവോർജ്ജ മേഖല സ്വകാര്യ പങ്കാളികൾക്ക് തുറന്നുകൊടുക്കാൻ സർക്കാർ തയ്യാറെടുക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും കഴിഞ്ഞ മാസം സൂചിപ്പിച്ചിരുന്നു.

ഡിഎഇയുടെ കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡാണ് നിലവിലെ ഏക ഓപ്പറേറ്റർ. 24 വാണിജ്യ റിയാക്ടറുകളും ന്യൂക്ലിയർ പവർ കോർപ്പറേഷന്റെ കീഴിൽ പ്രവർത്തിപ്പിക്കുന്നു. ആണവോർജ്ജ ശൃംഖലയിലെ ദീർഘകാല ആശങ്കകൾ പരിഹരിക്കുക എന്നതാണ് ശാന്തി ബിൽ ലക്ഷ്യമിടുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വർദ്ധിച്ചുവരുന്ന ആഭ്യന്തര ഊർജ്ജ ആവശ്യകത, ഡാറ്റാ സെന്ററുകളുടെ വളർച്ച, ഇന്ത്യയുടെ 2070 ലെ നെറ്റ്-സീറോ ലക്ഷ്യം എന്നിവ മുൻനിർത്തിയാണ് നീക്കം. രണ്ട് ദശകങ്ങൾക്കുള്ളിൽ ആണവ ശേഷി പത്തിരട്ടിയായി വർദ്ധിപ്പിക്കുന്നതിന് സ്വകാര്യമേഖലയുടെ പങ്കാളിത്തം ആവശ്യമാണെന്ന് ഉദ്യോഗസ്ഥർ കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തൃശ്ശൂരിൽ  യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്

തൃശ്ശൂരിൽ യുഡിഎഫിന് വൻ മുന്നേറ്റം, എൻഡിഎ രണ്ടാമത്; ലീഡ് നിലയിൽ പിന്നിൽ എൽഡിഎഫ്

തൃശ്ശൂർ: തദ്ദേശ തെരഞ്ഞെടുപ്പ് വോട്ടെണ്ണൽ ആരംഭിച്ചതിന് പിന്നാലെ തൃശ്ശൂരിൽ യുഡിഎഫ് തിരിച്ചുവരുന്നതിൻ്റെ പ്രതീതി. ആദ്യ സൂചനകൾ പുറത്തുവരുമ്പോൾ യുഡിഎഫ് 12 സീറ്റുകളിൽ മുന്നിലാണ്. കോർപറേഷനിൽ ബിജെപി ശക്തമായ സാന്നിധ്യമായി മാറുന്നതിൻ്റെയും സൂചനകളുണ്ട്. ഏഴ് സീറ്റുകളിലാണ് എൻഡിഎ സ്ഥാനാർത്ഥികൾ മുന്നിലുള്ളത്. ഇടതുമുന്നണി സ്ഥാനാർത്ഥികൾ ആറ് സീറ്റിലാണ് മുന്നിലുള്ളത്. ലീഡ് നിലയിൽ മൂന്നാമതാണ് എൽഡിഎഫ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 12 December 2025

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

പ്രതിസന്ധി പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ

ഇൻഡിഗോ പ്രതിസന്ധിയിൽ ആഭ്യന്തര അന്വേഷണം. പ്രതിസന്ധിയെ കുറിച്ച് പരിശോധിക്കാൻ വിദഗ്ധരെ നിയമിച്ച് ഇൻഡിഗോ. ഇൻഡിഗോ സി ഇ ഓ പീറ്റർ എൽബേഴ്സ് ഡിജിസിയെ നാലംഗ സമിതിക്ക് മുന്നിൽ ഹാജരായി. വിമാന സർവീസിലെ തടസ്സങ്ങൾ നിലവിലെ സ്ഥിതിഗതികൾ ഉൾപ്പെടെ പരിശോധിക്കാനാണ് നാലംഗ സമിതിയെ നിയമിച്ചത്.

ഇൻഡിഗോ പ്രതിസന്ധിയിൽ ശക്തമായ നടപടികളുമായി മുന്നോട്ടു പോകാനാണ് ഡിജിസിയുടെ നീക്കം. സമീപകാലത്തുണ്ടായ പ്രതിസന്ധിയുമായി ബന്ധപ്പെട്ട് നാലുദ്യോഗസ്ഥരെ ഡിജിസിഎ സസ്പെൻഡ് ചെയ്തു. എയർലൈൻ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവയുടെ ചുമതലയുള്ള ഉദ്യോഗസ്ഥർക്കെതിരെയാണ് നടപടി.

