Tuesday, 16 December 2025

2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ

2025ൽ ഇന്ത്യക്കാർ ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരഞ്ഞതും വെെറലുമായ 10 പാചകക്കുറിപ്പുകൾ

2025 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണുള്ളത്. ഈ വർഷം ഏറ്റവും കൂടുകൽ ആളുകൾ തിരഞ്ഞതും വർഷം മുഴുവനും ട്രെൻഡിംഗിൽ ഉണ്ടായിരുന്നതുമായ വിഭവങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്...

ഇഡ്ഡ്ലി

പല വീടുകളിലും പ്രാതലിനും അത്താഴത്തിനും ഇഡ്ഡലി തന്നെയാണ്. ഇഡ്ഡലിയും സാമ്പാറും അല്ലെങ്കിൽ ഇഡ്ഡലിയും ചമ്മന്തിയും! ചമ്മന്തി തന്നെ പല നിറത്തിലും രുചിയിലും. റവ ഇഡ്ഡലി, റാഗി ഇഡ്ഡലി, മൈസൂർ ഇഡ്ഡലി, പൊടി ഇഡ്ഡലി, ഓട്സ് ഇഡ്ഡലി, കാഞ്ചീപുരം ഇഡ്ഡലി, തട്ടിഡ്ഡലി, സാമ്പാർ ഇഡ്ഡലി എന്നിങ്ങനെ നീളുന്നു വിവിധതരം ഇഡ്ഡലികളുടെ പട്ടിക. എന്നിരുന്നാലും അരിയും ഉഴുന്നും ചേർത്ത് അരച്ചെടുക്കുന്ന തനി നാടൻ ഇഡ്ഡലിയുടെ രുചി ഒന്ന് വേറെ തന്നെയാണ്.

പോൺ സ്റ്റാർ മാർട്ടിനി

പോൺസ്റ്റാർ മാർട്ടിനി എന്നത് വാനില ഫ്ലേവർ ചെയ്ത വോഡ്ക, പാസോണ, പാഷൻ ഫ്രൂട്ട് പ്യൂരി, വാനില ഷുഗർ എന്നിവ ചേർത്ത് നിർമ്മിച്ച ഒരു പാഷൻ ഫ്രൂട്ട് ഫ്ലേവർ കോക്ടെയ്ൽ ആണ്.

മോദകം

രുചികരമായ ഒരു പലഹാരമാണ് മോദകം. അരിയും ശർക്കരയും തേങ്ങയുമാണ് പ്രധാന ചേരുവകൾ.

തെക്കുവ

ബീഹാറിൽ നിന്നുള്ള ഒരു പരമ്പരാഗത, മധുരമുള്ള വിഭവമാണ് തെക്കുവ. ഗോതമ്പ് മാവ്, നെയ്യ്, ശർക്കര അല്ലെങ്കിൽ പഞ്ചസാര എന്നിവ ഉപയോഗിച്ച് ഇത് നിർമ്മിക്കുന്നു. തേങ്ങ, ഏലയ്ക്ക, പെരുംജീരകം തുടങ്ങിയ ചേരുവകൾ കൊണ്ടാണ് തെക്കുവ തയ്യാറാക്കുന്നത്.

ഉഗാഡി പച്ചടി

പുതുവത്സരാഘോഷത്തിനായി ഉണ്ടാക്കുന്ന ഒരു പരമ്പരാഗത ദക്ഷിണേന്ത്യൻ ഉത്സവ വിഭവമാണ് ഉഗാഡി പച്ചടി. മധുരം, പുളി, ഉപ്പ്, എരിവ്, എരിവ് എന്നിങ്ങനെ ആറ് രുചികളിലൂടെ ജീവിതത്തിന്റെ വ്യത്യസ്ത അനുഭവങ്ങളെ പ്രതീകപ്പെടുത്തുന്നു. ശർക്കര, പുളി, പച്ചമാങ്ങ, വേപ്പിൻപൂ, മുളക് തുടങ്ങിയ ചേരുവകൾ ഉപയോഗിച്ചാണ് ഇത് തയ്യാറാക്കുന്നത്.

ബീറ്റ്റൂട്ട് കാഞ്ചി

ബീറ്റ്റൂട്ട്, കടുക്, കാരറ്റ്, ഉപ്പ്, വെള്ളം എന്നിവ ഉപയോഗിച്ച് ഉണ്ടാക്കുന്ന ഒരു പരമ്പരാഗത പാനീയമാണിത്. ഇത് എരിവുള്ളതും സ്വാഭാവികമായും പ്രോബയോട്ടിക് ആണ്. ദഹനത്തെ സഹായിക്കുകയും, പ്രതിരോധശേഷി വർദ്ധിപ്പിക്കുകയും, കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നു.

Thiruvathirai Kali

തമിഴ്നാട്ടിലെ തിരുവാതിര ഉത്സവ വേളയിൽ തയ്യാറാക്കുന്ന ഈ വിഭവം വറുത്ത അരി, ശർക്കര, നെയ്യ് എന്നിവ ചേർത്താണ് തയ്യാറാക്കുന്നത്.

യോർക്ക്ഷയർ പുഡ്ഡിംഗ്

മുട്ട, മാവ്, പാൽ അല്ലെങ്കിൽ വെള്ളം എന്നിവ ചേർത്ത് ഉണ്ടാക്കുന്ന ഒരു ബേക്ക് ചെയ്ത പുഡ്ഡിംഗാണ് യോർക്ക്ഷയർ പുഡ്ഡിംഗ്. ഒരു സാധാരണ ബ്രിട്ടീഷ് സൈഡ് ഡിഷ് ആയ ഇത് വൈവിധ്യമാർന്ന ഒരു ഭക്ഷണമാണ്. അതിന്റെ ചേരുവകൾ, വലുപ്പം, ഭക്ഷണത്തിലെ അനുബന്ധ ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഇത് പല തരത്തിൽ വിളമ്പാം.

