Thursday, 2 April 2026

ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ച അമേരിക്ക ലോകത്തെ കരുത്തുറ്റ സൈന്യം ആണെന്ന് തെളിഞ്ഞതായി ട്രംപ്

ഇറാന്‍ തകര്‍ന്നടിഞ്ഞു; യുദ്ധം ജയിച്ച അമേരിക്ക ലോകത്തെ കരുത്തുറ്റ സൈന്യം ആണെന്ന് തെളിഞ്ഞതായി ട്രംപ്

വാഷിങ്ടൺ: പശ്ചിമേഷ്യൻ യുദ്ധത്തിൽ അമേരിക്ക വിജയം വരിച്ചെന്നും ഇറാന്റെ സൈനിക ശേഷി തകർത്തെന്നും അവകാശപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇറാന്റെ വ്യോമസേനയും നാവികസേനയും പൂർണ്ണമായും ഇല്ലാതായെന്നും ലോകത്തെ ഏറ്റവും കരുത്തുറ്റ സൈന്യം അമേരിക്കയാണെന്ന് ഒരിക്കൽ കൂടി തെളിഞ്ഞുവെന്നും ട്രംപ് പറഞ്ഞു.

ഇറാന്റെ ആണവ കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാനമായ പല സംവിധാനങ്ങളും തരിപ്പണമായതായി ട്രംപ് അറിയിച്ചു. അമേരിക്ക ലക്ഷ്യമിട്ടത് ഇറാനിലെ ഭരണകൂട മാറ്റമായിരുന്നില്ലെങ്കിലും സ്വാഭാവികമായി അത് സംഭവിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാന്റെ ഭാഗത്തുനിന്ന് ഇനി എന്ത് നീക്കമുണ്ടായാലും അമേരിക്ക ഉടൻ അറിയുമെന്നും അത് തകർക്കാനുള്ള ശേഷി തങ്ങൾക്കുണ്ടെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇറാൻ ഇനി മിഡിൽ ഈസ്റ്റിന് ഒരു ഭീഷണിയല്ലെന്നും ആ ഭീഷണി പൂർണ്ണമായും ഒഴിഞ്ഞെന്നും ട്രംപ് അവകാശപ്പെട്ടു.

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിനെക്കുറിച്ചും ട്രംപ് നിർണ്ണായക പരാമർശം നടത്തി. ഹോർമുസ് കടലിടുക്ക് ആവശ്യമുള്ള രാജ്യങ്ങൾ അതിന്റെ സംരക്ഷണത്തിനായി മുന്നിട്ടിറങ്ങണമെന്ന് ട്രംപ് പറഞ്ഞു. അതിന് തയ്യാറല്ലാത്ത പക്ഷം രാജ്യങ്ങൾ അമേരിക്കയിൽ നിന്ന് എണ്ണ വാങ്ങാൻ തയ്യാറാകണം. അതല്ലെങ്കിൽ ഹോർമുസ് സ്വാഭാവികമായി തുറക്കപ്പെടുമെന്നും അദ്ദേഹം വ്യക്തമാക്കി. അമേരിക്കയുടെ വിജയം ആഘോഷിക്കുമ്പോഴും പശ്ചിമേഷ്യൻ യുദ്ധം എന്ന് അവസാനിക്കുമെന്ന കാര്യത്തിൽ ട്രംപ് വ്യക്തമായ സൂചനകളൊന്നും നൽകിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

സാമൂഹ്യ സുരക്ഷാ പെൻഷൻ 3000 രൂപ; ദാരിദ്ര്യ നിർമാർജനത്തിന് പദ്ധതികൾ; യുഡിഎഫ് പ്രകടന പത്രിക പുറത്തിറക്കി

കൊച്ചി: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള യുഡിഎഫ് പ്രകടനപത്രിക പുറത്തിറക്കി. നേരത്തെ പ്രഖ്യാപിച്ച ഇന്ദിര ഗ്യാരന്റി അടക്കം നിരവധി വാഗ്ദാനങ്ങളാണ് യുഡിഎഫ് പ്രകടന പത്രികയിൽ ഉള്ളത്. യുഡിഎഫിന്റെ സ്വപ്ന പദ്ധതികളും വാഗ്ദാനങ്ങളും അടങ്ങുന്നതാണ് പ്രകടനപത്രിക.

