Tuesday, 16 December 2025

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

തൊഴിലുറപ്പ് പദ്ധതിയില്‍ നിന്നും മഹാത്മാഗാന്ധി ഔട്ട്: ഇനി വിബി ജി റാം ജി

ന്യൂഡല്‍ഹി: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് (എംജിഎന്‍ആര്‍ഇജിഎ) മാറ്റാനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. ഇതുസംബന്ധിച്ച ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു. വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്‍ഡ് അജീവിക മിഷന്‍ (ഗ്രാമീണ്‍ എന്നാണ് പുതിയ പേര്. വിബി ജി റാം ജി എന്നാണ് പദ്ധതിയുടെ ചുരുക്കപ്പേര്. തൊഴില്‍ ദിനങ്ങള്‍ നൂറില്‍ നിന്ന് 125 ആക്കി ഉയര്‍ത്തിയേക്കും. പദ്ധതിയില്‍ കേന്ദ്രവിഹിതം കുറയും. 60 ശതമാനം തുക കേന്ദ്രം നല്‍കും. ബാക്കി 40 ശതമാനം സംസ്ഥാനസര്‍ക്കാരുകള്‍ നല്‍കണം. നിലവില്‍ 75 ശതമാനമാണ് കേന്ദ്രം നല്‍കുന്നത്. പ്രതിപക്ഷ എതിര്‍പ്പിനെ തുടര്‍ന്ന് ബില്‍ സംയുക്ത പാര്‍ലമെന്ററി സമിതിക്ക് വിടുമെന്ന് സര്‍ക്കാര്‍ അറിയിച്ചു.

2005-ല്‍ യുപിഎ സര്‍ക്കാര്‍ കൊണ്ടുവന്ന എംജിഎന്‍ആര്‍ഇജിഎ പദ്ധതി പ്രകാരം ഗ്രാമീണ മേഖലകളിലെ തൊഴിലാളികള്‍ക്ക് നൂറ് ദിവസത്തെ തൊഴിലാണ് ഉറപ്പുനല്‍കിയിരുന്നത്. പുതിയ ബില്‍ പ്രകാരം 100 ദിവസത്തെ തൊഴില്‍ 125 ദിവസമാക്കി ഉയര്‍ത്തി. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനുളളില്‍ വേതനം നല്‍കണമെന്നാണ് ബില്ലിനെ നിര്‍ദേശം. സമയപരിധിക്കുളളില്‍ വേതനം നല്‍കാത്ത പക്ഷം തൊഴില്‍രഹിത വേതനത്തിനും ബില്ലില്‍ വ്യവസ്ഥയുണ്ട്. ജലസുരക്ഷ, ഗ്രാമീണ അടിസ്ഥാന സൗകര്യങ്ങള്‍, ഉപജീവന അടിസ്ഥാന സൗകര്യങ്ങള്‍, ദുരന്ത പ്രതിരോധം എന്നിങ്ങനെ നാല് വിഭാഗങ്ങളായി തിരിച്ചായിരിക്കും പദ്ധതി പ്രകാരം ജോലി നിശ്ചയിക്കുക.

ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നതിനെതിരെ കോണ്‍ഗ്രസ് എംപിമാരായ പ്രിയങ്കാ ഗാന്ധിയും ശശി തരൂരും രഞ്ജിത് രഞ്ജനും രംഗത്തെത്തിയിരുന്നു. എന്തിനാണ് പദ്ധതിയില്‍ നിന്ന് മഹാത്മാഗാന്ധിയുടെ പേര് നീക്കം ചെയ്യുന്നതെന്നും ഇതിന്റെ ലക്ഷ്യം എന്താണെന്ന് മനസിലാകുന്നില്ല എന്നുമാണ് പ്രിയങ്കാ ഗാന്ധി പറഞ്ഞത്. ബിജെപിക്ക് നേരത്തെ നെഹ്‌റുവിനോടും ഇന്ദിരാ ഗാന്ധിയോടുമാണ് പ്രശ്‌നമുണ്ടായിരുന്നത്, ഇപ്പോള്‍ അവര്‍ക്ക് ബാപ്പുവിനോടാണ് പ്രശ്‌നം എന്നാണ് രഞ്ജിത് രഞ്ജന്‍ എംപി പറഞ്ഞത്. പേര് മാറ്റുന്നതില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സര്‍ക്കാര്‍ നടപടി ലജ്ജാകരമാണെന്നും അദ്ദേഹം പറഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലക്കാട്‌ പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു

പാലക്കാട്‌ പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു

പാലക്കാട് : പാലക്കാട്‌ പട്ടാമ്പിയിൽ എട്ടാം ക്ലാസുകാരൻ ട്രെയിനിടിച്ചു മരിച്ചു. ഏലംകുളം സ്വദേശി അശ്വിൻ കൃഷ്ണയാണ് (13) മരിച്ചത്. വല്ലപ്പുഴ റെയിൽവേ സ്റ്റേഷനിൽ രാവിലെയാണ് അപകടം ഉണ്ടായത്. ഷൊർണൂരിൽ നിന്നും നിലമ്പൂരിലേക്കുള്ള പാസഞ്ചർ ട്രെയിൻ തട്ടിയാണ് വിദ്യാർത്ഥി മരിച്ചത്. കുന്നക്കാവ് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂൾഎട്ടാം ക്ലാസ് വിദ്യാർത്ഥിയാണ് മരിച്ച അശ്വിൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്‌ളാസ്റൂമിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനികൾ; ആറ് പേർക്ക് സസ്‌പെൻഷൻ;

