Thursday, 2 October 2025

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ക​രൂ​ർ ദു​ര​ന്തം; വി​ജ​യ്‌​ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മെ​ന്ന് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി

ചെ​ന്നൈ: ക​രൂ​ർ ദു​ര​ന്ത​ത്തി​ൽ ടി​വി​കെ നേ​താ​വും ന​ട​നു​മാ​യ വി​ജ​യ്ക്കെ​തി​രെ കേ​സെ​ടു​ക്ക​ണ​മ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് മ​ദ്രാ​സ് ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി. ചെ​ന്നൈ സ്വ​ദേ​ശി​യാ​യ പി.​എ​ച്ച്. ദി​നേ​ശ് ആ​ണ് ഹ​ർ​ജി ന​ൽ​കി​യ​ത്.

രാ​ഷ്ട്രീ​യ​കാ​ര​ണ​ങ്ങ​ളാ​ൽ കേ​സെ​ടു​ക്കു​ന്ന​തി​ൽ നി​ന്നും വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കി​യെ​ന്ന് ഹ​ർ​ജി​ക്കാ​ര​ൻ പ​റ​യു​ന്നു. ഹ​ർ​ജി വെ​ള്ളി​യാ​ഴ്ച ജ​സ്റ്റീ​സ് എ​ൻ. സെ​ന്തി​ൽ​കു​മാ​ർ പ​രി​ഗ​ണി​ക്കും.

ഏ​ഴ് മ​ണി​ക്കൂ​ർ ജ​ന​ക്കൂ​ട്ടം കാ​ത്തു​നി​ന്ന​ത് വി​ജ​യ് കാ​ര​ണ​മാ​ണ്. ഉ​ച്ച​യ്ക്ക് 12ന് ​വ​രു​മെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചു. വി​ജ​യ് വെ​ള്ള​ക്കു​പ്പി​ക​ൾ വ​ലി​ച്ചെ​റി​ഞ്ഞ​തും അ​പ​ക​ട​ത്തി​നു കാ​ര​ണ​മാ​യെ​ന്നും ഹർജിയിൽ ചൂണ്ടിക്കാട്ടുന്നു
.
കേ​സി​ൽ നി​ന്നും വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കി​യ​തി​ന്‍റെ കാ​ര​ണം അ​ധി​കാ​രി​ക​ൾ​ക്ക് മാ​ത്ര​മേ അ​റി​യൂ. വി​ജ​യ്‍​യെ ഒ​ഴി​വാ​ക്കു​ന്ന​ത് ജീ​വ​ൻ ന​ഷ്ട​മാ​യ 41 പേ​രോ​ടു​ള്ള അ​നീ​തി​യാ​ണ്. ബു​സി ആ​ന​ന്ദി​നെ​തി​രെ കേ​സെ​ടു​ത്ത് ക​ണ്ണി​ൽ പൊ​ടി​യി​ടാ​ൻ ആ​ണെ​ന്നും ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ജയിലിൽ കഴിയുമ്പോൾ വന്ന് സന്ദർശിച്ചില്ല, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ

ജയിലിൽ കഴിയുമ്പോൾ വന്ന് സന്ദർശിച്ചില്ല, ഭാര്യയെ കൊലപ്പെടുത്തിയ യുവാവിന് ജീവപര്യന്തം തടവ് ശിക്ഷ

മുംബൈ: ജയിലിൽ കഴിയുമ്പോൾ വന്ന് കാണാതിരുന്ന ഭാര്യയെ കൊലപ്പെടുത്തിയ യുവാവിനെ ജീവപര്യന്തം ശിക്ഷ വിധിച്ച് കോടതി. മോഷണക്കേസിൽ ജയിൽ വാസം അനുഭവിക്കുന്നതിനിടെ തന്നെ ജയിലിൽ വന്ന് കാണാതിരുന്നതിനേ ചൊല്ലിയുണ്ട തർക്കത്തിനിടെയാണ് യുവതി കൊല്ലപ്പെട്ടത്. മോഷണക്കേസിൽ ശിക്ഷ കഴിഞ്ഞ് പുറത്ത് ഇറങ്ങിയതിന് പിന്നാലെയായിരുന്നു കൊലപാതകം. മൊഹമ്മദ് നസീം ഖലീൽ അൻസാരി എന്ന യുവാവിനാണ് മുംബൈയിലെ സെഷൻസ് കോടതി ഭാര്യയെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം ശിക്ഷ വിധിച്ചത്. 2019ലാണ് മൊഹമ്മദ് നസീം ഖലീൽ അൻസാരി മോഷണ കേസിൽ ജയിലിലായത്. ഈ കേസിൽ 2020 ഫെബ്രുവരി 26നാണ് ഇയാൾ പുറത്തിറങ്ങിയത്. ഇതിന് പിന്നാലെയാണ് ഭാര്യ യാസ്മിൻബാനുവിനെ ഇയാൾ കൊലപ്പെടുത്തിയത്. ജയിലിൽ ഒരിക്കൽ പോലും വന്ന് സന്ദർശിച്ചില്ലെന്ന് ആരോപിച്ചായിരുന്നു ഇത്. മൊഹമ്മദ് നസീം ഖലീൽ അൻസാരി ഭാര്യയെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച അയൽവാസിയേയും ഇയാൾ മർദ്ദിച്ചിരുന്നു. അയൽവാസിയുടെ കുട്ടിയേയും മൊഹമ്മദ് നസീം ഖലീൽ അൻസാരി മർദ്ദിച്ചിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