അതേസമയം, ബെംഗളൂർ വിമാനത്താവളത്തിൽ നിന്നുള്ള ഇൻഡിഗോയുടെ 50 ഓളം സർവീസുകൾ ഇന്നും റദ്ദാക്കി. പ്രതിസന്ധി പരിഹരിക്കാൻ വ്യോമയാന മന്ത്രാലയത്തിന്റെ ഇടപെടൽ ശക്തമായി തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു

കരൂർ ദുരന്തം: മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി; നോട്ടീസ് അയച്ചു

 ന്യൂഡൽഹി: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസുകളിലെ മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ അസ്വാഭാവികമായ എന്തോ സംഭവിക്കുന്നുണ്ടെന്ന് സുപ്രീംകോടതി. കേസ് ലിസ്റ്റ് ചെയ്യുന്നതിലും വാദം കേൾക്കുന്നതിലും പാലിക്കുന്ന നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ചാണ് സുപ്രീംകോടതിയുടെ നിരീക്ഷണം. വിഷയത്തിൽ മദ്രാസ് ഹൈക്കോടതിയോട് സുപ്രീം കോടതി മറുപടി തേടി. ജസ്റ്റിസുമാരായ കെ ജെ മഹേശ്വരി, വിജയ് ബിഷ്‌ണോയ് എന്നിവരുൾപ്പെട്ട ബെഞ്ചിന്റേതാണ് നിരീക്ഷണം.

മദ്രാസ് ഹൈക്കോടതിയിൽ തെറ്റായ എന്തോ സംഭവിക്കുന്നുണ്ട്, നമുക്ക് അത് നോക്കാം' എന്ന് പറഞ്ഞ സുപ്രീം കോടതി, മദ്രാസ് ഹൈക്കോടതി രജിസ്ട്രാറെ കക്ഷിചേർത്ത് നോട്ടീസ് അയച്ചു. ഹൈക്കോടതിയിൽ നിയമങ്ങൾ പാലിക്കപ്പെടുന്നുണ്ടോയെന്ന് പരിശോധിക്കുമെന്നും സുപ്രീം കോടതി വ്യക്തമാക്കി.

മദ്രാസ് ഹൈക്കോടതിയുടെ നടപടിക്രമങ്ങളിൽ നേരത്തെയും സുപ്രീം കോടതി വിമർശനം ഉന്നയിച്ചിരുന്നു. കരൂർ ദുരന്തത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് ടിവികെ അധ്യക്ഷനും നടനുമായ വിജയ് നൽകിയ ഹർജി പരിഗണിക്കവെ ചെന്നൈ ബെഞ്ചിൽനിന്നുള്ള ഉത്തരവിലെ അനൗചിത്യം സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. അന്വേഷണം സിബിഐക്ക് കൈമാറാൻ വിസമ്മതിച്ച മദ്രാസ് ഹൈക്കോടതിയുടെ ഉത്തരവിനെതിരെയും ഉത്തരവ് പുറപ്പെടുവിച്ച രീതിയെയും സുപ്രീം കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. രാഷ്ട്രീയ പാർട്ടികളുടെ റാലികൾക്ക് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് പ്രോട്ടോകോൾ ആവശ്യപ്പെട്ടുള്ള ഹർജിയിലാണ് എസ്‌ഐടി അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടതെന്നും കരൂർ മധുര ബെഞ്ചിന്റെ അധികാര പരിധിയിൽ വരുമ്പോൾ ചെന്നൈയിലെ പ്രിൻസിപ്പൽ ബെഞ്ചിന് എങ്ങനെ ഉത്തരവുകൾ പുറപ്പെടുവിക്കാൻ കഴിയുമെന്നും സുപ്രീംകോടതി ചോദിച്ചിരുന്നു. കരൂർ ദുരന്തത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട വേളയിലായിരുന്നു സുപ്രീം കോടതിയുടെ ഈ വിമർശനങ്ങൾ.

