സംഗീതം ഒരു പാഷൻ മാത്രമല്ല, ഒരു സുസ്ഥിര കരിയറാണെന്ന ആശയം മുന്നോട്ട് വെക്കുന്ന കോൺക്ലേവാണ് യുഗ മിക്സ് 2026. സംഗീതത്തിന്റെ ക്രിയേറ്റീവ് വശത്തിനൊപ്പം മാർക്കറ്റിംഗ്, നിയമം, ഫിനാൻസ് തുടങ്ങിയ പ്രൊഫഷണൽ ഘടകങ്ങളെ പ്രായോഗികവും അപ്‌ഡേറ്റുമായ രീതിയിൽ അവതരിപ്പിക്കുകയാണ് പരിപാടിയുടെ ലക്ഷ്യം. ഇന്നത്തെ സംഗീത ലോകത്ത് ടാലന്റ് മാത്രം പോര വ്യക്തമായ ബിസിനസ് ബോധ്യവും കരിയർ പ്ലാനിംഗും അനിവാര്യമാണ്. 2026 ഫെബ്രുവരി 23-ന് കൊച്ചിയിലെ കലൂർ ഗോകുലം പാർക്കിൽ Yuga Mix 2026 – Artist Growth Conclave നടക്കും.കേരളത്തിലെ ആദ്യ മ്യൂസിക് ബിസിനസ് കോച്ചായ അരുണ്‍ യൂഗയുടെ നേതൃത്വത്തിലാണ് ഈ ഇവന്റ് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് ദീർഘകാല വളർച്ച സാധ്യമാക്കുന്ന തന്ത്രങ്ങൾ കേന്ദ്രീകരിച്ച മാസ്റ്റർക്ലാസുകളും ക്യൂറേറ്റഡ് പാനൽ ചർച്ചകളും കോൺക്ലേവിൽ ഉൾപ്പെടുന്നു.
ആർട്ടിസ്റ്റ് ബ്രാൻഡിംഗ്, ഓഡിയൻസ് ഗ്രോത്ത്, റിലീസ് പ്ലാനിംഗ്, ഡിജിറ്റൽ ഡിസ്‌ട്രിബ്യൂഷൻ തുടങ്ങിയ വിഷയങ്ങൾക്കൊപ്പം മ്യൂസിക് പബ്ലിഷിംഗ്, സിങ്ക് ലൈസൻസിംഗ്, റോയൽറ്റി മാനേജ്മെന്റ്, കരാർ വ്യവസ്ഥകൾ, അവകാശ സംരക്ഷണം എന്നിവയും വിശദമായി ചർച്ച ചെയ്യും.ഇന്ത്യയിലെയും കേരളത്തിലെയും പ്രമുഖ മ്യൂസിക് കമ്പനികൾ, ലേബലുകൾ, ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ, പ്രൊഫഷണൽ ബ്രാൻഡുകൾ, വ്യവസായ വിദഗ്ധർ എന്നിവരുടെ പങ്കാളിത്തം കോൺക്ലേവിന്റെ പ്രധാന പ്രത്യേകതകളിലൊന്നാണ്. ഇതിലൂടെ കലാകാരന്മാർക്ക് ദേശീയ തലത്തിലുള്ള മ്യൂസിക് ഇക്കോസിസ്റ്റവുമായി നേരിട്ട് ബന്ധപ്പെടാനുള്ള അവസരം ലഭിക്കും.
വ്യവസായ രംഗത്തുള്ള പ്രൊഫഷണലുകളെ നേരിട്ട് കാണാനും സംവദിക്കാനും കഴിയുന്ന Meet & Connect Corner കലാകാരന്മാർക്ക് യഥാർത്ഥ നെറ്റ്‌വർക്കിംഗ് അനുഭവം നൽകുന്ന ഭാഗമാണ്. ഗായകർ, സംഗീതജ്ഞർ, ബാൻഡുകൾ, ഇൻഡിപെൻഡന്റ് ആർട്ടിസ്റ്റുകൾ, പെർഫോർമേഴ്സ് എന്നിവർക്ക് ഒരുപോലെ പ്രയോജനപ്പെടുന്ന രീതിയിലാണ് പരിപാടി രൂപകൽപ്പന ചെയ്തിരിക്കുന്നത്. മലയാളി സംഗീത സമൂഹത്തിന് പ്രാധാന്യം നൽകിക്കൊണ്ടെങ്കിലും എല്ലാ ഭാഷകളിലെയും സംഗീത പ്രതിഭകൾക്കും വേദി തുറന്നതാണ്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: സംസ്ഥാന സർക്കാരിനെ കടുത്ത സമ്മർദ്ദത്തിലാക്കി നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള ഗവൺമെൻ്റ് മെഡിക്കൽ കോളേജ് ടീച്ചേർസ് അസോസിയേഷൻ വീണ്ടും സമരത്തിലേക്ക്. സർക്കാർ മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സംഘടനയാണ് സമരത്തിലേക്ക് നീങ്ങുന്നത്. ശമ്പള വർദ്ധനവ് അടക്കമുള്ള ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം. അധ്യാപനവും