മഹാത്മാഗാന്ധിയുടെ പ്രതിമയിൽ മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156 -ാമത് ജന്മവാർഷിക ദിനമായ 2025 ഒക്ടോബർ 2ന് രാവിലെ 8ന് തിരുവനന്തപുരം ഗാന്ധി പാർക്കിൽ സ്ഥാപിച്ചിട്ടുള്ള മഹാത്മാഗാന്ധിയുടെ പ്രതിമയിൽ  പൊതുവിദ്യാഭ്യാസ-തൊഴിൽ വകുപ്പ് മന്ത്രി വി ശിവൻകുട്ടി ഹാരാർപ്പണം നടത്തി. ആന്റണി രാജു എം.എൽ.എ, ഐ&പി.ആർ.ഡി. ഡയറക്ടർ ടി. വി. സുഭാഷ്, ഐ&പിആർഡിയിലെ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കാമുകിയെ കാണാൻ പോയ യുവാവ് മതിൽ ചാടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

കാമുകിയെ കാണാൻ പോയ യുവാവ് മതിൽ ചാടുന്നതിനിടെ ഷോക്കേറ്റ് മരിച്ചു

 ഭുവനേശ്വർ: ഒഡീഷയിൽ  കാമുകിയെ കാണാൻ പോയ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു. ബിശ്വജിത് ബെഹ്‌റ എന്ന യുവാവാണ് മരിച്ചത്. മതിൽ ചാടിക്കടന്ന് കാമുകിയുടെ വീടിന്റെ വളപ്പിലേക്ക് കടക്കുന്നതിനിടെ വൈദ്യുതി കമ്പിയിൽ തട്ടിയാണ് അപകടം സംഭവിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

എന്നാൽ, ബിശ്വജിത്തിന്റെ കുടുംബം ഇത് കൊലപാതകമാണെന്ന് ആരോപിച്ച് രംഗത്തെത്തി. യുവാവ് കാമുകിയുടെ ക്ഷണം സ്വീകരിച്ചാണ് അവിടെയെത്തിയത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന്റെ മരണത്തിലേക്ക് നയിച്ച സാഹചര്യങ്ങൾ പൊലീസ് വിശദമായി പരിശോധിക്കുകയാണ്.

സെപ്റ്റംബർ 28-ന് രാത്രിയിലാണ് സംഭവം. കാമുകിയുടെ ക്ഷണപ്രകാരം അവളെ കാണാൻ പോയ ബിശ്വജിത്, കെട്ടിടത്തിലേക്ക് കടക്കാനായി മതിൽ ചാടിക്കടക്കുന്നതിനിടെ വൈദ്യുത കമ്പിയിൽ തട്ടി കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻതന്നെ ഇയാളെ ധെങ്കനാൽ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചതായി ഡോക്ടർമാർ സ്ഥിരീകരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന് ഭയം; നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

സർക്കാർ ജോലി നഷ്ടപ്പെടുമെന്ന് ഭയം; നാലാമത്തെ കുഞ്ഞിനെ കാട്ടിൽ ഉപേക്ഷിച്ച് സ്കൂൾ അധ്യാപകനും ഭാര്യയും

ഭോപ്പാൽ: മാതാപിതാക്കൾ കാട്ടിൽ ഉപേക്ഷിച്ച ചോരക്കുഞ്ഞിന് അത്ഭുത രക്ഷ. മൂന്ന് ദിവസം മാത്രം പ്രായമായ കുഞ്ഞാണ് ഒരു രാത്രി മുഴുവൻ കാട്ടിൽ കഴിഞ്ഞിട്ടും അത്ഭുതകരമായി രക്ഷപ്പെട്ടത്. ഗ്രാമീണർ അവന്‍റെ കരച്ചിൽ കേട്ട് ഓടിയെത്തും മുൻപ് തണുപ്പും, പ്രാണികളുടെ കടിയുമെല്ലാം ആ കുഞ്ഞ് ഒരു രാത്രി മുഴുവൻ സഹിച്ചു. രക്തം പുരണ്ട, വിറയ്ക്കുന്ന കുഞ്ഞ് എല്ലാ പ്രതികൂല സാഹചര്യങ്ങളെയും അതിജീവിച്ചാണ് ജീവിതത്തിലേക്ക് തിരിച്ചുവന്നത്. മധ്യപ്രദേശിലെ ചിന്ദ്‌വാരയിലാണ് സംഭവം.