സെപ്തംബർ 27നായിരുന്നു തമിഴ്‌നാട്ടിലെ കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിയിൽ തിക്കിലുംതിരക്കിലും പെട്ട് 41 പേർ മരിച്ചത്. സംഭവത്തിൽ തമിഴ്‌നാട് സർക്കാർ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരഞ്ഞെടുപ്പ് ദിവസം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

തെരഞ്ഞെടുപ്പ് ദിവസം പാലക്കാട് ബിജെപി സ്ഥാനാര്‍ത്ഥി മതചിഹ്നം ഉപയോഗിച്ചു; 5000 രൂപ പിഴ ഈടാക്കി

പാലക്കാട്: പൊതുസ്ഥലത്ത് തെരഞ്ഞെടുപ്പ് ദിവസം മതചിഹ്നമുള്ള ബാനര്‍ ഉപയോഗിച്ച് പ്രചരണം നടത്തിയതിന് ബിജെപിക്ക് സ്ഥാനാര്‍ത്ഥിക്ക് പിഴ. പഞ്ചായത്ത് സെക്രട്ടറി പിഴ ഈടാക്കിയത്.

എലപ്പുള്ളി പഞ്ചായത്തിലെ 23ാം വാര്‍ഡിലുള്‍പ്പെട്ട മായങ്കോട്, വള്ളേക്കുളം, പള്ളത്തേരി, ഉതുവക്കാട് എന്നിവിടങ്ങളിലാണ് ബിജെപി സ്ഥാനാര്‍ത്ഥിയുടെ പ്രചാരണ ബോര്‍ഡിന് സമീപം മതചിഹ്നമുള്ള ബാനര്‍ സ്ഥാപിച്ചിരുന്നത്.

ഇതിനെ തുടര്‍ന്ന് മറ്റ് മുന്നണി സ്ഥാനാര്‍ത്ഥികള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് പഞ്ചായത്ത് സെക്രട്ടറി എല്‍ സുമയുടെ നേതൃത്വത്തില്‍ ബാനര്‍ അഴിച്ചുമാറ്റി. ബിജെപി സ്ഥാനാര്‍ത്ഥിയില്‍ നിന്ന് 5,000 രൂപ പിഴയും ഈടാക്കി. തെരഞ്ഞെടുപ്പ് സമയത്ത് ഇത്തരത്തിലുള്ള പ്രചാരണം ചട്ടലംഘനമാണെന്നും പഞ്ചായത്ത് സെക്രട്ടറി പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രജനീകാന്തിന് ലളിതമായ ജന്മദിനം; 75-ാം പിറന്നാൾ ആഘോഷ ചിത്രവുമായി മകൾ ഐശ്വര്യ

രജനീകാന്തിന് ലളിതമായ ജന്മദിനം; 75-ാം പിറന്നാൾ ആഘോഷ ചിത്രവുമായി മകൾ ഐശ്വര്യ

സൂപ്പർസ്റ്റാർ രജനീകാന്തിന്റെ (Rajinikanth) 75-ാം പിറന്നാൾ ആഘോഷങ്ങൾ കഴിഞ്ഞിരിക്കുന്നു. ഇത്തവണ, വീട്ടിൽ നടന്ന ആഘോഷത്തിന്റെ ഒരു കാഴ്ച ആരാധകർക്ക് മുന്നിൽ അവതരിപ്പിച്ചത് അദ്ദേഹത്തിന്റെ മകൾ ഐശ്വര്യ രജനീകാന്താണ്. തന്റെ അച്ഛനെ 'ലൈഫ്' എന്ന് വിളിച്ച് അവർ സോഷ്യൽ മീഡിയയിൽ ചിത്രങ്ങൾ പങ്കിട്ടു.
തന്റെ ഇൻസ്റ്റഗ്രാം ഹാൻഡിലിൽ, ഐശ്വര്യ രജനീകാന്ത് ആഘോഷത്തിന്റെ ഒരു ഫോട്ടോ പങ്കിട്ടുകൊണ്ടു ഇങ്ങനെ കുറിച്ചു. "എന്റെ ജീവിതം.. എന്റെ അച്ഛൻ.. ജന്മദിനാശംസകൾ തലൈവ...". ആരാധകർ കമന്റ് വിഭാഗത്തിൽ നടന് ആശംസകൾ നേർന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആശംസ അറിയിച്ചു, "തിരു രജനീകാന്ത് ജിയുടെ 75-ാം പിറന്നാൾ ആഘോഷിക്കുന്ന പ്രത്യേക അവസരത്തിൽ അദ്ദേഹത്തിന് ആശംസകൾ. അദ്ദേഹത്തിന്റെ പ്രകടനങ്ങൾ തലമുറകളെ ആകർഷിക്കുകയും വിപുലമായ പ്രശംസ നേടുകയുമുണ്ടായി. വൈവിധ്യമാർന്ന വേഷങ്ങളിലും വിഭാഗങ്ങളിലും വ്യാപിച്ചുകിടക്കുന്ന അദ്ദേഹത്തിന്റെ കലാസൃഷ്ടികൾ സ്ഥിരമായി മാനദണ്ഡങ്ങൾ സൃഷ്ടിക്കുന്നു. ചലച്ചിത്ര ലോകത്ത് 50 വർഷം പൂർത്തിയാക്കിയതിനാലാണ് ഈ വർഷം ശ്രദ്ധേയമായത്. അദ്ദേഹത്തിന്റെ ദീർഘവും ആരോഗ്യകരവുമായ ജീവിതത്തിനായി പ്രാർത്ഥിക്കുന്നു," മോദി കുറിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നയൻ‌താര, വിഗ്നേഷ് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി അടുത്തവർഷം

