കുവൈറ്റില്‍ ഡാനാ ഡയറി ഗ്രൂപ്പിന്റെ ചില പാല്‍പ്പൊടി ഉത്പ്പന്നങ്ങള്‍ അധികൃതര്‍ പിടിച്ചെടുത്തു. ശിശുക്കള്‍ക്കായി ഉപയോഗിക്കുന്ന ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ക്ക് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ആരോഗ്യ സുരക്ഷയുടെ ഭാഗമായാണ് നടപടി.
കുവൈറ്റ് പബ്ലിക് അതോറിറ്റി ഫോര്‍ ഫുഡ് ആന്‍ഡ് ന്യൂട്രിഷന്‍ ആണ് നിരോധിത ഉത്പ്പന്നമായ ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുലയുടെ ചില ബാച്ചുകള്‍ പിടിച്ചെടുത്തത്. ഈ ഉത്പ്പന്നങ്ങളില്‍ 'സെറിയൂലൈഡ്' എന്ന വിഷാംശത്തിന്റെ സാന്നിധ്യം ഉണ്ടാകാനുള്ള സാധ്യത മുന്‍ നിര്‍ത്തി റാപിഡ് അലര്‍ട്ട് സിസ്റ്റം ഫോര്‍ ഫുഡ് ആന്‍ഡ് ഫീഡ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് നേരത്തെ നിരോധനം ഏര്‍പ്പെടുത്തിയത്. എസ്റ്റോണിയയില്‍ നിര്‍മ്മിച്ച ഡനലാക് ഗോട്ട് മില്‍ക്ക് ഇന്‍ഫന്റ് ഫോര്‍മുല 1, ഫോളോ-ഓണ്‍ ഫോര്‍മുല 2 എന്നീ 400 ഗ്രാമിന്റെ പായ്ക്കുകളാണ് നിരോധന പട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ഉത്പ്പന്നങ്ങള്‍ ഉടന്‍ വിപണിയില്‍ നിന്ന് പിന്‍വലിക്കാനും വ്യാപാര സ്ഥാപനങ്ങളിലും ഗോഡൗണുകളിലും പരിശോധന ശക്തമാക്കാനും അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതിന്റെ ഭാഗമായി നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ നിരവധി ബാച്ചുകള്‍ പിടിച്ചെടുത്തത്. ഉപഭോക്താക്കളുടെ ആരോഗ്യവും സുരക്ഷയും ഉറപ്പാക്കുന്നതിനായി നിലവിലുള്ള നിയമങ്ങളും സാങ്കേതിക മാനദണ്ഡങ്ങളും അനുസരിച്ചാണ് നടപടിയെന്ന് അതോറിറ്റി വ്യക്തമാക്കി. ഭക്ഷ്യ ഉത്പ്പന്നങ്ങളുടെ നിരീക്ഷണവും പരിശോധനയും കൂടുതല്‍ കര്‍ശനമാക്കുമെന്നും അധികൃതര്‍ അറിയിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക






0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.