ക്‌ളാസ്റൂമിലിരുന്ന് മദ്യപിച്ച് ഒമ്പതാം ക്‌ളാസ് വിദ്യാർത്ഥിനികൾ; ആറ് പേർക്ക് സസ്‌പെൻഷൻ;

തിരുനൽവേലി: ക്ലാസ്‌റൂമിലിരുന്ന് പരസ്യമായി മദ്യപിച്ച ആറ് വിദ്യാർത്ഥിനികളെ സസ്‌പെൻഡ് ചെയ്ത് സ്‌കൂൾ അധികൃതർ. സംഭവത്തിന്റെ വീഡിയോ ദൃശ്യം വ്യാപകമായി പ്രചരിപ്പിക്കപ്പെട്ടതോടെയാണ് സ്‌കൂൾ അധികൃതർ നടപടിയെടുത്തത്.

തിരുനെൽവേലി ജില്ലയിലെ പാളയംകോട്ടയിലെ ഒരു സർക്കാർ സ്‌കൂളിലാണ് സംഭവം. പുറത്തുവന്ന വീഡിയോ ദൃശ്യങ്ങളിൽ വിദ്യാർത്ഥിനികൾ നിലത്തിരുന്ന് മദ്യപിക്കുന്നത് കാണാം. പ്ലാസ്റ്റിക്ക് കപ്പുകളും മറ്റും ഉപയോഗിച്ചാണ് മദ്യപാനം. സംഭവത്തിൽ സ്‌കൂൾ അധികൃതർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. കുട്ടികൾക്ക് എങ്ങനെ മദ്യം ലഭിച്ചെന്നും ആരാണ് അവർക്ക് മദ്യം നൽകിയത് എന്നതടക്കം അന്വേഷിക്കാൻ തീരുമാനിച്ചിട്ടുണ്ട്.

സസ്‌പെൻഡ് ചെയ്‌തെങ്കിലും കുട്ടികളെ പരീക്ഷ എഴുതാൻ അനുവദിച്ചിട്ടുണ്ട്. സംഭവത്തിൽ രൂക്ഷവിമർശനമാണ് സ്‌കൂൾ അധികൃതർക്ക് നേരെ ഉയരുന്നത്. ടീച്ചർമാർ കുട്ടികളെ ശ്രദ്ധിക്കുന്നില്ലെന്നും കൃത്യമായ പരിശോധന സ്‌കൂളിൽ നടക്കുന്നില്ലെന്നുമാണ് വിമർശനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്‍കി പൊലീസ്‌

പി ടി കുഞ്ഞുമുഹമ്മദിന് എതിരായ കേസ്; ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നല്‍കി പൊലീസ്‌

തിരുവനന്തപുരം: സംവിധായകനും മുൻ എംഎൽഎയുമായ പി ടി കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ കേസിൽ ചലച്ചിത്ര അക്കാദമിക്ക് നോട്ടീസ് നൽകി പൊലീസ്. ചലച്ചിത്ര പ്രവർത്തക പരാതി നൽകിയിരുന്നോയെന്ന ചോദ്യമാണ് പൊലീസ് ഉയർത്തുന്നത്. പരാതിയിൽ നടപടിയെടുത്തോ എന്ന് അറിയിക്കണമെന്നും ഇല്ലെങ്കിൽ കാരണം വിശദീകരിക്കണമെന്നും നിർദ്ദേശമുണ്ട്. സ്ക്രീനിംഗ് കമ്മിറ്റി അംഗങ്ങളുടെ വിവരങ്ങൾ നൽകണമെന്നും നി‌ർദ്ദേശമുണ്ട്.

തനിക്കുണ്ടായ ദുരനുഭവം അക്കാദമി ഭാരവാഹികളെ അറിയിച്ചിരുന്നുവെന്ന് ചലച്ചിത്ര പ്രവർത്തക മൊഴി നൽകിയിട്ടുണ്ട്. ജൂറിയുടെ വിശദാംശങ്ങൾ, ഹോട്ടൽ ബുക്കിംഗ് വിവരങ്ങൾ എന്നിവയും ആവശ്യപ്പെടും. ഐഎഫ്എഫ്കെയുടെ സിനിമകള്‍ തെരഞ്ഞെടുക്കുന്നതിനുള്ള ജൂറി അംഗങ്ങളായിരുന്നു പരാതിക്കാരിയും പി ടി കുഞ്ഞുമുഹമ്മദും. കഴിഞ്ഞ മാസം ആറിന് ഹോട്ടലിൽ വെച്ച് കുഞ്ഞുമുഹമ്മദ് മുറിയിലേക്ക് വിളിച്ച് മോശമായി പെരുമാറിയെന്നാണ് പരാതി നൽകിയത്. ഹോട്ടലിലുണ്ടായിരുന്ന അംഗങ്ങളുടെ മൊഴിയെടുക്കാനുമാണ് തീരുമാനം. തിരുവനന്തപുരം കൻ്റോൺമെൻ്റ് പൊലീസാണ് നോട്ടീസ് നൽകിയത്.

