Wednesday, 11 February 2026

ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് വനിതാ ഡോക്ടറുടെ ലക്ഷങ്ങളുടെ സാധനങ്ങള്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍

ഇടപ്പള്ളിയിലെ ഹോട്ടല്‍ മുറിയില്‍ നിന്ന് വനിതാ ഡോക്ടറുടെ ലക്ഷങ്ങളുടെ സാധനങ്ങള്‍ കവര്‍ന്നു; പ്രതി അറസ്റ്റില്‍

കൊച്ചി: വനിത ഡോക്ടറുടെ മുറിയില്‍ കയറി മോഷണം നടത്തിയ 19കാരനെ വിരലടയാളം പിന്തുടര്‍ന്നുള്ള ശാസ്ത്രീയ അന്വേഷണത്തില്‍ മൂന്നാറില്‍ നിന്ന് പിടികൂടി. നാലേകാല്‍ ലക്ഷം രൂപയുടെ സാധനങ്ങള്‍ കവര്‍ന്ന കേസില്‍ തമിഴ്‌നാട് മധുര സ്വദേശി സതീഷ്‌കുമാറിനെയാണ് എളമക്കര പൊലീസ് അറസ്റ്റ് ചെയ്തത്.

ഡിസംബര്‍ 23ന് ഇടപ്പള്ളിയിലെ സ്വകാര്യ ഹോട്ടലിലെ 103ാം നമ്പര്‍ മുറിയില്‍ കയറിയാണ് സതീഷ് സാധനങ്ങള്‍ മോഷ്ടിച്ചത്. ആലപ്പുഴ സ്വദേശി ഡോ. ഷഹാനയാണ് ഇവിടെ താമസിച്ചിരുന്നത്. അവര്‍ വാതില്‍ പൂട്ടാതെ പുറത്തുപോയപ്പോഴാണ് മുറിയിലുണ്ടായിരുന്ന സാധനങ്ങള്‍ സതീഷെടുത്തത്.

സിസിടിവി ദൃശ്യത്തില്‍ നിന്ന് മോഷ്ടാവ് ഓട്ടോയില്‍ ചക്കരപ്പറമ്പിലെ ആക്രിക്കടയില്‍ പോകുന്ന ദൃശ്യം പൊലീസിന് ലഭിച്ചു. എന്നാല്‍ ആരാണിതെന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. പിന്നീട് മുറിയില്‍ നിന്ന് വിരലടയാളത്തിന്റെ തുമ്പ് പിടിച്ച് നടത്തിയ അന്വേഷണമാണ് മൂന്നാറില്‍ ഒളിച്ച് താമസിച്ച പ്രതിയെ കണ്ടെത്താന്‍ സഹായമായത്.

മോഷ്ടിച്ച ഇലക്ട്രോണിക് ഉപകരണങ്ങള്‍ 5000 രൂപയ്ക്ക് വിറ്റതായാണ് സതീഷ് പറയുന്നത്. ഇന്നലെ രാത്രിയോടെ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഗതാ​ഗത നിയമ ലംഘകർക്കെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

ഗതാ​ഗത നിയമ ലംഘകർക്കെതിരെ പരിശോധന ശക്തമാക്കി കുവൈത്ത്; നിരവധി വാഹനങ്ങൾ പിടിച്ചെടുത്തു

കുവൈത്തില്‍ ഗതാഗത നിയമ ലംഘകര്‍ക്കെതിരായ നടപടി കൂടുതല്‍ ശക്തമാക്കി ട്രാഫിക് വിഭാഗം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 27,000 ത്തിലധികം നിയമ ലംഘനങ്ങള്‍ കണ്ടെത്തി. നിരവധി വാഹനങ്ങളും പിടിച്ചെടുത്തു. വരും ദിവസങ്ങളിലും പരിശോധന ശക്തമായി തുടരുമെന്നും കുറ്റക്കാര്‍ക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി സ്വീകരിക്കുമെന്നും ട്രാഫിക് വിഭാഗം വ്യക്തമാക്കി.

കുവൈത്തില്‍ ഗതാഗത നിയമ ലംഘനങ്ങള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തിലാണ് പരിശോധന കൂടുതല്‍ ശക്തമാക്കിയത്. ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്കിന്റെ നേതൃത്വത്തില്‍ വിവിധ ഗവര്‍ണറേറ്റുകളില്‍ നടത്തിയ പരിശോധനയില്‍ ഒരാഴ്ചക്കിടെ 27,300 ഗതാഗത നിയമലംഘനങ്ങളാണ് കണ്ടെത്തിയത്.