ഗോണ്ട് കതിര

പ്രകൃതിദത്തവും ഭക്ഷ്യയോഗ്യവുമായ ഒന്നാണ് ഗോണ്ട് കതിര. വെള്ളത്തിൽ കുതിർക്കുമ്പോൾ, ഇത് ജെല്ലി പോലുള്ള ഒരു പദാർത്ഥമായി വരുന്നു., ഇത് ആയുർവേദത്തിലും പരമ്പരാഗത ഇന്ത്യൻ വീടുകളിലും ഔഷധ ആവശ്യങ്ങൾക്കും ഉപയോഗിക്കുന്നു.

കൊഴുക്കട്ട

മധുരവും രുചികരവുമായ ആവിയിൽ വേവിച്ച് തയ്യാറാക്കുന്ന വിഭവമാണ് കൊഴുക്കട്ട. തേങ്ങ, അവൽസ ഏലയ്ക്ക, പഴം പോലുള്ളവ ഇതിൽ ചേർക്കുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം

കാമറൂണ്‍ ഗ്രീൻ: 12-ാം വയസില്‍ മരിക്കുമെന്ന് ഡോക്ടർ, ഇന്ന് ഐപിഎല്ലിലെ മൂല്യമേറിയ വിദേശതാരം

 ഓസ്ട്രേലിയയിലെ പെര്‍ത്തില്‍ ഗ്യാരി ഗ്രീനിനും ബീ ട്രേസിയുടേയും മകനായി ജനിക്കുന്നതിന് മുൻപ് തന്നെ അവന്റെ ആയുസ് നിര്‍ണയിക്കപ്പെട്ടിരുന്നു. പരമാവധി 12 വയസെന്നായിരുന്നു ഡോക്ടര്‍മാരുടെ പ്രവചനം. വില്ലനായത് ഗുരുതരമായ വ്യക്കരോഗമായിരുന്നു. അവനെയോര്‍ത്ത് ഗ്യാരിയും ബീയും ദുഖിക്കാത്ത ദിനങ്ങളുണ്ടായിരുന്നില്ല. പക്ഷേ, തന്റെ ശരീരത്തിന്റെ പരിമിധികളേയും വെല്ലുവിളികളേയും മറികടന്ന് അവൻ ക്രിക്കറ്റ് ബാറ്റും ബോളുമെടുത്തു. 12 വ‍ര്‍ഷങ്ങള്‍ താണ്ടി, ഇന്ന് പ്രായം 26 വയസ്, ഓസ്ട്രേലിയയുടെ ഓള്‍ ഫോര്‍മാറ്റ് പ്ലെയർ. ഐപിഎല്ലിന്റെ ചരിത്രത്തിലെ ഏറ്റവും മൂല്യമേറിയ വിദേശതാരം. കാമറൂണ്‍ ഡൊണാള്‍ഡ് ഗ്രീൻ എന്ന കാമറൂണ്‍ ഗ്രീൻഐപിഎല്‍ മിനിതാരലേലത്തിലേക്ക്. ഒന്നാം സെറ്റിലെ അഞ്ചാം താരമായി ഗ്രീനിന്റെ പേരുയര്‍ത്തി മല്ലിക സാഗര്‍. പ്രതികരണങ്ങളൊന്നുമുണ്ടാകാതെ ആദ്യ നിമിഷങ്ങള്‍. മുംബൈ ഇന്ത്യൻസ് തുടങ്ങി വെച്ചു, രാജസ്ഥാൻ റോയല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായിരുന്നു രംഗത്ത്. 14 കോടിയോട് അടുത്തപ്പോള്‍ രാജസ്ഥാന്റെ പിന്മാറ്റവും ചെന്നൈ സൂപ്പര്‍ കിങ്സിന്റെ എൻട്രിയും. ഗ്രീനിനായി ഒരു ഇഞ്ചുപോലും പിന്നോട്ട് പോകാൻ കൊല്‍ക്കത്ത തയാറായിരുന്നില്ല, തുക 23 കോടി കടന്നപ്പോള്‍ തുടരാൻ ചെന്നൈ ഒന്നുമടിച്ചു, പക്ഷേ ആലോചനകള്‍ക്ക് ശേഷം ബിഡ് ഉയര്‍ത്തി.

തുക 25 കോടി താണ്ടിയിരിക്കുന്നു, കൊല്‍ക്കത്ത ഒരു ചുവടുകൂടി മുന്നോട്ട് വെച്ച് 25.20 കോടിയാക്കി. നിമിഷങ്ങള്‍ക്കൊടുവില്‍ രണ്ട് തീരുമാനമുണ്ടായി, ചെന്നൈ ഗ്രീനെന്ന മോഹം ഉപേക്ഷിച്ചു. പിന്നാലെ മല്ലികയുടെ പ്രഖ്യാപനമുണ്ടായി, Cameron Green to the Kolkata Knight Riders at 25 Crores and 20 Lakhs. ഐപിഎല്ലിന്റെ ചരിത്രത്തില്‍ മറ്റൊരു വിദേശതാരത്തിനും ലഭിക്കാത്ത തുക. 2024ല്‍ 24.75 കോടി രൂപ ലഭിച്ച മിച്ചല്‍ സ്റ്റാർക്കായിരുന്നു ഗ്രീനിന് മുൻപ് ഏറ്റവും മൂല്യമേറിയ വിദേശതാരം. അന്നും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സായിരുന്നു പണമെറിഞ്ഞത്.

