Monday, 18 May 2026

‘അറിവില്ലായ്മ’ ന്യൂനപക്ഷങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഡച്ച് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തള്ളി ഇന്ത്യ

‘അറിവില്ലായ്മ’ ന്യൂനപക്ഷങ്ങളെക്കുറിച്ചും മാധ്യമസ്വാതന്ത്ര്യത്തെക്കുറിച്ചുമുള്ള ഡച്ച് പ്രധാനമന്ത്രിയുടെ പരാമർശങ്ങൾ തള്ളി ഇന്ത്യ

ഇന്ത്യയിലെ മാധ്യമസ്വാതന്ത്ര്യത്തെയും ന്യൂനപക്ഷ അവകാശങ്ങളെയും കുറിച്ച് ഡച്ച് പ്രധാനമന്ത്രി റോബ് ജെറ്റൻ നടത്തിയതായി പറയപ്പെടുന്ന പരാമർശങ്ങളെ ഇന്ത്യ ശക്തമായി തള്ളി. ഇത്തരം ആശങ്കകൾ ഇന്ത്യയുടെ ചരിത്രം, ജനാധിപത്യം, സാംസ്കാരിക വൈവിധ്യം എന്നിവയെക്കുറിച്ചുള്ള 'അറിവില്ലായ്മയിൽ' നിന്ന് ഉണ്ടാകുന്നതാണെന്ന് ഇന്ത്യ വ്യക്തമാക്കി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നെതർലാൻഡ്‌സ് സന്ദർശനത്തിനിടെ നടന്ന മാധ്യമ സംവാദത്തിൽ, ഒരു ഡച്ച് മാധ്യമപ്രവർത്തകൻ ഉന്നയിച്ച ചോദ്യങ്ങൾക്ക് വിദേശകാര്യ മന്ത്രാലയം സെക്രട്ടറി (വെസ്റ്റ്) സിബി ജോർജ് മറുപടി നൽകവെയാണ് ഈ പ്രതികരണം ഉണ്ടായത്.

‘ഇന്ത്യയെക്കുറിച്ചുള്ള അറിവില്ലായ്മ’

ആഴത്തിലുള്ള നാഗരിക വേരുകളും മതപരമായ സഹവർത്തിത്വത്തിന്റെ നീണ്ട ചരിത്രവുമുള്ള ഊർജ്ജസ്വലമായ ഒരു ജനാധിപത്യ രാജ്യമാണ് ഇന്ത്യയെന്ന് അംബാസഡർ സിബി ജോർജ് പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സ്‌കൂട്ടറിൽ ഉണ്ടായിരുന്നത് മൂന്ന് പേർ, എതിരെ വന്ന കാറിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

സ്‌കൂട്ടറിൽ ഉണ്ടായിരുന്നത് മൂന്ന് പേർ, എതിരെ വന്ന കാറിടിച്ച് അപകടം; ഒരാൾ മരിച്ചു, 2 പേർക്ക് പരിക്ക്

കാസർകോട് : കുമ്പള - മംഗളൂരു ദേശീയപാതയിലെ ബന്തിയോട്ടിൽ ഇന്ന് പുലർച്ചെയുണ്ടായ വാഹനാപകടത്തിൽ യുവാവ് മരിച്ചു. കർണ്ണാടക പടുബിദ്രി ബങ്കരെ റോഡിലെ അബ്ദുൽ റഹീമിന്റെ മകൻ മുഹമ്മദ് റാഹിൽ (34) ആണ് മരിച്ചത്. സ്കൂട്ടറിലുണ്ടായിരുന്ന സുഹൃത്തുക്കളായ അബ്ദുൽ ജസീർ, മുഹമ്മദ് റൈസ് എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരെയും മംഗളൂരുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

