Tuesday, 21 April 2026

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ

രൂപയുടെ മൂല്യം തിരിച്ചുപിടിക്കുന്നു; വിദേശ വിനിമയ നിയന്ത്രണങ്ങളില്‍ ഇളവ് നല്‍കി ആര്‍ബിഐ

ഇന്ത്യന്‍ രൂപയുടെ മൂല്യം ഇടിയുന്നത് തടയാന്‍ ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങളില്‍ റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) ഇളവ് വരുത്തി. രൂപയുടെ മൂല്യത്തിലു ണ്ടാകുന്ന ചാഞ്ചാട്ടം നിയന്ത്രിക്കുന്നതിനായി വിദേശ നോണ്‍-ഡെലിവറബിള്‍ ഫോര്‍വേഡ് വിപണിയില്‍ ഫോറെക്‌സ് ഡീലര്‍മാര്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങള്‍ ആര്‍ബിഐ പിന്‍വലിച്ചു.

റസിഡന്റ് അല്ലെങ്കില്‍ നോണ്‍-റെസിഡന്റ് ഉപയോക്താക്കള്‍ക്ക് രൂപ ഉള്‍പ്പെട്ട നോണ്‍-ഡെലിവറബിള്‍ ഡെറിവേറ്റീവ് കരാറുകള്‍ നല്‍കുന്നതിന് ഇനി മുതല്‍ അംഗീകൃത ഡീലര്‍മാര്‍ക്ക് നിയന്ത്രണങ്ങള്‍ ഉണ്ടാകില്ലെന്ന് കേന്ദ്ര ബാങ്ക് അറിയിച്ചു. വിനിമയ നിരക്കിലെ അമിതമായ ചാഞ്ചാട്ടം കുറയ്ക്കുന്നതിനായി നേരത്തെ ഏര്‍പ്പെടുത്തിയിരുന്ന കര്‍ശന നിയന്ത്രണങ്ങളാണ് ഇപ്പോള്‍ പിന്‍വലിച്ചിരിക്കുന്നത്.

വിദേശ വിനിമയ വിപണിയിലെ ചില പ്രത്യേക ഇടപാടുകള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ബാങ്കുകള്‍ക്കും മറ്റ് ധനകാര്യ സ്ഥാപനങ്ങള്‍ക്കും വിദേശ കറന്‍സി ഇടപാടുകളില്‍ കൂടുതല്‍ സ്വാതന്ത്ര്യം ലഭിക്കും. രൂപയുടെ മൂല്യം സ്ഥിരത കൈവരിച്ച സാഹചര്യത്തിലാണ് ആര്‍ബിഐ ഈ തീരുമാനമെടുത്തതെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. രൂപയുടെ വിനിമയ മൂല്യം സംരക്ഷിക്കുന്നതിനായി ആര്‍ബിഐ മുന്‍പ് ബാങ്കുകള്‍ക്ക് നല്‍കിയിരുന്ന നിര്‍ദ്ദേശങ്ങള്‍ ലഘൂകരിച്ചതോടെ വിദേശനാണ്യ വിപണിയില്‍ കൂടുതല്‍ പണലഭ്യത ഉറപ്പാക്കാന്‍ സാധിക്കും.

അന്താരാഷ്ട്ര തലത്തില്‍ ഡോളര്‍ ശക്തിപ്പെടുമ്പോഴും രൂപയുടെ തകര്‍ച്ച തടയാന്‍ കഴിഞ്ഞ കുറച്ച് കാലമായി ആര്‍ബിഐ കര്‍ശന ഇടപെടലുകള്‍ നടത്തിവരികയായിരുന്നു. ഈ നടപടിയിലൂടെ വിദേശ നിക്ഷേപകര്‍ക്കും വിനിമയ വിപണിയിലെ വ്യാപാരികള്‍ക്കും കൂടുതല്‍ ആത്മവിശ്വാസം നല്‍കാന്‍ സാധിക്കുകയും ഇത് ഇന്ത്യന്‍ സമ്പദ്വ്യവസ്ഥയുടെ കരുത്ത് വര്‍ധിപ്പിക്കുകയും ചെയ്യുo.