.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മുടിയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങൾ

മുടിയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട കാര്യങ്ങൾ

നീളമുള്ള, ഇടതൂർന്ന, തിളക്കമുള്ള മുടി ഏതൊരാളുടെയും ആഗ്രഹമാണ്. എന്നാൽ ഇന്നത്തെ ജീവിതശൈലിയിൽ മുടികൊഴിച്ചിലും മറ്റ് പ്രശ്നങ്ങളും സർവ്വസാധാരണമാണ്. കൃത്യമായ പരിചരണം നൽകിയാൽ മുടിയുടെ ആരോഗ്യം നിലനിർത്താൻ സാധിക്കും. മുടിയുടെ സൗന്ദര്യത്തിനായി നമ്മൾ തീർച്ചയായും ചെയ്യേണ്ടതും, ഒഴിവാക്കേണ്ടതുമായ പ്രധാനപ്പെട്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

മുടിയുടെ ആരോഗ്യത്തിനായി ചെയ്യേണ്ട 7 കാര്യങ്ങൾ

ശരിയായ രീതിയിൽ എണ്ണ തേക്കുക

ആഴ്ചയിൽ ഒന്നോ രണ്ടോ തവണ മുടിയിൽ എണ്ണ തേച്ച് മസാജ് ചെയ്യുന്നത് നിർബന്ധമാണ്. ഇത് തലയോട്ടിയിലെ രക്തയോട്ടം കൂട്ടാനും മുടിയുടെ വേരുകൾക്ക് ബലം നൽകാനും സഹായിക്കും. വെളിച്ചെണ്ണ, ബദാം ഓയിൽ, ആർഗൺ ഓയിൽ എന്നിവ ഉപയോഗിക്കാം. എണ്ണ തേച്ച് 30 മിനിറ്റിന് ശേഷം കഴുകി കളയുന്നതാണ് നല്ലത്.

സൗമ്യമായി ഷാംപൂ ചെയ്യുക

തലയോട്ടി വൃത്തിയായി സൂക്ഷിക്കേണ്ടത് അത്യാവശ്യമാണ്. മുടിയുടെ സ്വഭാവത്തിന് അനുയോജ്യമായ, സൾഫേറ്റ് കുറഞ്ഞ ഷാംപൂ മാത്രം ഉപയോഗിക്കുക. ഷാംപൂ ചെയ്യുമ്പോൾ തലയോട്ടിയിൽ മാത്രം ശ്രദ്ധിക്കുക. മുടിയുടെ അറ്റങ്ങളിൽ ഷാംപൂ ഉപയോഗിക്കുന്നത് ഒഴിവാക്കുക.

കണ്ടീഷണർ നിർബന്ധമാക്കുക

ഷാംപൂ ചെയ്ത ശേഷം കണ്ടീഷണർ ഉപയോഗിക്കുന്നത് മുടിയിഴകളെ മൃദുവായി നിലനിർത്താനും ഈർപ്പം നഷ്ടപ്പെടാതിരിക്കാനും സഹായിക്കും. കണ്ടീഷണർ മുടിയുടെ അറ്റങ്ങളിൽ മാത്രം പുരട്ടുക. തലയോട്ടിയിൽ പുരട്ടുന്നത് മുടി കൊഴിയാൻ കാരണമാകും.

നനഞ്ഞ മുടി ശ്രദ്ധയോടെ കൈകാര്യം ചെയ്യുക

നനഞ്ഞിരിക്കുമ്പോൾ മുടി ദുർബലമായിരിക്കും. ഈ സമയത്ത് മുടി ചീകുന്നത് നല്ല കാര്യമല്ല. ടവൽ ഉപയോഗിച്ച് മുടി ശക്തിയായി തിരുമ്മി ഉണക്കുന്നതിന് പകരം, മൃദുവായി ഒപ്പിയെടുക്കുക.

വീതിയുള്ള പല്ലുള്ള ചീപ്പ് ഉപയോഗിക്കുക

മുടി ചീകാൻ എല്ലായ്പ്പോഴും വീതിയുള്ള പല്ലുകളുള്ള ചീപ്പ് (Wide-toothed Comb) ഉപയോഗിക്കുക. ഇത് മുടിയിലെ കെട്ടുകൾ എളുപ്പത്തിൽ മാറ്റാനും മുടി പൊട്ടിപ്പോകുന്നത് കുറയ്ക്കാനും സഹായിക്കും.

പ്രോട്ടീൻ അടങ്ങിയ ഭക്ഷണം കഴിക്കുക

നമ്മുടെ മുടിയുടെ ആരോഗ്യം ഉള്ളിൽ നിന്നാണ് ആരംഭിക്കുന്നത്. പ്രോട്ടീൻ, ബയോട്ടിൻ, വിറ്റാമിൻ ഇ, വിറ്റാമിൻ എ, ഇരുമ്പ് എന്നിവ ധാരാളമടങ്ങിയ ഇലക്കറികൾ, നട്സുകൾ, മുട്ട, പയർവർഗ്ഗങ്ങൾ, പഴങ്ങൾ എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുക.