കുഞ്ഞിന്‍റെ അച്ഛൻ ബബ്ലു ദണ്ഡോലിയ സർക്കാർ സ്കൂളിലെ അദ്ധ്യാപകനാണെന്ന് പൊലീസ് പറഞ്ഞു. അമ്മയുടെ പേര് രാജ്കുമാരി ദണ്ഡോലിയ എന്നാണ്. നാലാമത്തെ കുഞ്ഞിനെയാണ് ദമ്പതികൾ കാട്ടിൽ ഉപേക്ഷിച്ചത്. മധ്യപ്രദേശിൽ മക്കളുടെ എണ്ണം കൂടിയാൽ സർക്കാർ ജോലിയിൽ നിയന്ത്രണങ്ങളുണ്ട്. ജോലി നഷ്ടപ്പെടുമോയെന്ന് ഭയന്ന് ദമ്പതികൾ ഗർഭധാരണം രഹസ്യമാക്കി വെച്ചു. ദമ്പതികൾക്ക് വേറെ മൂന്ന് മക്കൾ കൂടിയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ

മന്ത്രി കെ ബി ഗണേഷ് കുമാർ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ

കൊല്ലം: ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ മിന്നൽ പരിശോധന നടത്തിയ ബസിന് പൊല്യൂഷൻ സർട്ടിഫിക്കറ്റ് ഇല്ലെന്ന് കണ്ടെത്തൽ. കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ ബസിൻ്റെ മലിനീകരണ നിയന്ത്രണ സർട്ടിഫിക്കറ്റ് 2025 ഓഗസ്റ്റ് ഏഴിന് അവസാനിച്ചു. ബസിനുള്ളിൽ പ്ലാസ്റ്റിക് കുപ്പി കിടന്നതിനായിരുന്നു ഇന്നലെ കൊല്ലം ആയൂരിൽ പൊൻകുന്നം ഡിപ്പോയിലെ ബസ് തടഞ്ഞു നിർത്തി മന്ത്രി പരിശോധന നടത്തിയത്. ബസിലെ മാലിന്യം നീക്കം ചെയ്യാത്തതിന് കണ്ടക്ടറെയും ഡ്രൈവറെയും ശകാരിക്കുകയും ചെയ്തിരുന്നു. മന്ത്രിയുടെ നടപടി പ്രശംസയ്ക്കും വിമർശനത്തിനും ഇടയാക്കി. പരസ്യ പ്രതികരണത്തിലേക്ക് കടന്നില്ലെങ്കിലും കെഎസ്ആർടിസി ജീവനക്കാർക്കും അതൃപ്തിയുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാസായി മമ്മൂട്ടിയും മോഹൻലാലും; മഹേഷിന്റെ പാട്രിയറ്റ് ടീസർ

മാസായി മമ്മൂട്ടിയും മോഹൻലാലും; മഹേഷിന്റെ പാട്രിയറ്റ് ടീസർ

കൊച്ചി: സിനിമാപ്രേക്ഷകർ ഒന്നടങ്കം ആവേശത്തോടെ കാത്തിരിക്കുന്ന മമ്മൂട്ടി, മോഹൻലാൽ കൂട്ടുകെട്ടിലെത്തുന്ന 'പാട്രിയറ്റ്' ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം വൻ സ്വീകാര്യതയോടെ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്.

അന്താരാഷ്ട്ര സ്പൈ ത്രില്ലറുകളെ ഓർമ്മിപ്പിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൻ്റെ പ്രധാന ആകർഷണം. ചിത്രത്തിലെ മമ്മൂട്ടിയുടെയും മോഹൻലാലിൻ്റെയും ഗംഭീര ആക്ഷൻ രംഗങ്ങൾ സിനിമയുടെ ഹൈലൈറ്റ് ആയി മാറുമെന്ന സൂചനയാണ് ടീസർ നൽകുന്നത്. ആരാധകരെ ആവേശത്തിൻ്റെ കൊടുമുടിയിൽ എത്തിക്കുന്ന ദൃശ്യങ്ങളാണ് ടീസറിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാസങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ മമ്മൂട്ടി 'പാട്രിയറ്റി'ൻ്റെ ഷൂട്ടിങ് സെറ്റിലേക്ക് തിരികെയെത്തിയത് ആരാധകർ നേരത്തെ ആഘോഷമാക്കിയിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടാക്സി ചെയ്യുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു, ചിറകൊടിഞ്ഞു

ടാക്സി ചെയ്യുന്നതിനിടെ വിമാനങ്ങൾ കൂട്ടിയിടിച്ചു, ചിറകൊടിഞ്ഞു

ന്യൂയോർക്ക്: ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽ ടാക്സി ചെയ്യുന്നതിനിടെ രണ്ട് ഡെൽറ്റ റീജിയണൽ ജെറ്റുകൾ കൂട്ടിയിടിച്ചു. കുറഞ്ഞ വേഗതയായതിനാൽ വലിയ ദുരന്തമുണ്ടായില്ല. സംഭവത്തിൽ ഒരാൾക്ക് പരിക്കേറ്റതായി എയർ ട്രാഫിക് കൺട്രോൾ (എടിസി) ഓഡിയോ ഉദ്ധരിച്ച് എബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. ഒരു വിമാനത്തിന്റെ വലതു ചിറക് മറ്റൊന്നിന്റെ മൂക്കിൽ ഇടിച്ചു. എടിസി ഓഡിയോ പ്രകാരം പൈലറ്റുമാരുടെ വിൻഡ്‌ഷീൽഡുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ട് ചെയ്തു. ഷാർലറ്റ് ഡഗ്ലസ് ഇന്റർനാഷണൽ എയർപോർട്ടിൽ (CLT) നിന്ന് വിമാനം ലാൻഡ് ചെയ്ത ഉടനെ ഗേറ്റിലേക്ക് ടാക്സി ചെയ്തുകൊണ്ടിരുന്നപ്പോൾ മറ്റൊരു ഡെൽറ്റ റീജിയണൽ ജെറ്റ് വിമാനത്തിൽ ഇടിക്കുകയായിരുന്നുവെന്ന് റിപ്പോർട്ടിൽ പറയുന്നു. ആഘാതത്തിൽ ചിറകിന്റെ ഭാഗം നഷ്ടപ്പെട്ടു. രാത്രി 10 മണിയോടെയാണ് അപകടമുണ്ടായത്. ഡെൽറ്റ എയർലൈൻസ് സംഭവത്തെക്കുറിച്ച്  പ്രസ്താവന പുറത്തിറക്കിയിട്ടില്ല. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ സ്റ്റാലിൻ

വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിൽ സ്റ്റാലിൻ

 ചെന്നൈ: 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തില്‍ മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്‌വഴക്കമാകുമെന്നും രാഷ്ട്രീയ യോഗങ്ങളിലെ അപകടത്തില്‍ പാര്‍ട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിന്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നല്‍കരുതെന്നും സര്‍ക്കാര്‍ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം.

ശനിയാഴ്ച വൈകിട്ടായിരുന്നു രാജ്യത്തെ നടുക്കിയ 41 പേരുടെ മരണത്തിന് ഇടയാക്കിയ അപകടമുണ്ടായത്. നിശ്ചയിച്ചതിലും ആറ് മണിക്കൂര്‍ വൈകി വൈകിട്ട് ഏഴ് മണിയോടെയായിരുന്നു വിജയ് പരിപാടിക്ക് എത്തിയത്. ഈ സമയമത്രയും ഭക്ഷണവും വെള്ളവുമില്ലാതെ ആളുകള്‍ കാത്തുനിന്നു. വിജയ് പ്രസംഗം ആരംഭിച്ച് അല്‍പസമയം കഴിഞ്ഞപ്പോള്‍ തന്നെ ആളുകള്‍ തളര്‍ന്നുതുടങ്ങി. സ്ഥലത്തുണ്ടായിരുന്ന പൊലീസും ടിവികെ പ്രവര്‍ത്തകരും അടക്കമുള്ളവര്‍ ആളുകളെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആദ്യ ദിനം 38 പേരായിരുന്നു മരിച്ചത്. പത്ത് കുട്ടികള്‍, പതിനാറ് സ്ത്രീകള്‍, പന്ത്രണ്ട് പുരുഷന്മാര്‍ എന്നിങ്ങനെയായിരുന്നു മരണ സംഖ്യ. പിന്നീട് മൂന്ന് മരണം കൂടി സ്ഥിരീകരിക്കുകയായിരുന്നു.

തന്റെ ഹൃദയം വേദന കൊണ്ട് പിടയുകയാണെന്നും തന്നോടുളള സ്നേഹം കൊണ്ടാണ് ജനങ്ങള്‍ റാലിക്കെത്തിയതെന്നും പുറത്തുവിട്ട വീഡിയോയിലൂടെ വിജയ് പറഞ്ഞിരുന്നു. ദുരന്തത്തില്‍ രാഷ്ട്രീയം കലര്‍ത്താനില്ലെന്നും സത്യം പുറത്തുവരുമെന്നും വികാരാധീനനായി വിജയ് പറഞ്ഞു. 'അഞ്ച് ജില്ലകളില്‍ ഒരു കുഴപ്പവും ഉണ്ടായിരുന്നില്ല. കരൂരില്‍ മാത്രം എന്തുകൊണ്ട് ഇത് സംഭവിച്ചു? പൊതുജനങ്ങള്‍ക്ക് എല്ലാ സത്യവും മനസിലാകും. ജനങ്ങള്‍ എല്ലാം കണ്ടുകൊണ്ടിരിക്കുന്നുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ല. എന്നിട്ടും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും സമൂഹമാധ്യമങ്ങളില്‍ സംസാരിച്ചവര്‍ക്കുമെതിരെ കേസെടുത്തു കൊണ്ടിരിക്കുന്നു. എന്നെ എന്ത് വേണമെങ്കിലും ചെയ്‌തോളൂ. എന്റെ പ്രവര്‍ത്തകരെയും നേതാക്കളെയും ഒന്നും ചെയ്യരുത്', എന്നായിരുന്നു വിജയ്‌യുടെ പ്രതികരണം. ഇതിന് പിന്നാലെ നടനെതിരെ സര്‍ക്കാരിന്റെ വാര്‍ത്താ സമ്മേളനവും പിന്നാലെ ഡിഎംകെ നേതാക്കളുടെ പ്രതികരണവും വന്നിരുന്നു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഹോസ്റ്റലിൽ നിന്ന് വിളിച്ചുവരുത്തി മരുമകളെ കുത്തിപ്പരിക്കേൽപ്പിച്ച് അമ്മായിഅമ്മ