സാമൂഹിക സുരക്ഷാ പെൻഷൻ 3000 രൂപയാക്കും, സ്ത്രീകള്‍ക്ക് KSRTCയില്‍ സൗജന്യ യാത്ര, കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് പ്രതിമാസം 1,000 രൂപ, എല്ലാ കുടുംബങ്ങള്‍ക്കും 25,00,000 രൂപ വരെയുള്ള സൗജന്യ 'ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷൂറന്‍സ്', മുതിര്‍ന്ന പൗരന്മാരുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ്, യുവജനങ്ങള്‍ക്ക് ബിസിനസ് ആരംഭിക്കുന്നതിന് പലിശ രഹിത വായ്പ 5,00,000 രൂപ എന്നിങ്ങനെയാണ് പ്രകടന പത്രികയിലെ പ്രധാനപ്പെട്ട വാഗ്ദാനങ്ങള്‍.

പെൻഷൻ അവകാശമാക്കും, ശമ്പള കമ്മീഷൻ മാതൃകയിൽ ക്ഷേമ പെൻഷൻ രൂപീകരിക്കും എന്നതെല്ലാമാണ് വാഗ്ദാനങ്ങൾ. ഏറ്റവും ദാരിദ്ര്യം അനുഭവിക്കുന്നവരെ കണ്ടെത്തി യുഡിഎഫിന്റെ മുൻകാല പദ്ധതിയായ 'ആശ്രയ' പദ്ധതി പരിഷ്കരിച്ച് നവ ആശ്രയ പദ്ധതി ആരംഭിക്കും, അന്ത്യോദയ - പിങ്ക് റേഷൻ കാർഡ് ഉടമകളെ കണ്ടെത്തി ദാരിദ്ര്യം നിർമാർജനം ചെയ്യാൻ പ്രത്യേക കർമ്മ പദ്ധതി, സംസ്ഥാനമെമ്പാടും ഇന്ദിര കാന്റീനുകൾ, അർഹരായവർക്ക് പ്രയോറിറ്റി റേഷൻ കാർഡ്, സൗജന്യ റേഷൻ എന്നിങ്ങനെയും വാഗ്ദാനങ്ങളുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൗദിയിൽ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; കണക്കുകളുമായി അധികൃതർ

സൗദിയിൽ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന; കണക്കുകളുമായി അധികൃതർ

സൗദിയിൽ ഉംറ തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ റെക്കോര്‍ഡ് വര്‍ധന. ഈ വര്‍ഷം വിദേശങ്ങളില്‍ നിന്ന് 18 ദശലക്ഷം ഉംറ തീര്‍ത്ഥാടകരാണ് എത്തിയത്. മുന്‍കാലങ്ങളെ അപേക്ഷിച്ച് 214 ശതമാനത്തിലധികം വര്‍ധനവാണ് ഈ വര്‍ഷം ഉണ്ടായത്. ‌മദീനയിലെ റൗദ ശരീഫില്‍ മാത്രം 15.6 ദശലക്ഷത്തിലധികം സന്ദര്‍ശകര്‍ എത്തി. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ദ്ധിച്ചതോടെ മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഹജ്ജ്-ഉംറ മന്ത്രാലയം പ്രത്യേക ഓപറേഷന്‍സ് റൂം സജ്ജമാക്കി.

ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്റെയും മറ്റ് ഏജന്‍സികളുടെയും സഹകരണത്തോടെയണ് ഓപറേഷന്‍സ് റൂം പ്രവര്‍ത്തിക്കുന്നത്. തീര്‍ത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായികൂടിയാണ് നടപടി. ഉംറ സേവനങ്ങള്‍ കൂടുതല്‍ മെച്ചപ്പെടുത്തുന്നതിനായി അയ്യായിരത്തിലധികം കരാറുകള്‍ ഒപ്പിടുമെന്ന് ഹജ്ജ്-ഉംറ മന്ത്രി തൗഫീഖ് അല്‍ റബീഅ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും'; പ്രകടനപത്രിക പുറത്തിറക്കി LDF

'കേരളത്തിൽ പഠിച്ചാൽ ജോലി ഉറപ്പ്, പവർ കട്ട് ഇല്ലാത്ത കാലം തുടരും'; പ്രകടനപത്രിക പുറത്തിറക്കി LDF