ഇങ്ങനെയൊരു പരാതി ശ്രദ്ധയിൽപ്പെട്ടിരുന്നുവെന്ന് അക്കാദമി ഉപാധ്യക്ഷയായ കുക്കു പരമേശ്വരൻ നേരത്തെ പറഞ്ഞിരുന്നു. എപ്പോഴാണ് എന്ന് വ്യക്തമാക്കിയിട്ടില്ല. കഴിഞ്ഞ മാസം ആറിന് ഐഎഫ്എഫ്കെ സിനിമാ സെലക്ഷന് വേണ്ടി എത്തിയ പരാതിക്കാരി, അക്കാദമി എടുത്തു നൽകിയ ഹോട്ടലിലാണ് താമസിച്ചത്. അന്ന് മറ്റ് ജൂറി അംഗങ്ങളും ഇതേ ഹോട്ടലിൽ താമസിച്ചിരുന്നു. സിനിമാ സ്ക്രീനിംഗിന് ശേഷം ഹോട്ടൽ മുറിയിലേക്ക് വിളിച്ചു വരുത്തി കുഞ്ഞുമുഹമ്മദ് ലൈംഗികാതിക്രമത്തിന് ശ്രമിച്ചെന്നാണ് പരാതി. തുടർന്ന് അക്കാദമിയെ ഇക്കാര്യം അറിയിച്ചിരുന്നുവെന്നും പരാതിക്കാരി പൊലീസിനോട് പറഞ്ഞു. പരാതിയിൽ അക്കാദമി എന്തുനടപടിയെടുത്തു എന്ന് വ്യക്തമല്ല. ഈ സാഹചര്യത്തിലാണ് അക്കാദമിക്ക് പൊലീസ് നോട്ടീസ് നൽകിയത്.

സംഭവത്തിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിലാണ് മൊഴി രേഖപ്പെടുത്തിയത്. കേസില്‍ പി ടി കുഞ്ഞുമുഹമ്മദിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ബുധനാഴ്ച്ചത്തേക്ക് മാറ്റിയിരിക്കുകയാണ്. ലൈംഗികാതിക്രമ കേസില്‍ കുഞ്ഞുമുഹമ്മദിനെതിരെ തെളിവുണ്ടെന്നാണ് പൊലീസ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സിസിടിവി ദൃശ്യങ്ങളും ഹോട്ടല്‍ രേഖകളും തെളിവായുണ്ടെന്നും പരാതിയില്‍ പ്രഥമദൃഷ്ട്യാ കഴമ്പുണ്ടെന്നും പൊലീസ് റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നുണ്ട്. സംഭവസമയത്ത് കുഞ്ഞുമുഹമ്മദും പരാതിക്കാരിയും ഹോട്ടലിലുണ്ടായിരുന്നുവെന്നാണ് പൊലീസിന്റെ റിപ്പോര്‍ട്ട്. ഐഎഫ്എഫ്‌കെ സ്‌ക്രീനിങ്ങിനിടെ അപമര്യാദയായി പെരുമാറിയെന്നാണ് ചലച്ചിത്ര പ്രവര്‍ത്തകയുടെ പരാതി. പരാതിയില്‍ കന്റോണ്‍മെന്റ് പൊലീസാണ് കേസെടുത്തത്. സ്‌ക്രീനിങ്ങുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണെന്ന പേരില്‍ തലസ്ഥാനത്തെ ഒരു ഹോട്ടലിലേക്ക് വിളിച്ചുവരുത്തി കടന്നുപിടിക്കാന്‍ ശ്രമം ഉണ്ടായെന്നായിരുന്നു പരാതി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപണം; യുവാവിന്‍റെ തലയടിച്ച് പൊട്ടിച്ച് ആൺസുഹൃത്ത്

പെൺകുട്ടിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപണം; യുവാവിന്‍റെ തലയടിച്ച് പൊട്ടിച്ച് ആൺസുഹൃത്ത്

പത്തനംതിട്ട: പെൺകുട്ടിയോട് അശ്ലീലം പറഞ്ഞുവെന്ന് ആരോപിച്ച് യുവാവിന്റെ തല അടിച്ച് പൊട്ടിച്ചു. തിരുവല്ല കെഎസ്ആർടിസി ബസ് സ്റ്റാന്റിന് സമീപമായിരുന്നു സംഭവം. ബസ് കാത്തുനിന്ന പെൺകുട്ടിയോട് അശ്ലീല പരാമർശം നടത്തിയെന്ന് ആരോപിച്ച് പെൺകുട്ടിയുടെ ആൺ സുഹൃത്ത് യുവാവിനെ മർദിക്കുകയായിരുന്നു. ചങ്ങനാശേരി സ്വദേശി വിഷ്ണുവിനാണ് (27) മർദനമേറ്റത്. പൊലീസ് ഇടപെട്ടെങ്കിലും ആർക്കും പരാതിയില്ലെന്ന കാരണത്താൽ കേസ് എടുത്തിട്ടില്ല.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗജന്യയാത്ര ചോദിച്ചതിന് ഇറ്റലിയിൽ ഇന്ത്യൻ യാത്രക്കാരന് നേരെ ലൈംഗിക പീഡനം; വീഡിയോ വൈറൽ