ഹോസ്റ്റലിൽ നിന്ന് വിളിച്ചുവരുത്തി മരുമകളെ കുത്തിപ്പരിക്കേൽപ്പിച്ച് അമ്മായിഅമ്മ

ആലപ്പുഴ: ആലപ്പുഴയില്‍ മരുമകളെ അമ്മായിഅമ്മ കുത്തിപ്പരിക്കേല്‍പ്പിച്ചു. കുതിരപ്പന്തിയില്‍ ആണ് സംഭവം. കുതിരപ്പന്തി സ്വദേശിനി ഫാത്തിമയ്ക്കാണ് കുത്തേറ്റത്. അമ്മായിഅമ്മ മിനിയാണ് ആക്രമണം നടത്തിയത്. ഹോസ്റ്റലില്‍ ആയിരുന്ന ഫാത്തിമയെ വിളിച്ചുവരുത്തിയ ശേഷം മിനി ആക്രമിക്കുകയായിരുന്നു. മിനി കെട്ടിയിട്ട് ആക്രമിച്ചതായി ഫാത്തിമ ആരോപിച്ചു

ഇന്നലെ രാത്രിയായിരുന്നു സംഭവം നടന്നത്. ഫാത്തിമയുടെ ആക്രമണത്തില്‍ മിനിക്കും പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ഫാത്തിമയെ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ മിനിക്കെതിരെ പൊലീസ് കേസെടുത്തു. വധശ്രമത്തിനാണ് കേസെടുത്തിരിക്കുന്നത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചു​മ മ​രു​ന്ന് ക​ഴി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു; ഡോ​ക്ട​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ

ചു​മ മ​രു​ന്ന് ക​ഴി​ച്ച് ര​ണ്ടു കു​ട്ടി​ക​ൾ മ​രി​ച്ചു; ഡോ​ക്ട​ർ അ​ബോ​ധാ​വ​സ്ഥ​യി​ൽ

 ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ൽ ചു​മ മ​രു​ന്ന് ക​ഴി​ച്ച് ര​ണ്ട് കു​ട്ടി​ക​ൾ മ​രി​ച്ചു. പ​ത്തോ​ളം പേ​ർ ചി​കി​ത്സ​യി​ൽ. രാ​ജ​സ്ഥാ​നി​ലെ സി​കാ​ർ ജി​ല്ല​യി​ൽ നി​ന്നു​ള്ള നി​തീ​ഷ് (അ​ഞ്ച്), സാ​മ്രാ​ട്ട് ജാ​ദ​വ് (ര​ണ്ട്) എ​ന്നി​വ​രാ​ണ് ചു​മ മ​രു​ന്ന് ക​ഴി​ച്ച​തി​നു പി​ന്നാ​ലെ മ​രി​ച്ച​ത്.

ക​മ്മ്യൂ​ണി​റ്റി ഹെ​ൽ​ത്ത് സെ​ന്‍റ​റി​ലെ ഡോ​ക്ട​റാ​യ താ​രാ​ച​ന്ദ് യോ​ഗി​യാ​ണ് മ​രു​ന്ന് കു​റി​ച്ച​ത്. മ​രു​ന്ന് സു​ര​ക്ഷി​ത​മാ​ണെ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്താ​നാ​യി ഒ​രു ഡോ​സ് ക​ഴി​ച്ച ഡോ​ക്ട​റെ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യും ചെ​യ്തു.

തി​ങ്ക​ളാ​ഴ്ച​യാ​ണ് നി​തീ​ഷ് മ​രി​ച്ച​ത്. ഡെ​ക്സ്ട്രോ​മെ​തോ​ർ​ഫ​ൻ ഹൈ​ഡ്രോ​ബ്രൊ​മൈ​ഡ് എ​ന്ന സം​യു​ക്തം അ​ട​ങ്ങി​യ ചു​മ മ​രു​ന്ന് ക​ഴി​ച്ചാ​ണ് കു​ട്ടി​ക്ക് ന​ൽ​കി​യ​ത്. മ​രു​ന്ന് ക​ഴി​ച്ച് മ​ണി​ക്കൂ​റു​ക​ൾ​ക്കു​ള്ളി​ൽ ത​ന്നെ മ​ര​ണം സം​ഭ​വി​ച്ചു.

കു​ട്ടി​ക്ക് മ​റ്റ് ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളൊ​ന്നു​മി​ല്ലാ​യി​രു​ന്നു​വെ​ന്ന് മാ​താ​പി​താ​ക്ക​ൾ പ​റ​യു​ന്നു. നി​തീ​ഷി​ന്‍റെ മ​ര​ണ​വാ​ർ​ത്ത പു​റ​ത്തു​വ​ന്ന​തോ​ടെ സ​മാ​ന രീ​തി​യി​ലാ​ണ് ത​ങ്ങ​ളു​ടെ കു​ട്ടി മ​ര​ണ​പ്പെ​ട്ട​തെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി സാ​മ്രാ​ട്ട് ജാ​ദ​വ് എ​ന്ന ര​ണ്ട് വ​യ​സു​കാ​ര​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളും രം​ഗ​ത്തെ​ത്തി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ൻ​പാ​ണ് ഈ ​കു​ട്ടി മ​ര​ണ​പ്പെ​ട്ട​ത്.

ഈ ​കു​ട്ടി​ക​ളു​ടെ മ​ര​ണ വി​വ​രം പു​റ​ത്തു​വ​ന്ന​തോ​ടെ പ്ര​ദേ​ശ​വാ​സി​ക​ൾ ആ​ശ​ങ്ക​യി​ലാ​ണ്. മ​രു​ന്ന് ക​ഴി​ച്ച് ത​ങ്ങ​ളു​ടെ കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യം മോ​ശ​മാ​യെ​ന്ന ആ​രോ​പ​ണ​വു​മാ​യി ഏ​താ​നും ചി​ല മാ​താ​പി​താ​ക്ക​ളും രം​ഗ​ത്തു വ​ന്നു.