നയൻ‌താര, വിഗ്നേഷ് ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' റിലീസ് വീണ്ടും മാറ്റി; പുതിയ തീയതി അടുത്തവർഷം

 പ്രദീപ് രംഗനാഥന്റെ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന റൊമാന്റിക് സയൻസ് ഫിക്ഷൻ ചിത്രമായ ലവ് ഇൻഷുറൻസ് കമ്പനി (Love Insurance Kompany - LIK) റിലീസ് വീണ്ടും മാറ്റിവച്ചു. വിഗ്നേഷ് ശിവൻ (Vignesh Shivan) സംവിധാനം ചെയ്ത ചിത്രത്തിന്റെ പ്രീമിയർ ഡിസംബർ 18 ന് ആദ്യം തീരുമാനിച്ചിരുന്നെങ്കിലും, ചലച്ചിത്ര വൃത്തങ്ങളിൽ നിന്നുള്ള പുതിയ അപ്‌ഡേറ്റുകൾ പ്രകാരം റിലീസ് 2026 ന്റെ തുടക്കത്തിലേക്ക് മാറ്റിയതായി സ്ഥിരീകരിക്കുന്നു. ഏറെ വൈകിയ പ്രോജക്റ്റിനായി ആരാധകരെ കുറച്ചുകൂടി കാത്തിരിക്കാൻ നിർബന്ധിതരാക്കിക്കഴിഞ്ഞു.

2026 ഫെബ്രുവരിയിൽ കൂടുതൽ പ്രേക്ഷകരെ ലക്ഷ്യമിടുന്നു

വാലന്റൈൻസ് ദിനത്തോടടുത്ത് ഒരു ലോഞ്ചിനായി പ്രൊഡക്ഷൻ ടീം ഇപ്പോൾ ലക്ഷ്യമിടുന്നുവെന്ന് ട്രേഡ് അനലിസ്റ്റ് അമുത ഭാരതി വെളിപ്പെടുത്തി. ആസൂത്രണം ചെയ്തതുപോലെ നടന്നാൽ, ലവ് ഇൻഷുറൻസ് കമ്പനി 2026 ഫെബ്രുവരി 12 അല്ലെങ്കിൽ 13 ന് തിയേറ്ററുകളിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. നിർമ്മാതാക്കളിൽ നിന്നുള്ള ഔദ്യോഗിക പ്രസ്താവന കാത്തിരിക്കുന്നുണ്ടെങ്കിലും, ചിത്രത്തിന്റെ പ്രണയകഥയും യുവത്വത്തിന്റെ ആകർഷണവും കണക്കിലെടുക്കുമ്പോൾ ഈ മാറ്റം അനുയോജ്യം എന്നാണ് സൂചന.

റിലീസ് മാറ്റുന്നത് എന്തുകൊണ്ട്?

ഒടിടി പങ്കാളിത്തമില്ലാതെ പോലും 2025 ഡിസംബറിലെ റിലീസ് തീയതിയുമായി മുന്നോട്ട് പോകാനായിരുന്നു ടീം ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നിരുന്നാലും, ഡിസംബർ 19 ന് ആഗോളതലത്തിൽ റിലീസ് ചെയ്യുന്ന ജെയിംസ് കാമറൂണിന്റെ 'അവതാർ: ഫയർ ആൻഡ് ആഷ്' ഉയർത്തിയ വൻ ബോക്സ് ഓഫീസ് വെല്ലുവിളി പരിഗണിച്ച ശേഷം തീരുമാനം മാറ്റി. ഇത്രയും ഉയർന്ന നിലവാരമുള്ള ഒരു അന്താരാഷ്ട്ര റിലീസുമായി മത്സരിക്കുന്നത് ചിത്രത്തിന്റെ പ്രകടനത്തെ ബാധിച്ചേക്കുമെന്നത് കൂടുതൽ അനുകൂലമായ ഒരു വിൻഡോ തെരഞ്ഞെടുക്കാൻ ടീമിനെ പ്രേരിപ്പിച്ചതാവാം എന്നാണ് റിപ്പോർട്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