അടിയന്തിര ചികിത്സ ഒഴികെയുള്ള മറ്റു സേവനങ്ങളും ബഹിഷ്കരിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രശ്നങ്ങൾ രമ്യമായി പരിഹരിക്കുവാൻ സർക്കാരിന്റെ ഭാഗത്തുനിന്നും ഒരു തരത്തിലുമുള്ള ക്രിയാത്മക നടപടികളും ഉണ്ടായിട്ടില്ലെന്ന് ആരോപിച്ചാണ് ഇവർ സമരത്തിലേക്ക് പോകുന്നത്സർക്കാർ നടപടിയെടുക്കുന്നത് വരെ ചട്ടപ്പടി സമരവും നിസ്സഹകരണവും തുടരുമെന്ന് ഭാരവാഹികൾ അറിയിച്ചു. സമരം ശക്തമാക്കുവാൻ തീരുമാനിച്ചെന്നും 2026 ജനുവരി 13 (ചൊവ്വാഴ്ച) മുതൽ അനിശ്ചിതകാലത്തേക്ക് അധ്യാപനവും തുടർന്നുള്ള ആഴ്ച്ച മുതൽ അടിയന്തിരമല്ലാത്ത ചികിത്സകളും നിർത്തിവയ്ക്കുവാൻ സംഘടന തീരുമാനിച്ചു. അവശ്യ - ആരോഗ്യ സേവനങ്ങളായ ക്യാഷ്വാലിറ്റി, ലേബർ റൂം, ഐ.സി.യു., ഐ.പി. ചികിത്സ, മറ്റ് അടിയന്തിര ചികിത്സകൾ, അടിയന്തിര ശസ്ത്രക്രിയകൾ, പോസ്റ്റ്‌മോർട്ടം പരിശോധന എന്നിവയെ പ്രതിഷേധ പരിപാടികളിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്.
ശമ്പള പരിഷ്കരണ ഉത്തരവിലെ അപാകതകൾ പരിഹരിക്കുക, ശമ്പള- ഡി.എ. കുടിശ്ശിക നൽകുക, താൽക്കാലിക - കൂട്ടസ്ഥലം മാറ്റങ്ങൾ ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് 2025 ജൂലൈ 1 മുതൽ കെജിഎംസിറ്റിഎ പ്രതിഷേധത്തിലാണ്. റിലേ സമരത്തിന് പിന്നാലെ കഴിഞ്ഞ നവംബർ 10 തിയതി ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ നേതൃത്വത്തിൽ ഡോക്ടർമാരുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ ഈ ചർച്ചയിൽ ആവശ്യപ്പെട്ട കാര്യങ്ങൾ അനുകൂലമായി നടപ്പിലാക്കിയില്ല എന്നാരോപിച്ചാണ് വീണ്ടും സമരം ശക്തമാക്കാൻ സംഘടന ഒരുങ്ങുന്നത്..
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഇന്ത്യൻ വാഹന വ്യവസായത്തിന് ശ്രദ്ധേയമായ ഒരു വർഷമായിരുന്നു 2025. വിദേശ വിപണികളിലേക്ക് റെക്കോർഡ് എണ്ണം കാറുകൾ കയറ്റുമതി ചെയ്തുകൊണ്ട് ഇന്ത്യൻ കാർ നിർമ്മാതാക്കൾ ഈ വർഷം മികച്ച പ്രകടനം കാഴ്ചവച്ചു. ആഫ്രിക്ക, ദക്ഷിണ അമേരിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിൽ ഇന്ത്യൻ കാറുകൾക്കുള്ള ആവശ്യം വർദ്ധിച്ചതും ഒരു നിർമ്മാണ കേന്ദ്രമെന്ന നിലയിൽ ഇന്ത്യയുടെ സ്ഥാനം ശക്തിപ്പെടുത്തിയതുമാണ് ഇതിന് കാരണം.2025-ൽ ഇന്ത്യ 858,000 കാറുകൾ കയറ്റുമതി ചെയ്തു. അതിൽ ഹാച്ച്ബാക്കുകൾ, സെഡാനുകൾ, എസ്‌യുവികൾ എന്നിവയുൾപ്പെടെ എല്ലാ മോഡലുകളും ഉൾപ്പെടുന്നു. 2024-നെ അപേക്ഷിച്ച് ഇത് 15 ശതമാനം വർദ്ധനവാണ്. ശക്തമായ വിതരണ ശൃംഖല, കുറഞ്ഞ ചെലവ്, മെച്ചപ്പെട്ട സാങ്കേതികവിദ്യ, ഇന്ത്യയിൽ നിർമ്മിച്ച കാറുകളിലുള്ള വർദ്ധിച്ചുവരുന്ന ആത്മവിശ്വാസം എന്നിവയാണ് ഇതിന് കാരണം.