ആര്‍ബിഐയുടെ ഈ നീക്കം വിദേശ വിനിമയ വിപണിയെ കൂടുതല്‍ സജീവമാക്കാന്‍ സഹായിക്കും. രൂപ ഉള്‍പ്പെട്ട ഏതൊരു വിദേശ വിനിമയ ഡെറിവേറ്റീവ് കരാറും വീണ്ടും ബുക്ക് ചെയ്യാന്‍ ഉപയോക്താക്കളെ അനുവദിക്കാനും ഡീലര്‍മാര്‍ക്ക് ഇനി സാധിക്കും. എങ്കിലും റിലേറ്റഡ് പാര്‍ട്ടികളുമായി രൂപ അടിസ്ഥാനത്തിലുള്ള വിദേശ വിനിമയ ഡെറിവേറ്റീവ് കരാറുകളില്‍ ഏര്‍പ്പെടാന്‍ അംഗീകൃത ഡീലര്‍മാരെ അനുവദിക്കില്ലെന്ന് ആര്‍ബിഐ വ്യക്തമാക്കിയിട്ടുണ്ട്. ബാങ്കുകള്‍ക്ക് സൂക്ഷിക്കാവുന്ന ഡോളര്‍ പരിധി കുറച്ചതു തുടരും.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ

500 കിലോമീറ്റർ അകലെ നിന്ന് റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടു, അവകാശവാദവുമായി യുക്രെയിൻ

ന്യൂഡൽഹി: റഷ്യൻ ഡ്രോണുകൾ വെടിവച്ചിട്ടുവെന്ന അവകാശവാദവുമായി യുക്രെയിൻ. 500 കിലോമീറ്റർ ദൂരത്തിൽ നിന്നാണ് ഡ്രോണുകൾ വെടിവച്ചിട്ടതെന്നാണ് യുക്രെയിന പറയുന്നത്. യുക്രെയിനിലെ ഡ്രോൺ നിർമാതാക്കളായ ടെനബ്രിസാണ് ഈ അവകാശവാദം ഉന്നയിച്ചത്. റഷ്യ വ്യാപകമായി ഉപയോഗിക്കുന്ന ഇറാൻ രൂപകൽപ്പന ചെയ്ത ഷാഹെദ് ഡ്രോണുകളെയാണ് തകർത്തതെന്നാണ് യുക്രെയിൻ അവകാശപ്പെട്ടു.

സൈനികരെ വിന്യസിക്കാതെ തന്നെ വ്യോമ ഭീഷണികളെ ചെറുക്കാനുള്ള കഴിവ് യുക്രെയ്‌നിന് വർദ്ധിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന റിപ്പോർ‌ട്ടുകൾ. 500 കിലോമീറ്റർ അകലെ നിന്ന് പൈലറ്റ് സ്റ്റിംങ് ഇന്റർ‍സെപ്റ്റർ ഡ്രോൺ ഉപയോ​ഗിച്ച് രണ്ട് റഷ്യൻ ഡ്രോണുകളെ വീഴ്ത്തി. റോമൻ ഹൾക്ക് എന്ന പൈലറ്റാണ് ഈ പ്രവർത്തനം നടത്തിയത്.

ചരിത്രം തിരുത്തികുറിച്ചെന്ന് യുക്രെയിൻ പ്രതിരോധസേന അവകാശപ്പെട്ടു. എന്നാൽ ഇതിന്റെ കൂടുതൽ വിവരങ്ങളും തെളിവുകളും ലഭിച്ചിട്ടില്ല. വ്യോമഭീഷണികൾ കണ്ടെത്താനും നിരീക്ഷിക്കാനും തകർക്കാനുമാണ് ഇന്റർസെപ്റ്റർ ഡ്രോണുകൾ ഒരുക്കിയിരിക്കുന്നത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം; തൊഴിലാളികൾക്ക് പരിക്കേറ്റു, കത്തിയത് തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുര

തൃശ്ശൂർ: തൃശ്ശൂരിൽ വെടിക്കെട്ട് നിർമാണ കേന്ദ്രത്തിൽ സ്ഫോടനം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോടനം ഉണ്ടായത്. തൊഴിലാളികൾക്ക് പരിക്കേറ്റു. തൃശൂർ പൂരത്തിനുള്ള തിരുവമ്പാടി വിഭാഗത്തിന്റെ സാമ്പിൾ പുരയാണ് കത്തിയത്. തൃശൂർ പൂരത്തിനുള്ള വെടിക്കെട്ട് സാമഗ്രികളാണ് ഇവിടെ ഉണ്ടായിരുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി; യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: മലപ്പുറത്ത് ഭർത്താവ് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തിയ യുവതി മരിച്ചു. പെരിന്തൽമണ്ണ സ്വദേശിനി ചേരിക്കല്ലൻ ഷഫ്ന ആണ് മരിച്ചത്. 25 വയസായിരുന്നു. ഷഫ്നയുടെ ഭർത്താവ് മുൻഷാദിനെ (30) പെരിന്തൽമണ്ണ പൊലീസ് അറസ്റ്റ് ചെയ്തു. വാക്ക് തർക്കത്തിനിടെ ഇന്നലെ ഉച്ചയ്ക്കാണ് തീ കൊളുത്തിയത്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഷഫ്നയുടെ മരണം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ

ഓഫീസ് ക്രെഡിറ്റ് കാർഡിൽ നിന്ന് 27 ലക്ഷം തട്ടി; തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട മാനേജർക്ക് അശ്ലീല ദൃശ്യങ്ങളയച്ച് ബ്ലാക്ക്‌മെയിൽ

ബെംഗളൂരുവിലെ ഐടി കമ്പനിയിൽ കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡ് ദുരുപയോഗം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത ജീവനക്കാരനെതിരെ കേസ്. 27 ലക്ഷം രൂപ തട്ടിയെടുത്തതിന് പുറമെ, മാനേജ്‌മെന്റിനെ അശ്ലീല ദൃശ്യങ്ങൾ അയച്ച് ബ്ലാക്ക്‌മെയിൽ ചെയ്തതായും ഇയാൾക്കെതിരെ പരാതിയുണ്ട്.

ഔദ്യോഗിക ആവശ്യങ്ങൾക്കായി പരമാവധി രണ്ട് ലക്ഷം രൂപ വരെ മാത്രം ചെലവഴിക്കാൻ അനുമതിയുള്ള കോർപ്പറേറ്റ് ക്രെഡിറ്റ് കാർഡാണ് യുവാവിന് കമ്പനി നൽകിയിരുന്നത്. എന്നാൽ 2023 ഒക്ടോബർ മുതൽ 2024 ജനുവരി വരെയുള്ള വെറും നാല് മാസത്തിനിടെ ഇയാൾ കാർഡിൽ നിന്നും 27,01,139 രൂപ ചെലവഴിച്ചു. തുകയിൽ വലിയ പൊരുത്തക്കേട് കണ്ടതിനെത്തുടർന്ന് ജനുവരിയിൽ കമ്പനി ഇയാളോട് വിശദീകരണം തേടി.

ചൈനയിൽ നിന്നും പാകിസ്ഥാനിൽ നിന്നുമുള്ള അജ്ഞാതരുടെ ഭീഷണിയെത്തുടർന്നാണ് താൻ പണം ചെലവാക്കിയതെന്നായിരുന്നു ജീവനക്കാരന്റെ മറുപടി. തുക മൂന്ന് ഗഡുക്കളായി തിരിച്ചടയ്ക്കാമെന്ന് ഇയാൾ കമ്പനിക്ക് ഉറപ്പുനൽകുകയും ചെയ്തു. എന്നാൽ പലതവണ അവസരം നൽകിയിട്ടും പണം തിരിച്ചടയ്ക്കാൻ ഇയാൾ തയ്യാറായില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

എച്ച്പിബി ആന്‍ഡ് ജിഐ ക്യാൻസർ സര്‍ജന്മാരുടെ ആഗോള ഉച്ചകോടി മെയ് 9, 10 തീയതികളില്‍ കൊച്ചിയിൽ

കൊച്ചി : സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷന്റെയും (എസ്.ഇ.എഫ്.) ലേക്‌ഷോർ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തിൽ എച്ച്.പി.ബി. - ജി.ഐ. (ഹെപ്പാറ്റോ-പാൻക്രിയാറ്റോ-ബിലിയറി ആൻഡ് ഗ്യാസ്ട്രോ ഇന്റസ്റ്റൈനൽ) കാൻസർ സർജന്മാരുടെ ആഗോള ഉച്ചകോടി മേയ് ഒൻപത്, പത്ത് തീയതികളിൽ കൊച്ചി ഗ്രാൻഡ് ഹയാത്തിൽ നടക്കും. 