ഈ മാസം രണ്ട് മുതല്‍ എട്ട് വരെയുളള കാലയളവിലാണ് ഇത്രയധികം നിയമ ലംഘനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 404 കാറുകളും 64 മോട്ടോര്‍ സൈക്കിളുകളും സുരക്ഷാ സേനം പിടിച്ചെടുത്തു. ഒരാഴ്ചയ്ക്കുള്ളില്‍ 2,781 അപകടങ്ങളും രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 223 അപകടങ്ങള്‍ പരിക്കുകളോടെയുളളതാണ്. 1,116 സാധാരണ വാഹനാപകടങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പുറമെ വിസാ കാലാവധി കഴിഞ്ഞ നിരവധി ആളുകളും അറസ്റ്റിലായി. വിവിധ കേസുകളിലെ പിടികിട്ടാപ്പുള്ളികളെയും തൊഴിലുടമയില്‍ നിന്ന് ഒളിച്ചോടിയവരെയും പിടികൂടാനായതായും ട്രാഫിക് വിഭാഗം അറിയിച്ചു. രാജ്യത്തെ നിയമങ്ങള്‍ പാലിക്കാന്‍ എല്ലാവരും ബാധ്യസ്ഥരാണെന്നും കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.

ഗതാഗത നിയമ ലംഘനങ്ങള്‍ കണ്ടെത്തുന്നതായി ശക്തമായ പരിശോധനയാണ് രാജ്യത്ത് നടന്നുവരുന്നത്. കുടുതല്‍ മഖലകളില്‍ അത്യാധുനിക ക്യാമറകള്‍ സ്ഥാപിച്ച് നിരീക്ഷണം ശക്തമാക്കുന്നതിനുളള പ്രവര്‍ത്തനങ്ങള്‍ക്കും ട്രാഫിക് വിഭാഗം തുടക്കം കുറിച്ചുകഴിഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

 സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി കുവൈത്ത്

സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധനയുമായി കുവൈത്ത്

കുവൈത്തില്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കി ജോലിക്ക് കയറിയ സ്വദേശികള്‍ക്കും പ്രവാസികള്‍ക്കും പിടിവീഴും. സര്‍ക്കാര്‍-സ്വകാര്യ മേഖലയില്‍ സര്‍ട്ടിഫിക്കറ്റ് പരിശോധന കര്‍ശനമാക്കാനുള്ള നടപടിക്ക് ഭരണകൂടം തുടക്കം കുറിച്ചു. തൊഴില്‍ മേഖലയില്‍ കാര്യക്ഷമതയും സുതാര്യതയും ഉറപ്പാക്കുന്നതിന്റെ ഭാഗമായാണ് നടപടി.

ജോലിക്കായി പ്രവാസികള്‍ ഉള്‍പ്പെടെയുള്ളവര്‍ വ്യാജ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയിട്ടുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് പരിശോധന ശക്തമാക്കുന്നത്. നേരത്തെ തന്നെ ഇതിന് വേണ്ടിയുളള നടപടിക്രമങ്ങള്‍ ആരംഭിച്ചിരുന്നു. എന്നാല്‍ ഇപ്പോഴാണ് ശക്തമായ നടപടിയിലേക്ക് ഭരണകൂടം കടക്കുന്നത്. രാജ്യത്തെ പൊതു സ്വകാര്യ മേഖലകളില്‍ ജോലി ചെയ്യുന്ന സ്വദേശികളുടെയും പ്രവാസികളുടെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ സൂഷ്മായി പരിശോധിക്കാനാണ് തീരുമാനം.

സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത ഉറപ്പുവരുത്തുന്നതിനും തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ കൃത്യമാണോ എന്ന് പരിശോധിക്കുന്നതിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ നേതൃത്വത്തിലായിരിക്കും പരിശോധന. പരിശോധനാ നടപടികളുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനായി വിവിധ മന്ത്രാലയങ്ങളിലെയും സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി നാളെ പ്രത്യേക ഫോറം സംഘടിപ്പിക്കും. ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തില്‍ നിന്നുള്ള തുല്യതാ സര്‍ട്ടിഫിക്കറ്റുകള്‍ ലഭിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ഉള്‍പ്പെടെയുളള കാര്യങ്ങള്‍ യോഗത്തില്‍ വിശദീകരിക്കും.