ഹെയർ സ്പാ / മാസ്കുകൾ നൽകുക

ആഴ്ചയിലോ രണ്ടാഴ്ചയിലോ ഒരിക്കൽ മുടിക്ക് വീട്ടിൽ തന്നെയുള്ള ഹെയർ മാസ്കുകളോ, ഉദാഹരണത്തിന്: തൈര്, മുട്ട, കറ്റാർ വാഴ അല്ലെങ്കിൽ ഹെയർ സ്പാ ട്രീറ്റ്‌മെൻ്റുകളോ നൽകുന്നത് മുടിയുടെ തിളക്കവും ആരോഗ്യവും വർദ്ധിപ്പിക്കും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു;

ബിജെപി കാത്തിരുന്ന് നേടിയ വൻ വിജയം, 94 ദിവസത്തിന് ശേഷം ചെയർമാനെ തെരഞ്ഞെടുത്തു;

ഗാന്ധിനഗർ: ഗുജറാത്തിലെ അമുൽ ക്ഷീരോൽപ്പാദക സംഘത്തിൻ്റെ ഭരണസമിതിയിലേക്കുള്ള തെരഞ്ഞെടുപ്പിൽ ചരിത്രത്തിലാദ്യമായി വൻ ഭൂരിപക്ഷം നേടിയ ബിജെപി പുതിയ ചെയർമാനെയും വൈസ് ചെയർമാനെയും തിരഞ്ഞെടുത്തു. വിപുൽ എം. പട്ടേലിനെ ചെയർമാനായും, കാണ്ഡാജി എം.ജെ. റാത്തോഡിനെ വൈസ് ചെയർമാനായും തിരഞ്ഞെടുത്തു. സെപ്തംബർ 12 ന് വോട്ടെടുപ്പ് ഫലം വന്ന്, 94 ദിവസത്തെ കാത്തിരിപ്പിന് ശേഷമാണ് ഭരണസമിതിയുടെ തലപ്പത്ത് ആരിരിക്കണം എന്ന കാര്യത്തിൽ തീരുമാനമായത്. ആകെയുള്ള 13 ഡയറക്ടർ ബോർഡ് അംഗങ്ങളിൽ 11 പേരും ബിജെപിയിൽ നിന്നാണ്. 2 പേർ മാത്രമാണ് കോൺഗ്രസ് പ്രതിനിധികളായി ഭരണസമിതിയിലെത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നടി ചൈത്രയെ കാറിൽ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്

നടി ചൈത്രയെ കാറിൽ തട്ടിക്കൊണ്ടുപോയി; ക്വട്ടേഷൻ നൽകിയത് ഭർത്താവ്

ബംഗളൂരു: സിനിമാ സീരിയൽ താരം ചൈത്രയെ തട്ടിക്കൊണ്ടുപോയതായി പരാതി. ഭർത്താവും നിർമാതാവുമായ ഹർഷവർദ്ധന്റെ നിർദേശപ്രകാരം ക്വട്ടേഷൻ സംഘമാണ് ചൈത്രയെ തട്ടിക്കൊണ്ടുപോയതെന്നാണ് ആരോപണം. ചൈത്രയെ കാണാനില്ലെന്ന് കാണിച്ച് സഹോദരിയാണ് പൊലീസിൽ പരാതി നൽകിയത്.2023ലായിരുന്നു ചൈത്രയും ഹർഷവർദ്ധനും വിവാഹിതരായത്. കഴിഞ്ഞ എട്ടുമാസമായി ഇരുവരും അകന്നുകഴിയുകയായിരുന്നു. നടി ഒരു വയസുള്ള മകളോടൊപ്പം മഗഡി റോഡിലെ വാടക വീട്ടിലായിരുന്നു താമസം. ചൈത്ര സീരിയൽ അഭിനയം തുടരുകയും ചെയ്തു.ഈ മാസം ഏഴിന് ഒരു ഷൂട്ടിംഗിനായി മൈസൂരുവിലേക്ക് പോകുകയാണെന്ന് ചൈത്ര വീട്ടുകാരോട് പറഞ്ഞിരുന്നു. ഷൂട്ട് എന്ന പേരിൽ ചൈത്രയെ കൊണ്ടുപോയതിന് പിന്നിൽ ഹർഷവർദ്ധനാണെന്നാണ് പരാതി.ചൈത്രയെ തട്ടിക്കൊണ്ടുപോകാനായി ഹർഷവർദ്ധൻ തന്റെ സഹായിയായ കൗശിക്കിന് 20,000 രൂപ അഡ്വാൻസായി നൽകിയിരുന്നു. തുടർന്ന് കൗശിക് മറ്റൊരാളുടെ സഹാത്തോടെ ചൈത്രയെ മൈസൂരു റോഡ് മെട്രോ സ്റ്റേഷനിലേക്ക് വിളിച്ചു വരുത്തി. നടി അവിടെ എത്തിയതും ബലംപ്രയോഗിച്ച് കാറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു.

തുടർന്ന് ഹർഷവർദ്ധൻ ചൈത്രയുടെ അമ്മയെ ഫോണിൽ വിളിച്ചു. ചൈത്രയെ തട്ടിക്കൊണ്ടുപോയതിന് പിന്നിൽ താനാണെന്ന് അറിയിച്ചു. തന്റെ കുട്ടിയെ പറയുന്ന സ്ഥലത്തെത്തിച്ചാൽ ചൈത്രയെ കൊണ്ടുവരാമെന്ന് ഇയാൾ പറഞ്ഞു. ഇതോടെ കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പാലയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ചെയർപേഴ്‌സൺ ആകണമെന്ന് മായാ രാഹുൽ, മകളെ പരിഗണിക്കണമെന്ന് ബിനു

പാലയിൽ ട്വിസ്റ്റോട് ട്വിസ്റ്റ്; ചെയർപേഴ്‌സൺ ആകണമെന്ന് മായാ രാഹുൽ, മകളെ പരിഗണിക്കണമെന്ന് ബിനു