മുന്നിലുള്ള വെല്ലുവിളി
2026 വർഷം വാഹന വ്യവസായത്തിന് വെല്ലുവിളി നിറഞ്ഞതായിരിക്കും. ഈ ആക്കം തുടരുമോ എന്നത് ഫാക്ടറി ഉൽപ്പാദനത്തെ മാത്രമല്ല, വ്യാപാര കരാറുകളെയും ആശ്രയിച്ചിരിക്കും. ഇന്ത്യൻ കാർ കയറ്റുമതിയുടെ മൂന്നാമത്തെ വലിയ വിപണിയായ മെക്സിക്കോ, 2026 ജനുവരി 1 മുതൽ ഇരട്ടിയിലധികം താരിഫ് പ്രാബല്യത്തിൽ വരുത്തി. ഇരു രാജ്യങ്ങളും തമ്മിൽ ഉടൻ ഒരു വ്യാപാര കരാറിൽ എത്തിയില്ലെങ്കിൽ, കയറ്റുമതിയെ ബാധിച്ചേക്കാം. ജപ്പാനിലും ഓസ്‌ട്രേലിയയിലും ഡിമാൻഡ് കൂടി
2024 ൽ ഏകദേശം 15 ശതമാനമായിരുന്ന പാസഞ്ചർ വാഹന കയറ്റുമതി അടുത്ത അഞ്ച് വർഷത്തിനുള്ളിൽ മൊത്തം ഉൽപാദനത്തിന്റെ 30 ശതമാനമായി ഉയർത്താനാണ് ഇന്ത്യൻ കാർ കമ്പനികൾ ലക്ഷ്യമിടുന്നത്. യൂറോപ്പ്, ജപ്പാൻ, ഓസ്‌ട്രേലിയ തുടങ്ങിയ വികസിത വിപണികളിലും ഇന്ത്യയുടെ സാന്നിധ്യം വളരുകയാണ്. സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്‌ചറേഴ്‌സ് (സിയാം) പ്രകാരം, ഇന്ത്യയുടെ ഓട്ടോ വ്യവസായം ഇപ്പോൾ ആഗോളതലത്തിൽ ഒരു പ്രധാന പങ്ക് വഹിക്കുന്നു. ഇന്ത്യ ഇപ്പോൾ ലോകത്തിലെ നാലാമത്തെ വലിയ വാഹന നിർമ്മാതാക്കളും മൂന്നാമത്തെ വലിയ വാഹന വിപണിയുമാണ്.
മാരുതി ഏറ്റവും വലിയ കയറ്റുമതിക്കാരൻ
മാരുതി സുസുക്കി അടുത്തിടെ തങ്ങളുടെ ആദ്യത്തെ ഇലക്ട്രിക് കാറായ ഇ-വിറ്റാര യൂറോപ്പിലേക്ക് കയറ്റുമതി ചെയ്യാൻ തുടങ്ങി. ഇത് കമ്പനിയെ മൊത്തം കയറ്റുമതിയിൽ 21 ശതമാനം വർധനവ് കൈവരിക്കാൻ സഹായിച്ചു, 2025 ൽ ഇത് 395,000 യൂണിറ്റായി. ഇന്ത്യയിലെ 17 കാർ നിർമ്മാതാക്കളിൽ, ഇന്ത്യയുടെ മൊത്തം കാർ കയറ്റുമതിയുടെ 46 ശതമാനവും മാരുതി സുസുക്കി മാത്രമാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ ഇന്ത്യയുടെ വാർഷിക കാർ കയറ്റുമതി ഇരട്ടിയിൽ അധികമായി. 2019 ൽ 413,000 യൂണിറ്റുകളിൽ നിന്ന് 2020 ൽ ഏകദേശം 858,000 യൂണിറ്റുകളായി എന്നാണ് കണക്കുകൾ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കൊച്ചി: കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമർശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. അതിനാല്‍ ജഡ്ജിക്ക് വിധി പറയാന്‍ അവകാശമില്ലെന്നും നിയമോപദേശത്തില്‍ പറയുന്നു.
ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയെന്നും വിമര്‍ശനമുണ്ട്. ഗൗരവമേറിയ നിരവധി തെളിവുകളാണ് ദിലീപിനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയത്. എല്ലാം പക്ഷപാതത്തോടെ കോടതി തള്ളിയെന്നും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തിലുണ്ട്.ദിലീപിനെതിരെ ഗൗരവമേറിയ നിരവധി തെളിവുകള്‍ സമര്‍പ്പിച്ചിട്ടും എല്ലാം പക്ഷപാതത്തോടെ കോടതി തള്ളി. വിവേചനപരമായിട്ടാണ് ജഡ്ജി പെരുമാറിയത്. തെളിവുകള്‍ പരിശോധിക്കാന്‍ കോടതി സ്വീകരിച്ചത് രണ്ട് തരം സമീപനമാണ്. ഒന്ന് മുതല്‍ ആറ് വരെ പ്രതികള്‍ക്ക് എതിരെ അംഗീകരിച്ച തെളിവുകള്‍ പോലും ദിലീപിനെതിരെ അംഗീകരിച്ചില്ല. തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നെന്ന് തെളിഞ്ഞ ദിലീപിന്റെ അഭിഭാഷകരെ തുടരാന്‍ അനുവദിച്ചു. അവരുടെ പ്രവൃത്തിയെ അനുമോദിക്കുന്ന തരത്തിലാണ് വിധിയിലെ പരാമര്‍ശങ്ങള്‍', നിയമോപദേശത്തില്‍ പറയുന്നുഅതേസമയം, നടിയെ ആക്രമിച്ച കേസില്‍ വിചാരണക്കോടതിയുടെ വിധിക്കെതിരെ അപ്പീല്‍ നല്‍കാന്‍ പ്രോസിക്യൂഷന് സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ട്. അപ്പീല്‍ നല്‍കാന്‍ അനുമതി തേടി ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ നല്‍കിയ ശുപാര്‍ശ സര്‍ക്കാര്‍ അംഗീകരിച്ചു. ആറ് പ്രതികളെ മാത്രം ശിക്ഷിക്കുകയും എട്ടാംപ്രതി നടന്‍ ദിലീപ് അടക്കമുള്ളവരെ കുറ്റവിമുക്തരാക്കുകയും ചെയ്ത വിചാരണക്കോടതി വിധിയാണ് ചോദ്യം ചെയ്യുക. അപ്പീൽ ഉടൻ നൽകുമെന്ന് പ്രോസിക്യൂഷൻ അറിയിച്ചിട്ടുണ്ട്.
കേസില്‍ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ കുറ്റക്കാരാണെന്നായിരുന്നു വിചാരണക്കോടതിയുടെ വിധി. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവരെയാണ് കോടതി കുറ്റക്കാരെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചത്. ആറ് പേര്‍ക്കും 20 വര്‍ഷം കഠിന തടവും പിഴയുമായിരുന്നു കോടതി വിധിച്ചിരുന്നത്. കേസിലെ എട്ടാം പ്രതി ദിലീപ് അടക്കം നാല് പ്രതികളെ കോടതി കുറ്റക്കാരല്ലെന്ന് കണ്ടെത്തി വെറുതെ വിട്ടിരുന്നു. ഇതിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുന്നത്.
നടിയെ ആക്രമിച്ച കേസ്
ലൈംഗിക കുറ്റകൃത്യത്തിന് ക്വട്ടേഷൻ നൽകിയതിന് രാജ്യത്ത് ആദ്യമായി രജിസ്റ്റർ ചെയ്ത കേസാണിത്. 2017 ഫെബ്രുവരി പതിനേഴിന് രാത്രിയായിരുന്നു സംഭവം നടന്നത്. നടിക്ക് നേരെ ഗുണ്ടാ ആക്രമണം എന്നായിരുന്നു ആദ്യം പുറത്തുവന്ന വിവരം. ഇതിന് ശേഷമാണ് സമാനതകളില്ലാത്ത ക്രൂരത പുറംലോകമറിയുന്നത്. തൃശൂരിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രാമധ്യേയായിരുന്നു നടിക്ക് നേരെയുള്ള ക്രൂരത. അങ്കമാലി അത്താണിക്ക് സമീപം നടി സഞ്ചരിച്ച വാഹനം തടഞ്ഞുനിർത്തി പ്രതികൾ തട്ടിക്കൊണ്ടുപോകുകയായിരുന്നു. രണ്ട് മണിക്കൂറോളം വാഹനത്തിൽവെച്ച് അതിക്രൂരമായ പീഡനം.
ഇതിന് ശേഷം നടിയെ നടൻ ലാലിന്റെ വീടിന് മുന്നിൽ ഉപേക്ഷിച്ച് പ്രതികൾ കടന്നുകളയുകയായിരുന്നു. നടൻ ലാൽ വിളിച്ചറിയിച്ചതിനെ തുടർന്ന് പൊലീസ് സ്ഥലത്തെത്തി. ഈ സമയം പി ടി തോമസ് എംഎൽഎയും സംഭവം അറിഞ്ഞെത്തി. തുടർന്ന് നടിയുടെ മൊഴിയെടുത്ത ശേഷം കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പ്രതികൾ സഞ്ചരിച്ച വാഹനം പൊലീസിന് പിന്നീട് ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് ക്വട്ടേഷൻ സംഘത്തിലേക്ക് അന്വേഷണം എത്തിയത്. സിനിമാക്കാരുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന പൾസർ സുനിയാണ് ക്വട്ടേഷൻ ഏറ്റെടുത്ത് നടപ്പിലാക്കിയതെന്നും വ്യക്തമായി.
2017 ഏപ്രിൽ 18ന് പൾസർ സുനിയെ ഒന്നാം പ്രതിയാക്കി പൊലീസ് അങ്കമാലി മജിസ്‌ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. ഇതിന് പിന്നാലെയാണ് കേസിൽ നടൻ ദിലീപിന്റെ പങ്കാളിത്തം വ്യക്തമാകുന്ന സംഭവവികാസങ്ങൾക്ക് തുടക്കമാകുന്നത്. 2017 ജൂൺ 23ന് കേസിൽ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തി പൾസർ സുനി എഴുതിയ കത്ത് പുറത്ത് വിട്ടത് കേസിലെ നിർണ്ണായക വഴത്തിരിവായി. പിറ്റേന്ന് തന്നെ ദിലീപിന്റെ പങ്ക് വെളിപ്പെടുത്തുന്ന നിർണ്ണായക തെളിവുകൾ അന്വേഷണ സംഘത്തിന് ലഭിച്ചു.