സൗജന്യയാത്ര ചോദിച്ചതിന് ഇറ്റലിയിൽ ഇന്ത്യൻ യാത്രക്കാരന് നേരെ ലൈംഗിക പീഡനം; വീഡിയോ വൈറൽ

 ലോകമെങ്ങും സാങ്കേതിക സൗകര്യങ്ങളും ഗതാഗത സംവിധാനങ്ങളും കൂടുതൽ മെച്ചപ്പോട്ടതോടെ സഞ്ചാരികളുടെ എണ്ണത്തിലും വലിയ തോതിലുള്ള വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. ഇന്ത്യയിലേക്കുള്ള സഞ്ചാരികൾ വർദ്ധിച്ചത് പോലെ തന്നെ ഇന്ത്യയിൽ നിന്നും ലോകം കാണാനിറങ്ങുന്ന സഞ്ചാരികളുടെ എണ്ണത്തിലും വലിയ വർദ്ധനമാണ്. എന്നാല്‍, ഇത്തരം യാത്രകളെല്ലാം പ്ലാൻ ചെയ്ത് ബുക്ക് ചെയ്തുള്ള യാത്രകളല്ല. മറിച്ച് ലഭ്യമായ ഏറ്റവും ചെലവ് കുറഞ്ഞ മാ‍ർഗ്ഗങ്ങൾ ഉപയോഗിച്ചുള്ള യാത്രകളാണ്. അത്തരമൊരു ഹിച്ച്ഹൈക്കിംഗ് വഴി യാത്ര ചെയ്യുന്ന പാസഞ്ചർ പരംവീർ എന്ന യൂട്യൂബർ ഇറ്റലിയിൽ വച്ച് തനിക്ക് നേരിടേണ്ടിവന്ന അപമാനകരമായ ഒരു അനുഭവം വെളിപ്പെടുത്തി.

ഹിച്ച്ഹൈക്കിംഗിനിടെ ലൈംഗിക പീഡനം

ഇറ്റലിയിൽ വച്ച് ഹിച്ച്ഹൈക്കിംഗിനിടെ തനിക്ക് ലൈംഗിക പീഡനം ഏൽക്കേണ്ടിവന്നെന്ന ഇന്ത്യൻ സഞ്ചാരിയുടെ വെളിപ്പെടുത്തൽ വലിയ പ്രതിഷേധമാണ് വിളിച്ച് വരുത്തിയത്. പാസഞ്ചർ പരംവീർ എന്ന പേരിൽ യൂട്യൂബിൽ യാത്രാവീഡിയോകൾ ചെയ്യുന്ന സഞ്ചാരിയായ പരംവീർ സിംഗ് ബെനിവാളാണ് തനിക്ക് നേരിടേണ്ടിവന്ന അപമാനം വെളിപ്പെടുത്തിയത്. യൂട്യൂബിൽ 2.56 ദശലക്ഷത്തിലധികം സബ്‌സ്‌ക്രൈബർമാരും ഇൻസ്റ്റാഗ്രാമിൽ 6,30,000-ത്തിലധികം ഫോളോവേഴ്‌സുമുള്ള പരംവീർ ഇറ്റലിയിൽ നിന്നും ട്രെന്‍റോയിലേക്ക് ഒരു യാത്രയ്ക്ക് ശ്രമിക്കുകയായിരുന്നു. ചുവന്ന അക്ഷരങ്ങളിൽ 'TRENTO' എന്ന് എഴുതിയ കാർഡ്ബോർഡ് ബോർഡുമായി റോഡരികിൽ നിന്ന അദ്ദേഹത്തിന് ഒരു പ്രാദേശിക ഡ്രൈവറിൽ നിന്ന് ലിഫ്റ്റ് ലഭിച്ചു. 

പക്ഷേ. അതൊരു അസാധാരണ യാത്രയായി മാറി. 'ഇറ്റലിയിൽ ഹിച്ച്ഹൈക്കിംഗ് ചെയ്യുമ്പോൾ ലൈംഗികമായി പീഡിപ്പിക്കപ്പെട്ടു' തലക്കെട്ടോടെ പങ്കുവച്ച വീഡിയോയിൽ തന്‍റെ ദുരനുഭവം പരംവീർ വിവരിക്കുന്നു. തന്‍റെ ജീവിതത്തിൽ ആദ്യമായിട്ടാണ് ഇത്തരമൊരു അനുഭവമെന്ന് അദ്ദേഹം പറയുന്നു. തന്നെ ട്രെന്‍റോയിൽ ഇറക്കുന്നതിന് പകരമായി ഡ്രൈവർ ലൈംഗിക ബന്ധത്തിലേർപ്പെടാൻ ആവശ്യപ്പെട്ടെന്ന് പരംവീർ ആരോപിച്ചു. ഉടൻ തന്നെ താൻ ആ ഓഫർ നിരസിച്ചെന്നും അദ്ദേഹം പറയുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാരാഷ്ട്രയിലെ 'സുകുമാര കുറുപ്പ്'; ഇൻഷുറൻസ് തുക തട്ടാൻ കൊന്നത് സഞ്ചാരിയെ; കുടുക്കിയത് കാമുകിക്ക് അയച്ച മെസേജ്