അധികം വൈകാതെ രാജ്യത്തെ എല്ലാ ജീവനക്കാരുടെയും വിദ്യാഭ്യാസ രേഖകള്‍ പരിശോധിച്ച് അവയുടെ കൃത്യത സമിതി ഉറപ്പാക്കും. പല സര്‍ക്കാര്‍ വകുപ്പുകളും ഇതിനകം തന്നെ വിദ്യാഭ്യാസ വിവരങ്ങള്‍ അപ്ഡേറ്റ് ചെയ്യാന്‍ ജീവനക്കാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തൊഴില്‍ രംഗത്ത് സുതാര്യത ഉറപ്പാക്കുന്നതിനൊപ്പം സേവനങ്ങളുടെ ഗുണനിലവാരവും വര്‍ദ്ധിപ്പിക്കുക എന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടെക്നിക്കൽ ജീവനക്കാരനെ പിടിച്ചു തള്ളി പഞ്ചായത്ത് പ്രസിഡൻ്റ്; പരാതി നൽകി ജീവനക്കാരൻ

ടെക്നിക്കൽ ജീവനക്കാരനെ പിടിച്ചു തള്ളി പഞ്ചായത്ത് പ്രസിഡൻ്റ്; പരാതി നൽകി ജീവനക്കാരൻ

തിരുവനന്തപുരം : ടെക്നിക്കൽ ജീവനക്കാരനെ പിടിച്ചു തള്ളി പഞ്ചായത്ത് പ്രസിഡൻ്റ്. മലയിൻകീഴ് പഞ്ചായത്ത് പ്രസിഡൻറ് നിയാദുൾ അക്സറാണ് ജീവനക്കാരനെ മർദ്ദിച്ചത്. താൽക്കാലിക ജീവനക്കാരനായ വിഷ്ണുശേഖറിനെയാണ് പഞ്ചായത്ത് പ്രസിഡൻ്റ് പിടിച്ചു തള്ളുകയും കഴുത്തിന് കുത്തിപ്പിടിക്കുകയും ചെയ്തത്.

ഡിജിറ്റൽ ജനസേവാ കേന്ദ്രത്തിലെ ബുദ്ധിമുട്ടുകൾ പറഞ്ഞപ്പോഴാണ് പ്രസിഡൻ്റ് പൊട്ടിത്തെറിച്ചത്. സംഭവത്തിൽ വിഷ്ണു ശേഖർ റവന്യു അധികൃതർക്ക് പരാതി നൽകി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യവിദ​ഗ്ധർ

ഡോക്ടർമാരുടെ നിർദ്ദേശമില്ലാതെ മരുന്നുകൾ ഉപയോഗിക്കരുത്; മുന്നറിയിപ്പുമായി യുഎഇ ആരോഗ്യവിദ​ഗ്ധർ

പനി ഉള്‍പ്പെടെയുള്ള രോഗങ്ങള്‍ക്ക് ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ ആന്റി ബയോട്ടിക്കുകള്‍ ഉപയോഗിക്കുന്നതിനെതിരെ മുന്നറിയിപ്പുമായി യുഎഇയിലെ ആരോഗ്യവിദഗ്ധര്‍. ഇത്തരം പ്രവണതകള്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. പൊതുജനാരോഗ്യ സുരക്ഷ കണക്കിലെടുത്ത് തെറ്റായ ചികിത്സാ രീതികളില്‍ നിന്ന് എല്ലാവരും പിന്മാറണമെന്ന് ആരോഗ്യ വിഭാഗവും അഭ്യര്‍ത്ഥിച്ചു.

