Wednesday, 1 April 2026

കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ്; 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

കേരളത്തിൽ വീണ്ടും താപനില മുന്നറിയിപ്പ്; 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാം, ജാഗ്രത നിർദേശവുമായി കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും താപനില മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ 36 മുതല്‍ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാന്‍ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. പാലക്കാട് ജില്ലയിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോട്ടയം, തൃശൂർ ജില്ലകളിൽ ഉയർന്ന താപനില 38 ഡിഗ്രി സെൽഷ്യസ് വരെയും; പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഉയർന്ന താപനില 37 ഡിഗ്രി സെൽഷ്യസ് വരെയും; തിരുവനന്തപുരം, മലപ്പുറം, കോഴിക്കോട്, കാസര്‍കോട് ജില്ലകളിൽ താപനില 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ (സാധാരണയെക്കാൾ 2 to 3˚C വരെ കൂടുതൽ) സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ഈ ജില്ലകളിൽ മലയോര മേഖലകളിലൊഴികെ ഇന്നും നാളെയും ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്കാണ് സാധ്യത.

രാവിലെ 10 മണി മുതൽ 3 മണി വരെയുള്ള സമയങ്ങളിലാണ് ഉയർന്ന അൾട്രാവയലറ്റ് സൂചിക രേഖപ്പെടുത്തപ്പെടുന്നത്. അതിനാൽ ആ സമയങ്ങളിൽ കൂടുതൽ നേരം ശരീരത്തിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. തുടർച്ചയായി കൂടുതൽ സമയം അൾട്രാവയലറ്റ് രശ്മികൾ ശരീരത്തിൽ ഏൽക്കുന്നത് സൂര്യാതപത്തിനും ത്വക്ക് രോഗങ്ങൾക്കും നേത്രരോഗങ്ങൾക്കും മറ്റ് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമായേക്കാം. പൊതുജനങ്ങൾ സുരക്ഷാമുൻകരുതലുകൾ സ്വീകരിക്കണം. പുറം ജോലികളിൽ ഏർപ്പെടുന്നവർ, കടലിലും ഉൾനാടൻ മൽസ്യബന്ധനത്തിലും ഏർപ്പെടുന്ന മത്സ്യത്തൊഴിലാളികൾ, ജലഗതാഗതത്തിലേർപ്പെടുന്നവർ, ബൈക്ക് യാത്രക്കാർ, വിനോദസഞ്ചാരികൾ, ചർമരോഗങ്ങളുള്ളവർ, നേത്രരോഗങ്ങളുള്ളവർ, ക്യാൻസർ രോഗികൾ, മറ്റ് രോഗപ്രതിരോധശേഷി കുറഞ്ഞ വിഭാഗങ്ങൾ തുടങ്ങിയവർ പ്രത്യേകം ജാഗ്രത പാലിക്കണം. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

സംവിധായകൻ രഞ്ജിത്തിനെ 2 യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്ത് ഫെഫ്ക

ലൈം​ഗികാതിക്രമ കേസിൽ റിമാൻഡിലായ സംവിധായകൻ രഞ്ജിത്തിനെ ഡയറക്ടേഴ്സ് , റൈറ്റേഴ്സ് യൂണിയനുകളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തു. ഫെഫ്ക ഡയറക്ടേഴ്സ് യൂണിയൻ പ്രാഥമിക അം​ഗത്വത്തിൽ നിന്ന് രഞ്ജിത്തിന് സസ്പെൻഡ് ചെയ്തതായി പ്രസിഡന്റ് രഞ്ജി പണിക്കർ, ജനറൽ സെക്രട്ടറി ജി എസ് വിജയൻ എന്നിവർ പ്രസ്താവനയിലൂടെ അറിയിച്ചു.ലൈംഗിക അതിക്രമ പരാതിയിൽ പൊലീസ് അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് നടപടി.

എല്ലാ അംഗങ്ങൾക്കും ഒരേ നിയമം തന്നെയാണെന്നും അതുകൊണ്ടുതന്നെയാണ് അടിയന്തിര നടപടിയെന്നും ബി ഉണ്ണികൃഷ്ണൻ വ്യക്തമാക്കിയിരുന്നു. ഇന്നലെ തൊടുപുഴയിൽ നിന്ന് അറസ്റ്റ് ചെയ്ത സംവിധായകൻ രഞ്ജിത്തിനെ ഇന്ന് രാവിലെ തന്നെ മജിസ്ട്രേറ്റ് മുൻപിൽ ഹാജരാക്കിയിരുന്നു. പ്രഥമ ദൃഷ്ടിയാൽ കേസിൽ കഴമ്പുണ്ടെന്ന് മനസ്സിലാക്കിയ കോടതി രഞ്ജിത്തിനെ റിമാൻഡ് ചെയ്തു.
പരാതിക്ക് പിന്നിൽ ഗൂഢാലോചനയുണ്ട്. നടി എന്തുകൊണ്ട് കമ്മിറ്റിക്ക് പരാതി നൽകിയില്ല. പരാതി വ്യാജമാണെന്നും ചൂണ്ടിക്കാണിച്ച രഞ്ജിത്ത് ജാമ്യ ഹർജി ഫയൽ ചെയ്തു.