സ്വകാര്യമേഖലയിലെ ജീവനക്കാർക്ക് പുതുവത്സരത്തിൽ ശമ്പളത്തോട് കൂടി അവധി; പ്രഖ്യാപിച്ച് യുഎഇ

പുതുവത്സര ദിനമായ ജനുവരി ഒന്നിന് യുഎഇയിലെ സ്വകാര്യ മേഖല ജീവനക്കാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. മാനവവിഭവശേഷി - സ്വദേശിവത്ക്കരണ മന്ത്രാലയമാണ് ഇത് സംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. അതിനിടെ രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വാരാന്ത്യ അവധി ഉള്‍പ്പെടെ നാല് ദിവസത്തെ അവധി ലഭിക്കും.

സര്‍ക്കാര്‍ മേഖലയിലെ ജിവനക്കാര്‍ക്കുള്ള അവധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് സ്വകാര്യമേഖലയിലും ജനുവരി ഒന്നിന് അവധിയായിരിക്കുമെന്ന് മാനവ വിഭവശേഷി സ്വദേശിയവത്ക്കരണ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍, സ്വകാര്യ മേഖലകള്‍ക്കുള്ള അംഗീകൃത ഔദ്യോഗിക അവധി ദിനങ്ങള്‍ സംബന്ധിച്ച യുഎഇ മന്ത്രിസഭാ തീരുമാനത്തിന് അനുസൃതമായാണ് പ്രഖ്യാപനം.

പുതുവത്സര അവധിക്ക് ശേഷം ജനുവരി രണ്ടിന് സ്വകാര്യ സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കും. എന്നാല്‍ സര്‍ക്കാര്‍ മേഖലയിലെ ജീവനക്കാര്‍ക്ക് കൂടുതല്‍ അവധി ദിനങ്ങള്‍ ലഭിക്കും. ജനുവരി രണ്ടിന് ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം ആയിരിക്കും. ഓണ്‍-സൈറ്റ് സാന്നിധ്യം ആവശ്യമുള്ള ജീവനക്കാര്‍ മാത്രം അന്ന് ഓഫീസില്‍ എത്തിയാല്‍ മതിയാകും. ശനി, ഞായര്‍ ദിനങ്ങളിലെ വാരാന്ത്യ അവധി കൂടി ചേരുമ്പോള്‍ ഭൂരിഭാഗം സര്‍ക്കാര്‍ ജീവനക്കാരും നാല് ദിവസം ഓഫീസില്‍ ഹാജരാകേണ്ടതില്ല.

സ്വകാര്യ മേഖലയിലെ ജീവനക്കാര്‍ക്കും ശനി, ഞായര്‍ ദിവസങ്ങളിലെ വാരാന്ത്യ അവധി ലഭിക്കും. ആഴ്ചയില്‍ രണ്ട് ദിവസം അവധി നല്‍കുന്ന കമ്പനികളിലെ ജീവനക്കാര്‍ക്കാണ് ഇത് ബാധകം. വെള്ളിയാഴ്ച പൊതു അവധിയുളള ഷാര്‍ജയിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പുതുവത്സര അവധിയും വാരാന്ത്യ അവധികളും ചേരുമ്പോള്‍ ഫലത്തില്‍ നാല് ദിവസം അവധി ലഭിക്കും.

ജനുവരി അഞ്ചിനായിരിക്കും അവധിക്ക് ശേഷം സര്‍ക്കാര്‍ ഓഫീസുകള്‍ പ്രവര്‍ത്തനം ആരംഭിക്കുക. എന്നാല്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവര്‍ക്ക് അവധി ബാധകമായിരിക്കില്ലെന്നും ഉത്തരവില്‍ പറയുന്നു. യുഎഇയില്‍ പുതുവത്സര അവധി പ്രഖ്യാപിച്ചതോടെ ആഘോഷങ്ങള്‍ക്ക് വേണ്ടിയുളള തയ്യാറെടുപ്പിലാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?

ജനിച്ചയുടന്‍ കുഞ്ഞുങ്ങള്‍ കരയുന്നത് എന്തുകൊണ്ട് ?

