Saturday, 13 December 2025

സുരേഷ് ഗോപി ഇഫക്ട് ഏശുന്നില്ല; തൃശൂരിൽ യുഡിഎഫിന് മേൽക്കൈ, എൻഡിഎ മൂന്നാമത്

സുരേഷ് ഗോപി ഇഫക്ട് ഏശുന്നില്ല; തൃശൂരിൽ യുഡിഎഫിന് മേൽക്കൈ, എൻഡിഎ മൂന്നാമത്

തൃശൂർ: സംസ്ഥാനത്ത് ബിജെപിയുടെ ഏക ലോക്‌സഭാ സീറ്റായ തൃശൂർ ഉൾപ്പെടുന്ന തൃശൂർ കോർപ്പറേനിൽ എൻഡിഎയുടെ നില പരുങ്ങലിൽ. ഒടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ യുഡിഎഫിന് 21സീറ്റിലും എൽഡിഎഫിന് 11 സീറ്റിലും ലീഡുണ്ട്. എൻഡിഎയ്ക്ക് 5 സീറ്റുകളിൽ മാത്രമാണ് ലീഡുള്ളത്. കോർപ്പറേഷനിൽ ഉൾപ്പെടെ വ്യക്തമായി മേൽക്കൈനേടി 74,686 വൻ ഭൂരിപക്ഷത്തിൽ സുരേഷ് ഗോപി വിജയിച്ചത്.ഇത്തവണ തൃശൂർ പിടിക്കുമെന്നാണ് സുരേഷ് ഗോപിയും ബിജെപിയും ആവർത്തിച്ച് പറഞ്ഞിരുന്നത്. സുരേഷ് ഗോപി ഇഫക്ട് തൃശൂരിൽ ഏശുന്നില്ലെന്നാണ് ആദ്യഘട്ട ലീഡുനില വ്യക്തമാകുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കഴിഞ്ഞതവണ എൽഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നപ്പോൾ സ്വതന്ത്രന്റെ സഹായത്തോടെയാണ് എൽഡിഎഫ് ഭരണത്തിലെത്തിയത്.അതേസമയം, തലസ്ഥാന കോർപ്പറേഷനിൽ എൽഡിഎഫിനെ വീഴ്ത്തി എൻഡിഎ അധികാരത്തിൽ എത്തുമെന്നാണ് ആദ്യഘട്ട ലീഡുനിലകൾ സൂചിപ്പിക്കുന്നത് . ഒ‌ടുവിൽ റിപ്പോർട്ടുകിട്ടുമ്പോൾ എൽഡിഎഫ് 14സീറ്റുകളിലും എൻഡിഎ 16 സീറ്റുകളിലുമാണ് ലീഡുചെയ്യുന്നത്. യുഡിഎഫ് ആറ് സീറ്റിലും മറ്റുള്ളവർ ഒരുസീറ്റിലും ലീഡുചെയ്യുകയാണ്.ലീഡുനിലയിൽ എൻഡിഎ ആണ് മുന്നിലെങ്കിലും തൊട്ടുപിന്നിൽ എൽഡിഎഫുണ്ട്. നിലവിലെ സൂചനകൾ അനുസരിച്ച് 2015ലെ തിരഞ്ഞെടുപ്പിന് സമാനമായ രീതിയിലാണ് കാര്യങ്ങളുടെ പോക്കെന്നാണ് രാഷ്ട്രീയ നിരീക്ഷകർ പറയുന്നത്. അന്ന് ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിൽ നേരിയ ഭൂരിപക്ഷത്തിനാണ് കോർപ്പറേഷൻ എൽഡിഎഫിന് ലഭിച്ചത്. ഇത്തവണ കോർപ്പറേഷൻ പിടിക്കും എന്ന ആത്മവിശ്വാസത്തിൽ മുൻ എംഎൽഎ ശബരീനാഥനെ രംഗത്തിറക്കിയെങ്കിലും കാര്യമായ നേട്ടമുണ്ടാക്കാനാവുന്ന ലക്ഷണമില്ല. ഒരുമണിക്കൂർ കൂടി കഴിയുമ്പോൾ യഥാർത്ഥ ചിത്രം ഏറക്കുറെ വ്യക്തമാകും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇനി ശാസ്തമംഗലത്തെ നയിക്കാൻ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസർ

ഇനി ശാസ്തമംഗലത്തെ നയിക്കാൻ കേരളത്തിലെ ആദ്യ വനിത ഐപിഎസ് ഓഫീസർ

1987ൽ 26കാരിയായ ഒരു മലയാളി യുവതിയുടെ പേര് വാർത്തകളിൽ നിറഞ്ഞു; ആർ. ശ്രീലേഖ. ഐ.പി.എസ്. എന്ന സ്വപ്നത്തിൽ ആദ്യമായി എത്തിച്ചേർന്ന മലയാളി വനിത. രണ്ടാം ലോകമഹായുദ്ധ മുഖത്തു പടപൊരുതിയ വേലായുധൻ നായർ എന്ന അച്ഛന്റെ മകൾ കഠിനാധ്വാനം കൊണ്ട് കയ്യെത്തിപ്പിടിച്ച അഭിമാനനേട്ടം. തിരുവനന്തപുരം നഗരത്തിലെ സർക്കാർ സ്‌കൂളിലും കോളേജിലും പഠിച്ച പെൺകുട്ടി. കോളേജ് അധ്യാപികയും, റിസർവ് ബാങ്ക് ഉദ്യോഗസ്ഥയും, എഴുത്തുകാരിയും, ഐ.പി.എസ്. ഓഫീസറുമായി ചുമതലകൾ പലതു വഹിച്ച ശ്രീലേഖ ഇനി ജനങ്ങളുടെ നേതാവായി തിരുവനന്തപുരത്തെ ശാസ്തമംഗലം വാർഡിനെ നയിക്കും. സംസ്ഥാനത്തു തന്നെ ഏറെ ശ്രദ്ധനേടിയ മത്സരാർഥികളിൽ ഒരാളാണ് ശ്രീലേഖ.