​ഉപ്പള ഭാഗത്തുനിന്നും ബന്തിയോട്ടേക്ക് വരികയായിരുന്ന സ്കൂട്ടറിൽ അതേ ദിശയിൽ നിന്നെത്തിയ കാർ ഇടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റ മൂവരെയും ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മുഹമ്മദ് റാഹിലിനെ രക്ഷിക്കാനായില്ല. സംഭവത്തിൽ കാർ ഡ്രൈവർക്കെതിരെ കുമ്പള പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കും; പുതിയ കരട് നിയമത്തിന് അം​ഗീകാരം

ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കും; പുതിയ കരട് നിയമത്തിന് അം​ഗീകാരം

ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗം നിയന്ത്രിക്കുന്നതിനുള്ള പുതിയ കരട് നിയമത്തിന് ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സിലിന്റെ അംഗീകാരം. ഡ്രോണുകളുടെ വര്‍ദ്ധിച്ചുവരുന്ന ഉപയോഗത്തിന്റെ പശ്ചാത്തലത്തലത്തിലാണ് നടപടി. വിശദമായ പഠനങ്ങള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് സുപ്രധാന നിയമനിര്‍മ്മാണത്തിന് കൗണ്‍സില്‍ അംഗീകാരം നല്‍കിയത്.

വ്യോമ സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനും കര്‍ശനമായ മേല്‍നോട്ടം ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഷാര്‍ജയില്‍ ഡ്രോണുകളുടെ ഉപയോഗത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ഷാര്‍ജ കണ്‍സള്‍ട്ടേറ്റീവ് കൗണ്‍സില്‍ ചെയര്‍പേഴ്സണ്‍ ഹലീമ ഹമീദ് അല്‍ ഒവൈസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം ഇതുമായി ബന്ധപ്പെട്ട കരട് നിയമത്തിന് അംഗീകാരം നല്‍കി. ഡ്രോണുകളുടെ രജിസ്‌ട്രേഷന്‍, അവയുടെ ഉപയോഗം അടിസ്ഥാനമാക്കിയുള്ള തരംതിരിക്കല്‍, പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയെല്ലാം പുതിയ നിയമത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഹെലികോപ്റ്റര്‍ ലാന്‍ഡിംഗ് പാഡുകളുടെ ഉപയോഗം, ഡ്രോണുകള്‍ക്കായി പ്രത്യേകം നിശ്ചയിച്ചിട്ടുള്ള പറക്കല്‍ മേഖലകള്‍ , ഉയര പരിധികള്‍, വ്യോമാതിര്‍ത്തി നിയന്ത്രണങ്ങള്‍, സുരക്ഷാ നിര്‍ദ്ദേശങ്ങള്‍ എന്നിവയും നിയമത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടായിരിക്കും നിയമം നടപ്പിലാക്കുക. ഡ്രോണ്‍ പ്രവര്‍ത്തനങ്ങളുടെ സാങ്കേതിക വശങ്ങള്‍ക്കും മേല്‍നോട്ടത്തിനും ഷാര്‍ജ സിവില്‍ ഏവിയേഷന്‍ വകുപ്പ് നേതൃത്വം വഹിക്കും.

നിയമലംഘനങ്ങളും കുറ്റകൃത്യങ്ങളും തടയുന്നതിനുള്ള പൂര്‍ണ്ണ ചുമതല ഷാര്‍ജ പൊലിസിന്റെ ജനറല്‍ കമാന്‍ഡിനായിരിക്കും. ഷാര്‍ജയുടെ വികസന പദ്ധതികള്‍ക്കും സാങ്കേതിക പുരോഗതികള്‍ക്കും അനുസൃതമായ ഒരു ആധുനിക ചട്ടക്കൂട് കെട്ടിപ്പടുക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നതെന്ന് സിവില്‍ ഏവിയേഷന്‍ ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