സിനിമയിലായാലും യഥാർത്ഥ ജീവിതത്തിലായാലും ഒരു കുഞ്ഞ് ജനിക്കുമ്പോൾ ആദ്യം കരയുന്നതാണ് നമ്മളെല്ലാവരും കണ്ടിട്ടുള്ളതല്ലേ? ജനിച്ച് വീഴുമ്പോൾ എന്തുകൊണ്ടാകും ഒരു കുഞ്ഞ് കരയുന്നതെന്ന് ചിലപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ഇതിന് പിന്നിൽ ഒരു കാരണമുണ്ടെന്നാണ് ശാസ്ത്രം പറയുന്നത്. വികാരങ്ങളൊന്നും മനസിലാക്കാനുള്ള പ്രാപ്തിയായിട്ടില്ലെങ്കിലും നവജാതശിശുക്കൾക്ക് അവരുടെ ആവശ്യങ്ങളും ബുദ്ധിമുട്ടുകളും ആശയവിനിമയം ചെയ്യാനുള്ള പ്രധാന മാർഗങ്ങളിലൊന്ന് കരയുക എന്നതാണ്. ജനിക്കുമ്പോൾ ഉടനെ ഉള്ള ആ കരച്ചിൽ അവർ ഈ ലോകത്ത് അതിജീവിക്കുമെന്നതിന്റെ ആദ്യ സൂചനയാണ്.

ആദ്യ കരച്ചിൽ അർത്ഥമാക്കുന്നത് അവരുടെ ശരീരത്തിലെ എല്ലാ പ്രവർത്തനങ്ങളും ആരംഭിക്കാൻ തുടങ്ങിയിരിക്കുന്നുവെന്നതാണ്. പ്രധാനമായും അറിയേണ്ടത് വേദന കൊണ്ടല്ല അവർ കരയുന്നതെന്നാണ്. കുഞ്ഞ് ജനിച്ചത് ആരോഗ്യത്തോടെയാണെന്നതിന്റെ സൂചനയാണ് ഈ കരച്ചിൽ. Apgar Score എന്നൊരു സംവിധാനത്തിലൂടെയാണ് നവജാത ശിശുവിനെ ഡോക്ടർമാർ ആദ്യം പരിശോധിക്കുന്നത്. കുഞ്ഞ് കരയുന്നതോടെ ശ്വാസകോശവും ശ്വസന സംവിധാനവും മികച്ച രീതിയിലാണ് പ്രവർത്തിക്കുന്നതെന്ന് മനസിലാക്കാം. ഇനി കുഞ്ഞ് കരഞ്ഞില്ലെങ്കിൽ ഡോക്ടർമാർ അവരുടെ മുതുകിൽ പതിയെ തടവുകയും ശ്വസനത്തെ ആക്ടിവേറ്റ് ചെയ്യുകയും ചെയ്യും.

ഗർഭപാത്രത്തിനുള്ളിലെ ചൂടനുഭവിച്ച് അതിനുള്ളിലെ ദ്രാവകം നിറഞ്ഞ പരിസ്ഥിതിയിലാണ് ഒമ്പത് മാസത്തോളം കുഞ്ഞ് കഴിയുന്നത്. കുഞ്ഞുങ്ങളുടെ ശ്വാസകോശത്തിലും ദ്രാവകം നിറഞ്ഞിരിക്കും. ഇതുമൂലം കുഞ്ഞുങ്ങൾക്ക് ഇതുവരെ ശ്വാസമെടുക്കേണ്ടി വന്നിട്ടില്ല. ജനിച്ചു കഴിയുമ്പോൾ ശ്വാസകോശത്തിനുള്ളിൽ വായു ഇരച്ചുകയറും. ശ്വാസകോശത്തിനുള്ളിൽ പെട്ടെന്നുള്ള സമ്മർദം ഉണ്ടാകുമ്പോൾ അതിനുള്ളിലെ എയർസാക്കുകൾ വികസിക്കാൻ തുടങ്ങും. ഇതാണ് കരച്ചിലിന് തുടക്കമിടുന്നത്. ഇതോടെ ശരീരത്തിൽ ഓക്‌സിജൻ പ്രവഹിക്കാൻ തുടങ്ങും. ഇതിനൊപ്പം പെട്ടെന്നുള്ള താപനിലയിലെ മാറ്റവും കരച്ചിലിന് കാരണമാകാറുണ്ട്.