നടനും എം.പിയുമായ സുരേഷ് ഗോപിയുടെ തലസ്ഥാനത്തെ വീട് ഉൾക്കൊള്ളുന്ന വാർഡ് കൂടിയാണ് ശാസ്തമംഗലം. ബി.ജെ.പി. വൻ കുതിപ്പ് നടത്തുന്ന നഗരസഭയിൽ പാർട്ടിയുടെ മേയർ സ്ഥാനാർഥിയായ ആർ. ശ്രീലേഖ വാർഡിന്റെ മാത്രമല്ല, ഒരുപക്ഷെ നഗരത്തിന്റെയാകെ സാരഥിയാകാനും സാധ്യതയില്ലാതെയില്ല.

പോസ്റ്ററിൽ ഐ.പി.എസ്. എന്ന സ്ഥാനപദവി ഉപയോഗിക്കാൻ വിലക്കുനേരിട്ട ശ്രീലേഖ, സർവീസിൽ ഇരുന്ന കാലത്തെ ഒരു പ്രവർത്തിയുടെ പേരിലെ വിവാദവും പോരാട്ടമുഖത്ത് ഉണ്ടായി. നടിയെ ആക്രമിച്ച കേസിൽ നടൻ ദിലീപ് ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന സമയം ജയിൽ ഡി.ജി.പിയായിരുന്നു ശ്രീലേഖ. ജയിലിൽ തളർന്നവശനായ ദിലീപിനെ കൊണ്ടുപോയി ഭക്ഷണവും വെള്ളവും നൽകിയ ശ്രീലേഖ 'പ്രതിക്ക് വഴിവിട്ട സഹായം' ചെയ്തു എന്ന് പോലും വ്യാഖ്യാനമുണ്ടായി. താൻ മാനുഷിക പരിഗണ മാത്രമേ നൽകിയുള്ളൂ എന്നും, അതേതു പ്രതിക്കും അങ്ങനെയാണ് എന്നും പറയാൻ അവർ മടി കാണിച്ചില്ല. ഏറെ വിമർശനങ്ങൾ ഉണ്ടായിട്ടും തന്റെ നിലപാടിൽ ഉറച്ചു നിന്ന ശ്രീലേഖയുടെ വിജയവും കേസിൽ നിന്നും ദിലീപ് കുറ്റവിമുക്തനായതും, അടുത്തടുത്ത് എന്നത് യാദൃശ്ചികം.

2020 ഡിസംബർ 31ന് കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് ഡി.ജി.പിയായി റിട്ടയർ ചെയ്ത ശ്രീലേഖ 33 വർഷവും അഞ്ചു മാസവും സേവനമനുഷ്‌ഠിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഞാനും ഒരച്ഛനാണ്'; അർദ്ധ രാത്രിയിലെ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോ അനുഭവം പങ്കുവെച്ച് യുവതി. വീഡിയോ വൈറൽ

'ഞാനും ഒരച്ഛനാണ്'; അർദ്ധ രാത്രിയിലെ ബെംഗളൂരുവിലെ റാപ്പിഡോ ഓട്ടോ അനുഭവം പങ്കുവെച്ച് യുവതി. വീഡിയോ വൈറൽ

സുരക്ഷ, പ്രത്യേകിച്ചും സ്ത്രീ സുരക്ഷ വലിയ പ്രതിസന്ധിയാണ് നേരിടുന്നത്. ഓരോ ദിവസവും പുലരുമ്പോഴും സ്ത്രീകളും പെണ്‍കുട്ടികളും അക്രമിക്കപ്പെട്ട വാ‍ർത്തകളുടെ എണ്ണം വർദ്ധിക്കുന്നു. ഇത്തരം കേസുകളിൽ ഇരയ്ക്ക് നീതി ലഭ്യമാക്കുന്നത് പോലും സംശയ നിഴലിലായിരിക്കുന്നു. ഇതിനിടെയിലും ബെംഗളൂരു നഗരത്തിൽ അർദ്ധരാത്രിയിൽ കയറിയ ഒരു റാപ്പിഡോ ഓട്ടോ റിക്ഷയിലെ അനുഭവം ഒരു യുവതി പങ്കുവച്ചപ്പോൾ അഭിനന്ദന പ്രവാഹമായിരുന്നു.