വനം വകുപ്പിൽ 24 മണിക്കൂർ കോൾ സെന്റർ ഉടൻ; നിർദേശം നൽകി ഷിബു ബേബി ജോൺ

ചുമതലയേറ്റ ശേഷം അതിവേഗത്തിൽ തീരുമാനവുമായി വനം വകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. 24 മണിക്കൂർ കോൾ സെന്റർ തുടങ്ങാൻ വകുപ്പിന് നിർദേശം നൽകി മന്ത്രി. വന്യജീവി ആക്രമണത്തിൽ പരുക്കേൽക്കുന്നവരെ എത്രയും വേഗത്തിൽ ആശുപത്രികളിൽ എത്തിക്കാനുള്ള നടപടികൾ ഈ കോൾ സെന്റർ വഴി നടക്കും.ഇതിൽ കൂടുതൽ വിശദമായ ചർച്ച മറ്റന്നാൾ ഉണ്ടാകും. നേരത്തെ യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിലടക്കം വന്യജീവി ആക്രമണം പ്രധാന വിഷയമായിരുന്നു.

കെഎസ്ആർടിസിയിൽ വനിതകൾക്ക് സൗജന്യയാത്രയും വയോജന ക്ഷേമത്തിന് പ്രത്യേക വകുപ്പും വി ഡി സതീശൻ സർക്കാരിന്റെ ആദ്യ തീരുമാനങ്ങൾ. സൗജന്യയാത്ര അടുത്തമാസം 15 മുതൽ ആരംഭിക്കും. ആശാ വർക്കേഴ്സിന്റെ ഓണറേറിയം 3000 രൂപ വർധിപ്പിച്ചു. അങ്കണവാടി, പ്രീ പ്രൈമറി ടീച്ചേഴ്സിന്റെയും ആയമാരുടെയും ഓണറേറിയം 1000 രൂപ കൂട്ടി.ആലപ്പുഴയിൽ മുഖ്യമന്ത്രിയുടെ ഗൺമാൻമാർ നടത്തിയ മർദനം അന്വേഷിക്കാൻ പ്രത്യേക സംഘം ഉണ്ടാകും. നടപടി സ്വാഭാവിക നീതിയെന്ന് മർദനത്തിനിരയായ എ ഡി തോമസ് പറഞ്ഞു. സെക്രട്ടേറിയറ്റിലെ മാധ്യമവിലക്ക് പരിശോധിക്കും. സൗജന്യ യാത്രാ തീരുമാനം സ്വകാര്യ ബസ് മേഖലയെ തകർക്കുമെന്ന് ബസ് ഓപ്പറേറ്റേഴ്സ് ഓർഗനൈസേഷന്റെ നിരീക്ഷണം.

സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കി ധവള പത്രം പുതിയ സർക്കാർ പുറത്തിറക്കും. ജി സുധാകരൻ പ്രോ- ടെം സ്പീക്കറാകും.എംഎൽഎമാരുടെ സത്യപ്രതിജ്ഞ ഈമാസം 21-ന് നടക്കും. 22-ന് സ്പീക്കർ തിരഞ്ഞെടുപ്പ് നടക്കും. പുതിയ സർക്കാരിന്റെ ആദ്യ നയപ്രഖ്യാപനം ഈമാസം ഇരുപത്തിയൊന്പതിന് നടക്കും. ഗവർണർ നിയമസഭയെ അഭിസംബോധന ചെയ്യും. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു; നടപടിയുമായി കുവൈറ്റ്

ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു; നടപടിയുമായി കുവൈറ്റ്

കുവൈറ്റില്‍ ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. ശിശുക്കള്‍ക്കായി ഉപയോഗിക്കുന്ന ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടി.

കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആണ് നിരോധിത ഉത്പ്പന്നമായ ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ പിടിച്ചെടുത്തത്. ഈ ഉത്പ്പന്നങ്ങളില്‍ 'സെറിയൂലൈഡ്' എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി റാപിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. എസ്റ്റോണിയയില്‍ നിര്‍മ്മിച്ച ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുല 1, ഫോളോ-ഓണ്‍ ഫോര്‍മുല 2 എന്നീ 400 ഗ്രാമിന്റെ പായ്ക്കുകളാണ് നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ഉത്പ്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ നിരവധി ബാച്ചുകള്‍ പിടിച്ചെടുത്തത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ചാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ നിരീക്ഷണവും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ, 90 ദിവസത്തിനിടെ നടത്തിയത് 3,700 ഓഹരി ഇടപാടുകള്‍!