മഹാരാഷ്ട്രയിലെ 'സുകുമാര കുറുപ്പ്'; ഇൻഷുറൻസ് തുക തട്ടാൻ കൊന്നത് സഞ്ചാരിയെ; കുടുക്കിയത് കാമുകിക്ക് അയച്ച മെസേജ്

മുംബൈ: കേരളത്തില്‍ ഏറെ കോളിളക്കം സൃഷ്ടിച്ചതായിരുന്നു സുകുമാര കുറുപ്പും അയാള്‍ നടത്തിയ കൊലപാതകവും. ഏറ്റവും ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തിയ 'കുറുപ്പ്' എന്ന ചിത്രമാണ് സുകുമാര കുറുപ്പിനെ വീണ്ടും വാര്‍ത്തകളില്‍ നിറച്ചത്. ഇപ്പോഴിതാ മഹാരാഷ്ട്രയില്‍ ഒരു സുകുമാര കുറുപ്പ് മോഡല്‍ കൊലപാതകം നടന്നിരിക്കുകയാണ്. സുകുമാര കുറുപ്പ് കൊലപ്പെടുത്തിയത് ആലപ്പുഴ സ്വദേശിയായ ഫിലിം റെപ്രസന്റേറ്റീവ് ചാക്കോയെയാണെങ്കില്‍ മഹാരാഷ്ട്ര സ്വദേശിയായ ഗണേഷ് ചവാന്‍ കൊലപ്പെടുത്തിയത് ഗോവിന്ദ് യാദവ് എന്ന ഒരു സഞ്ചാരിയെ(ഹിച്ച്‌ഹൈക്കര്‍) ആണ്.

ഇക്കഴിഞ്ഞ ഞായറാഴ്ച ലാത്തൂരിലെ ഔസ താലൂക്കില്‍ പൂര്‍ണമായും കത്തിനശിച്ച നിലയില്‍ ഒരു കാർ കണ്ടെത്തിയ ഇടത്തുനിന്നാണ് തുടക്കം. അതില്‍ കത്തിക്കരിഞ്ഞ നിലയില്‍ ഒരു മൃതദേഹവുമുണ്ടായിരുന്നു. പൊലീസ് നടത്തിയ പരിശോധനയില്‍ കാര്‍ ലാത്തൂര്‍ സ്വദേശിയുടേതാണെന്ന് കണ്ടെത്തി. വിശദമായ ചോദ്യം ചെയ്യലില്‍ കാര്‍ ബന്ധുവായ ബാങ്ക് റിക്കവറി ഏജന്റ് ഗണേഷ് ചവാന് നല്‍കിയതായി അയാള്‍ വെളിപ്പെടുത്തി. തുടര്‍ന്ന് പൊലീസ് അന്വേഷണം ഗണേഷ് ചവാനിലേക്ക് തിരിഞ്ഞു. ഗണേഷിനെ കുറിച്ച് അന്വേഷിച്ചപ്പോള്‍ അയാള്‍ വീട്ടിലില്ലെന്ന് വ്യക്തമായി. ഇതോടെ ദുരൂഹതകളുണര്‍ന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ഗണേഷ് ചവാന്‍ മരിച്ചിട്ടില്ലെന്ന നിഗമനത്തില്‍ പൊലീസ് എത്തി. ഇക്കാര്യം ഉറപ്പിക്കുന്നതിനായായിരുന്നു തുടരന്വേഷണം. ആ അന്വേഷണം എത്തിനിന്നത് ഒരു യുവതിയിലാണ്. അവര്‍ ഗണേഷിന്റെ കാമുകിയായിരുന്നു. വിശദമായ ചോദ്യം ചെയ്യലില്‍ ഗണേഷ് തനിക്ക് മെസേജ് അയച്ചതായി യുവതി പൊലീസിനോട് വെളിപ്പെടുത്തി. മറ്റൊരു നമ്പറില്‍ നിന്നാണ് മെസേജ് അയച്ചതെന്നും യുവതി പറഞ്ഞു. ഇതോടെ മരിച്ചത് ഗണേഷ് ചവാനല്ലെന്ന് പൊലീസ് ഉറപ്പിച്ചു. മരിച്ചത് ആരാണെന്ന് കണ്ടെത്താനുള്ള നീക്കങ്ങളാണ് തുടര്‍ന്ന് പൊലീസ് നടത്തിയത്.