ഇ​തോ​ടെ മ​രു​ന്നി​ന് പ്ര​ശ്ന​മി​ല്ലെ​ന്നു തെ​ളി​യി​ക്കാ​നാ​യി ഡോ.​താ​രാ​ച​ന്ദ് യോ​ഗി മ​രു​ന്ന് കു​ടി​ച്ചു. പി​ന്നാ​ലെ കാ​റോ​ടി​ച്ചു പോ​യ ഡോ​ക്ട​ർ​ക്ക് അ​സ്വ​സ്ഥ​ത തോ​ന്നി. ഫോ​ണി​ൽ വി​ളി​ച്ച് കി​ട്ടാ​തെ വ​ന്ന​തോ​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. മ​ണി​ക്കൂ​റു​ക​ൾ​ക്കി​പ്പു​റം കാ​റി​ൽ അ​ബോ​ധാ​വ​സ്ഥ​യി​ൽ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ഒ​രാ​ഴ്ച​യ്ക്കി​ടെ ഒ​ന്നി​നും അ​ഞ്ചി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള എ​ട്ട് കു​ട്ടി​ക​ളെ​യാ​ണ് രാ​ജ​സ്ഥാ​നി​ൽ സ​മാ​ന ല​ക്ഷ​ണ​ങ്ങ​ളോ​ടെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. ചു​മ മ​രു​ന്നി​നെ​തി​രെ വ്യാ​പ​ക പ്ര​തി​ഷേ​ധം ഉ​യ​ർ​ന്ന​തോ​ടെ രാ​ജ​സ്ഥാ​ൻ സ​ർ​ക്കാ​ർ പ്ര​സ്തു​ത സി​റ​പ്പി​ന്‍റെ 22 ബാ​ച്ചു​ക​ൾ വി​ല​ക്കു​ക​യും മ​രു​ന്നി​ന്‍റെ വി​ത​ര​ണം മ​ര​വി​പ്പി​ക്കു​ക​യും ചെ​യ്തു.

ശ്വാ​സ​ത​ട​സ​ത്തി​നും അ​മി​ത​ക്ഷീ​ണ​ത്തി​നും കാ​ര​ണ​മാ​യ ചു​മ മ​രു​ന്നി​ന്‍റെ വി​ത​ര​ണം വി​ല​ക്കി​യെ​ന്ന് ബ​ൻ​സ്വാ​ര​യി​ലെ മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലെ ശി​ശു​രോ​ഗ​വി​ദ​ഗ്ധ​ൻ ഡോ. ​പ്ര​ദ്യു​മ​ൻ ജെ​യ്ൻ എ​ൻ​ഡി ടി​വി​യോ​ട് പ​റ​ഞ്ഞു. മ​രു​ന്നി​ന്‍റെ ഡോ​സ് കൂ​ടി​പ്പോ​യ​താ​വാം കാ​ര​ണ​മെ​ന്നും ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന കു​ട്ടി​ക​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവ് ജീവനൊടുക്കിയ നിലയിൽ

ചെന്നൈ: വിജയ്‌യെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് പോസ്റ്റർ ഒട്ടിച്ച യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. തമിഴ്നാട് നാഗപട്ടണത്ത് വേളാങ്കണ്ണിയ്ക്ക് സമീപമാണ് സംഭവം. വേളാങ്കണ്ണി സ്വദേശിയായ ഭരത് രാജി(23)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവും സുഹൃത്തും ചേർന്ന് പോസ്റ്ററുകൾ ഒട്ടിക്കുന്നതിന്റെ ദൃശ്യങ്ങൾ തമിഴക വെട്രി കഴകം പ്രവർത്തകർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു.

പോസ്റ്റർ ഒട്ടിക്കുന്നത് തങ്ങളുടെ ജോലിയാണെന്ന് അറിയിച്ചിട്ടും ദൃശ്യങ്ങൾ പകർത്തിയവർ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചു.പോസ്റ്റർ ഒട്ടിച്ചതിന് ടിവികെ പ്രവർത്തകർ ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് യുവാവ് കീഴായൂർ പൊലീസിൽ പരാതി നൽകിയിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ നാല് ടിവികെ പ്രവർത്തകർക്കെതിരെ കേസെടുത്ത് പ്രത്യേക അന്വേഷണം ആരംഭിച്ചതായി പൊലീസ് വ്യക്തമായി.