2017 ജൂലൈ 10ന് ചോദ്യം ചെയ്യലിന് വിളിച്ച് വരുത്തിയ ദിലീപിനെ പൊലീസ് അറസ്റ്റ് ചെയ്തു. പിറ്റേന്ന് അങ്കമാലി ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ ദിലീപിനെ റിമാൻഡ് ചെയ്ത് ആലുവ സബ് ജയിലിലടച്ചു. പിന്നീട് 85 ദിവസത്തെ ജയിൽവാസത്തിന് ശേഷം 2017 ഒക്ടോബർ മൂന്നിന് കർശന ഉപാധികളോടെ ദിലീപിന് ജാമ്യം ലഭിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
വാഷിംഗ്ടൺ: റഷ്യൻ എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്ക് മേൽ കഴുത്തറപ്പൻ താരിഫുകൾ ചുമത്താൻ അനുമതി നൽകുന്ന ബില്ലിന് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ് പച്ചക്കൊടി കാട്ടിയതായി റിപ്പോർട്ട്. റഷ്യ സാങ്ഷൻസ് ബില്ലിന് ട്രംപ് അനുമതി നൽകിയെന്ന് റിപ്പബ്ലിക്കൻ സെനറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് വെളിപ്പെടുത്തിയത്. ഇതിനിടെ ഉപരോധങ്ങൾ വകവെയ്ക്കാതെ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങൾക്കുമേൽ 500 ശതമാനം വരെ താരിഫ് നിർദേശിക്കുന്നതാണ് ബിൽ എന്നും റിപ്പോർട്ടുകളുണ്ട്.
റിപ്പബ്ലിക്കൻ സെനേറ്റർ ആയ ലിൻഡ്‌സി ഗ്രഹാം ആണ് ബില്ലിന് ട്രംപിന്റെ അനുമതി ലഭിച്ചതായി വെളിപ്പെടുത്തിയത്. ഇതുമായി ബന്ധപ്പെട്ട് എക്‌സിൽ പങ്കുവെച്ച പോസ്റ്റിൽ അദ്ദേഹം പറയുന്നത് ഇങ്ങനെയാണ്. 'പ്രസിഡന്റ് ട്രംപുമായി വിവിധ വിഷയങ്ങളിൽ നടന്ന വളരെ ഫലപ്രദമായ ഒരു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ, റഷ്യൻ ഉപരോധ ബില്ലിന് അദ്ദേഹം പച്ചക്കൊടി കാണിച്ചു. സമാധാനത്തിനായി യുക്രെയ്ൻ വിട്ടുവീഴ്ചകൾ ചെയ്യുന്നതിനാലും പുടിൻ നിരപരാധികളെ കൊല്ലുന്നത് തുടരുന്നതിനാലും ഈ ബിൽ സമയബന്ധിതമായിരിക്കും. റഷ്യയിൽ നിന്ന് എണ്ണ വാങ്ങി, യുക്രെയ്നെതിരായ യുദ്ധത്തിൽ റഷ്യയെ സഹായിക്കുന്ന രാജ്യങ്ങളെ ശിക്ഷിക്കുന്നതായിരിക്കും ഈ ബിൽ. ചൈന, ഇന്ത്യ, ബ്രസീൽ തുടങ്ങിയ രാജ്യങ്ങൾക്കെതിരെ തീരുമാനം കൈകൊള്ളുന്നതിന് യുഎസിന് കൂടുതൽ അധികാരം നൽകുന്നതാകും ബിൽ. അടുത്തയാഴ്ച വോട്ടിങ് നടക്കും'; എന്നാണ് ലിൻഡ്‌സി ഗ്രഹാം പറഞ്ഞത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: കോഴിക്കോട് വൻ ലഹരി വേട്ട. 200 ഗ്രാം എംഡിഎംഎയുമായി യുവാവ് പിടിയിൽ. പൊക്കുന്ന് സ്വദേശി അരുൺ കുമാർ പിടിയിലായത്. മെഡിക്കൽ കോളേജ് ചേവായൂരിൽ വെച്ചാണ് പ്രതി പിടിയിലായത്. ബെംഗളൂരുവിൽ നിന്ന് ലഹരി കൊണ്ടുവരുന്നതിന് ഇടയിലാണ് പ്രതി പിടിയിലായത്. യുവാക്കളെയും വിദ്യാർത്ഥികളെയും കേന്ദ്രീകരിച്ചാണ് പ്രതി വിൽപ്പന നടത്തുന്നതെന്നും പൊലീസ് പറഞ്ഞു. പ്രതി സ്ഥിരം കുറ്റവാളിയാണെന്നും പൊലീസ് വ്യക്തമാക്കി.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ബെംഗളൂരു: തിരുവനന്തപുരത്തേക്കു വന്ദേഭാരത് സ്ലീപ്പർ ട്രെയിൻ സർവീസ് ആരംഭിച്ചാൽ ബെംഗളൂരു മലയാളികൾക്ക് കൂടുതൽ ആശ്വാസമാകും. യാത്രക്കാർക്ക് മൂന്ന് മണിക്കൂർ ലാഭിക്കാൻ സാധിക്കുമെന്നതിനാലാണത്. കൂടാതെ നാട്ടിലേക്കുള്ള രാത്രി യാത്രക്ക് ആഴ്ചയിൽ അയ്യായിരത്തോളം അധിക ബെർത്തുകൾ കൂടി ലഭിക്കും.