യുഎഇയില്‍ ഇന്‍ഫ്‌ളുവന്‍സ രോഗം വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ നിര്‍ദ്ദേശമില്ലാതെ പലരും സ്വയം ചികിത്സ നടത്തുന്നതായാണ് കണ്ടെത്തല്‍. പ്രവാസികള്‍ക്കിടയിലാണ് ഈ പ്രവണത കൂടുതലായി കണ്ടുവരുന്നത്. പനി, ചുമ, തൊണ്ടവേദന എന്നിവ വരുമ്പോള്‍ ആശുപത്രിയില്‍ പോകാതെ സ്വന്തം ഇഷ്ടപ്രകാരം ആന്റിബയോട്ടിക്കുകള്‍ കഴിക്കുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുമെന്നാണ് ആരോഗ്യ വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നത്. ഇത്തരത്തിലുളള മരുന്ന് ഉപയോഗം രോഗാണുക്കളില്‍ മരുന്നിനെ പ്രതിരോധിക്കാനുള്ള ശേഷി വര്‍ദ്ധിപ്പിക്കുകയാണ് ചെയ്യുന്നതെന്നും ഡോക്ടര്‍മാര്‍ ചൂണ്ടികാട്ടുന്നു. പലരും നാട്ടില്‍ നിന്ന് കൊണ്ടുവരുന്ന മരുന്നുകളോ മുന്‍പ് ചികിത്സയ്ക്ക് ശേഷം ബാക്കിവന്ന മരുന്നുകളോ ആണ് ഇത്തരത്തില്‍ ഉപയോഗിക്കുന്നത്. വൈറസ് മൂലമുണ്ടാകുന്ന സാധാരണ പനിക്കും ജലദോഷത്തിനും ആന്റിബയോട്ടിക്കുകള്‍ യാതൊരു ഗുണവും ചെയ്യില്ലെന്ന് ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി.

മരുന്നുകൾ ഉപയോഗിക്കുന്നത് ശരീരത്തിലെ പ്രതിരോധ സംവിധാനത്തെ തകര്‍ക്കാനും ഭാവിയില്‍ ഗുരുതരമായ അണുബാധകള്‍ ഉണ്ടാകുമ്പോള്‍ മരുന്നുകള്‍ ഫലിക്കാത്ത അവസ്ഥക്കും കാരണമാകും.. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ഡോക്ടറെ സമീപിക്കണമെന്നും പരിശോധനകള്‍ക്ക് ശേഷം മാത്രം മരുന്നുകള്‍ കഴിക്കണമെന്നും ആരോഗ്യ വിദഗ്ധരുടെ നിര്‍ദേശത്തില്‍ പറയുന്നു.

ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചാല്‍ അതിന്റെ കോഴ്‌സ് പൂര്‍ണ്ണമായും പൂര്‍ത്തിയാക്കണമെന്നും പാതിവഴിയില്‍ നിര്‍ത്തുന്നത് അപകടകരമാണെന്നും വിദഗ്ധര്‍ ഓര്‍മിപ്പിച്ചു. ഇത്തരം തെറ്റായ പ്രവണതകള്‍ക്കെതിരെ ജനങ്ങളില്‍ അവബോധം വളര്‍ത്തുന്നതിനായി ഫൈറ്റ് സൂപ്പര്‍ബഗ്‌സ്' എന്ന പേരില്‍ യുഎഇ ആരോഗ്യ മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക ബോധവത്ക്കരണ ക്യാമ്പയിനും നടന്നു വരികയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: 'വൊക്കൻ' പ്രശോഭ് പിടിയിൽ, ഇനി പിടികൂടാനുള്ളത് രണ്ടുപേരെ

തിരുവല്ല സ്പാ ബലാത്സംഗക്കേസ്: 'വൊക്കൻ' പ്രശോഭ് പിടിയിൽ, ഇനി പിടികൂടാനുള്ളത് രണ്ടുപേരെ

പത്തനംതിട്ട: തിരുവല്ല സ്പാ ബലാത്സംഗക്കേസിൽ ഒരു പ്രതി കൂടി പിടിയിൽ. തിരുവല്ല ചുമത്ര സ്വദേശി പ്രശോഭ് ആണ് പിടിയിലായത്. റാന്നിയിൽ നിന്നാണ് പൊലീസ് പ്രതിയെ പിടികൂടിയത്. വൊക്കൻ പ്രശോഭ് എന്നാണ് പ്രതി അറിയപ്പെടുന്നത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. ഇനി കേസിൽ രണ്ട് പേരാണ് പിടിയിലാകാനുള്ളത്. ഇവർ ബെംഗളൂരുവിൽ ഉണ്ടെന്ന സൂചന ലഭിച്ചതിനാൽ അന്വേഷണം സംസ്ഥാനത്തിന് പുറത്തേക്കും പൊലീസ് വ്യാപിപ്പിക്കുകയാണ്.