കോട്ടയം: പാല മുനിസിപ്പാലിറ്റിയിൽ യുഡിഎഫിനെ പിന്തുണയ്‌ക്കണമെങ്കിൽ ചെയർപേഴ്‌സൺ സ്ഥാനം വേണമെന്ന് സ്വതന്ത്രയായി ജയിച്ച മായ രാഹുൽ. എന്നാൽ, സ്വതന്ത്രയായി മത്സരിച്ച് വിജയിച്ച തന്റെ മകളെ ചെയർപേഴ്‌സൺ ആക്കണമെന്നാണ് ബിനു പുളിക്കക്കണ്ടത്തിൽ പറയുന്നത്. ബിനു പുളിക്കക്കണ്ടത്തിലും മകൾ ദിയയും സഹോദരൻ ബിജുവും സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചിരുന്നു. ആർക്കും കേവല ഭൂരിപക്ഷമില്ലാത്ത പാല മുനിസിപ്പാലിറ്റിയിൽ സ്വതന്ത്രരുടെ തീരുമാനം നിർണായകമാണ്.ബിനുവും കുടുംബവും മത്സരിച്ച മൂന്ന് വാർഡിലും യുഡിഎഫ് സ്ഥാനാർത്ഥികൾ ഉണ്ടായിരുന്നില്ല. ഇവിടങ്ങളിൽ ബിനു പുളിക്കക്കണ്ടത്തിന്റെ നേതൃത്വത്തിലുള്ള സ്വതന്ത്രരുടെ കൂട്ടായ്‌മയെ യുഡിഎഫ് പിന്തുണയ്‌ക്കുകയായിരുന്നു. എന്നാൽ സ്വതന്ത്രരുടെ ആവശ്യങ്ങൾക്ക് മുന്നിൽ ആശയക്കുഴപ്പത്തിലായിരിക്കുകയാണ് കോൺഗ്രസ്.പാല മുനിസിപ്പാലിറ്റിയിൽ പത്ത് സീറ്റാണ് യുഡിഎഫിനുള്ളത്. ഒരു സ്വതന്ത്രനുൾപ്പെടെ എൽഡിഎഫിന് 12 സീറ്റുണ്ട്. സ്വതന്ത്രരെ കൂട്ടി ഭരണത്തിലേറാനുള്ള നീക്കത്തിലാണ് മുന്നണികൾ. എന്നാൽ, ചെയർപേഴ്‌സൺ സ്ഥാനം ഉന്നയിച്ചതോടെ യുഡിഎഫ് കുഴങ്ങി.കേരള കോൺഗ്രസ് മാണി വിഭാഗം നേതാവായിരുന്ന ബിനു പുളിക്കക്കണ്ടം പാർട്ടിയുടെ ചെയർമാനായ ജോസ് കെ മാണിക്കെതിരെ പരസ്യമായി വിമർശനം ഉന്നയിച്ചതിന് പിന്നാലെ പുറത്താക്കപ്പെട്ട ആളാണ്. കഴിഞ്ഞ തവണ സിപിഎം പ്രതിനിധിയായി വിജയിച്ചപ്പോൾ മുതലാണ് ബിനു, ജോസ് കെ മാണിക്കെതിരെ വിമർശനം ഉന്നയിക്കാൻ തുടങ്ങിയത്. ഇത് വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. കഴിഞ്ഞ തവണ എൽഡിഎഫ് 17 വാർഡുകളിൽ ജയിച്ച് ഭരണം പിടിച്ചിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇൻസ്‌റ്റഗ്രാം പേജിൽ കമന്റ് ഇട്ടു; സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

ഇൻസ്‌റ്റഗ്രാം പേജിൽ കമന്റ് ഇട്ടു; സ്‌കൂളിന് മുന്നിൽ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്

പാലക്കാട്: സ്‌കൂളിൽ ക്രിസ്‌‌മസ് പരീക്ഷയ്‌ക്കെത്തിയ വിദ്യാർത്ഥികൾ തമ്മിൽ കൂട്ടത്തല്ല്. പലക്കാട് കുമരനെല്ലൂർ ഗവൺമെന്റ് ഹൈസ്‌കൂളിനു മുന്നിൽ ഇന്ന് ഉച്ചയ്‌ക്കായി‌രുന്നു സംഭവം. ഇതേ സ്‌കൂളിലെ പത്താം ക്ലാസ് പ്ലസ് വൺ വിദ്യാർത്ഥികളാണ് തമ്മിൽ തല്ലിയത്. ഇരുകൂട്ടർക്കും സ്വന്തമായി ഇൻസ്‌റ്റഗ്രാം പേജുകളുണ്ട്. ഇതിൽ കമന്റ് ഇട്ടതിനെച്ചൊല്ലിയുള്ള തർക്കം പിന്നീട് കൂട്ടത്തല്ലിൽ കലാശിക്കുകയായിരുന്നു

ക്രിസ്‌മസ് പരീക്ഷ കഴിഞ്ഞിറങ്ങിയ വിദ്യാർത്ഥികളും പരീക്ഷ എഴുതാൻ വന്ന വിദ്യാർത്ഥികളും തമ്മിലാണ് തല്ലുണ്ടയാത്. ഇതിനിടയിൽ സമീപത്തുണ്ടായിരുന്ന കുപ്പിച്ചില്ലുകളും ട്യൂബ് ലൈറ്റുകളും ആയുധമാക്കി വിദ്യാർത്ഥികൾ പരസ്‌പരം പരിക്കേൽപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. പൊലീസ് എത്തുന്നതിന് മുൻപ് അദ്ധ്യാപകരും നാട്ടുകാരും മറ്റ് വിദ്യാർത്ഥികളും ചേർന്ന് ഇവരെ പിന്തിരിപ്പിച്ചു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ

സ്ത്രീകൾ ദിവസവും മുട്ട കഴിച്ചാൽ ലഭിക്കുന്ന 5 ആരോഗ്യ ഗുണങ്ങൾ

 അടങ്ങിയിട്ടുണ്ട്. മിക്കപ്പോഴും മുട്ട ബ്രേക്ഫാസ്റ്റിൽ ഉൾപ്പെടുത്തിയാണ് നമ്മൾ കഴിക്കാറുള്ളത്. സ്ത്രീകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കുന്നത് നല്ലതാണ്. സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നതിന്റെ ആരോഗ്യ ഗുണങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

.പോഷകഗുണങ്ങൾ

പ്രോട്ടീൻ, ആരോഗ്യമുള്ള കൊഴുപ്പ്, വിറ്റാമിൻ, മിനറൽ തുടങ്ങി നിരവധി പോഷകഗുണങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ തന്നെ സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കുന്നു.

2. തലച്ചോറിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്നു

തലച്ചോറിനേയും നാഡീസംവിധാനത്തേയും പിന്തുണയ്ക്കാൻ സഹായിക്കുന്ന പോഷകങ്ങൾ മുട്ടയിൽ അടങ്ങിയിട്ടുണ്ട്. ഇത് തലച്ചോറിന്റെ പ്രവർത്തനങ്ങൾ മെച്ചപ്പെടുത്തുകയും ഓർമ്മശക്തി കൂട്ടാനും സഹായിക്കുന്നു.

3. കണ്ണുകളുടെ ആരോഗ്യം

കണ്ണുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും മുട്ട കഴിക്കുന്നത് നല്ലതാണ്. ഇത് പലതരം നേത്രരോഗങ്ങളിൽ നിന്നും നിങ്ങളെ സംരക്ഷിക്കുന്നു. അതേസമയം മുട്ടയിൽ വിറ്റാമിൻ എ അടങ്ങിയിട്ടുണ്ട്. ഇത് കാഴ്ചശക്തി കൂട്ടാൻ സഹായിക്കും.

ശരീരഭാരം നിയന്ത്രിക്കാനും സ്ത്രീകൾ ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. കാരണം ഇതിൽ ധാരാളം പ്രോട്ടീനും ആരോഗ്യമുള്ള കൊഴുപ്പും അടങ്ങിയിട്ടുണ്ട്. എന്നാൽ ഇതിൽ കാർബോഹൈഡ്രേറ്റ് വളരെ കുറവാണ്. ഇത് വയർ നിറയ്ക്കുകയും വിശപ്പ് കുറയ്ക്കുകയും ചെയ്യുന്നു.

5. എല്ലുകളുടെ ആരോഗ്യം

സ്ത്രീകളുടെ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താനും ദിവസവും മുട്ട കഴിക്കുന്നത് നല്ലതാണ്. പ്രത്യേകിച്ചും 30 കഴിഞ്ഞാൽ എല്ലുകളുടെ ആരോഗ്യം ഇല്ലാതാവാൻ തുടങ്ങും. എന്നാൽ മുട്ടയിൽ അടങ്ങിയിരിക്കുന്ന പോഷക ഗുണങ്ങൾ എല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു

4. ശരീരഭാരം നിയന്ത്രിക്കുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊൽക്കത്തയിൽ മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു

കൊൽക്കത്തയിൽ മെസി പങ്കെടുത്ത പരിപാടിയിലെ സംഘർഷം; പശ്ചിമ ബംഗാൾ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു

കൊല്‍ക്കത്ത: ബംഗാള്‍ കായികമന്ത്രി അരൂപ് ബിശ്വാസ് രാജിവെച്ചു. മെസി പങ്കെടുത്ത പരിപാടിയിലെ സംഘര്‍ഷത്തിന് പിന്നാലെയാണ് അരൂപ് ബിശ്വാസ് രാജിവച്ചത്. സംഭവത്തില്‍ സ്വതന്ത്രവും നീതിയുക്തവുമായ അന്വേഷണം ഉറപ്പാക്കുന്നതിനായി രാജിവെക്കുന്നു എന്നായിരുന്നു അരൂപ് ബിശ്വാസിന്റെ വിശദീകരണം. മെസി പങ്കെടുത്ത പരിപാടിയിലുണ്ടായ സംഘര്‍ഷത്തില്‍ സമഗ്ര അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെയാണ് കായികമന്ത്രി ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് രാജിക്കത്ത് നല്‍കിയത്.

പരിപാടിയുടെ നടത്തിപ്പിലെ പിഴവുകള്‍ ചൂണ്ടിക്കാണിച്ച് ബംഗാള്‍ സര്‍ക്കാര്‍ ഭരണപരമായ നടപടികള്‍ സ്വീകരിച്ചിരുന്നു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ മമത ബാനര്‍ജി ഉന്നതതല അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. ഡിസംബര്‍ 15ന് നടത്തിയ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മുന്‍നിര്‍ത്തി പശ്ചിമ ബംഗാള്‍ ഡിജിപി രാജീവ് കുമാറിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. സ്‌റ്റേഡിയത്തിന് അകത്തേക്ക് വെള്ളക്കുപ്പികള്‍ കൊണ്ടുവരാന്‍ അനുവദിക്കുന്നത് ഉള്‍പ്പെടെ അടിസ്ഥാന നടപടികളില്‍ പോലും ഗുരുതര ലംഘനം നടത്തിയതായി അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. സംഘര്‍ഷത്തെ തുടര്‍ന്ന് അഞ്ചു പേരെ തിങ്കളാഴ്ച്ച അറസ്റ്റ് ചെയ്തിരുന്നു.