അതേസമയം, 41 പേരുടെ മരണത്തിന് ഇടയായ കരൂര്‍ ദുരന്തത്തില്‍ തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുക്കേണ്ടെന്ന തീരുമാനത്തിലാണ് എം കെ സ്റ്റാലിൻ എന്നാണ് വിവരം. വിജയ്‌ക്കെതിരെ കേസെടുക്കുന്നത് തെറ്റായ കീഴ്വഴക്കമാകുമെന്നും രാഷ്‌ട്രീയ യോഗങ്ങളിലെ അപകടത്തിൽ പാർട്ടികളുടെ ഉന്നത നേതാക്കളെ പ്രതിയാക്കുന്നത് ശരിയല്ലെന്നുമുള്ള നിലപാടിലാണ് സ്റ്റാലിൻ. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ പ്രേരിതമായ നടപടി എന്ന ആരോപണത്തിന് പഴുത് നൽകരുതെന്നും സർക്കാർ തീരുമാനമുണ്ട്. വിജയ്‌യുടെ ഗൂഢാലോചനാ വാദം അവഗണിച്ച് മുന്നോട്ട് പോകാനാണ് തമിഴ്നാട് സർക്കാരിന്റെ തീരുമാനം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

കേരളത്തിലെ എല്ലാ ജില്ലകളിലും ഇന്ന് നേരിയ മഴയ്ക്ക് സാധ്യത; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് നേരിയ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു.കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനത്തിൽ ഒരു ജില്ലകളിലും പ്രത്യേക മഴ മുന്നറിയിപ്പുകൾ പ്രഖ്യാപിച്ചിട്ടില്ല. എന്നാൽ ഇന്ന് 14 ജില്ലകളിലും നേരിയ മഴ സാധ്യത നിലനിൽക്കുന്നുണ്ട്.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കൊല്ലം, ആലപ്പുഴ, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

01/10/2025 മുതൽ 05/10/2025 വരെ: സൊമാലിയ തീരം അതിനോട് ചേർന്ന കടൽ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 45 മുതൽ 55 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 65 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിന് സാധ്യത. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു

ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു

തൃശൂര്‍: തൃശൂർ ചാവക്കാട് പൊലീസ് സ്റ്റേഷനിലെ എസ്ഐക്കും സിപിഒക്കും കുത്തേറ്റു. എസ്ഐ ശരത് സോമനും സിപിഒ അരുണിനുമാണ് കുത്തേറ്റത്. ചാവക്കാട് സ്വദേശി നിസാറും സഹോദരനും തമ്മിലുണ്ടായ വാക്ക് തർക്കവുമായി ബന്ധപ്പെട്ട പരാതി അന്വേഷിക്കാൻ എത്തിയതായിരുന്നു പൊലീസ് സംഘം . ഇതിനിടയിൽ നിസാർ ഉദ്യോഗസ്ഥരെ ആക്രമിക്കുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ പൊലീസുകാരെ തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവമറിഞ്ഞ് സ്ഥലത്ത് എത്തിയ സിപിഒ ഹരികൃഷ്ണൻ , അനീഷ് എന്നിവരെയും പ്രതി ആക്രമിച്ചു. ആക്രമണത്തിന് പിന്നാലെ പ്രതി ഓടി രക്ഷപ്പെട്ടതായും പ്രതി മാനസിക വെല്ലുവിളി നേരിടുന്ന ആളാണെന്ന് സംശയിക്കുന്നതായും പൊലീസ് പറഞ്ഞു. സംഭവത്തിനുശേഷം ഓടി രക്ഷപ്പെട്ട പ്രതിയെ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് പിടികൂടി . ചാവക്കാട് നിന്നുമാണ് പ്രതിയെ പിടികൂടിയത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍

അഫ്ഗാനില്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ് നിരോധനം പിന്‍വലിച്ച് താലിബാന്‍

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഇന്റര്‍നെറ്റ്, ടെലികോം സേവന നിരോധനം പിന്‍വലിച്ചു. ഇതോടെ ആശ്വാസത്തിലായ അഫ്ഗാന്‍ ജനത തെരുവിലിറങ്ങി ആഘോഷിച്ചു. താലിബാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ഇന്റര്‍നെറ്റ് പുനസ്ഥാപിച്ചത് എന്ന് സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ച് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്ത് നിലവില്‍ ഭാഗികമായി ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെട്ടുവെന്ന് നിരീക്ഷണ സ്ഥാപനമായ നെറ്റ്‌ബ്ലോക്ക്‌സും സ്ഥിരീകരിച്ചിട്ടുണ്ട്. ബുധനാഴ്ച്ച ഉച്ചയോടെ എല്ലാ ആശയവിനിമയ സംവിധാനങ്ങളും പുനസ്ഥാപിച്ചതായി ഖത്തറിലെ മുന്‍ താലിബാന്‍ വക്താവ് സുഹൈല്‍ ഷാഹീന്‍ പറഞ്ഞു.

നിരോധനം പിന്‍വലിച്ചതോടെ ബുധനാഴ്ച്ച വൈകുന്നേരം നിരവധി ആളുകളാണ് കാബൂളിലെ നഗരത്തില്‍ ഒത്തുകൂടിയത്. ഇന്റര്‍നെറ്റ് കണക്ടിവിറ്റി പുനസ്ഥാപിച്ച സന്തോഷം ജനങ്ങള്‍ പരസ്പരം പങ്കുവച്ചു.