ഫെബ്രുവരി ഒന്നിന് വൈകുന്നേരമായിരുന്നു തിരുവല്ലയിലെ സ്പായിൽ ആറംഗ സംഘം അതിക്രമിച്ചുകയറിയത്. ഇതിൻറെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. കാപ്പ കേസ് പ്രതി സുബിൻ സ്പാ ജീവനക്കാരിയെ ബലാത്സംഗം ചെയ്യുകയും ക്രൂരമായി മർദിക്കുകയും ചെയ്തിരുന്നു. നാൽപ്പതിനായിരം മുതൽ അമ്പതിനായിരം രൂപ വരെ പിരിവ് ആവശ്യപ്പെട്ടാണ് അക്രമി സംഘം സ്പായിലെത്തിയത്. ആദ്യഘട്ടത്തിൽ പരാതി നൽകാൻ യുവതി തയ്യാറായിരുന്നില്ലെങ്കിലും പിന്നീട് കാര്യങ്ങൾ തുറന്നുപറയുകയും പരാതി നൽകുകയുമായിരുന്നു. പിന്നാലെ 'മരണ സുബിൻ' എന്നറിയപ്പെടുന്ന സുബിൻ അലക്‌സാണ്ടർ ചാക്കോ, ബെർലിൻ ദാസ്, വരുൺ എന്നീ മൂന്നുപേരെ പൊലീസ് പിടികൂടിയിരുന്നു.

കേസിൽ അന്വേഷണം അതിജീവിതയുടെ സഹപ്രവർത്തകയിലേക്കും നീണ്ടിരുന്നു. സംഭവം നടക്കുന്ന സമയത്ത് ഒരു സഹപ്രവർത്തക സ്പായിലുണ്ടായിരുന്നു. തന്നെ ക്രൂരമായി പീഡിപ്പിക്കുമ്പോഴും മർദിക്കുമ്പോഴും സഹപ്രവർത്തക ഇടപെട്ടില്ലെന്നും അവർ ഗുണ്ടാസംഘത്തിലെ ചിലരോട് സൗഹൃദപരമായാണ് പെരുമാറിയതെന്നും അതിജീവിത പറഞ്ഞിരുന്നു. സഹപ്രവർത്തകയുടെ ഒരു ആൺസുഹൃത്ത് ഉണ്ടെന്നും ഇയാൾ ബെംഗളൂരു കേന്ദ്രീകരിച്ചുള്ള ഗുണ്ടാസംഘത്തിലെ അംഗമാണെന്നും അതിജീവിത മൊഴി നൽകിയിട്ടുണ്ട്.

അതേസമയം, തിരുവല്ലയിലെ സംഭവത്തിന് പിന്നാലെ തിരുവനന്തപുരത്തെ സ്പാ കേന്ദ്രങ്ങളിൽ നടത്തിയ പരിശോധനകളിൽ 17 അനധികൃത കേന്ദ്രങ്ങളാണ് കണ്ടെത്തിയത്. 130-ലധികം സ്പാ, മസാജ് കേന്ദ്രങ്ങളാണ് കോര്‍പ്പറേഷന്‍ പരിധിയിലുളളത്. ലൈസന്‍സ് ഇല്ലാതെ പ്രവര്‍ത്തിച്ച സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. സ്പാ, മസാജ് സെന്ററുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തും. സര്‍ക്കാര്‍ അംഗീകൃത സര്‍ട്ടിഫിക്കറ്റ് ഉളളവര്‍ക്ക് മാത്രമാകും ഇനി ലൈസന്‍സ് നല്‍കുക.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഗുഡ്സ് വാഹനം ഇടിച്ച് തെറിപ്പിച്ചു

കോഴിക്കോട് സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടക്കുകയായിരുന്ന വിദ്യാര്‍ത്ഥിനിയെ ഗുഡ്സ് വാഹനം ഇടിച്ച് തെറിപ്പിച്ചു

കോഴിക്കോട് : കോഴിക്കോട് സീബ്രാ ലൈൻ മുറിച്ച് കടക്കുകയായിരുന്ന വിദ്യാർത്ഥിനിയെ ഗുഡ്സ് വാഹനം ഇടിച്ച് തെറിപ്പിച്ചു. വയനാട് സ്വദേശി അലീന മേരിയെ (19) യാണ് വാഹനം ഇടിച്ച് തെറിപ്പിച്ചത്.