ഗോട്ട് ഇന്ത്യ ടൂര്‍ 2025ന്റെ ഭാഗമായി ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് മെസി കൊല്‍ക്കത്തയിലെത്തിയത്. ഇന്റര്‍ മയാമിയില്‍ മെസിയുടെ സഹതാരങ്ങളായ യുറഗ്വായ് താരം ലൂയി സുവാരസ്, അര്‍ജന്റീന താരം റോഡ്രിഗോ ഡി പോള്‍ എന്നിവരും ഒപ്പമുണ്ടായിരുന്നു. സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാവിലെ 11.15നാണ് മെസി എത്തിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലർ രണ്ടാം ഭാഗത്തേക്ക് വിദ്യ ബാലനും; സിനിമയ്ക്ക് കരാറുറപ്പിച്ചു എന്ന് സൂചന

ജയിലർ രണ്ടാം ഭാഗത്തേക്ക് വിദ്യ ബാലനും; സിനിമയ്ക്ക് കരാറുറപ്പിച്ചു എന്ന് സൂചന

രജനീകാന്തിന്റെ (Rajinikanth) ജയിലർ (Jailer movie) വെറുമൊരു ബ്ലോക്ക്ബസ്റ്റർ മാത്രമായിരുന്നില്ല. നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്ത 2023 ലെ ആക്ഷൻ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 605–650 കോടി രൂപ കളക്ഷൻ നേടി, കോളിവുഡിലെ ഏറ്റവും വലിയ ഹിറ്റുകളിൽ ഒന്നായി അതിന്റെ സ്ഥാനം ഉറപ്പിച്ചു. ഇപ്പോൾ, പ്രതീക്ഷകൾ വാനോളം ഉയർന്നതോടെ, നിർമ്മാതാക്കൾ ജയിലർ 2നായി (Jailer 2) കൂടുതൽ ശക്തമായ ഒരു പ്രമേയം ഒരുക്കുകയാണ്. കൂടാതെ ഒരു പ്രധാന ചിത്രം കൂടി അണിനിരന്നിരിക്കുന്നു.

പിങ്ക് വില്ലയുടെ റിപ്പോർട്ട് പ്രകാരം, വിദ്യാ ബാലൻ (Vidya Balan) ജയിലർ 2 ന്റെ ഭാഗമാവുന്നു. ഇതൊരു ഹൈ പ്രൊഫൈൽ കമേഴ്‌സ്യൽ എന്റർടെയ്‌നറിലേക്കുള്ള തിരിച്ചുവരവിനെ അടയാളപ്പെടുത്തുകയും, തുടർഭാഗത്തിന്റെ ആഖ്യാനത്തിന് ഗണ്യമായ പ്രതീക്ഷ നൽകുകയും ചെയ്യുന്നു.

വിദ്യാ ബാലന്റെ കഥാപാത്രം 'നിർണായകം'
വിദ്യാ ബാലൻ തിരക്കഥയിലേക്കും കഥാപാത്രത്തിന്റെ സങ്കീർണ്ണതയിലേക്കും പെട്ടെന്ന് ആകർഷിക്കപ്പെട്ടുവെന്ന് നിർമ്മാണവുമായി അടുത്ത വൃത്തങ്ങൾ വെളിപ്പെടുത്തി

"വിദ്യാ ബാലൻ അടുത്തിടെ ജയിലർ 2 നായി കരാറിൽ ഒപ്പുവച്ചു. അവർക്ക് തിരക്കഥയിൽ പൂർണ്ണമായും ആകർഷണം തോന്നി. അവരുടെ കഥാപാത്രം കഥയുടെ അവിഭാജ്യ ഘടകമാണ്, കൂടാതെ ഒരു പ്രധാന വഴിത്തിരിവ് കൊണ്ടുവരുന്നു. ചിത്രത്തിന് വൈകാരികവും ആഖ്യാനപരവുമായ ആഴം നൽകുന്ന ശക്തവും ഉള്ളടക്കമുള്ളതുമായ ഒരു വേഷമാണിത്," സ്രോതസ്സ് പങ്കുവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ

ഉന്നതവിദ്യാഭ്യാസരംഗത്ത് പുതിയ കമ്മിഷൻ; ബിൽ ലോക്‌സഭയിൽ

ദില്ലി: കേന്ദ്ര സർവകലാശാലകൾ, ഐഐടികൾ, ഐഐഎമ്മുകൾ, എൻഐടികൾ, ഐഐഎസ്‌സി, ഐഐഐടികൾ എന്നിവയുടെ നിയന്ത്രണം ഉന്നതവിദ്യാഭ്യാസ കമ്മിഷന് കൈമാറുന്ന ബിൽ ലോക്‌സഭയിൽ. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ അവതരിപ്പിച്ച 'വികസിത് ഭാരത് ശിക്ഷാ അധിസ്ഥാൻ' (VBSA) ബില്‍ സംയുക്ത പാർലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് വിട്ടു.

സർവകലാശാലകൾ നിലവിൽ യുജിസിക്ക് കീഴിലാണ്. ഇതാണ് പുതിയ കമ്മിഷൻ വരുന്നതോടെ മാറുന്നത്. ഇതോടെ വിദ്യാഭ്യാസമന്ത്രാലയത്തിന്റെ കീഴിലുള്ള ഐഐടികളും ഐഐഎമ്മുകളും കമ്മിഷന്റെ കീഴിലാകും.