'ഞാനും ഒരച്ഛനാണ്'

റാപ്പിഡോ യാത്രകൾ, പ്രത്യേകിച്ചും രാത്രികാല റാപ്പിഡോ യാത്രകൾ അല്പം ഭയത്തോടെയാണ് സ്ത്രീകൾ ഇപ്പോൾ തെരഞ്ഞെടുക്കുന്നത്. നിരന്തരം പുറത്ത് വരുന്ന വാർത്തകൾ തന്നെയാണ് അത്തരമൊരു ഭയം ജനിപ്പിച്ചതും. എന്നാല്‍, താന്‍ കയറിയ ഓട്ടോയിൽ ഡ്രൈവറുടെ വശത്ത് എഴുതി വച്ച ഒരു വാചകം തനിക്ക് ആത്മവിശ്വാസവും സമാധാനവും നൽകിയെന്ന് ഒരു യുവതി കുറിച്ചു. ഒപ്പം ആ ഓട്ടോയുടെ ഒരു ചെറു വീഡിയോയും അവ‍ർ പങ്കുവച്ചു. ലിറ്റിൽ ബെംഗളൂരു സ്റ്റോറീസ് എന്ന ഇൻസ്റ്റാഗ്രാം പേജിലാണ് വീഡിയോ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ഓട്ടോ ഡ്രൈവർക്ക് അഭിനന്ദന പ്രവാഹമായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒളിവിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡിൽ യുഡിഎഫിന് ജയം

ഒളിവിൽ കഴിഞ്ഞ രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡിൽ യുഡിഎഫിന് ജയം

പാലക്കാട്: പാലക്കാട് ന​ഗരസഭയിലെ കുന്നത്തൂർമേട് വാർഡിൽ കോൺ​ഗ്രസിന് ജയം. കോൺ​ഗ്രസ് സ്ഥാനാർത്ഥി പ്രശോഭ് ആണ് ജയിച്ചത്. എട്ട് വോട്ടിനാണ് ജയം. രാഹുൽ മാങ്കൂട്ടത്തിൽ വോട്ട് ചെയ്യാനെത്തിയ വാർഡാണ് കുന്നത്തൂർമേട്. 15 ദിവസത്തെ ഒളിവ് ജീവിതത്തിന് ശേഷമാണ് രാഹുൽ മാങ്കൂട്ടത്തിൽ കുന്നത്തൂർമേട് ബൂത്തിലെത്തി വോട്ട് ചെയ്തത്. രാഹുലിനെ കോൺ​ഗ്രസ് പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നെങ്കിലും വോട്ട് ചെയ്യാനെത്തിയപ്പോൾ ബൊക്കെ നൽകിയാണ് പ്രവർത്തകര്‍ സ്വീകരിച്ചത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി

ഫുട്ബോൾ മിശിഹ ഇന്ത്യയിൽ; ലയണൽ മെസി കൊൽക്കത്തയിലെത്തി

 അർജന്റിന സൂപ്പർ താരം ലയണൽ മെസി ഇന്ത്യയിൽ. ഇന്ന് പുലർച്ചെ രണ്ട് മണിക്ക് ഇന്ത്യൻ ഫുട്‌ബോളിന്റെ മെക്ക എന്നറിയപ്പെടുന്ന കൊൽക്കത്തയിൽ വിമാനമിറങ്ങി. 14 വർഷത്തിന് ശേഷമാണ് മെസി ഇന്ത്യയിലെത്തുന്നത്. മെസിയുടെ വരവിൽ ആഘോഷ തിമിർപ്പിലാണ് ആരാധാകർ. ​ഗോട്ട് ഇന്ത്യ ടൂർ 2025 എന്ന പരിപാടിയുടെ ഭാ​ഗമായാണ് മെസി ഇന്ത്യയിൽ എത്തിയിരിക്കുന്നത്. സ്‌പോർട്‌സ് പ്രമോട്ടറും ബിസിനസ് കൺസൾട്ടന്റുമായ ശതാദ്രു ദത്തയുടെ നേതൃത്വത്തിലാണ് ‘GOTAT INDIA TOUR’ എന്ന് പേരിട്ടിരിക്കുന്ന ത്രിദിന ഇന്ത്യ സന്ദർശനം സംഘടിപ്പിച്ചിരിക്കുന്നത്.

രാവിലെ 9.30 മുതൽ 10.30 വരെ നടക്കുന്ന തിരഞ്ഞെടുത്ത അതിഥികൾക്കും സംഘാടകർക്കും ഒപ്പം നടക്കുന്ന കൂടിക്കാഴ്ചയോടെയാണ് മെസ്സിയുടെ കൊൽക്കത്ത ഷെഡ്യൂൾ ആരംഭിക്കുന്നത്. തുടർന്ന് അദ്ദേഹം ഓൺലൈനായി ‌ലോകത്തിലെ ഏറ്റവും ഉയരമുള്ള തന്റെ പ്രതിമ വെർച്വലായി ഉദ്ഘാടനം ചെയ്യും. ശിൽപ്പി മോണ്ടിപോളിന്റെ നേതൃത്വത്തിൽ 45 കലാകാരന്മാർ 27 ദിവസം ജോലി ചെയ്താണ് 70 അടിയുള്ള പ്രതിമ തയ്യാറാക്കിയത്.