തിരുവനന്തപുരം: തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രകടന പത്രിക പുറത്തിറക്കി എൽഡിഎഫ്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇടത് മുന്നണിയുടെ പ്രകടനപത്രിക പുറത്തിറക്കിയത്. എല്ലാ ക്ഷേമ പെൻഷനുകളും 3,000 രൂപയായി ഉയർത്തും, 2026-27ൽ സംസ്ഥാനത്തെ ആർട്സ് ആൻഡ് സയൻസ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് ബിരുദ വിദ്യാഭ്യാസം സൗജന്യമായി നൽകും, പവർ കട്ട് ഇല്ലാത്ത കാലം തുടരും തുടങ്ങി സുപ്രധാന വാഗ്ദാനങ്ങളാണ് എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പത്രികയിലുള്ളത്.

സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പുവരുത്തും. ഇതിന് കുടുംബശ്രീയും തദ്ദേശഭരണ സ്ഥാപനങ്ങളും നേതൃത്വം നൽകും. സമ്പൂർണ്ണ മാലിന്യ സംസ്കരണം ഉറപ്പാക്കും. ടൂറിസം വളർച്ചയ്ക്ക് വിശദമായ പദ്ധതികളും തെരഞ്ഞെടുപ്പ് പത്രികയിലുണ്ട്. 15 ലക്ഷം വിദേശ ടൂറിസ്റ്റുകളെ ആകർഷിക്കുകയാണ് ലക്ഷ്യം. അഞ്ച് ലക്ഷം കുടുംബങ്ങളെ ദാരിദ്ര്യമുക്തമാക്കും. ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂർണമായും നടപ്പാക്കും.

സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾെക്കതിരെ എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകളുടെ വിപുലമായ പങ്കാളിത്തത്തോടു കൂടി ക്രൈം മാപ്പിങ് നടത്തും. പട്ടിക വർഗ ക്ഷമം ഉറപ്പുവരുത്തും. പട്ടിക വർഗ്ഗക്കാർക്കുള്ള ഉപ പദ്ധതി പൂർണ്ണമായും ഊരുകൂട്ടങ്ങളുടെ തീരുമാനത്തിന് വിധേയമായിട്ടായിരിക്കും നടപ്പാക്കുക. ആരോഗ്യ മേഖലയിൽ മികച്ച ചികിത്സ ഉറപ്പാക്കും. കെ-ഫോൺ വിപുലമാക്കും. കാലാവസ്ഥ വ്യതിയാനം നേരിടാൻ പദ്ധതികൾ ആവിഷ്കരിക്കുമെന്നും എൽഡിഎഫ് പ്രകടന പത്രികയിൽ വ്യക്തമാക്കുന്നു.

ന്യൂനപക്ഷ മതരാഷ്ട്ര ശക്തികളുമായി പരസ്യമായി കൂട്ടുകൂടുമ്പാള്‍ തന്നെ ഇടതുപക്ഷത്തെ തോല്‍പ്പിക്കുന്നതിന് ബിജെപിയുമായി രഹസ്യധാരണയില്‍ എത്താന്‍ മടിക്കാത്ത യുഡിഎഫിന് കേരളത്തിന്റെ മതനിരപേക്ഷ പാരമ്പര്യവും
സാമൂഹ്യമൈത്രിയും സംരക്ഷിക്കാന്‍ കഴിയില്ല. വര്‍ഗീയ ശക്തികള്‍ക്ക് ഒരു സ്വാധീനവുമില്ലാത്ത ഭരണം കാഴ്ചവയ്ക്കാന്‍ എല്‍ഡിഎഫിനു മാതമേ കഴിയൂവെന്നും പ്രകടന പത്രികയില്‍ പറയുന്നു.

സംസ്ഥാനത്തെ അടിസ്ഥാന വികസനത്തിന് പ്രാധാന്യം നൽകിയെന്നും തനത് നികുതി വരുമാനം വർദ്ധിച്ചുവെന്നും പറഞ്ഞ മുഖ്യമന്ത്രി ജനങ്ങളുടെ സാമ്പത്തിക ശേഷി വർദ്ധിച്ചുവെന്നും കൂട്ടിച്ചേർത്തു. ജനകീയ സംവാദങ്ങൾക്ക് ശേഷമാണ് പ്രകടന പത്രികക്ക് രൂപം നൽകിയതെന്നും അദ്ദേഹം പറഞ്ഞു.