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ വാണിജ്യവത്‌കരണം തടയാനും ഇതോടെ ലക്ഷ്യമിടുന്നുണ്ട്. രാഷ്ട്രപതി നിയമിക്കുന്ന ചെയർപേഴ്‌സന്റെ നേതൃത്വത്തിലായിരിക്കും കമ്മിഷൻ.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ: സ്റ്റോപ്പുകൾ ഉണ്ടാവുക ഈ ജില്ലകളിൽ

ക്രിസ്മസ്, ന്യൂ ഇയർ പ്രമാണിച്ച് കേരളത്തിലേക്ക് പ്രത്യേക ട്രെയിൻ സർവീസുകൾ: സ്റ്റോപ്പുകൾ ഉണ്ടാവുക ഈ ജില്ലകളിൽ

തിരുവനന്തപുരം: ക്രിസ്മസ്, ന്യൂഇയര്‍ സീസണില്‍ കേരളത്തിലേക്ക് പ്രത്യേക ട്രെയിന്‍ സര്‍വീസുകള്‍ പ്രഖ്യാപിച്ച് റെയില്‍വേ. ഡിസംബര്‍ 20 മുതല്‍ നാല് ശനിയാഴ്ച്ചകളില്‍ ഗുജറാത്തിലെ വഡോദരയില്‍ നിന്നും കോട്ടയത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. വഡോദരയില്‍ നിന്ന് ശനിയാഴ്ച്ച രാവിലെ ഒന്‍പത് മണിക്ക് പുറപ്പെടുന്ന ട്രെയിന്‍ ഞായറാഴ്ച്ച രാത്രി ഏഴുമണിയോടെയാണ് കോട്ടയത്ത് എത്തുക.

ഞായറാഴ്ച്ചകളില്‍ രാത്രി ഒന്‍പതിന് കോട്ടയത്തുനിന്നും ആരംഭിക്കുന്ന മടക്ക സര്‍വീസ് ചൊവ്വാഴ്ച്ച രാവിലെ ആറരയോടെ തിരിച്ച് വഡോദരയിലെത്തും. എറണാകുളം ടൗണ്‍, ആലുവ, തൃശൂര്‍, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളില്‍ ഈ ട്രെയിന്‍ സര്‍വീസില്‍ സ്‌റ്റോപ്പുകളുണ്ടാകും.

തെലങ്കാനയിലെ ചെര്‍ലപ്പളളിയില്‍ നിന്നും മംഗലുരുവിലേക്കും സ്‌പെഷ്യല്‍ ട്രെയിന്‍ അനുവദിച്ചിട്ടുണ്ട്. ഡിസംബര്‍ 24-നും 28-നുമാണ് പ്രത്യേക ട്രെയിന്‍ സര്‍വീസ് നടത്തുക. ചെര്‍ലപ്പളളിയില്‍ നിന്ന് രാത്രി 11.30-ന് യാത്ര ആരംഭിക്കുന്ന ട്രെയിന്‍ 26-ന് രാവിലെ ആറുമണിക്ക് മംഗലുരുവിലെത്തും. 26-നും 30-നും രാവിലെ 9.55-ന് ആരംഭിക്കുന്ന മടക്ക സര്‍വീസ് പിറ്റേന്ന് വൈകീട്ട് അഞ്ചുമണിയോടെ ചെര്‍ലപ്പളളിയില്‍ എത്തും. ഈ ട്രെയിനുകള്‍ക്ക് കേരളത്തില്‍ പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശേരി, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് സ്‌റ്റോപ്പുകള്‍ ഉണ്ടാവുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം'; മാർപാപ്പ

'സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ അവസാനിപ്പിക്കൂ,ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കണം'; മാർപാപ്പ

റോം: ജൂതമതസ്ഥർക്ക് നേരെയുള്ള അതിക്രമങ്ങൾ അവസാനിപ്പിക്കാനുള്ള ആഹ്വാനവുമായി മാർപാപ്പ. സെമിറ്റിക് വിരുദ്ധ അക്രമങ്ങൾ മതിയാക്കാനും ഹൃദയങ്ങളിൽ നിന്ന് വിദ്വേഷം തുടച്ചുനീക്കാനുമാണ് മാർപാപ്പ ആഹ്വാനം ചെയ്തത്. സിഡ്‌നി ബീച്ചിൽ ജൂതമതസ്ഥർക്ക് നേരെയുണ്ടായ ആക്രമണത്തിൽ മരിച്ചവർക്കായി മാർപാപ്പ പ്രാർത്ഥിക്കുകയും ചെയ്തു.

ഡിസംബർ 14നാണ് സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ഭീകരാക്രമണം നടന്നത്. ആറ് പേർ മരിച്ചതായും 40 പേർക്ക് പരിക്കുള്ളതായുമാണ് ഒടുവിലത്തെ വിവരം. ജൂത മതസ്ഥരുടെ ആഘോഷപരിപാടികൾ നടക്കുന്നതിനിടയിലായിരുന്നു വെടിവെപ്പുണ്ടായത്.

വൈകുന്നേരം ആറരയോടെയായിരുന്നു വെടിവെപ്പുണ്ടായത്. സിസിടിവി ദൃശ്യങ്ങളിൽ കറുത്ത വസ്ത്രം ധരിച്ച രണ്ട് പേർ വെടിയുതിർക്കുന്നത് കാണാം. നവേദ് അക്രം, പിതാവ് സാജിദ് അക്രം എന്നിവരാണ് ആക്രമണം നടത്തിയത് എന്നുള്ള വിവരങ്ങൾ പിന്നീട് പുറത്തുവന്നിരുന്നു. ഇവർ എത്തിയ വാഹനങ്ങളിൽ നിന്ന് ഐഎസ്‌ഐഎസിന്റെ കൊടികൾ ലഭിച്ചതായും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.