പതിനൊന്നര മുതൽ സാൾട്ട്‌ലേക്ക് സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങിൽ മെസിക്കൊപ്പം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, സൗരവ് ഗാംഗുലി, ലിയാൻഡർ പെയ്‌സ് തുടങ്ങിയവർ പങ്കെടുക്കും. പിന്നാലെ സൗഹൃദ മത്സരവും മെസിയെ ആദരിക്കലും നടക്കും. ഉച്ചക്ക് രണ്ട് മണിയോടെ മെസി ഹൈദരാബാദിലേക്ക് തിരിക്കും. വൈകീട്ട് ഏഴ് മുതൽ ഹൈദരാബാദ് ഉപ്പൽ സ്റ്റേഡിയത്തിൽ മെസിയും തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയും പങ്കെടുക്കുന്ന സെവൻസ് ഫുട്‌ബോൾ മത്സരവും സംഗീത പരിപാടിയും അങ്ങേറും.

ഞായറാഴ്ച്ച രാവിലെ മുംബൈ ക്ലബ് ഓഫ് ഇന്ത്യയിൽ നടക്കുന്ന ചടങ്ങിന് ശേഷം വൈകുന്നേരം നാലിന് നടക്കുന്ന സെലിബ്രിറ്റി ഫുട്‌ബോൾ മത്സരത്തിലും മെസി പങ്കാളിയാകും. തിങ്കളാഴ്ചയാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായുള്ള കൂടിക്കാഴ്ച്ച.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

കോഴിക്കോട് കോര്‍പറേഷനില്‍ ഫാത്തിമ തഹ്ലിലയ്ക്ക് ജയം

 കോഴിക്കോട് കോര്‍പറേഷനിലെ യുഡിഎഫിന്റെ യുവ സ്ഥാനാര്‍ഥി ഫാത്തിമ തഹ്ലില ജയിച്ചു. മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറിയും ഹരിത മുന്‍ നേതാവുമാണ് ഫാത്തിമ.

ഫാത്തിമ 2135 വോട്ട് നേടിയപ്പോള്‍ എതിര്‍ സ്ഥാനാര്‍ഥി എല്‍ഡിഎഫിന്റെ വി പി റഹിയനത്ത് ടീച്ചര്‍ക്ക് 826 വോട്ട് നേടാന്‍ മാത്രമേ സാധിച്ചുള്ളു.

ചാനല്‍ ചര്‍ച്ചകളിലും സോഷ്യല്‍ മീഡിയയിലും സജീവമായ തഹ്ലിയയുടെ ആദ്യ മത്സരമായിരുന്നു. ഒന്നരപ്പതിറ്റാണ്ടോളമായി പൊതുരംഗത്തുള്ളതിനാല്‍ ജനങ്ങള്‍ക്കിടയിലിറങ്ങി പ്രവര്‍ത്തിക്കാനും അവരുടെ ദൈംനംദിന കാര്യങ്ങളില്‍ ഇടപെടാനും തനിക്ക് സാധിച്ചിട്ടുണ്ടെന്ന് ഫാത്തിമ സാമൂഹ്യ മാധ്യമങ്ങളില്‍ കുറിച്ചിട്ടുണ്ടായിരുന്നു. ആ ആത്മവിശ്വാസം തന്നെയാണ് പുതിയ ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിറവേറ്റാന്‍ കഴിയുന്നതില്‍ പ്രധാന മുതല്‍ക്കൂട്ടായുള്ളത്- തഹ്ലിയ പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെ; അന്വേഷണ റിപ്പോർട്ട്

നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തം ബെല്ലി ഡാൻസിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെ; അന്വേഷണ റിപ്പോർട്ട്

പനാജി:  ഗോവയിലെ നിശാ ക്ലബ്ബിലുണ്ടായ തീപിടിത്തത്തില്‍ 25 പേര്‍ കൊല്ലപ്പെടാനിടയായ സംഭവം ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്. ബെല്ലി ഡാന്‍സിനിടെ ഉപയോഗിച്ച കരിമരുന്ന് പ്രയോഗത്തിലൂടെയാണ് തീപിടിത്തമുണ്ടായതെന്നാണ് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ബെല്ലി ഡാന്‍സ് സംഘടിപ്പിച്ചവരാണ് പ്രതികളെന്നും ക്ലബ്ബിന്റെ ഉടമകള്‍ക്ക് പങ്കില്ലെന്നും കാണിച്ച് പിടിയിലായ പ്രതികള്‍ കോടതിയെ സമീപിച്ചു.

അതേസമയം, ഗോവ പൊലീസ് ഉടന്‍ സിബിഐയുടെ സഹായത്തോടെ തായ്‌ലന്‍ഡിലെത്തി ഉടമകളായ ലുത്ര സഹോദരന്മാരായ ഗൗരവ് (44), സൗരഭ് (40) എന്നിവരെ കസ്റ്റഡിയിലെടുക്കും. മൂവായിരം ചതുരശ്ര അടി മാത്രം വിസ്തൃതിയുള്ള നിശാ ക്ലബ്ബ് സീലിംഗ് നിര്‍മ്മിച്ചത് മുളയും പനയോലയും ഉള്‍പ്പെടെയുള്ള വേഗത്തില്‍ തീപിടിക്കുന്ന വസ്തുക്കള്‍ കൊണ്ടാണ്. ക്ലബ്ബിനുള്ളില്‍ മദ്യം കൂട്ടിയിട്ടിരുന്നു. പുറത്തേക്കിറങ്ങാന്‍ ആവശ്യത്തിന് കവാടങ്ങളില്ലായിരുന്നു.