തൊഴിലുറപ്പിനെ തകർക്കാനുള്ള നീക്കങ്ങളെ
പ്രതിരോധിക്കും. സ്ത്രീകളിൽ 50 ശതമാനം പേർക്ക് ജോലി ഉറപ്പാക്കും. കേന്ദ്ര സർക്കാറിനെതിരെയുള്ള നിലപാട് തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സംസ്ഥനത്ത് വികസനവും സാമൂഹിക ക്ഷേമവും ഒന്നിച്ച് കൊണ്ടുപോകാൻ കഴിഞ്ഞു. നിർണായ തെരഞ്ഞെടുപ്പാണ് വരാനിരിക്കുന്നത്. ജനങ്ങളുടെ വഴിക്കാണ് സർക്കാർ പോയത്. തുടർ ഭരണം ഉണ്ടാകുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

മനുഷ്യന്‍ വീണ്ടും ചാന്ദ്രപഥത്തിലേക്ക്; ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു

വാഷിങ്ടണ്‍: 54 വര്‍ഷങ്ങള്‍ക്ക് ശേഷം മനുഷ്യന്‍ ചാന്ദ്രപഥത്തിലേക്ക്. മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുന്നതിന് മുന്നോടിയായുള്ള ആര്‍ട്ടെമിസ് 2 കുതിച്ചുയര്‍ന്നു. ആദ്യ ഭ്രമണപഥം ഉയര്‍ത്തല്‍ വിജയകരമെന്ന് നാസ അറിയിച്ചു. പത്ത് ദിവസത്തെ ദൗത്യത്തിനായി നാലംഗ സംഘമാണ് യാത്ര തിരിച്ചത്. ഫ്ളോറിഡയിലെ കെന്നഡി സ്പേസ് സെന്ററില്‍ നിന്ന് പുലര്‍ച്ചെ 3.45നായിരുന്നു വിക്ഷേപണം. പേടകം ചന്ദ്രനില്‍ ഇറങ്ങുന്നതിന് പകരം ചന്ദ്രനെ ചുറ്റി പഠനം നടത്തും.

നാല് ബഹിരാകാശ സഞ്ചാരികള്‍ ഉള്‍പ്പെട്ട സംഘമാണ് ആര്‍ട്ടെമിസ് 2 ദൗത്യം നയിക്കുന്നത്. നാസയുടെ റീഡ് വൈസ്മാന്‍ (കമാന്‍ഡര്‍), വിക്ടര്‍ ഗ്ലോവര്‍ (മിഷന്‍ പൈലറ്റ്), ക്രിസ്റ്റീന കോച്ച് (മിഷന്‍ സ്‌പെഷ്യലിസ്റ്റ്), കാനഡയുടെ ജെറെമി ഹാന്‍സണ്‍ (മിഷന്‍ സ്‌പെഷ്യലിസ്റ്റ്) എന്നിവരാണ് സഞ്ചാരികള്‍. ഇതോടെ ചന്ദ്രന്റെ പരിസരത്തേയ്ക്ക് യത്ര ചെയ്യുന്ന ആദ്യ വനിതയായി ക്രിസ്റ്റീന കോച്ച് മാറി. ഹാന്‍സന്‍ ചാന്ദ്രദൗത്യത്തില്‍ പങ്കാളിയാകുന്ന ആദ്യത്തെ അമേരിക്കക്കാരനല്ലാത്ത വ്യക്തിയുമായി. ഫ്‌ളൈബൈ ദൗത്യമായതിനാല്‍ സഞ്ചാരികളാരും ചന്ദ്രനില്‍ ഇറങ്ങില്ല.