നിലവിൽ പകൽ സർവീസ് നടത്തുന്ന എറണാകുളം വന്ദേഭാരത് എട്ടര മണിക്കൂർ കൊണ്ട് ഓടിയെത്തുന്നുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് വന്ദേഭാരത് സ്ലീപ്പർ 12 മണിക്കൂർ കൊണ്ട് തിരുവനന്തപുരത്ത് എത്തും എന്ന നിഗമനംകുഷ്യൻ ബെർത്തുകൾ, ഓട്ടമാറ്റിക് വാതിലുകൾ, കവച് സുരക്ഷ സംവിധാനം എന്നിവയും വന്ദേഭാരത് സ്ലീപ്പറിന്റെ പ്രത്യേകതകളാണ്. 16 കോച്ചുകളുള്ള ബെംഗളൂരു– തിരുവനന്തപുരം വന്ദേഭാരത് സ്ലീപ്പറിൽ 823 പേർക്കു യാത്ര ചെയ്യാം. തേഡ് എസിയിൽ 611 പേർക്കും സെക്കൻഡ് എസിയിൽ 188 പേർക്കും ഫസ്റ്റ് എസിയിൽ 24 പേർക്കും യാത്ര ചെയ്യാം. ഭക്ഷണം ഉൾപ്പെടെ തേഡ് എസിയിൽ 2300 രൂപയും സെക്കൻഡ് എസിയിൽ 3000 രൂപയും ഫസ്റ്റ് എസിയിൽ 3600 രൂപയുമായിരിക്കും ഏകദേശ നിരക്കെന്നാണ് റെയിൽവേ നൽകുന്ന സൂചന.
വന്ദേഭാരത് സ്ലീപ്പറിന്റെ റൂട്ട് കോട്ടയം വഴിയായാൽ മധ്യകേരളത്തിലുള്ളവർക്ക് കൂടുതൽ സൗകര്യപ്രദമാകും. ബെംഗളൂരുവിൽ നിന്ന് കോട്ടയം വഴി തിരുവനന്തപുരം സെൻട്രൽ വരെ 858 കിലോമീറ്ററാണുള്ളത്. എന്നാൽ 2 സ്ലീപ്പർ റേക്കുകൾ ലഭിച്ചാൽ മാത്രമേ ഇരുവശങ്ങളിലേക്കും പ്രതിദിന സർവീസ് നടത്താൻ കഴിയൂ.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
പശ്ചിമഘട്ടത്തിന്റെ കാവലാളെന്ന് മാധവ് ഗാഡ്ഗിലിനെ നിസംശയം വിളിക്കാം. ഇന്ത്യയിലെ അടിസ്ഥാന പരിസ്ഥിതി വാദത്തിന് മാധവ് ഗാഡ്ഗിലെന്ന പരിസ്ഥിതി ശാസ്ത്രജ്ഞന്‍ നല്‍കിയ സംഭാവനകള്‍ ചെറുതല്ല. ഇന്ത്യയുടെ പ്രകൃതിവൈവിധ്യത്തെ ഇത്രമേൽ അടുത്തറിഞ്ഞ മറ്റൊരാളുണ്ടാകില്ല.
അടിസ്ഥാന സൗകര്യ വികസന പദ്ധതികള്‍ക്കായുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പശ്ചിമഘട്ടത്തിൽ വിനാശകരമായ പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകുമെന്ന് കൃത്യമായി മുന്നറിയിപ്പ് നല്‍കിയതിലൂടെ അദ്ദേഹം ശ്രദ്ധേയനായി. പശ്ചിമഘട്ട മലനിരകളുടെ സംരക്ഷണത്തിനു വേണ്ടിയുള്ള ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ട് നിരവധി വിവാദങ്ങള്‍ക്കും വഴിവെച്ചിരുന്നു.പശ്ചിമഘട്ടത്തിന് കൂടുതല്‍ ശ്രദ്ധ നല്‍കുന്നതിനും സംരക്ഷിക്കുന്നതിനുമായാണ് കേന്ദ്ര പരിസ്ഥിതി വന മന്ത്രാലയം 2010-ല്‍ മാധവ് ഗാഡ്ഗിലിന്റെ അധ്യക്ഷതയില്‍ ഗാഡ്ഗില്‍ കമ്മീഷന്‍ രൂപീകരിച്ചത്. കമ്മീഷന്‍ 2011 ഓഗസ്റ്റ് 31-ന് സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പശ്ചിമഘട്ട മലനിരഅരികുവല്‍ക്കരിക്കപ്പെട്ട ജനങ്ങളെ സംരക്ഷിക്കുന്നതിനും, വനങ്ങള്‍ മുതല്‍ തണ്ണീര്‍ത്തടങ്ങള്‍ വരെയുള്ള ആവാസവ്യവസ്ഥയുടെ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും അദ്ദേഹത്തിന്റെ പല ഗവേഷണങ്ങളും സഹായിച്ചിട്ടുണ്ട്.