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച ഡോണാള്‍ഡ് ട്രംപ്; വീണ്ടും വന്‍ വിവാദത്തിൽ, 90 ദിവസത്തിനിടെ നടത്തിയത് 3,700 ഓഹരി ഇടപാടുകള്‍!

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ് വീണ്ടും വലിയൊരു സാമ്പത്തിക വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ്. ട്രംപും അദ്ദേഹത്തിന്റെ സാമ്പത്തിക ഉപദേശകരും ചേര്‍ന്ന് നടത്തിയ വന്‍തോതിലുള്ള ഓഹരി ഇടപാടുകളാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. 2026-ന്റെ ആദ്യ മൂന്ന് മാസങ്ങളില്‍ മാത്രം മൂവായിരത്തി എഴുന്നൂറിലധികം ഓഹരി ഇടപാടുകളാണ് ഇവര്‍ നടത്തിയത്. യുഎസ് സര്‍ക്കാരിന്റെ നയങ്ങളും തീരുമാനങ്ങളും നേരിട്ട് ബാധിക്കുന്ന വന്‍കിട കമ്പനികളുടെ ഓഹരികളാണ് ഇതില്‍ ഭൂരിഭാഗവും എന്നതാണ് വിവാദത്തിന് വഴിവച്ചിരിക്കുന്നത്. ബ്ലൂംബെര്‍ഗ് പുറത്തുവിട്ട വിവരങ്ങളിലാണ് ഞെട്ടിക്കുന്ന ഈ കണക്കുകളുള്ളത്. അമേരിക്കയിലെ ഏറ്റവും വലിയ ടെക്‌നോളജി, ഫിനാന്‍സ്, വ്യോമയാന കമ്പനികളുടെ കോടിക്കണക്കിന് രൂപയുടെ ഓഹരികളാണ് ഈ ചുരുങ്ങിയ കാലയളവില്‍ വാങ്ങിക്കൂട്ടുകയും വില്‍ക്കുകയും ചെയ്തത്.

വോള്‍ സ്ട്രീറ്റിനെ ഞെട്ടിച്ച 'വേഗത'

ലളിതമായി പറഞ്ഞാല്‍, ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവില്‍ പ്രതിദിനം ശരാശരി 40-ലധികം ഓഹരി ഇടപാടുകള്‍ ട്രംപ് നടത്തിയിട്ടുണ്ട്! 2025-ന്റെ അവസാന മൂന്ന് മാസങ്ങളില്‍ വെറും 380 ഇടപാടുകള്‍ മാത്രം നടന്ന സ്ഥാനത്താണ് ഈ വന്‍ കുതിച്ചുചാട്ടം. ഓഹരി വിപണിയിലെ വമ്പന്മാര്‍ പോലും ഇതിനെ അവിശ്വസനീയതയോടെയാണ് കാണുന്നത്.

ഇത്രയും ചുരുങ്ങിയ കാലയളവില്‍ ഒരു യുഎസ് പ്രസിഡന്റ് ഇത്രയധികം ഓഹരി വ്യാപാരം നടത്തുന്നത് മുന്‍പെങ്ങും കേട്ടുകേള്‍വിയില്ലാത്തതാണെന്ന് മറ്റ് പ്രമുഖ വിപണി വിദഗ്ധരും സാക്ഷ്യപ്പെടുത്തുന്നു. 40 വര്‍ഷത്തെ തന്റെ അനുഭവസമ്പത്തില്‍ ഇത്തരമൊന്ന് കണ്ടിട്ടില്ലെന്നാണ് 'ദി വെല്‍ത്ത് അലയന്‍സ്' മാനേജിംഗ് ഡയറക്ടര്‍ എറിക് ഡിറ്റണ്‍ വ്യക്തമാക്കിയത്. കോടികളുടെ നിക്ഷേപം ഈ വമ്പന്‍ കമ്പനികളില്‍ എന്‍വിഡിയ , മൈക്രോസോഫ്റ്റ് , ആമസോണ്‍ , ബോയിംഗ് തുടങ്ങിയ വന്‍കിട കമ്പനികളുടെ ഓഹരികളിലാണ് പണം നിക്ഷേപിക്കപ്പെട്ടത്. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണം; കോഴിക്കോട് ജില്ലയെ അവഗണിച്ചതില്‍ പ്രതിഷേധം; ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും

മന്ത്രിസഭ രൂപീകരണത്തില്‍ കോഴിക്കോട് ജില്ലയെ അവഗണിച്ചതിനെതിരെ പ്രതിഷേധം. മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓഫീസിന് മുന്നില്‍ കരിങ്കൊടിയും പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടു. കോഴിക്കോടിന്റെ അയോഗ്യത എന്തെന്നും, വി ഇ അബ്ദുള്‍ ഗഫൂറിന്റെ മെറിറ്റ് എന്തെന്നും ഉള്ള പോസ്റ്ററുകളാണ് ഉയര്‍ന്നത്.

യുഡിഎഫിന് ചരിത്ര വിജയം സമ്മാനിച്ച കോഴിക്കോട് ജില്ലയെ മന്ത്രിസഭാ രൂപീകരണത്തില്‍ അവഗണിച്ചതിനെതിരെയാണ് പ്രതിഷേധം ഉയര്‍ന്നത്. ലീഗ് ഹൗസിന് മുന്നിലാണ് കരിങ്കൊടിയും നേതൃത്വത്തെ ചോദ്യം ചെയ്യുന്ന പോസ്റ്ററുകളും പ്രത്യക്ഷപ്പെട്ടത്. കോഴിക്കോടിന്റെ അയോഗ്യത എന്താണെന്നും, ജില്ലയെ തഴയാന്‍ മാത്രം വി ഇ അബ്ദുള്‍ ഗഫൂറിന് എന്ത് യോഗ്യതയെന്നുമാണ് പോസ്റ്ററിലെ ചോദ്യം. കാസര്‍ഗോഡ് ജില്ലയെയും ഒഴിവാക്കിയതിനെതിരെയും പ്രതിഷേധം ശക്തമാണ്.

ലീഗില്‍ നിന്ന് പാറക്കല്‍ അബ്ദുള്ളയും, കോണ്‍ഗ്രസില്‍ നിന്ന് കെ ജയന്തും പരിഗണനയിലുണ്ടായിരുന്നെങ്കിലും അവസാന നിമിഷം പുറത്താവുകയായിരുന്നു. ടേം വ്യവസ്ഥയില്‍ രണ്ടര വര്‍ഷത്തിന് ശേഷമാകും പാറക്കല്‍ അബ്ദുള്ള മന്ത്രിസഭയുടെ ഭാഗമാകുക. 13-ല്‍ 12 സീറ്റും നേടി ജില്ലയില്‍ യുഡിഎഫ് മിന്നും വിജയം സ്വന്തമാക്കിയിട്ടും ഒരു മന്ത്രി പോലും ഇല്ലാത്തതാണ് അണികളില്‍ അമര്‍ഷത്തിന് കാരണമായത്. കഴിഞ്ഞ ദിവസം ഐഎന്‍ടിയുസിയും കോഴിക്കോട്ട് സമാനമായ രീതിയില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയിരുന്നു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂരില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം; രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