ചവാന്റെ പുതിയ ഫോണ്‍ നമ്പര്‍ ട്രാക്ക് ചെയ്യാന്‍ തുടങ്ങി. അന്വഷണം കോലാപ്പൂരിലേക്കും പിന്നീട് സിന്ധുദുര്‍ഗ് ജില്ലയിലെ വിജയദുര്‍ഗിലേക്കും എത്തി. വിജയദുര്‍ഗില്‍വെച്ച് ചവാനെ പൊലീസ് കണ്ടെത്തി. കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം ചുരുളഴിഞ്ഞത്. വീട് പണിയാന്‍ വേണ്ടി എടുത്ത വായ്പ തിരിച്ചടയ്ക്കാന്‍ വേണ്ടിയാണ് കൊല നടത്തിയതെന്ന് ഇയാള്‍ പൊലീസിനോട് പറഞ്ഞു. ഇതിനായി ഒരു കോടിയുടെ ഇന്‍ഷുറന്‍സ് എടുത്തു. മരിച്ചത് താനാണെന്ന് വരുത്തി തീര്‍ക്കാന്‍ കൊല നടത്താന്‍ പ്ലാന്‍ ചെയ്തു. ഇതിനായി ഒരാളെ കണ്ടെത്തേണ്ടുണ്ടായിരുന്നു. ആ അന്വേഷണമാണ് ഗോവിന്ദ് യാദവിലേക്ക് എത്തി നിന്നതെന്നും ഇയാള്‍ പൊലീസിനോട് വെളിപ്പെടുത്തി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്

കിടുകിടാ വിറച്ച് മൂന്നാർ; താപനില മൈനസിലേക്ക്? ഇന്നലെ രേഖപ്പെടുത്തിയത് 3 ഡിഗ്രി സെൽഷ്യസ്

മൂന്നാർ: മൂന്നാറിൽ മഞ്ഞ് പുതച്ച് അതിശൈത്യം. ഡിസംബർ പകുതിയെത്തിയതിന് പിന്നാലെ സീസണിലെ ഏറ്റവും താഴ്ന്ന താപനിലയായ മൂന്ന് ഡിഗ്രി സെൽഷ്യസ് ആണ് ഇന്നെല മൂന്നാറിൽ രേഖപ്പെടുത്തിയത്. മൂന്നാർ ടൗൺ, നല്ലതണ്ണി, തെന്മല, ചെണ്ടുവര എന്നിവടങ്ങളിലാണ് 3 ഡിഗ്രി രേഖപ്പെടുത്തിയത്. വരും ദിവസങ്ങളിൽ മൈനസ് ആകുമെന്നാണ് പ്രതീക്ഷ. അതേസമയം അതിശൈത്യം തുടരുമ്പോഴും പകൽ ചൂട് 22 ഡിഗ്രി സെൽഷ്യസാണ്. മൂന്നാറിലെ മഞ്ഞുകാലം ആസ്വദിക്കാൻ സഞ്ചാരികളും നിരവധിയാണ് എത്തുന്നത്. ക്രിസ്തുമസ്, പുതുവത്സര അവധി കൂടി തുടങ്ങുന്നതോടെ തിരക്ക് ഉയരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ

ഒരു മാസം ഫോൺ ഉപയോഗിച്ചില്ല, സ്വിച്ച് ഓഫ് ചെയ്ത് വച്ചു, കൃഷ്ണഗിരിയില്‍ ഉണ്ടെന്ന് വിവരം കിട്ടി പൊലീസെത്തി; പോക്സോ കേസ് പ്രതി പിടിയിൽ

മാനന്തവാടി: പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസില്‍ ഒളിവില്‍ ആയിരുന്ന പ്രതി പിടിയില്‍. തരുവണ പൊരുന്നന്നൂര്‍ ചങ്കരപ്പാന്‍ വീട്ടില്‍ അബ്ദുള്‍ മജീദ്(56)നെയാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. നവംബറില്‍ പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ ശേഷം ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു. പൊലീസ് അന്വേഷണം തുടരുന്നതിനിടെ കഴിഞ്ഞ പതിനാലാം തീയ്യതി ഇയാള്‍ തമിഴ് നാട്ടിലെ കൃഷ്ണഗിരിയില്‍ ഉണ്ടെന്ന വിവരം പൊലീസിന് ലഭിക്കുകയായിരുന്നു. ഇവിടെ വെച്ചാണ് അബ്ദുല്‍ മജീദിനെ പൊലീസ് സംഘം പിടികൂടിയത്. ഒരു മാസത്തോളം ഫോണ്‍ ഉപയോഗിക്കാതെ ഒളിവില്‍ താമസിക്കുകയായിരുന്ന ഇയാളെ വളരെ പണിപ്പെട്ടാണ് മാനന്തവാടി പൊലീസ് പിടികൂടിയത്. ഇന്‍സ്പെക്ടര്‍ എസ്. എച്ച്.ഒ പി. റഫീഖ്, സബ് ഇന്‍സ്പെക്ടര്‍ കെ. സിന്‍ഷ, അസി. സബ് ഇന്‍സ്പെക്ടര്‍ റോയ്‌സണ്‍ ജോസഫ്, സിവില്‍ പൊലീസ് ഓഫീസര്‍മാരായ മുഹമ്മദ് നിസാര്‍, പ്രജീഷ്, അരുണ്‍കുമാര്‍ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ  ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു

കേരള ഹോട്ടൽ ആൻഡ് റെസ്റ്റോറന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു

അമ്പലപ്പുഴ; കേരള ഹോട്ടൽ ആൻഡ് റെസ് റ്റോറന്റ് അസോസിയേഷൻ (കെ എച്ച്ആർഎ) ജില്ലാ സമ്മേളനം രമേശ് ചെന്നിത്തല എംഎൽഎ ഉദ്ഘാടനം ചെയ്തു. കുടുംബ സംഗമവും പൊതുസമ്മേളനവും കൃഷിമന്ത്രി പി പ്രസാദും ജില്ലാ കമ്മിറ്റി ഓഫീസ് സംസ്ഥാന ജനറൽ സെക്രട്ടറി ജി ജയപാലും ഉദ്ഘാടനംചെയ്തു. ജില്ലാ പ്രസി ഡന്റ് മനാഫ് എസ് കുബാബ അധ്യക്ഷനായി. ചലച്ചിത്രതാരം അനൂപ് ചന്ദ്രൻ മുഖ്യാതിഥിയായി. മുതിർന്ന അംഗങ്ങളെ എച്ച് സലാം എംഎൽഎ ആദരിച്ചു.

സംസ്ഥാന ട്രഷറർ മുഹമ്മദ് ഷെരീഫ് എമർജിങ് യൂണിറ്റിനു ള്ള പുരസ്ക്‌കാരം വിതരണംചെയ് തു. സംസ്ഥാന വർക്കിങ് പ്രസിഡ ൻ്റ് പ്രസാദ് ആനന്ദ ഭവൻ, സം സ്ഥാന ഭാരവാഹികളായ കെ എം രാജ, മുഹമ്മദ് ഷാജി, വീരഭദ്രൻ, റോയ് ജെ മഡോണ, ഷിനാ ജ് റഹ്മാൻ, അസീസ് മൂസ, ജില്ലാ സെക്രട്ടറി  ട്രഷ റർ അഡ്വ. സി രതീഷ് എന്നിവർ സംസാരിച്ചു.

ഭാരവാഹികൾ: നാസർ ബി താജ് (പ്രസിഡൻ്റ്) മനാഫ് എസ് കുബാബ (സെക്രട്ടറി) അഡ്വ.സി രതീഷ് (ട്രഷറർ). എം എ കരീം (വർക്കിങ് പ്രസിഡൻ്റ്) നന്ദകു മാർ മാവേലിക്കര, അബ്ദുൾ നാസർ മുതുകുളം, അബ്ദുൾ ജബ്ബാർ പനച്ചുവട്, ഇസ്മായിൽ താഫ് (വൈസ് പ്രസിഡന്റുമാർ) ആശ തോമസ് ചേർത്തല, മൂസ വടു തല, ബദറുദ്ദീൻ മലബാർ, മനോഹരൻ ഹരിപ്പാട് (ജോ.സെക്രട്ടറി മാർ) മോഹൻദാസ് ഷേണായി ചേർത്തല, രാജേഷ് ഉടുപ്പി (സം സ്ഥാന കമ്മിറ്റി അംഗങ്ങൾ).

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കെഎച്ച്ആർഎ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം

കെഎച്ച്ആർഎ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം

ആലപ്പുഴ: കേരള ഹോട്ടൽ ആൻഡ് റസ്റ്ററന്റ് അസോസിയേഷൻ ആലപ്പുഴ ജില്ലാ കമ്മിറ്റിക്കു സ്വന്തമായി പുതിയ ആസ്ഥാന മന്ദിരം തുറന്നു . ആലപ്പുഴ കളർ കോട് ബൈപാസ് റോഡിൽ പുതുതായി നിർമാണം പൂർത്തീകരിച്ച ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനം സംസ്ഥാന ജനറൽ സെക്രട്ടറി ജി. ജയപാൽ നിർവഹിച്ചു.

സ്വന്തമായി പുതിയ ഓഫീസ് പ്രവർത്തനം തുടങ്ങിയതോടെ ജില്ലയിലെ ഹോട്ടൽ വ്യാപാരി കൾക്കും കെഎച്ച്ആർഎ സംഘടനയ്ക്കും കൂടുതൽ ശക്ത മായി പ്രവർത്തിക്കാൻ സാധി ക്കുമെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ ഹോട്ടൽ വ്യാപാ ര മേഖല വലിയ പ്രതിസന്ധി നേരിടുകയാണ്. ഹോട്ടൽ വ്യാ പാര മേഖലയെ സംരക്ഷിക്കാൻ സർക്കാർ പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കണം. വഴിയോരങ്ങളിൽ ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്ന തട്ടുകടകൾക്ക് നിയന്ത്രണം വേണം.

