ജീവിതശൈലിയിലെ മാറ്റവും തെറ്റായ ഭക്ഷണക്രമവും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുന്നു. സൈലൻറ് ഹാർട്ട് അറ്റാക്ക് അഥവാ സൈലൻറ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ മൂലം മരിക്കുന്നവരുടെ എണ്ണം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. ഹൃദയാഘാതം (സൈലന്റ് മയോകാർഡിയൽ ഇൻഫ്രാക്ഷൻ) രക്തയോട്ടം തടസ്സപ്പെടുന്നതിലൂടെ ഹൃദയപേശികൾക്ക് കേടുപാടുകൾ വരുത്തുന്നു.
പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു.
ഹൃദയ ധമനിയായ കൊറോണറി ആർട്ടറി തടസ്സപ്പെടുകയും രക്തയോട്ടം കുറയുകയും ചെയ്യുമ്പോഴാണ് ഹൃദയാഘാതം സംഭവിക്കുന്നത്. തൽഫലമായി, ഹൃദയപേശികൾക്ക് ഓക്സിജനും പോഷകങ്ങളും ലഭ്യമാകാതെ ഹൃദയം പ്രവർത്തനരഹിതമാകുന്നു. സാധാരണ ഹൃദയാഘാതത്തിനും നിശബ്ദ ഹൃദയാഘാതത്തിനുമുള്ള കാരണങ്ങൾ ഒന്ന് തന്നെയാണ്. പാരമ്പര്യം, പുകവലി, ഉയർന്ന കൊളസ്ട്രോളും രക്തസമ്മർദ്ദവും പ്രമേഹം, വ്യായാമത്തിന്റെ അഭാവം, അമിതഭാരം എന്നിവ സെെലന്റ് ഹാർട്ട് അറ്റാക്കിനുള്ള സാധ്യത കൂട്ടുന്നു. സൈലന്റ് ഹാര്‍ട്ട് അറ്റാക്കിന്റെ ലക്ഷണങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.
താടിയെല്ല് വേദനയാണ് ആദ്യത്തെ ലക്ഷണം എന്ന് പറയുന്നത്.
താടിയെല്ല് വേദന പലപ്പോഴും സമ്മർദ്ദം, പല്ല് വേദന, പനി എന്നിവയ്ക്കെല്ലാം കാണാറുണ്ട്. എന്നാൽ ഇത് ഹൃദയാഘാതത്തിന്റെയും ലക്ഷണമാണ്. പ്രത്യേകിച്ച് സ്ത്രീകളിൽ. ഹൃദയാഘാതത്തിന് മുമ്പ് പല സ്ത്രീകൾക്കും താടിയെല്ലിൽ അസ്വസ്ഥത അനുഭവപ്പെടുന്നുണ്ടെന്ന് അമേരിക്കൻ ഹാർട്ട് അസോസിയേഷൻ റിപ്പോർട്ട് ചെയ്യുന്നു. ഈ വേദന സാധാരണയായി മുഖത്തിന്റെ ഇടതുവശത്താണ് സംഭവിക്കുന്നത്.
തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം
അമിത ക്ഷീണമാണ് മറ്റൊരു ലക്ഷണം. തുടർച്ചയായ ക്ഷീണം അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് ഹൃദയാഘാതത്തിന്റെ മുന്നറിയിപ്പ് സൂചനയായിരിക്കാം. തിരക്കേറിയ ജീവിതങ്ങൾ, സമ്മർദ്ദം അല്ലെങ്കിൽ വേണ്ടത്ര ഉറക്കക്കുറവ് എന്നിവ മൂലമാണ് തങ്ങളുടെ ക്ഷീണം ഉണ്ടാകുന്നതെന്ന് സ്ത്രീകൾ പലപ്പോഴും കരുതുന്നു. എന്നിരുന്നാലും, പെട്ടെന്നുള്ള, അസാധാരണമായ ക്ഷീണം ഹൃദയാഘാതത്തെ സൂചിപ്പിക്കുന്നുവെന്ന് ഹാർവാർഡ് ഹെൽത്ത് വ്യക്തമാക്കുന്നു.
ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.
പടികൾ കയറിയതിനുശേഷം ശ്വാസംമുട്ടൽ അനുഭവപ്പെടുന്നത് സാധാരണമാണ്. എന്നിരുന്നാലും, വിശ്രമിക്കുമ്പോഴോ ശ്വാസംമുട്ടൽ അനുഭവപ്പെടുന്നുണ്ടെങ്കിൽ ശ്രദ്ധിക്കേണ്ടത് പ്രധാനമാണ്. പല സ്ത്രീകളും ഈ ലക്ഷണം ഉത്കണ്ഠ അല്ലെങ്കിൽ സമ്മർദ്ദം മൂലമാണെന്ന് കരുതുന്നു. ശ്വസനരീതികളിലെ മാറ്റം ഹൃദയപ്രശ്നങ്ങളെ സൂചിപ്പിക്കാം.
എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം.
എപ്പോഴും വിയർപ്പ് അനുഭവപ്പെടുന്നത് ഹൃദയാഘാതത്തെ സൂചിപ്പിക്കാം. ഓക്കാനം അല്ലെങ്കിൽ തലകറക്കം എന്നിവയ്‌ക്കൊപ്പം തണുത്ത വിയർപ്പ് അനുഭവപ്പെടുന്നുണ്ടെങ്കിൽ അത് നിങ്ങളുടെ ഹൃദയം തകരാറിലാണെന്ന് അർത്ഥമാക്കാം.
നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക
തലകറക്കമാണ് മറ്റൊരു ലക്ഷണം. നിങ്ങൾക്ക് എപ്പോഴും തലകറക്കം അനുഭവപ്പെടുന്നുണ്ടെങ്കിൽ സൂക്ഷിക്കുക. അതും ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. കാരണം അവ രക്തപ്രവാഹത്തിന്റെ അഭാവത്തിൽ ഉണ്ടാകാം.