കണ്ണൂര്‍: അഴീക്കോട് പുന്നക്കപ്പാറയില്‍ പടക്കം പൊട്ടിത്തെറിച്ച് എട്ടുവയസുകാരന് ദാരുണാന്ത്യം. കുഞ്ഞിക്കിഴക്കയില്‍ വീട്ടില്‍ അമാന്‍ ആണ് മരിച്ചത്. രണ്ട് കുട്ടികള്‍ക്ക് ഗുരുതര പരിക്കേറ്റു. പുന്നക്കപ്പാറ കോണ്‍ഗ്രസ് ഓഫീസിന് സമീപത്ത് പടക്കം ഉപയോഗിച്ച് കളിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പടക്കം എവിടെ നിന്ന് കിട്ടി എന്ന് അന്വേഷിക്കുകയാണെന്ന് വളപട്ടണം എസ്എച്ച്ഒ അഭിഷേക് ഷിറ പറഞ്ഞു. പരിക്കേറ്റ കുട്ടിയുടെ ആരോഗ്യസ്ഥിതി ആശ്വാസകരമാണെന്നും അദ്ദേഹം പറഞ്ഞു. 

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം; ആർക്കും പരിക്കില്ലെന്ന് അധികൃതർ

യുഎഇയ്ക്ക് നേരെ വീണ്ടും ഡ്രോണ്‍ ആക്രമണം. അബുദാബി ബറാക്ക ആണവനിലയത്തിന് സമീപമാണ് ആക്രമണമുണ്ടായത്. ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് പ്രദേശത്ത് ചെറിയ തീപിടുത്തമുണ്ടായതായും എന്നാല്‍ ആര്‍ക്കും പരിക്കില്ലെന്നും ഫെഡറല്‍ അറോറിട്ടി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മൂന്ന് ഡ്രോണുകളാണ് യുഎഇയുടെ പ്രതിരോധ സംവിധാനം ഇന്ന് നേരിട്ടത്. ആണവ പ്ലാന്റിന് നേരെയുണ്ടായ ആക്രമണം അംഗീകരിക്കാനാകില്ലെന്ന് അന്താരാഷ്ട്ര ആണവോര്‍ജ്ജ ഏജന്‍സി പ്രതികരിച്ചു.

ഒരിടവേളക്ക് ശേഷമാണ് വീണ്ടും യുഎഇക്ക് നേരെ ഡ്രോണ്‍ ആക്രമണം ഉണ്ടായത്. അബുദാബിയിലെ അല്‍ ദഫ്ര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന ബറാക്ക ആണവനിലയമാണ് ഇത്തണ ലക്ഷ്യമിട്ടത്. ആക്രമണങ്ങളെ പ്രതിരോധിക്കാനായെങ്കിലും ഡ്രോണിന്റെ അവശിഷ്ടങ്ങള്‍ വീണ് ആണവ നിലയത്തിലെ പ്രധാന സുരക്ഷാവലയത്തിന് പുറത്തുള്ള ഇലക്ട്രിക്കല്‍ ജനറേറ്ററില്‍ തീപിടുത്തമുണ്ടായി. എന്നാല്‍ സംഭവത്തില്‍ ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ആണവ വികിരണ ഭീഷണി ഇല്ലെന്നും അധികൃതര്‍ അറിയിച്ചു.

ആക്രമണം ഉണ്ടായ ഉടന്‍ തന്നെ സുരക്ഷാ സേനയും അഗ്‌നിശമന വിഭാഗവും സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. നിലയത്തിലെ പ്രധാന സംവിധാനങ്ങളെല്ലാം സുരക്ഷിതമാണെന്നും എല്ലാ യൂണിറ്റുകളും സാധാരണ പോലെ പ്രവര്‍ത്തിക്കുന്നതായും അതോറിറ്റി ഫോര്‍ ന്യൂക്ലിയര്‍ റെഗുലേഷന്‍ അറിയിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായി മേഖലയില്‍ നിരീക്ഷണം ശക്തമാക്കി. ജനങ്ങളില്‍ പരിഭ്രാന്തി പടര്‍ത്തുന്ന തരത്തിലുള്ള വ്യാജവാര്‍ത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്ന് അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 