പശ്ചിമഘട്ടത്തിലെ 129,037 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുടെ 75%വും പരിസ്ഥിതി ലോലമായി പ്രഖ്യാപിക്കണമെന്ന് സമിതി ശുപാര്‍ശ ചെയ്തത് അതിലെ ഇടതൂര്‍ന്ന വനങ്ങളും ജീവജാലങ്ങളുടെ സാന്നിധ്യവും സംരക്ഷിക്കപ്പെടാന്‍ കൂടിയാണ്. എന്നാല്‍ റിപ്പോര്‍ട്ട് വലിയ വിവാദമായിരുന്നു. പല സംസ്ഥാനങ്ങളും ഇതിനെ എതിര്‍ത്തിരുന്നു. പശ്ചിമഘട്ടത്തിലെ നിർമാണപ്രവർത്തനങ്ങൾക്കും മറ്റും മാധവ് ഗാഡ്ഗിൽ നിർദേശിച്ച കർശന നിയന്ത്രണങ്ങൾ കേരളത്തിലും വലിയ വിവാദമാണ് ഉണ്ടാക്കിയത്.
നിർമാണ, ടൂറിസം പ്രവർത്തനങ്ങൾക്കടക്കം കടുത്ത നിയന്ത്രണമേർപ്പെടുത്തുന്ന റിപ്പോർട്ടിൽ വലിയ വാദപ്രതിവാദങ്ങൾ ഉണ്ടായി. രാഷ്ട്രീയ, മത - സാമുദായിക സംഘടനകൾ അടക്കം ഗാഡ്ഗിൽ റിപ്പോർട്ടിനെതിരെ രംഗത്തുവരുന്ന സ്ഥിതിയുണ്ടായി. പിന്നാലെ മൂന്ന് വര്‍ഷത്തിന് ശേഷം മാധവ് ഗാഡ്ഗിൽ റിപ്പോർട്ടിലെ നിർദേശങ്ങൾ പഠിക്കാൻ കേന്ദ്രസർക്കാർ ശാസ്ത്രജ്ഞന്‍ കെ കസ്തൂരിരംഗൻ സമിതിയെ നിയമിച്ചു. ഈ പാനല്‍ വിസ്തീര്‍ണ്ണം 50% ആയി കുറച്ചു.
2024-ല്‍ വയനാട്ടിലുണ്ടായ ഉരുള്‍പൊട്ടല്‍ ഉള്‍പ്പെടെയുള്ള ദുരന്തങ്ങള്‍, ഗാഡ്ഗില്‍ റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ അവഗണിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തില്‍ ഇന്നും സജീവ ചര്‍ച്ചാവിഷയമാണ്. പശ്ചിമഘട്ടത്തിലെ പരിസ്ഥിതി ലോല പ്രദേശങ്ങൾ ഗാഡ്ഗിൽ റിപ്പോർട്ട് സമർപ്പിച്ച് 15 വർഷം കഴിഞ്ഞിട്ടും ഇതുവരെ കേന്ദ്രം വിജ്ഞാപനം ചെയ്തിട്ടില്ല. പാനൽ ശുപാർശ ചെയ്ത പ്രദേശങ്ങളിൽ വയനാടും ഉൾപ്പെടുന്നുണ്ട്.
1942 മെയ് 24 നായിരുന്നു മാധവ് ഗാഡ്ഗിലിന്റെ ജനനം. പൂനെ, മുംബൈ യൂണിവേഴ്‌സിറ്റികളില്‍ നിന്നായി ജീവശാസ്ത്രം, ഗണിതപരിസ്ഥിതിശാസ്ത്രത്തിൽ ഹാർവാഡ് യൂണിവേഴ്‌സിറ്റിയിൽ ഡോക്ടറേറ്റ്, ഹാർവാഡിൽ ഐബിഎം ഫെലോ എന്നിങ്ങനെയാണ് യോഗ്യതകൾ. അപ്ലൈഡ് മാത്തമാറ്റിക്‌സിൽ റിസേർച്ച് ഫെലോയും ജീവശാസ്ത്ര അദ്ധ്യാപകനുമായിരുന്നു. 1973 മുതൽ 2004 വരെ ബെംഗളൂരുവിലെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസിൽ അധ്യാപകനായി പ്രവർത്തിച്ചു. സ്റ്റാൻഫോഡിലും ബെർക്‌ലിയിലെ കാലിഫോണിയ സർവകലാശാലയിലും വിസിറ്റിംഗ് പ്രൊഫസറായും പ്രവർത്തിച്ചു.