കോഴിക്കോട് ചെറുവണ്ണൂർ ശാരദാമന്ദിരത്താണ് സംഭവം. ഗുരുതരമായി പരിക്കേറ്റ അലീന മേരിയെ മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് അപകടം സംഭവിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടെലഗ്രാം വഴി നിക്ഷേപ തട്ടിപ്പുകൾ; ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത്

ടെലഗ്രാം വഴി നിക്ഷേപ തട്ടിപ്പുകൾ; ജാ​ഗ്രത പാലിക്കണമെന്ന മുന്നറിയിപ്പുമായി കുവൈത്ത്

കുവൈത്തില്‍ ടെലഗ്രാം പ്ലാറ്റ്ഫോമുകള്‍ കേന്ദ്രീകരിച്ച് നടക്കുന്ന നിക്ഷേപ തട്ടിപ്പുകള്‍ക്കെതിരെ മുന്നറിയിപ്പുമായി സെന്‍ട്രല്‍ ബാങ്ക്. സൈബര്‍ തട്ടിപ്പ് സംഘങ്ങളുടെ ആകര്‍ഷകമായ വാഗ്ദാനങ്ങളില്‍ വീഴരുതെന്നും വിശ്വസനീയമായ പ്ലാറ്റ്‌ഫോമുകളിലൂടെ മാത്രമെ പണമിടപാടുകള്‍ നടത്താവൂ എന്നും സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു.

ചുരുങ്ങിയ സമയം കൊണ്ട് വന്‍ സാമ്പത്തിക ലാഭം വാഗ്ദാനം ചെയ്യുന്ന വ്യാജ ടെലഗ്രാം ചാനലുകളും ഗ്രൂപ്പുകളും വ്യാപകമായ പശ്ചാത്തലത്തിലാണ് പൊതുജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കുവൈത്ത് സെന്‍ട്രല്‍ ബാങ്ക് രംഗത്ത് എത്തിയിരിക്കുന്നത്. ആകര്‍ഷകങ്ങളായ വാഗ്ദാനങ്ങള്‍ വിശ്വസിച്ച പലര്‍ക്കും പണം നഷ്ടമായതായും അന്വേഷണത്തില്‍ വ്യക്തമായി. ഇത്തരം തട്ടിപ്പുകള്‍ക്കെതിരെ ജാഗ്രത പലിക്കണമെന്ന് സെന്‍ട്രല്‍ ബാങ്ക് പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. തട്ടിപ്പ് സംഘങ്ങള്‍ പ്രധാനമായും പണം വെളുപ്പിക്കലിനാണ് ഈ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.

നിക്ഷേപകരെന്ന വ്യാജേന പല വ്യക്തികളില്‍ നിന്ന് പണം ശേഖരിക്കുകയും ഇതിന്റെ ഉറവിടം മറച്ചുവെക്കാന്‍ വിവിധ അക്കൗണ്ടുകളിലൂടെ പണം കൈമാറുകയും ചെയ്യുന്നതാണ് രീതി. പിന്നീട് നിയന്ത്രണമില്ലാത്ത ട്രേഡിംഗ് പ്ലാറ്റ്ഫോമുകള്‍ വഴിയോ അനൗദ്യോഗിക മാര്‍ഗങ്ങളിലൂടെയോ ഈ തുക തട്ടിപ്പുകാര്‍ കൈക്കലാക്കും. ഇത്തരം ഇടപാടുകളില്‍ ഭാഗമാകുന്നവര്‍ക്ക് വന്‍ സാമ്പത്തിക നഷ്ടം ഉണ്ടാകുന്നതിന് പുറമെ അവര്‍ അറിയാതെ തന്നെ പണം വെളുപ്പിക്കല്‍ ഉള്‍പ്പെടെയുളള ക്രിമിനല്‍ കേസുകളില്‍ ഉള്‍പ്പെടാനും സാധ്യതയുണ്ട്.