ഗർഭപാത്രത്തിനുള്ളിൽ താപനില 37ഡിഗ്രി സെൽഷ്യസാകും. പുറത്തേക്ക് എത്തുമ്പോൾ തണുത്ത വായു, തെളിഞ്ഞ വെളിച്ചം, ഉറക്കെയുള്ള ശബ്ദങ്ങൾ, ഗുരുത്വാകർഷണം തുടങ്ങിയ കാര്യങ്ങൾ അനുഭവിച്ച് തുടങ്ങും. പെട്ടെന്നുള്ള ഈ മാറ്റം നാഡീ വ്യവസ്ഥയെ സ്വാധീനിക്കും. ഇതിനോടും കരച്ചിലിലൂടെയാണ് കുട്ടികള്‍ പ്രതികരിക്കുക. അതുകൊണ്ട് നവജാത ശിശുക്കളുടെ ആദ്യ കരച്ചില്‍ അത്രമേല്‍ പ്രധാനപ്പെട്ടതാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ബിഎൽഒയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു

വാളയാറിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയത് ബിഎൽഒയുടെ മൃതദേഹമെന്ന് തിരിച്ചറിഞ്ഞു

പാലക്കാട്: വാളയാറില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം പഞ്ചായത്ത് ക്ലര്‍ക്കിന്റേത്. കോട്ടയം തലയോലപ്പറമ്പ് സ്വദേശി വിപിന്‍ദാസ്(42)ന്റെ മൃതദേഹമാണ് കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയത് എന്ന് തിരിച്ചറിഞ്ഞു. ഇയാള്‍ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തുവെന്നാണ് നിഗമനം. ചെമ്പ് ഗ്രാമപഞ്ചായത്തിലെ ക്ലര്‍ക്കായ വിപിന്‍ ബിഎല്‍ഒ കൂടിയാണ്. ഒക്ടോബര്‍ 30-നായിരുന്നു വിപിനെ പാലാരിവട്ടത്ത് നിന്ന് കാണാതായത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ബ്രിട്ടനിലെ ബ്രിസ്റ്റൽ മ്യൂസിയത്തിൽ മോഷണം: ഇന്ത്യൻ പുരാവസ്തുക്കൾ ഉൾപ്പെടെ നഷ്ടമായി; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ലണ്ടന്‍: ബ്രിട്ടീഷ് മ്യൂസിയത്തില്‍ നിന്ന് 600ലധികം പുരാവസ്തുക്കള്‍ മോഷ്ടിച്ച പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്. ലോക്കല്‍ പൊലീസാണ് നാലുപേരടങ്ങുന്ന മോഷ്ടാക്കളുടെ ദൃശ്യങ്ങള്‍ പുറത്തുവിട്ടത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലെ ബ്രിസ്റ്റല്‍ മ്യൂസിയത്തില്‍ നിന്നായിരുന്നു ഇന്ത്യയില്‍ നിന്നുള്ള പുരാവസ്തുക്കള്‍ ഉള്‍പ്പെടെ മോഷണം പോയത്.

ഏവോണ്‍, സോമര്‍സെറ്റ് എന്നിവിടങ്ങളിലെ പൊലീസാണ് പ്രതികളുടെ ചിത്രം പുറത്തുവിട്ടത്. ഈ ചിത്രങ്ങളിലൂടെ പ്രതികളെ തിരിച്ചറിയുന്നവര്‍ ഉടന്‍ പൊലീസില്‍ വിവരമറിയിക്കണമെന്നും ഉദ്യോഗസ്ഥര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കാണാതായ വസ്തുക്കള്‍ സാംസ്‌കാരികമായി വളരെ പ്രാധാന്യമുള്ളവയാണെന്നും പൊലീസ് പറഞ്ഞു.

'ബ്രിട്ടീഷ് ചരിത്രത്തിലെ പല ഏടുകളും അടങ്ങുന്ന പുരവസ്തുക്കളാണ് നഷ്ടമായിരിക്കുന്നത്. അവയില്‍ പലതും പലരും സമ്മാനമായും മറ്റും നല്‍കിയിട്ടുള്ളതാണ്. ഇക്കാര്യത്തില്‍ മറ്റാരെക്കാളും പൊലീസിനെ സഹായിക്കാന്‍ പൊതുജനങ്ങള്‍ക്ക് കഴിയും.' കേസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