ജനസംഖ്യാശാസ്ത്രം, പരിസ്ഥിതി സംരക്ഷണ ശാസ്ത്രം, മനുഷ്യ-പരിസ്ഥിതിശാസ്ത്രം, പരിസ്ഥിതി ചരിത്രം എന്നിവയിൽ അദ്ദേഹത്തിന്റേതായി 215 ഗവേഷണപ്രബന്ധങ്ങളും 6 പുസ്തകങ്ങളുമുണ്ട്. സ്ഥിരമായി ആനുകാലികങ്ങളിൽ ഇംഗ്ലീഷിലും പ്രാദേശികഭാഷകളിലും എഴുതാറുള്ള വ്യക്തി കൂടിയായിരുന്നു മാധവ് ഗാഡ്ഗിൽ. പശ്ചിമഘട്ടം ഒരു പ്രണയകഥ എന്ന പേരില്‍ ആത്മകഥയും എഴുതിയിട്ടുണ്ട്. ഐക്യരാഷ്ട്ര സഭയുടെ പരമോന്നത പരിസ്ഥിതിപുരസ്‌കാരം, പത്മശ്രീ, പദ്മഭൂഷൺ എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.കള്‍ക്കുണ്ടായേക്കാവുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചുള്ള ദീര്‍ഘവീക്ഷണം കൂടിയായിരുന്നു ഈ റിപ്പോർട്ട്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോയമ്പത്തൂർ: ഊട്ടിയിൽ സ്വകാര്യ ബസ് നൂറ് അടി താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. ബസിലെ യാത്രക്കാരായ 36 പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്.
ഊട്ടിയിൽ നിന്ന് തങ്കാടിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. മണലാട് എന്ന സ്ഥലത്തെത്തിയപ്പോൾ ഡ്രൈവർക്ക് ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ബസ് കൃഷിയിടത്തിലേക്ക് തലകുത്തനെ മറിയുകയുമായിരുന്നു.അഗ്നിശമന സേന എത്തിയാണ് ബസിൽ കുടുങ്ങിക്കിടന്ന യാത്രക്കാരെ പുറത്തെത്തിച്ചത്. പരിക്കേറ്റ യാത്രക്കാർ ഊട്ടി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അപകടത്തിൽ ബസ് ഭാഗികമായി തകർന്നു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
കോഴിക്കോട്: ഗേ ഡേറ്റിംഗ് ആപ്പിലൂടെ വീണ്ടും തട്ടിപ്പ്. കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിൽ തെലങ്കാന സ്വദേശിയെ കോഴിക്കോട് ടൗൺ പോലീസ് അറസ്റ്റ് ചെയ്തു. തെലങ്കാന കൊണ്ടാപ്പൂർ സ്വദേശി നാരായണ റാകൻചിറപ്പു എന്നയാളെയാണ് അറസ്റ്റ് ചെയ്തത്.
ആപ്പിലൂടെ പരിചയമുണ്ടാക്കി കോഴിക്കോട് സ്വദേശിയുടെ സ്വർണ്ണവും പണവും കവർന്ന കേസിലാണ് ഇയാൾ അറസ്റ്റിലായത്. ആപ്പിലൂടെ പരിചയമുണ്ടാക്കി ഇയാൾ കോഴിക്കോട് എത്തുകയായിരുന്നു. പരിചയപ്പെട്ട വ്യക്തിയോടൊപ്പം കോഴിക്കോട് മുറിയെടുത്തു. ശേഷം ജ്യൂസിൽ മായം കലർത്തി ബോധം കെടുത്തിയെന്നും രണ്ട് പവൻ സ്വർണവും വെള്ളി അരഞ്ഞാണവും 5000 രൂപയും കവർന്നു. ATM കാർഡ് കവർന്ന് 2,40,000 രൂപ പിൻവലിച്ചുവെന്നും കോഴിക്കോട് സ്വദേശി പൊലീസ് പറഞ്ഞു. 2025 ഒക്ടോബർ 26ന് നടന്ന സംഭവത്തിന് ശേഷം പ്രതി രക്ഷപ്പെട്ടിരുന്നു. സമാന തട്ടിപ്പിനായി കഴിഞ്ഞ ദിവസം കണ്ണൂരിലെത്തിയപ്പോഴാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
Kerala Hotel News is a News and Infotainment Media owned by Kerala Hotel and Restaurant Association (KHRA). It has over 50,000 members including restaurants, hotels, cafes, bakeries, lodges, tourist homes, resorts etc. The organizational structure of KHRA includes district and regional committees all over KERALA. We welcome the members and the public to use this digital platform to be in touch with KHRA.
Register Vacancies
For the Members of Kerala Hotel News those who need labors and those who need Jobs can register here
Kerala Hotel News Logo Inauguration
Logo inauguration in KERALA HOTEL & RESTAURANT ASSOCIATION Annual meeting on 2023 feb 12