കടുത്ത നിയമ നടപടി നേരിടേണ്ടി വരുന്ന സാഹചര്യവും ഉണ്ടാകാമെന്നും സെന്‍ട്രല്‍ ബാങ്കിന്റെ മുന്നറിയിപ്പില്‍ പറയുന്നു. സംശയാസ്പദമായ ഇത്തരം ഇടപാടുകള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഉടന്‍ തന്നെ അക്കാര്യം റിപ്പോര്‍ട്ട് ചെയ്യണമെന്നും സെന്‍ട്രല്‍ ബാങ്ക് രാജ്യത്തെ താമസക്കാരോട് ആവശ്യപ്പെട്ടു. ഇത്തരം ഓണ്‍ലൈന്‍ തട്ടിപ്പുകള്‍ക്കെതിരായ നടപടി ശക്തമാക്കിയതായും അധികൃതര്‍ വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കൊറിയൻ സുഹൃത്ത് വെറും കഥയോ? മൊബൈലിൽ വിവരങ്ങളില്ല; ചോറ്റാനിക്കരയിലെ 16കാരിയുടെ മരണത്തിൽ SIT രൂപീകരിച്ചു

കൊറിയൻ സുഹൃത്ത് വെറും കഥയോ? മൊബൈലിൽ വിവരങ്ങളില്ല; ചോറ്റാനിക്കരയിലെ 16കാരിയുടെ മരണത്തിൽ SIT രൂപീകരിച്ചു

കൊച്ചി: ചോറ്റാനിക്കരയില്‍ പ്ലസ്‌വണ്‍ വിദ്യാര്‍ത്ഥിനി ആദിത്യ(16)യെ വീടിനടുത്തുള്ള പാറക്കുളത്തില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിച്ചു. പുത്തന്‍കുരിശ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലാണ് സംഘം അന്വേഷണം നടത്തുക. സൈബര്‍ പൊലീസ് ഉദ്യോഗസ്ഥരെയും ഉള്‍പ്പെടുത്തിയാണ് എസ്‌ഐടി രൂപീകരിച്ചത്.

ചോറ്റാനിക്കര പൊലീസിന്റെ അന്വേഷണം ശരിയായ ദിശയില്‍ അല്ലെന്ന് കുടുംബം ആരോപിപ്പിച്ചിരുന്നു. തന്റെ കൊറിയന്‍ സുഹൃത്ത് മരിച്ചതിലെ മനോവിഷമത്തിലാണ് ജീവനൊടുക്കിയതെന്നായിരുന്നു പെണ്‍കുട്ടിയുടെ കുറിപ്പ്. എന്നാല്‍ പെണ്‍കുട്ടിയുടെ മൊബൈല്‍ ഫോണ്‍ തുറന്നുപരിശോധിച്ചെങ്കിലും കൊറിയന്‍ സുഹൃത്തിനെക്കുറിച്ച് വിവരം ലഭിച്ചിരുന്നില്ല. ഫോണ്‍ ഫൊറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തേക്ക് അയച്ചിരിക്കുകയാണ്.

ജനുവരി 27നായിരുന്നു ആദിത്യയെ മരിച്ചനിലയില്‍ കണ്ടെത്തിയത്. ഇത്രയും ദിവസമായിട്ടും പൊലീസില്‍ നിന്നും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും കോടതിയെ സമീപിച്ച് പെണ്‍കുട്ടിയുടെ ഫോണ്‍ പരിശോധിക്കുന്ന കാര്യം ആവശ്യപ്പെടുമെന്ന് മാധ്യമങ്ങളിലൂടെ പറഞ്ഞതിന് പിന്നാലെ പുത്തന്‍കുരിശ് ഡിവൈഎസ്പി ബന്ധപ്പെട്ടിരുന്നുവെന്നും രണ്ട് ദിവസത്തിനകം വിവരം പറയാമെന്ന് അറിയിച്ചിരുന്നുവെന്നുമാണ് പിതാവ് കഴിഞ്ഞദിവസം പ്രതികരിച്ചത്.