മ്യൂസിയത്തില്‍ സൂക്ഷിച്ചിരുന്ന ബാഡ്ജുകള്‍, ആഭരണങ്ങള്‍, മെഡലുകള്‍, കൊത്തിയെടുത്ത ആനക്കൊമ്പ്, വെള്ളി പാത്രങ്ങള്‍, വെങ്കല പ്രതിമകള്‍ തുടങ്ങിയ പുരാവസ്തുക്കളാണ് മ്യൂസിയത്തില്‍ നിന്ന് മോഷണം പോയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. സെപ്തംബര്‍ 25ന് രാത്രിയായിരുന്നു കവര്‍ച്ച നടന്നത്. ബ്രിസ്റ്റലില്‍ പുരാവസ്തുക്കള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് പുറത്തുള്ള സുരക്ഷാ ക്യാമറകളിലാണ് പ്രതികളുടെ ദൃശ്യങ്ങള്‍ പതിഞ്ഞിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

തദ്ദേശ തെരഞ്ഞെടുപ്പ്: അനധികൃത ബോർഡുകളടക്കമുള്ളവ നീക്കം ചെയ്യൽ; എല്ലാവർക്കും ബാധകമെന്ന് കോടതി

കൊച്ചി: തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത ബോർഡുകൾ ബാനറുകൾ പോസ്റ്ററുകൾ തുടങ്ങിയവ നീക്കുന്നതുമായി ബന്ധപ്പെട്ട നിർദേശം എല്ലാവർക്കും ബാധകമെന്ന് ഹൈക്കോടതി. അനധികൃത ബോർഡുകൾ, കൊടി തോരണങ്ങൾ, പോസ്റ്ററുകൾ എന്നിവ സ്ഥാപിക്കുന്നതിലെ കോടതി നിർദേശം സ്വകാര്യ, പൊതു, സാംസ്‌കാരിക, വ്യാവസായിക, വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കെല്ലാം ബാധകമാണെന്ന് കോടതി അറിയിച്ചു.

തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട അനധികൃത വസ്തുക്കൾ നീക്കം ചെയ്യുന്നതുമായി ബന്ധപ്പെട്ടകാര്യങ്ങളിൽ റിപ്പോർട്ട് തേടിക്കൊണ്ടായിരുന്നു കോടതിയുടെ നിരീക്ഷണം. തദ്ദേശതെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സ്ഥാപിച്ചിട്ടുള്ള അനധികൃത പോസ്റ്ററുകൾ അടക്കമുള്ളവ നീക്കം ചെയ്യാൻ കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. ഇക്കാര്യം നിരീക്ഷിക്കുന്നതിന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനും ജില്ലാ തെരഞ്ഞെടുപ്പ് കമ്മീഷനുമാണ് ഹൈക്കോടതി നിർദേശം നൽകിയിരുന്നത്. ഇവ നീക്കിയില്ലെങ്കിൽ ഉത്തരവാദികളിൽനിന്ന് പിഴയീടാക്കുന്നതുൾപ്പടെയുള്ള നടപടികൾ സ്വീകരിക്കാൻ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദേശിച്ചിരുന്നു.

കോടതിയുടെ നിർദേശം പാലിച്ചിട്ടുണ്ടെന്നും നിശ്ചിത സമയപരിധിക്കുള്ളിൽ ഇവ നീക്കം ചെയ്തിട്ടതുണ്ടോ എന്നത് പരിശോധിക്കാൻ സമയം അനുവദിക്കണമെന്നും ഗവൺമെന്റ് പ്ലീഡർ ഹൈക്കോടതിയെ അറിയിച്ചു. തെരഞ്ഞെടുപ്പ് സംബന്ധമായ അനധികൃത വസ്തുക്കൾ നീക്കം ചെയ്യുകയും സംസ്‌കരിക്കുകയും ചെയ്യുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷൻ സ്വീകരിച്ച നടപടിക്രമങ്ങൾ വിശദമാക്കുന്ന റിപ്പോർട്ട് സമർപ്പിക്കാൻ സമയം നീട്ടി നൽകണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ കോൺസലും കോടതിയോട് ആവശ്യപ്പെട്ടു. ഇരു വിഭാഗത്തിന്‍റെയും ആവശ്യം പരിഗണിച്ച കോടതി ഇക്കാര്യത്തിൽ സമയം നീട്ടി നൽകി. അടുത്തതായി ഈ വിഷയം പരിഗണിക്കുന്ന ദിവസം ഇവ സമർപ്പിക്കണമെന്നാണ് കോടതി നിർദേശം. അടുത്ത അവധിക്ക് ശേഷമായിരിക്കും ഇത് വീണ്ടും പരിഗണിക്കുക.