ജാമ്യം നൽകരുതെന്ന് നിലപാടിലാണ് പ്രോസിക്യൂഷൻ. രഞ്ജിത്തിനെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ടതുണ്ട്. സ്ത്രീ സുരക്ഷയ്ക്ക് തന്നെ ഭീഷണിയായ പ്രതി പുറത്തിറങ്ങിയാൽ കേസട്ടിമറിക്കപ്പെടും എന്നും പ്രോസിക്യൂഷൻ കോടതിയേ അറിയിച്ചു.

ഫോർട്ട്‌ കൊച്ചിയിൽ നടന്ന സിനിമ ചിത്രീകരണത്തിനെടെയാണ് രഞ്ജിത്ത് യുവനടിയോട് അപമര്യാദയെ പെരുമാറിയത്. സ്ത്രീത്വത്തെ അപമാനിക്കൽ, തടഞ്ഞുനിർത്തൽ ലൈംഗിക അതിക്രമം, തുടങ്ങി 4 വകുപ്പുകൾ ചുമത്തിയാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

ടോൾ നിരക്ക് വർധിപ്പിച്ച് ദേശീയപാത അതോറിറ്റി

ദില്ലി: ദേശീയപാതയിലൂടെയുള്ള യാത്രകൾക്ക് ഇനി ചിലവേറും. പുതിയ സാമ്പത്തിക വർഷം തുടങ്ങിയതോടെ ടോൾ നിരക്കുകൾ വർധിപ്പിച്ച് ദേശീയപാത അതോറിറ്റി. ഏപ്രിൽ 1 മുതൽ രാജ്യത്തെ പ്രധാന പാതകളിലെ ടോൾ നിരക്കുകളിലാണ് വലിയ രീതിയിലെ മാറ്റം വരുന്നത്. മൂന്ന് ശതമാനം മുതൽ 5 ശതമാനം വരെയാണ് ടോൾ നിരക്കുകളിൽ വർധന പ്രഖ്യാപിച്ചിട്ടുള്ളത്. ബെംഗളൂരു-ചെന്നൈ എക്സ്പ്രസ് വേ (കർണാടകയിലെ ഹൊസക്കോട്ടെ-കെജിഎഫ് പാത), ദാബസ്പേട്ട്-ഹൊസക്കോട്ടെ സാറ്റലൈറ്റ് ടൗൺ റിങ് റോഡ്, ബെംഗളൂരു-മൈസൂരു എക്സ്പ്രസ് വേ, കനകപുര റോഡ്, കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡ് തുടങ്ങിയ പാതകളിലെല്ലാം പുതിയ നിരക്കുകൾ ബാധകമാണ്.

ബെംഗളൂരിലെ കെംപഗൗഡ വിമാനത്താവളത്തിലേക്കുള്ള ബല്ലാരി റോഡിലെ സദഹള്ളി ടോൾ ഗേറ്റിൽ കാറുകൾക്ക് ഒരു വശത്തേക്കുള്ള യാത്രയ്ക്ക് 120 രൂപ എന്ന നിരക്കിൽ മാറ്റമില്ല. എന്നാൽ, പോയി-വരാനുള്ള യാത്രയ്ക്ക് ഇനി 180 രൂപയ്ക്ക് പകരം 185 രൂപ നൽകണം. 50 യാത്രകൾക്കുള്ള മാസ പാസിന് 4,070 രൂപയാകും. ചെറിയ ചരക്ക് വാഹനങ്ങൾക്കും മിനി ബസുകൾക്കും 5 രൂപയാണ് വർധിച്ചത്. ഒരു വശത്തേക്ക് 185 രൂപയുണ്ടായിരുന്നത് 190 ആയും, ഇരുവശത്തേക്കും 275 രൂപയുണ്ടായിരുന്നത് 280 ആയും ഉയർന്നു. ഇവയുടെ മാസ പാസ് നിരക്ക് 6,255 രൂപയാണ്. ട്രക്കുകൾക്കും ബസുകൾക്കും 5 മുതൽ 15 രൂപ വരെയാണ് വർധന. ഒരു വശത്തേക്ക് 375 രൂപയും, ഇരുവശത്തേക്കും 565 രൂപയുമാണ് പുതിയ നിരക്ക്. മാസ പാസിന് 12,575 രൂപ നൽകണം.