ഭാവി ആര്‍ട്ടെമിസ് ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള സാങ്കേതിക സംവിധാനങ്ങളുടെ പരീക്ഷണമാണ് പത്ത് ദിവസം നീണ്ട് നില്‍ക്കുന്ന ദൗത്യം കൊണ്ട് ലക്ഷ്യമിടുന്നത്. ഓട്ടോമേറ്റഡ് സംവിധാനങ്ങള്‍ തകരാറിലായാല്‍ ഉപയോഗിക്കുന്ന മാന്വല്‍ പൈലറ്റിങ് സംവിധാനം, പുതിയ ലേസര്‍ കമ്മ്യൂണിക്കേഷന്‍ സംവിധാനം അടക്കം ആദ്യ 24 മണിക്കൂറിനുള്ളില്‍ സഞ്ചാരികള്‍ പരീക്ഷിക്കും. തുടര്‍ന്ന് ബഹിരാകാശ കിരണങ്ങള്‍ എങ്ങനെ സഞ്ചാരികളെ ബാധിക്കുമെന്ന വൈദ്യശാസ്ത്ര പഠനത്തിന് സഞ്ചാരികള്‍ സ്വയം വിധേയരാകും. ഭൂമിയിലേക്ക് തിരിക്കും മുന്‍പ് ഒരു തവണ ചന്ദ്രനെ ഓറിയോണ്‍ പേടകം വലംവെയ്ക്കും. ഏപ്രില്‍ പത്തോടെ സംഘം തിരിച്ചെത്തും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഹോർമൂസ് തുറന്നാൽ ആലോചിക്കാം'; ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്

'ഹോർമൂസ് തുറന്നാൽ ആലോചിക്കാം'; ഇറാൻ വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന് ട്രംപ്

വാഷിംഗ്ടൺ: ഇറാൻ പ്രസിഡന്റ് വെടിനിർത്തൽ ആവശ്യപ്പെട്ടെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്. ഹോർമൂസ് കടലിടുക്ക് തുറന്നാൽ വെടിനിർത്തൽ അവസാനിപ്പിക്കുന്ന കാര്യം ആലോചിക്കാമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി ഹോർമൂസ് തുറക്കില്ലെന്നും വെടിനിർത്തൽ ആവശ്യപ്പെട്ടിട്ടില്ലെന്നും ഇറാൻ പ്രതികരിച്ചു.

സ്വന്തം സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് അവകാശവാദങ്ങൾ ഉയർത്തിയത്. ഇറാനിൽ അധികാരമേറ്റ പുതിയ നേതൃത്വം മുൻഗാമികളെ അപേക്ഷിച്ച് തീവ്രവാദ നിലപാടുകൾ കുറഞ്ഞവരാണെന്നാണ് ട്രംപ് അഭിപ്രായപ്പെട്ടത്. മാത്രമല്ല പുതിയ പ്രസിഡന്റ് ബുദ്ധിശാലിയാണെന്നും ട്രംപ് പറഞ്ഞു.

എന്നാൽ ഹോർമൂസ് കടലിടുക്ക് തുറക്കുന്നത് വരെ ഇറാനെതിരെ സൈനിക നീക്കം തുടരുമെന്ന ഭീഷണിയും ട്രംപ് ഉയർത്തിയിട്ടുണ്ട്. കടലിടുക്കിലൂടെയുള്ള ഗതാഗതം സുരക്ഷിതവും സ്വതന്ത്രവുമാണെന്ന് ഉറപ്പാക്കുന്നത് വരെ വെടിനിർത്തൽ ചർച്ചകൾക്ക് അമേരിക്ക തയ്യാറാവില്ലെന്നും ട്രംപ് വ്യക്തമാക്കി. അതിനിടയിൽ നാറ്റോ സഖ്യത്തെ കടലാസ് പുലി എന്ന് വിശേഷിപ്പിച്ച ട്രംപിന് മറുപടിയുമായി ഫ്രാൻസും രംഗത്തെത്തി. നാറ്റോ രൂപീകരിച്ചത് ഹോർമൂസ് കടലിടുക്ക് തുറക്കാനല്ലെന്നായിരുന്നു ഫ്രാൻസിന്റെ പ്രതികരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

കുടുംബവഴക്കിൻ്റെ പേരിൽ ഭർത്താവ് ജീവനൊടുക്കിയാൽ ഭാര്യ കുറ്റക്കാരിയല്ല: ബോംബെ ഹൈക്കോടതി