നിശാ ക്ലബ്ബില്‍ ഡാന്‍സ് നടത്തുന്നതിനിടെ കരിമരുന്ന് പ്രയോഗിച്ചപ്പോഴാണ് തീ പിടിച്ചത്. പടരുന്നത് തടയാന്‍ സംവിധാനമില്ലാത്തതിനാല്‍ ദുരന്തത്തിന്റെ ആഘാതം കൂടിയെന്നുമാണ് അന്വേഷണ റിപ്പോര്‍ട്ട്. അടച്ചിട്ട കെട്ടിടത്തിനുള്ളില്‍ ചെറുതായി പോലും കരിമരുന്ന് പ്രയോഗിക്കരുതെന്ന നിയമം പാലിച്ചില്ലെന്നും അന്വേഷണ സംഘം കണ്ടെത്തി. കേസില്‍ നിലവില്‍ എട്ടുപേരാണ് പിടിയിലുള്ളത്.

ഡിസംബര്‍ ആറിനാണ് അര്‍പോറയിലെ നിശാക്ലബ്ബില്‍ അര്‍ധരാത്രിയോടെ തീപിടിത്തമുണ്ടായത്. 25 പേരാണ് അപകടത്തില്‍ മരിച്ചത്. അഗ്നിരക്ഷാസേന തീ അണയ്ക്കാന്‍ ശ്രമിക്കുന്ന സമയത്ത് ലുത്ര സഹോദരന്മാര്‍ തായ്‌ലാന്‍ഡിലേക്ക് ടിക്കറ്റ് ബുക്ക് ചെയ്ത് രാജ്യംവിടുകയായിരുന്നു. പിന്നാലെ പാസ്‌പോര്‍ട്ട് നിയമത്തിലെ 10എ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ ഇവരുടെ പാസ്‌പോര്‍ട്ട് താല്‍ക്കാലികമായി റദ്ദാക്കി. പാസ്‌പോര്‍ട്ട് സാധുത നഷ്ടമായതോടെ ഇവരുടെ തായ്‌ലന്‍ഡിലെ താമസം നിയമവിരുദ്ധമായി. തുടര്‍ന്ന് സിബിഐ തായ്‌ലന്‍ഡ് പൊലീസുമായി ബന്ധപ്പെട്ട് ഇവരെ അറസ്റ്റ് ചെയ്ത് ഇന്ത്യയ്ക്ക് കൈമാറാന്‍ ആവശ്യപ്പെടുകയായിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

രാജാസാബിന്‍റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം

രാജാസാബിന്‍റെ ലോകത്തേക്ക് സ്വാഗതം ചെയ്ത് 'ലെഗസി ഓഫ് ദി രാജാസാബ്' സീരീസിന് തുടക്കം

ലോകമെമ്പാടുമുള്ള പ്രേക്ഷകരെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തിക്കൊണ്ട് പ്രഭാസിന്‍റെ ഹൊറർ - ഫാന്‍റസി ചിത്രം 'ദി രാജാസാബി'ൻ്റെ ലോകത്തേക്ക് വാതിലുകൾ തുറക്കുന്ന പ്രത്യേക എപ്പിസോഡ് പരമ്പരയുടെ പ്രഖ്യാപനം എത്തി. 'ലെഗസി ഓഫ് ദി രാജാസാബ്' എന്ന പേരിലാണ് ഈ പ്രത്യേക പരമ്പരയ്ക്ക് ആരംഭം കുറിക്കുന്നത്. സിനിമയുടെ സംവിധായകൻ മാരുതി ചിത്രത്തിന്‍റെ സവിശേഷതകളെ കുറിച്ച് പറയുന്നൊരു ഹ്രസ്വ ഇൻട്രോ വീഡിയോയാണ് ഇപ്പോള്‍ പുറത്തിറങ്ങിയിരിക്കുന്നത്. മകര സംക്രാന്തി നാളിൽ ഏറ്റവും വലിയ ആഘോഷം സമ്മാനിക്കാൻ പ്രഭാസ് എത്തുമ്പോൾ ആകാംക്ഷയിലാണ് ലോകമെമ്പാടുമുള്ള സിനിമാ പ്രേക്ഷകർ. ജനുവരി 9-നാണ് 'രാജാസാബി'ന്‍റെ വേൾഡ് വൈഡ് റിലീസ്.

റിബൽ സ്റ്റാർ പ്രഭാസ് അവതരിപ്പിക്കുന്ന രാജാസാബ് എന്ന കഥാപാത്രത്തേയും കഥ നടക്കുന്ന കാലഘട്ടത്തേയും ഭൂമികയേയുമൊക്കെ അടുത്തറിയാൻ സഹായിക്കുന്ന ഈ പ്രത്യേക എപ്പിസോഡ് പരമ്പര, സിനിമയെക്കുറിച്ചുള്ള കൂടുതൽ സൂചനകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീഡിയോയിൽ നിന്നും പ്രേക്ഷകരെ സിനിമയുടെ ലോകത്തേക്ക് ക്ഷണിക്കുന്നതിൻ്റെ സൂചനയുണ്ട്. ചിത്രത്തിൻ്റെ കഥാപരിസരം, കഥാപാത്രങ്ങൾ, അതുപോലെ ചിത്രത്തിൻ്റെ പ്രത്യേകതകൾ എന്നിവയെക്കുറിച്ച് ഈ സീരീസിലൂടെ കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും.