രാജ്യത്തിനകത്തും പുറത്തുനിന്നുമുള്ള പ്രമുഖ കാൻസർ ശസ്ത്രക്രിയാ വിദഗ്ധർ ദ്വിദിന ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സേനാധിപൻ എജ്യുക്കേഷൻ ഫൗണ്ടേഷൻ സ്ഥാപകൻ പ്രൊഫ. ഡോ. ബൈജു സേനാധിപൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.ഇന്ത്യയിലെ എച്ച്പിബി ആൻഡ് ജിഐ ചികിത്സയുടെ വളർച്ചയ്ക്ക് നിർണായകമായ സംഭാവനകൾ നല്കിയ പ്രൊഫ. സമിരൻ നന്ദി, ബി. എം.എൽ കപൂർ , അനന്തകൃഷ്ണൻ എന്നിവരെ ചടങ്ങിൽ ആദരിയ്ക്കും.

എച്ച്.പി.ബി., ജി.ഐ. ചികിത്സാരംഗത്തെ നൂതന സംവിധാനങ്ങളെക്കുറിച്ചുള്ള ചർച്ചകൾക്കും ക്ലാസുകൾക്കും രാജ്യാന്തര വിദഗ്ധർ നേതൃത്വം നൽകും. ജപ്പാനിലെ എച്ച്.പി.ബി. സെന്റർ ഫോർ അഡ്വാൻസ്ഡ് ട്രീറ്റ്‌മെന്റ് ഡയറക്ടർ പ്രൊഫ. ഗോ വകായാബാഷി, ടോക്കിയോ മെഡിക്കൽ സർവകലാശാലയിലെ പ്രൊഫ. നാഗാകാവ യുയിച്ചി, അമേരിക്കയിലെ ഒഹായോ ക്ലീവ്‌ലാൻഡ് ക്ലിനിക്കിലെ ഡോ. ഡേവിഡ് ക്വോൺ എന്നിവർ പരിപാടിയിൽ പങ്കെടുക്കും. ഇതിനുപുറമെ, ദേശീയതലത്തിൽ ശ്രദ്ധേയരായ നിരവധി കാൻസർ സർജന്മാരും ഗ്യാസ്ട്രോ എൻട്രോളജിസ്റ്റുകളും സമ്മേളനത്തിൽ സംസാരിക്കും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

ബംഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പ്രതിമാസം 5,000 രൂപ പെൻഷൻ വാഗ്ദാനവുമായി ബിജെപി

കൊൽക്കത്ത: പശ്ചിമബം​ഗാളിൽ മാദ്ധ്യമപ്രവർത്തകർക്ക് പെൻഷൻ വാ​ഗ്ദാനം ചെയ്ത് ബിജെപി. എൻഡിഎ സർക്കാർ അധികാരത്തിലെത്തിയാൽ എല്ലാ മാദ്ധ്യമപ്രവർത്തകർക്കും പ്രതിമാസം 5,000 രൂപ പെൻഷൻ അനുവദിക്കുമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാമിക് ഭട്ടചാര്യ പറഞ്ഞു. കൊൽക്കത്തയിൽ നടന്ന വാർത്താസമ്മേളനത്തിലാണ് പ്രതികരണം.

എല്ലാ അംഗീകൃത മാധ്യമപ്രവർത്തകർക്ക് ഈ ആനുകൂല്യം ലഭ്യമാകുമെന്നും ഇക്കാര്യത്തിൽ യാതൊരു വേർതിരിവും ഉണ്ടാകില്ലെന്നും ഭട്ടാചാര്യ അറിയിച്ചു. തങ്ങളെ അനുകൂലിച്ച് എഴുതുന്നവരും തങ്ങൾക്കെതിരെ എഴുതുന്നവരും സുഹൃത്തുക്കളാണ്. നിങ്ങളുടെ സ്വാതന്ത്ര്യത്തെയും അവകാശങ്ങളെയും മാനിക്കുന്നു.

മാധ്യമപ്രവർത്തക സമൂഹത്തിന് സാമ്പത്തിക പിന്തുണയും സുരക്ഷാഭാവവും നൽകുകയാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് അദ്ദേഹം വ്യക്തമാക്കി. വലിയ തുകയല്ലെങ്കിലും ഇത് പ്രയോജനകരമാകുമെന്നും പദ്ധതിയുടെ നടപ്പാക്കൽ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പിന്നീട് പ്രഖ്യാപിക്കുമെന്നും ഭട്ടാചാര്യ അറിയിച്ചു. 