ഈ നിരക്ക് വർധന ബിഎംടിസി ബസ് സർവീസുകളെ കാര്യമായി ബാധിച്ചേക്കും. പ്രത്യേകിച്ച് എയർപോർട്ടിലേക്കും ദേവനഹള്ളി, ചിക്കബല്ലാപ്പൂർ തുടങ്ങിയ അടുത്തുള്ള പട്ടണങ്ങളിലേക്കുമുള്ള സർവീസുകളെ. വായു വജ്ര പോലുള്ള എസി ബസുകളിൽ യാത്ര ചെയ്യുന്നവർ കൂടുതൽ പണം നൽകേണ്ടി വന്നേക്കാം.സാറ്റലൈറ്റ് ടൗൺ റിങ് റോഡ് ഇടനാഴിയിൽ കാറുകളുടെ ടോളിന് 5 രൂപ കൂടി. നെല്ലൂർ-ദേവനഹള്ളി പ്ലാസയിൽ ഒരു വശത്തേക്ക് 75 രൂപയും, ഇരുവശത്തേക്കുമായി 125 രൂപയുമാണ് നിരക്ക്. മാസ പാസിന് 2,805 രൂപ നൽകണം. ഹുലികുണ്ടെയിൽ ഇത് യഥാക്രമം 110 രൂപ, 160 രൂപ എന്നിങ്ങനെയാണ്. ഇവിടുത്തെ മാസ പാസ് നിരക്ക് 3,595 രൂപയാണ്. ഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഹൊസക്കോട്ടെ-കെജിഎഫ് (ബേത്തമംഗല) ഇടയിലുള്ള 72 കിലോമീറ്റർ ദൂരത്തിനും ടോൾ നിരക്ക് പരിഷ്കരിച്ചു. ഹെഡഗിനബെലെ, അഗ്രഹാര, കൃഷ്ണപുര, സുന്ദരപാളയ എന്നീ നാല് ടോൾ പ്ലാസകളിലായി കാറുകൾക്ക് ഒരു വശത്തേക്ക് ഏകദേശം 150 രൂപയും, ഇരുവശത്തേക്കുമായി 225 രൂപ വരെയും നൽകേണ്ടി വരും. ഇവിടുത്തെ മാസ പാസ് നിരക്കുകൾ 4,860 രൂപ മുതൽ 4,985 രൂപ വരെയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി

തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് തടയണം, സ്ഥാനാര്‍ത്ഥിയുടെ വോട്ട് നഷ്ടപ്പെടരുത്: ഹൈക്കോടതി

കൊച്ചി: തെരഞ്ഞെടുപ്പില്‍ അപരന്മാരെ നിയോഗിക്കുന്നത് ജനാധിപത്യത്തെ കൊല ചെയ്യുന്ന നടപടിയെന്ന് ഹൈക്കോടതി. അപരന്മാരുടെ സ്ഥാനാര്‍ത്ഥിത്വം വോട്ടര്‍മാരെ ആശയക്കുഴപ്പത്തിലാക്കുന്നതാണെന്നും തെരഞ്ഞെടുപ്പിനെ ഇല്ലാതാക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.

അപര സ്ഥാനാര്‍ത്ഥികളെ നിയോഗിക്കുന്നത് തടയണമെന്നും ഒരു സ്ഥാനാര്‍ത്ഥിക്കും വോട്ട് നഷ്ടപ്പെടരുതെന്നും ഹൈക്കോടതി സിംഗിള്‍ ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്റേതാണ് നിരീക്ഷണം. തൃപ്പൂണിത്തുറയിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി നല്‍കിയ ഹര്‍ജിയിലാണ് വിമര്‍ശനം.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

നവോദയ വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 40 വിദ്യാർഥികളെന്ന് കേന്ദ്ര സർക്കാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

നവോദയ വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 40 വിദ്യാർഥികളെന്ന് കേന്ദ്ര സർക്കാർ; ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്

ന്യൂഡൽഹി: രാജ്യത്തെ നവോദയ വിദ്യാലയങ്ങളിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ ജീവനൊടുക്കിയത് 40 വിദ്യാർഥികളെന്ന് കേന്ദ്ര സർക്കാർ. 2021 മുതൽ 2026 വരെയുള്ള കാലത്തെ കണക്കുകളാണ് വിദ്യാഭ്യാസ മന്ത്രാലയം പുറത്തുവിട്ടത്.