നിത്യോപയോഗ സാധനങ്ങളുടെ വില നിയന്ത്രിക്കാൻ ശക്ത മായ നടപടി സർക്കാർ സ്വീകരിക്കണമെന്നും രിക്കണമെന്നും ജയപാൽ ആ വശ്യപ്പെട്ടു.ജില്ലാ പ്രസിഡന്റ് മനാഫ് കുബാബ അധ്യക്ഷത വഹിച്ചു.ജില്ലാ സെക്രട്ടറി നാസർ ബി താജ് സ്വാഗതം പറഞ്ഞു. സംസ്ഥാന വർക്കിംഗ് പ്രസിഡ ൻ്റ് ബിജിലാൽ, സംസ്ഥാന ട്ര ഷറർ മുഹമ്മദ് ഷെരീഫ്,സംസ്ഥാന സെക്രട്ടറി വീരഭദ്ര ൻ,റോയ് മെഡോണ,മനോഹരൻ,വാർഡ് കൗൺസിലർ മായ എന്നിവർ പ്രസംഗിച്ചു.

തുടർന്ന് കെഎച്ച്ആർഎ വാർഷിക സമ്മേളനത്തിന് പുന്നപ്ര മാർഗ്രിഗോറിയസ് കൺ വെൻഷൻ സെന്ററിൽ ഉജ്വല തുടക്കമായി ജനറൽ കൗൺ സിൽ മീറ്റിംഗിനെ തുടർന്ന് ഒരുമ  2025 എന്ന പേരിൽ പൊതുസമ്മേളനം, എക്സ്പോ, കുടും ബസംഗമം, കലാപരിപാടികൾ എന്നിവയ്ക്ക് ശേഷം സമ്മേളനം സമാപിക്കും .

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സിനിമ ആശയ വിനിമയത്തിനുള്ള ഏറ്റവും മികച്ച മാധ്യമമെന്ന് സിസാക്കോ

സിനിമ ആശയ വിനിമയത്തിനുള്ള ഏറ്റവും മികച്ച മാധ്യമമെന്ന് സിസാക്കോ

പ്രേക്ഷകനുമായി സംവദിക്കുന്നതിനുള്ള ഏറ്റവും മികച്ച മാധ്യമമാണ് സിനിമയെന്നും, സംഭാഷണങ്ങൾക്ക് പുറമേ ചിത്രങ്ങൾക്കും ശബ്ദങ്ങൾക്കും നിശബ്ദതയ്ക്കുമെല്ലാം സിനിമയുടെ സത്ത പ്രേക്ഷകരിലേക്കെത്തിക്കാൻ സാധിക്കുമെന്നും പ്രഗത്ഭ മൗറിത്താനിയൻ സംവിധായകനും ഐഎഫ്എഫ്കെ ലൈഫ് ടൈം അച്ചീവ്മെന്റ് ജേതാവുമായ അബ്ദെർറഹ്മാനെ സിസാക്കോ അഭിപ്രായപ്പെട്ടു.

രാജ്യാന്തര ചലച്ചിത്രമേളയുടെ നാലാം ദിനം നിള തിയേറ്ററിൽ സംഘടിപ്പിച്ച ജി അരവിന്ദൻ സ്മാരക പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.

സമകാലിക സമൂഹത്തിൽ സിനിമയുടെ ആശയത്തെക്കാൾ താൻ പ്രധാന്യം നൽകുന്നത് അത് ചിത്രീകരിക്കുന്ന രീതിയ്ക്കാണെന്നും പ്രേക്ഷകനിലേക്ക് എത്താൻ ആഗ്രഹിക്കുന്ന വിഷയം കൃത്യമായി സിനിമ അവതരിപ്പിക്കുന്നുണ്ടോ എന്നതിനാണ് ഏറെ പ്രസക്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

30-ാം ഐഎഫ്എഫ്കെ: 'ബീഫ്' ഉൾപ്പടെ 4 പടങ്ങൾക്ക് പ്രദർശനാനുമതി, 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ

30-ാം ഐഎഫ്എഫ്കെ: 'ബീഫ്' ഉൾപ്പടെ 4 പടങ്ങൾക്ക് പ്രദർശനാനുമതി, 15 ചിത്രങ്ങൾ പ്രതിസന്ധിയിൽ

തിരുവനന്തപുരം: കേരള രാജ്യാന്തര ചലച്ചിത്രമേളയിൽ പ്രദര്‍ശനാനുമതി നിഷേധിച്ച 19 സിനിമകളില്‍ നാലെണ്ണത്തിന് സ്ക്രീനിംഗ് അനുമതി. ബീഫ്, ഒണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ ഗാസ, ഈഗിള്‍ ഓഫ് ദ റിപ്പബ്ലിക്, ഹാര്‍ട്ട് ഓഫ് ദ വോള്‍ഫ് എന്നീ സിനിമകള്‍ക്കാണ് പ്രദര്‍ശനാനുമതി ലഭിച്ചിരിക്കുന്നത്. ബാക്കിയുള്ള 15 ചിത്രങ്ങള്‍ ഇപ്പോഴും പ്രതിസന്ധിയില്‍ തുടരുകയാണ്.