മുംബൈ : കുടുംബവഴക്കുകളുടെയോ ദാമ്പത്യപ്രശ്നങ്ങളുടെയോ പേരില്‍ ഒരു വ്യക്തി ജീവനൊടുക്കുകയാണെങ്കില്‍ ഭാര്യയ്ക്ക് അതില്‍ ഉത്തരവാദിത്വമില്ലെന്ന് ബോംബെ ഹൈക്കോടതി. കുടുംബ കലഹങ്ങളെത്തുടര്‍ന്ന് ഒരു വ്യക്തി ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട വിധിയിലാണ് കോടതി ഇത്തരമൊരു നിരീക്ഷണം നടത്തിയത്. ഒരു വ്യക്തി കുടുംബ വഴക്കുകളുടെയോ ദാമ്പത്യ പ്രശ്‌നങ്ങളുടെയോ പേരില്‍ ആത്മഹത്യ ചെയ്യുകയാണെങ്കില്‍ നിയമപ്രകാരം ഭാര്യയെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കുറ്റക്കാരിയാക്കാനാവില്ലെന്നാണ് ബോംബെ ഹൈക്കോടതിയുടെ നാഗ്പൂര്‍ ബെഞ്ച് നിരീക്ഷിച്ചത്.

സാധാരണ ദാമ്പത്യ പ്രശ്നങ്ങളോ വാക്കുതർക്കങ്ങളോ സ്വന്തം വീട്ടിൽ പോകുകയോ ചെയ്യുന്നത് 'ആത്മഹത്യ പ്രേരണ' ആയി കണക്കാക്കാൻ കഴിയില്ല. ഇന്ത്യൻ ശിക്ഷാനിയമത്തിലെ (അല്ലെങ്കിൽ ഭാരതീയ ന്യായ സംഹിത, 2023ലെ സെക്ഷൻ 108, സെക്ഷൻ 306 പ്രകാരമുള്ള കേസ്) പ്രതിയുടെ ഉദ്ദേശ്യം മറ്റൊരാളെ ജീവനൊടുക്കാൻ നിർബന്ധിക്കുക എന്നതാണെന്ന് വ്യക്തമാകുമ്പോൾ മാത്രമേ നിലനിൽക്കൂവെന്നും കോടതി പറഞ്ഞു. ഭാര്യ, ഭർതൃബന്ധത്തിലെ സാധാരണ തർക്കങ്ങളോ അഭിപ്രായവ്യത്യാസങ്ങളോ ആത്മഹത്യ പ്രേരണയുടെ പരിധിയിൽ വരില്ലെന്നും കോടതി വ്യക്തമാക്കി.

2019 നവംബർ 26 ന് മഹാരാഷ്ട്രയിലെ അമരാവതി ജില്ലയിൽ ട്രെയിനിന് മുന്നിൽച്ചാടി ഒരു വ്യക്തി ആത്മഹത്യ ചെയ്തിരുന്നു. മകന്റെ മരണത്തിൽ ദുഃഖിതനായ പിതാവ് മരുമകൾക്കെതിരെ പരാതി നൽകി. നിസ്സാരകാര്യങ്ങളെച്ചൊല്ലി നിരന്തരം വഴക്കിടുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായും അറിയിക്കാതെ വീട്ടിൽ പോകുകയും ഭർത്താവിനെ കള്ളക്കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അദ്ദേഹം ആരോപിച്ചു. ഈ പീഡനം കാരണമാണ് മകൻ ആത്മഹത്യ ചെയ്തതെന്നും പിതാവ് പറഞ്ഞു. പിതാവിന്റെ പരാതിയിൽ പൊലീസ് മരിച്ചയാളുടെ ഭാര്യക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു.

ഇതിനെത്തുടർന്ന് കുറ്റാരോപിത ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്യുകയും തനിക്കെതിരെ രജിസ്റ്റർ ചെയ്ത എഫ്ഐആർ റദ്ദാക്കണമെന്നും തുടർ നടപടികൾ സ്റ്റേ ചെയ്യണമെന്നും ആവശ്യപ്പെടുകയായിരുന്നു. ഈ വിഷയം പരിഗണിച്ച ഹൈക്കോടതി ആത്മഹത്യാ പ്രേരണക്കുറ്റം ഒരാളെ ജീവനൊടുക്കാൻ പ്രേരിപ്പിക്കാനുള്ള വ്യക്തമായ ഉദ്ദേശ്യത്തോടെയുള്ളപ്പോൾ മാത്രമേ ബാധകമാകൂ എന്ന് പറഞ്ഞ് എല്ലാ ആരോപണങ്ങളും ബോംബെ ഹൈക്കോടതി തള്ളി. ഭാര്യയുടെ ഹർജി അംഗീകരിച്ച കോടതി, അവർക്കെതിരെയുള്ള കേസും വിചാരണയും റദ്ദാക്കി.