തിങ്കളാഴ്ച്ചയായിരുന്നു അഫ്ഗാനിസ്ഥാനില്‍ ഇന്റര്‍നെറ്റ് കണക്ഷന്‍ വിച്ഛേദിക്കപ്പെട്ടത്. അഫ്ഗാനിലെ ടെലിഫോണ്‍ സേവനവും അതേ ഫൈബര്‍ ലൈനില്‍ നിന്ന് പ്രവര്‍ത്തിക്കുന്നതിനാല്‍ ഫോണ്‍ ബന്ധവും തകരാറിലായിട്ടുണ്ടായിരുന്നതായി സൈബര്‍ സുരക്ഷാ നിരീക്ഷകരായ നെറ്റ്ബോക്സ് അറിയിച്ചിരുന്നു. ഈ മാസം ആദ്യം തന്നെ ഇന്‍ര്‍നെറ്റിന്റെ വേഗത കുറച്ച് താലിബാന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പൂര്‍ണമായ നിരോധനം വരുന്നത്.

2021 ല്‍ താലിബാന്‍ വീണ്ടും അധികാരം പിടിച്ചതിന് ശേഷം അഫ്ഗാനിസ്ഥാനില്‍ നടപ്പാക്കുന്ന വലിയ തോതില്‍ പ്രത്യാഘാതം ഉണ്ടാക്കാവുന്ന ഇന്റര്‍നെറ്റ് നിരോധനമായിരുന്നു ഇത്. തിന്മയെന്ന് പറഞ്ഞാണ് ഫൈബര്‍ ഒപ്റ്റിക് ശൃംഖല താലിബാന്‍ വിച്ഛേദിച്ചത്. അധാര്‍മിക പ്രവര്‍ത്തനങ്ങള്‍ തടയുന്നതിന്റെ ഭാഗമായാണ് ഇന്റര്‍നെറ്റ് നിരോധനമെന്നും രാജ്യത്തിനകത്ത് ഒരു ബദല്‍ സംവിധാനം സ്ഥാപിക്കുമെന്നും താലിബാന്‍ നേതാക്കള്‍ അറിയിച്ചിരുന്നു.

ഇന്റര്‍നെറ്റ് വിച്ഛേദിച്ചതോടെ താലിബാന്‍ ജനത പ്രതിസന്ധിയിലായിരുന്നു. വിവിധ മേഖലകളെ തീരുമാനം വലിയരീതിയില്‍ ബാധിച്ചു. വിമാനത്താവളങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും സ്തംഭിക്കുകയും മാധ്യമങ്ങളുടെയും ബാങ്കിങ്, വ്യവസായം തുടങ്ങിയ മേഖലകള്‍ പ്രതിസന്ധിയിലാവുകയും ചെയ്തിരുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്‌

മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടു; യുവാവിനെ കഴുത്തറുത്ത് കൊലപ്പെടുത്തി സഹോദരി ഭര്‍ത്താവ്‌

 ഇടുക്കി: ഉടുമ്പന്‍ചോലയില്‍ യുവാവിനെ വീടിനുള്ളില്‍ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പൊലീസ്. മരിച്ച നിലയില്‍ കണ്ടെത്തിയ സോള്‍രാജിനെ സഹോദരിയുടെ ഭര്‍ത്താവ് പി നാഗരാജനാണ് കൊലപ്പെടുത്തിയത്. പൊലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.

ഉടുമ്പന്‍ചോലയിലെ കാരിത്തോട്ടിലെ വീട്ടില്‍ തിങ്കളാഴ്ച്ച രാവിലെയായിരുന്നു മുപ്പതുകാരനായ സോള്‍വ് രാജിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തിലുണ്ടായ ആഴത്തിലുള്ള മുറിവോട് കൂടിയായിരുന്നു മൃതദേഹം കണ്ടെത്തിയത്. സംഭവം കൊലപാതകമാണെന്ന നിഗമനത്തിലെത്തിയതോടെയാണ് പൊലീസ് അന്വേഷണം ആരംഭിച്ചത്. ബന്ധുക്കളെയും നാട്ടുകാരെയും ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പൊലീസ് നാഗരാജനെ ചോദ്യം ചെയ്തത്. ഇതോടെ ഇയാള്‍ കുറ്റം സമ്മതിക്കുകയായിരുന്നു.

മദ്യലഹരിയില്‍ കട്ടിലില്‍ കിടക്കുകയായിരുന്ന സോള്‍രാജിനെ പ്രതി കത്തി ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. സോള്‍രാജ് മാതാപിതാക്കളെ വീട്ടില്‍ നിന്നും ഇറക്കിവിട്ടിരുന്നു, ഇതാണ് പ്രതിയെ കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. കൃത്യം നടത്തിയതിന് ശേഷം കൊലപാതകത്തിന് ഉപയോഗിച്ച കത്തി ആദ്യം ഏലത്തോട്ടത്തിലും പിന്നീട് അവിടെ നിന്ന് മാറ്റി അടുത്തുള്ള മറ്റൊരു തോട്ടത്തിലും ഉപേക്ഷിക്കുകയായിരുന്നു. പ്രതിയെ സ്ഥലത്ത് എത്തിച്ച് നടത്തിയ പരിശോധനയില്‍ തോട്ടത്തില്‍ നിന്നും കൊലപാതകത്തിന് ഉപയോഗിച്ച കത്തി കണ്ടെത്തി. അഗ്നിരക്ഷ സേനയുടെ സഹായത്തോട് കൂടിയാണ് തോട്ടത്തില്‍ നിന്ന് കത്തി കണ്ടെത്തിയത്. പ്രതിയെ കോടതിയില്‍ ഹാജറാക്കി റിമാന്‍ഡ് ചെയ്തു.