ഈ വർഷം മൂന്ന് മാസം പിന്നിടുമ്പോഴേക്കും മൂന്ന് വിദ്യാർഥികളാണ് നവോദയ വിദ്യാലയങ്ങളിൽ ജീവനൊടുക്കിയത്. ഝാർഖണ്ഡിലും മധ്യപ്രദേശിലുമാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ ആത്മഹത്യ ചെയ്‌തതെന്നും കണക്കുകൾ വ്യക്തമാക്കുന്നു. ബിഹാർ, കർണാടക, കേരള, രാജസ്ഥാൻ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലുള്ളത്. കോൺഗ്രസ് എംപി കൊടിക്കുന്നിൽ സുരേഷ് ഉന്നയിച്ച ചോദ്യത്തിന് മറുപടിയായാണ് വിദ്യാഭ്യാസ സഹമന്ത്രി ജയന്ത് ചൗധരി പാർലമെൻ്റിൽ വിവരങ്ങൾ പങ്കുവെച്ചത്.

പരീക്ഷ, അക്കാദമിക് സമ്മർദം, കുടുംബപരമായ പ്രശ്നങ്ങൾ, കൗമാര പ്രശ്നങ്ങൾ, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ എന്നിവയാണ് വിദ്യാർഥികളെ ആത്മഹത്യയിലേക്ക് നയിക്കുന്നതെന്ന പഠനങ്ങൾ കാണിക്കുന്നു. 2021 മുതൽ ഈ ആത്മഹത്യാ നിരക്കിൽ വർധനവ് ഉണ്ടെന്നും കണക്കുകൾ പറയുന്നു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കില്‍ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കില്‍ ഇടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം

ഫരീദാബാദ്: അമിത വേഗത്തിലെത്തിയ മേഴ്‌സിഡസ് ബെൻസ് ബൈക്കിലിടിച്ച് ഫുഡ് ഡെലിവറി ഏജന്റിന് ദാരുണാന്ത്യം. ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് ഫരീദാബാദിലാണ് സംഭവം. 28കാരനായ ആനന്ദ് രാജ് ബിന്ദ് ആണ് മരിച്ചത്. ആനന്ദിന്റെ മോട്ടോര്‍ സൈക്കിളിന്റെ പിന്നിലാണ് കാര്‍ ഇടിച്ചത്. സംഭവത്തിന് പിന്നാലെ കാര്‍ ഡ്രൈവര്‍ കടന്നുകളഞ്ഞു. യുപിയിലെ മിര്‍സാപൂര്‍ സ്വദേശിയാണ് മരിച്ച ആനന്ദ്.

കഴിഞ്ഞ അഞ്ച് വര്‍ഷമായി ചാന്ദിലാ ചൗക്കിലെ ഭട്ടോല ഗ്രാമത്തിലുള്ള വാടക വീട്ടിലാണ് ആനന്ദ് താമസിച്ചിരുന്നത്. സോമാറ്റോ ഡെലിവറി ഏജന്റായ ആനന്ദ് ഫുഡ് ഡെലിവറിക്കായി പോകുമ്പോള്‍ സെക്ടര്‍ 15ലെ ഫയര്‍ ബ്രിഗേഡിന് മുന്നില്‍ വച്ചാണ് അപകടമുണ്ടായത്. കാര്‍ അമിതവേഗതയില്‍ വന്ന് ആനന്ദിന്റെ വണ്ടിയില്‍ ഇടിച്ചതിന് പിന്നാലെ ആനന്ദും ഒപ്പം ബൈക്കും ദൂരേക്ക് തെറിച്ച് വീണിരുന്നു.

ഉടന്‍ തന്നെ ആനന്ദിനെ ഡല്‍ഹിയിലുള്ള സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. എയര്‍പോര്‍ട്ടില്‍ നിന്നും ആരെയോ കൊണ്ടുപോകാനായി വന്ന കാറാണ് അപകടത്തില്‍പ്പെട്ടത്. ഇത് ഏതോ കമ്പനിയുടെ പേരിലാണെന്നാണ് റിപ്പോര്‍ട്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഇറാനിലെ പ്രമുഖ മരുന്ന് നിര്‍മാണശാല ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു

ഇറാനിലെ പ്രമുഖ മരുന്ന് നിര്‍മാണശാല ഇസ്രായേല്‍ ബോംബിട്ട് തകര്‍ത്തു

തെഹ്‌റാന്‍: ഇറാനിലെ ഏറ്റവും പ്രധാനപ്പെട്ട മരുന്ന് നിര്‍മാണ ശാല ഇസ്രായേല്‍ മിസൈല്‍ ആക്രമണത്തില്‍ തകര്‍ത്തു. ആക്രമണത്തില്‍ കമ്പനിയുടെ അസംസ്‌കൃത വസ്തുക്കളുടെ ഉല്‍പ്പാദന യൂണിറ്റുകളും ഗവേഷണ വിഭാഗവും പൂര്‍ണ്ണമായും തകര്‍ന്നതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ഇര്‍ന റിപ്പോര്‍ട്ട് ചെയ്തു.