പേടിപ്പെടുത്തുന്നതും അതേസമയം അത്ഭുതം നിറയ്ക്കുന്നതും രോമാഞ്ചമേകുന്നതുമായ ദൃശ്യങ്ങളുമായെത്തിയ 'രാജാസാബ്' ട്രെയ്‌ലർ വാനോളം പ്രതീക്ഷയാണ് പ്രേക്ഷകർക്ക് നൽകിയിരിക്കുന്നത്. ചിത്രത്തിലെ ആദ്യ ഗാനമായെത്തിയ 'റിബൽ സാബ്' ഏവരും ഏറ്റെടുത്തിരുന്നു. ഐതിഹ്യങ്ങളും മിത്തുകളും എഡ്ജ് ഓഫ് ദ സീറ്റ് ത്രില്ലിങ് നിമിഷങ്ങളുമൊക്കെയായാണ് റിബൽ സ്റ്റാർ പ്രഭാസിന്‍റെ പാൻ - ഇന്ത്യൻ ഹൊറർ ഫാന്‍റസി ത്രില്ലർ 'രാജാസാബ്' തിയേറ്ററുകളിൽ എത്താനൊരുങ്ങുന്നത്.

പ്രഭാസിന്‍റെ ഇരട്ടവേഷം തന്നെയാണ് ചിത്രത്തിലെ ഹൈലൈറ്റ്. അതോടൊപ്പം സഞ്ജയ് ദത്തിന്‍റേയും വേറിട്ട വേഷപ്പകർച്ചയുമുണ്ട്. ടി.ജി. വിശ്വപ്രസാദ് നിർമ്മിച്ച് മാരുതി സംവിധാനം ചെയ്യുന്നതാണ് ഈ ബിഗ് ബജറ്റ് ചിത്രം. 'രാജാ സാബി'ന്‍റെ വിസ്മയിപ്പിക്കുന്ന ടീസർ അടുത്തിടെ പുറത്തിറങ്ങിയത് ഏവരും ഏറ്റെടുത്തിരുന്നു. ഹൊററും ഫാന്‍റസിയും റൊമാൻസും കോമഡിയും മനംമയക്കുന്ന വിഎഫ്എക്സ് ദൃശ്യങ്ങളുമൊക്കെ സമന്വയിപ്പിച്ചെത്തിയിരിക്കുന്ന ട്രെയിലറും ഏവരിലും രോമാഞ്ചം തീർക്കുകയുണ്ടായി. ബോക്സോഫീസ് വിപ്ലവം തീർത്ത 'കൽക്കി 2898 എ.ഡി'ക്ക് ശേഷം പ്രഭാസ് നായകനായി എത്തുന്ന ചിത്രം ഇന്ത്യൻ സിനിമയിൽ സമാനതകളില്ലാത്തൊരു സൂപ്പർ നാച്ച്വറൽ ദൃശ്യ വിരുന്ന് തന്നെയാകും ചിത്രമെന്നാണ് ലഭിക്കുന്ന സൂചനകൾ.

പ്രഭാസിന് പുറമെ സഞ്ജയ് ദത്ത്, ബൊമൻ ഇറാനി, സെറീന വഹാബ്, നിധി അഗർവാൾ, മാളവിക മോഹനൻ, റിദ്ധി കുമാർ തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ ഒരുമിക്കുന്നത്. സമാനതകളില്ലാത്ത സ്റ്റൈലിലും സ്വാഗിലും കരിയറിൽ ഇതുവരെ അവതരിപ്പിക്കാത്ത രീതിയിലുള്ളൊരു പുതുപുത്തൻ ലുക്കിലുമാണ് ചിത്രത്തിൽ പ്രഭാസിനെ ഡബിൾ റോളിൽ അവതരിപ്പിച്ചിരിക്കുന്നത് എന്നാണ് ലഭിക്കുന്ന സൂചനകൾ.

ഏവരേയും അതിശയിപ്പിക്കുന്ന അമാനുഷിക ഘടകങ്ങളും മിത്തുകളും ഒക്കെ സന്നിവേശിപ്പിച്ചുകൊണ്ട് എത്തുന്ന ഹൊറർ എന്‍റർടെയ്നറായ 'രാജാസാബ്' 'ഹൊറർ ഈസ് ദ ന്യൂ ഹ്യൂമർ' എന്ന ടാഗ് ലൈനുമായാണ് എത്തുന്നത്. ഫാമിലി എൻ്റർടെയ്‌നറായെത്തിയ ‘പ്രതി റോജു പാണ്ഡഗെ’, റൊമാൻ്റിക് കോമഡി ചിത്രമായ ‘മഹാനുഭാവുഡു’ എന്നീ സിനിമകൾക്ക് ശേഷം മാരുതി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ദി രാജാസാബ്’.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായി പാൻ ഇന്ത്യൻ ചിത്രമായി പ്രദർശനത്തിനെത്തുന്ന രാജാസാബ് പീപ്പിൾ മീഡിയ ഫാക്ടറിയുടെ ബാനറിൽ ടി.ജി. വിശ്വപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്. ഇന്ത്യൻ സിനിമയിൽ തന്നെ ഒരു ഹൊറർ സിനിമയ്ക്കുവേണ്ടി ഒരുക്കിയിട്ടുള്ള ഏറ്റവും വലിയ സെറ്റാണ് ചിത്രത്തിനായി ഒരുക്കിയിട്ടുള്ളത്. വിവേക് കുച്ചിബോട്ലയാണ് സഹനിർമ്മാതാവ്. തമൻ എസ്. സംഗീതം പകരുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം: കാർത്തിക് പളനി, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, ഫൈറ്റ് കോറിയോഗ്രഫി: രാം ലക്ഷ്മൺ മാസ്റ്റേഴ്‌സ്, കിംഗ് സോളമൻ, വിഎഫ്എക്‌സ്: ബാഹുബലി ഫെയിം ആർ.സി. കമൽ കണ്ണൻ, പ്രൊഡക്ഷൻ ഡിസൈനർ: രാജീവൻ, ക്രിയേറ്റീവ് പ്രൊഡ്യൂസർ: എസ് എൻ കെ, പി.ആർ.ഒ.: ആതിര ദിൽജിത്ത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം

ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസില‍ർമാർ, സിപിഎമ്മിന് തിരിച്ചടിയായി പാലായിലെ കുടുംബ വിജയം

പാലാ: ഒരു വീട്ടിൽ നിന്ന് മൂന്ന് സ്വതന്ത്ര കൗൺസിലർമാരെ ജയിപ്പിച്ച് പാല. സിപിഎം പുറത്താക്കിയതിന് പിന്നാലെ സ്വതന്ത്രനായി മത്സരിച്ച ബിനു പുളിക്കക്കണ്ടം, മകൾ ദിയ ബിനു, ബിനുവിന്റെ സഹോദരൻ ബിജു പുളിക്കക്കണ്ടം എന്നിവരാണ് പാലാ നഗരസഭയിലേക്ക് ജയിച്ചത്. പാലാ നഗരസഭയിലെ 13,14, 15 വാർഡുകളിലാണ് ഇവർ മത്സരിച്ചത്. പാലായില്‍ നഗരസഭാ അധ്യക്ഷസ്ഥാനം സിപിഎം. നിരസിച്ചതിനെത്തുടർന്നാണ് ബിനു സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരത്തിനിറങ്ങിയത്. 20 വർഷം പാലായിൽ കൗൺസിലറായിരുന്നു ബിനു. ബിജെപി സ്ഥാനാർത്ഥിയായും സിപിഎം സ്ഥാനാർത്ഥിയായും ബിനു ഇതിന് മുൻപ് ജയിച്ചിട്ടുണ്ട്. നിലവിലെ നഗരസഭയിലേക്ക് സിപിഎം ചിഹ്നത്തിൽ മത്സരിച്ച് ജയിച്ച ഏക സ്ഥാനാർത്ഥിയും ബിനു ആയിരുന്നു. 

കേരളാ കോൺഗ്രസുമായുള്ള തർക്കത്തിന് പിന്നാലെയാണ് ബിനു പുറത്തായത്. കന്നിയങ്കത്തിൽ തന്നെ സ്വതന്ത്ര സ്ഥാനാർത്ഥിയായി ജയിച്ചിരിക്കുകയാണ് ബിനുവിന്റെ മകൾ ദിയ. 40 വർഷം കേരള കോൺഗ്രസ് (എം) പാലാ നിയോജക മണ്ഡലം വൈസ് പ്രസിഡന്റായിരുന്ന പി.വി.സുകുമാരൻ നായർ പുളിക്കക്കണ്ടത്തിന്റെ മക്കളാണ് ബിനുവും ബിജുവും

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

പ്രവാസി മലയാളി കുവൈത്തിൽ ഹൃദയാഘാതം മൂലം മരിച്ചു

കുവൈത്ത് സിറ്റി: പ്രവാസി മലയാളി കുവൈത്തിൽ നിര്യാതനായി. എറണാകുളം മടപ്ലാതുരുത് മൂത്തകുന്നം അന്ദലത്ത് വീട്ടിൽ അജിത് കുമാർ (60) ആണ് ഹൃദയാഘാതം മൂലം മരിച്ചത്. വഫ്രയിൽ പിക്നിക്കിനിടയിൽ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും തുടർന്ന് ഹോസ്പിറ്റലിൽ എത്തിക്കുകയുമായിരുന്നു. പക്ഷേ ജീവൻ രക്ഷിക്കാനായില്ല. കുവൈത്തിൽ ഹെയ്‌സ്‌കോ കമ്പനിയിലായിരുന്നു ജോലി. സാരഥി കുവൈത്തിന്‍റെ സജീവ പ്രവർത്തകനായിരുന്നു. ഭാര്യ: ബിജി അജിത്, രണ്ട് മക്കളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

നേരിയ ഇടിവിൽ സ്വർണവില, ആശ്വാസത്തിന് വകയില്ല, ആശങ്ക ഒഴിയാതെ ഉപഭോക്താക്കൾ

 തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്. ഇന്നലെ സർവ്വകാല റെക്കോർഡിലെത്തിയ സ്വർണവിലയിലാണ് ഇന്ന് ചെെറിയ കുറവ് ഉണ്ടായിരിക്കുന്നത്. പവന് 160 രൂുപയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില നിലവിൽ 98,240 രൂപയാണ്.