ആത്മഹത്യാക്കുറിപ്പില്‍ പരാമര്‍ശിക്കുന്ന നിലയില്‍ ഒരു കൊറിയന്‍ സുഹൃത്ത് ഉണ്ടോയെന്നതിലും പിതാവ് സംശയം പ്രകടിപ്പിച്ചു. പെണ്‍കുട്ടിയുടെ സുഹൃത്തുക്കളാരോ ഐഡി ഉണ്ടാക്കി പറ്റിച്ചതാകാനാണു സാധ്യതയെന്നാണ് പിതാവ് സംശയിക്കുന്നത്. അല്ലങ്കില്‍ കൊറിയന്‍ സുഹൃത്ത് മരിച്ചുപോയി എന്ന് പെണ്‍കുട്ടി എങ്ങനെ അറിഞ്ഞുവെന്നും അപ്പോള്‍ അവര്‍ക്കിടയില്‍ ആരോ ഇല്ലേ എന്ന സംശയവും പിതാവ് പങ്കുവെച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

ഭാരതപ്പുഴ ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രമെടുത്തത് 10,000 എം ക്യൂബ് മണല്‍; സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ

പാലക്കാട്: ഭാരതപ്പുഴയില്‍ നിന്ന് മണലെടുക്കുന്നത് പുനരാംരഭിച്ചതിന് ശേഷം ഇത് വരെ മാത്രം സര്‍ക്കാരിന് ലഭിച്ചത് 75 കോടി രൂപ. ഷൊര്‍ണൂര്‍ തടയണയില്‍ നിന്ന് മാത്രം ഇത് വരെ നീക്കം ചെയ്തത് 10,000 ക്യൂബ് മണലാണ്.

ഷൊര്‍ണൂര്‍, പട്ടാമ്പി, തൃത്താല കൂട്ടക്കടവ് തടയണകളില്‍ നിന്ന് മണല്‍ നീക്കിയതിലൂടെയാണ് 75 കോടി രൂപ വരുമാനമായി ലഭിച്ചത്. ഷൊര്‍ണൂര്‍-ചെറുതുരുത്തി തടയണയില്‍ നിന്ന് മാത്രം ടെന്‍ഡര്‍,റോയല്‍റ്റി,ജിഎസ്ടി വരുമാനത്തിലൂടെ ലഭിച്ചത് 30 കോടിയിലേറെ രൂപയാണ്.

പട്ടാമ്പി-കീഴായൂര്‍ തടയണ, തൃത്താലയിലെ കൂട്ടക്കടവ് തടയണ എന്നിവിടങ്ങളില്‍ നിന്നായി 45 കോടിയോളം രൂപയും ലഭിച്ചു. ഇറിഗേഷന്‍ വകുപ്പിന്റെ മേല്‍നോട്ടത്തിലും നിരീക്ഷണത്തിലും നിയന്ത്രണത്തിലുമാണ് ടെന്‍ഡര്‍ നടപടികളും മണല്‍നീക്കവും പുഴമണല്‍ വില്‍പ്പനയും നടത്തുന്നത്.

ഒറ്റപ്പാലം-മീറ്റ്‌ന തടയണയും വാണിയംകുളം പഞ്ചായത്തിലെ ത്രാങ്ങാലി തടയണ പ്രദേശത്ത് നിന്ന് മണല്‍ നീക്കം ചെയ്യാന്‍ ടെന്‍ഡര്‍ നടപടികളായിട്ടുണ്ട്. ഇതോടെ ഷൊര്‍ണൂര്‍ സബ് ഡിവിഷനിലെ ഭാരതപ്പുഴയിലെ അഞ്ച് തടയണപ്രദേശങ്ങളില്‍ നിന്ന് മാത്രമായി 100 കോടി രൂപയോളമാണ് പ്രതീക്ഷിക്കുന്നത്.

ടെന്‍ഡറുകളിലൂടെ തിരഞ്ഞെടുക്കപ്പെട്ട സ്വകാര്യ കമ്പനികളാണ് മണലും എക്കലും മറ്റും വേര്‍തിരിച്ച് ശുദ്ധീകരിച്ച പുഴ മണല്‍ വിപണിയിലെത്തിക്കുന്നത്. ഒരു അടി മണലിന് 90 രൂപ നിരക്കിലാണ് വില്‍പന. ഷൊര്‍ണൂര്‍ തടയണയില്‍ അടിഞ്ഞ് കിടക്കുന്നത് ഏകദേശം ഒന്നരലക്ഷം ക്യൂബ് മണല്‍ ശേഖരമാണ് ഏന്നാണ് കണക്കുകൂട്ടുന്നത്.