ഇന്നലെ രാവിലെ 1400 രൂപയും ഉച്ചയ്ക്ക് 400 രൂപയും വർദ്ധിച്ചിരുന്നു. 2025 ഒക്ടോബർ 17 ന്റെ റെക്കോർഡ് വിലയാണ് ഇന്നലെ മറികടന്നത്. ഒക്ടോബർ 17ന് പവന് 97,360 രൂപയും ​ഗ്രാമിന് 2170 രൂപയുമായിരുന്നു. ഇന്നലെ പവന് 98, 400 രൂപയും ​ഗ്രാമിന് 12,300 രൂപയുമായി. ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതിനെത്തുടർന്ന് യുഎസ് ഡോളറിന്റെ മൂല്യം കുറഞ്ഞതും സുരക്ഷിത നിക്ഷേപമെന്ന നിലയിൽ ഡിമാൻഡ് നിലനിൽക്കുന്നതും കാരണമാണ് സ്വർണ്ണ വില എക്കാലത്തെയും ഉയർന്ന നിലയിലേക്ക് എത്താൻ കാരണമായത്. ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസേസിയേഷൻ അന്താരാഷ്ട്ര വിലയെ അനുസൃതമാക്കിയാണ് കേരളത്തിൽ വില നിശ്ചയിക്കുന്നത്. അന്താരാഷ്ട്ര വിപണി നിരക്കുകൾ, ഇറക്കുമതി തീരുവകൾ, നികുതികൾ, വിനിമയ നിരക്കുകളിലെ ഏറ്റക്കുറച്ചിലുകൾ എന്നിവയാണ് പ്രധാനമായും ഇന്ത്യയിലെ സ്വർണ്ണ വിലയെ സ്വാധീനിക്കുന്നത്. സ്വർണവിലയിലെ വർദ്ധനവി ഉപഭോക്താക്കളെ ആശങ്കയിലാക്കിയിട്ടുണ്ട്. പ്രത്യേകിച്ച് വിവാഹ വിപണിയെ, രാജ്യത്ത് ഏറ്റവും കൂടുതൽ വിവാഹം അടുത്ത രണ്ട് മാസങ്ങളിൽ നടക്കും എന്നിരിക്കെ സ്വര്ണവില കൂടുന്നത് തിരിച്ചടിയാണ്.

ഇന്നത്തെ വില വിവരങ്ങൾ

ഒരു ഗ്രം 22 കാരറ്റ് സ്വർണത്തിന്റെ വില 12,280 രൂപയാണ്. ഒരു ഗ്രം 18 കാരറ്റ് സ്വർണത്തിന്റെ വില 10,110 രൂപയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു

നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി പൊന്നിൻകുടം സമർപ്പിച്ചു

കണ്ണൂർ: നടൻ ദിലീപ് തളിപ്പറമ്പ് രാജരാജേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി. ഇന്ന് രാവിലെ ക്ഷേത്രത്തിലെത്തിയ അദ്ദേഹം പ്രധാന വഴിപാടുകളിലൊന്നായ പൊന്നുംകുടം സമർപ്പിച്ചാണ് തൊഴുതത്.

നടിയെ പീഡിപ്പിച്ച കേസിൽ എട്ടാം പ്രതിയായിരുന്ന ദിലീപിനെ വിചാരണക്കോടതി നേരത്തെ കുറ്റവിമുക്തനാക്കിയിരുന്നു. ദിലീപിന്റെ പേരിൽ ഗൂഢാലോചനക്കുറ്റം നിലനിൽക്കില്ലെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. അതേസമയം, ഇന്നലെ കേസിൽ മറ്റ് പ്രതികൾക്കുള്ള ശിക്ഷ കോടതി വിധിച്ചു. എല്ലാ പ്രതികൾക്കും 20 വർഷം തടവാണ് കോടതി ശിക്ഷയായി വിധിച്ചത്.

രാജരാജേശ്വര ക്ഷേത്രം കേരളത്തിലേയും കർണാടകയിലേയും പ്രമുഖ നേതാക്കളുടെ സ്ഥിരം സന്ദർശന കേന്ദ്രമാണ്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഉൾപ്പെടെയുള്ള പ്രമുഖ രാഷ്ട്രീയ നേതാക്കൾ മുമ്പ് ഇവിടെയെത്തി പൊന്നിൻകുടം സമർപ്പിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

MNREGA തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു; 'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന'

MNREGA തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നു; 'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്‍ഗർ യോജന'

ന്യൂഡൽഹി: മഹാത്മാ​ഗാന്ധി ദേശീയ ​ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേരുമാറ്റുന്നു. ഇതിനുള്ള ബില്ലിന് കേന്ദ്രമന്ത്രിസഭ അം​ഗീകാരം നൽകി.

'പൂജ്യ ബാപ്പു ഗ്രാമീൺ റോസ്ഗാർ യോജന' എന്നാണ് പദ്ധതിയുടെ പുതിയ പേര്.

പുതിയ ബില്ലിൽ 100 തൊഴിൽ ദിനങ്ങൾ 125 ആയി വർധിപ്പിക്കുമെന്നും അധികൃതർ പറഞ്ഞു. 2005-ൽ യുപിഎ സർക്കാരാണ് തൊഴിലുറപ്പ് പദ്ധതി നടപ്പാക്കിയത്. കുറഞ്ഞ ദിവസക്കൂലി 240 രൂപയായി ഉയർത്താനും നീക്കമുള്ളതായാണ് സൂചന. പദ്ധതിക്കായി 1.51 ലക്ഷം കോടി രൂപ നീക്കിവയ്ക്കും.