Saturday, 4 July 2026

വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

വിജയ്ക്കെതിരായ പരാമർശം; മുൻമന്ത്രി അനിത രാധാകൃഷ്ണൻ അറസ്റ്റിൽ

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ്‌ക്കെതിരെ നടത്തിയെന്ന് ആരോപിക്കപ്പെടുന്ന അപകീർത്തികരമായ പരാമർശവുമായി ബന്ധപ്പെട്ട കേസിൽ മുൻ തമിഴ്‌നാട് മന്ത്രിയും ഡിഎംകെ എംഎൽഎയുമായ അനിത ആർ. രാധാകൃഷ്ണനെ പൊലീസ് അറസ്റ്റ് ചെയ്തു. ജൂൺ 20-ന് തൂത്തുക്കുടി ജില്ലയിലെ ആതൂരിൽ നടന്ന ഡിഎംകെ പൊതുയോഗത്തിലെ പ്രസംഗവുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് അറസ്റ്റ്. ആതൂർ ടൗൺ പഞ്ചായത്തിലെ വികസന പ്രവർത്തനങ്ങൾ വിലയിരുത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് പൊലീസ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് ചോദ്യം ചെയ്യലിനായി ജില്ലാ പൊലീസ് സൂപ്രണ്ടിന്റെ ഓഫീസിലേക്ക് കൊണ്ടുപോയി.

അറസ്റ്റിനെ തുടർന്ന് ഡിഎംകെ പ്രവർത്തകർ പ്രതിഷേധവുമായി രംഗത്തെത്തി. പൊലീസ് നടപടിക്കെതിരെ മുദ്രാവാക്യം വിളിച്ച പ്രവർത്തകർ റോഡ് ഉപരോധിച്ചതോടെ പ്രദേശത്ത് നേരിയ സംഘർഷാവസ്ഥ രൂപപ്പെട്ടു. സ്ഥിതിഗതികൾ നിയന്ത്രിക്കാൻ അധിക പൊലീസ് സേനയെ വിന്യസിച്ചു.

മുഖ്യമന്ത്രി വിജയ്‌ക്കെതിരായ പ്രസംഗം അപകീർത്തികരവും സാമൂഹിക സംഘർഷത്തിന് ഇടയാക്കുന്നതുമാണെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. അതേസമയം, അറസ്റ്റിനെ ഡിഎംകെ എംപി കനിമൊഴി ശക്തമായി അപലപിച്ചു. പ്രതിപക്ഷ നേതാക്കൾക്കെതിരായ രാഷ്ട്രീയ പ്രതികാര നടപടിയാണിതെന്നും ഇത്തരം നടപടികളിൽ ഡിഎംകെ ഭയപ്പെടില്ലെന്നും അവർ പ്രതികരിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലോട്ടറി സമ്മാനഘടനയിൽ മാറ്റം; കൂടുതൽ പേർക്ക് ₹5,000 സമ്മാനം

ലോട്ടറി സമ്മാനഘടനയിൽ മാറ്റം; കൂടുതൽ പേർക്ക് ₹5,000 സമ്മാനം

കോട്ടയം: സംസ്ഥാന ലോട്ടറി കൂടുതൽ ആകർഷകമാക്കുന്നതിനായി സമ്മാനഘടനയിൽ മാറ്റം വരുത്താൻ സർക്കാർ ഒരുങ്ങുന്നു. ടിക്കറ്റുകളുടെ എണ്ണവും സമ്മാനങ്ങളുടെ എണ്ണവും വർധിപ്പിക്കുന്നതിലൂടെ കൂടുതൽ ആളുകളെ ലോട്ടറിയിലേക്ക് ആകർഷിക്കാനും വരുമാനം ഉയർത്താനുമാണ് ലക്ഷ്യം.

പരിഷ്‌കാരത്തിന്റെ ഭാഗമായി 5,000 രൂപയുടെ സമ്മാനങ്ങളുടെ എണ്ണം വർധിപ്പിക്കും. നിലവിൽ ഓരോ ടിക്കറ്റിനും 19 നറുക്കെടുപ്പിലൂടെ 20,520 പേർക്കാണ് 5,000 രൂപ ലഭിക്കുന്നത്. ഇത് 21 നറുക്കെടുപ്പാക്കി ഉയർത്തുന്നതോടെ 22,680 പേർക്ക് ഈ സമ്മാനം ലഭിക്കും.

ബമ്പർ ലോട്ടറികൾ ഒഴികെയുള്ള സാധാരണ ടിക്കറ്റുകളുടെ അച്ചടിയും വർധിപ്പിക്കാൻ സർക്കാർ ആലോചിക്കുന്നു. നിലവിൽ ഒരു കോടി എട്ട് ലക്ഷം ടിക്കറ്റുകൾ അച്ചടിക്കുന്നതിന് പകരം ഒരു കോടി 17 ലക്ഷം ടിക്കറ്റുകളാക്കി ഉയർത്താനാണ് പരിഗണന.

ലോട്ടറി സമ്മാനഘടന പരിഷ്‌കരിക്കുമെന്ന് മുഖ്യമന്ത്രി നേരത്തെ നിയമസഭയിൽ പ്രഖ്യാപിച്ചിരുന്നു. ഇതിനിടെ സർക്കാർ മാറിയ സാഹചര്യത്തിൽ ലോട്ടറി ക്ഷേമനിധി ബോർഡ് പുനഃസംഘടിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. പുതിയ ബോർഡിന്റെ രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തുടരുകയാണ്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മഴ ചതിച്ചു; കേരളം വരൾച്ചയുടെ ആശങ്കയിൽ

മഴ ചതിച്ചു; കേരളം വരൾച്ചയുടെ ആശങ്കയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് കാലവർഷം ദുർബലമായതോടെ കഴിഞ്ഞ ഒരുമാസത്തിനിടെ ലഭിക്കേണ്ട മഴയിൽ 32 ശതമാനത്തിന്റെ കുറവ് രേഖപ്പെടുത്തി. ജൂൺ 1 മുതൽ ജൂലൈ 3 വരെയുള്ള കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൾ പ്രകാരമാണ് ഈ വിലയിരുത്തൽ. വയനാട്ടിലാണ് ഏറ്റവും വലിയ മഴക്കുറവ് (67 ശതമാനം) രേഖപ്പെടുത്തിയത്. കോട്ടയം, പത്തനംതിട്ട, തിരുവനന്തപുരം ജില്ലകളിൽ മാത്രമാണ് സാധാരണ അളവിനോട് അടുത്ത മഴ ലഭിച്ചത്.

മഴക്കുറവ് സംസ്ഥാനത്തിന്റെ വൈദ്യുതോത്പാദനത്തെയും കാർഷിക മേഖലയെയും ഗുരുതരമായി ബാധിക്കുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. കെ.എസ്.ഇ.ബിയുടെ ജലസംഭരണികളിലെ ജലനിരപ്പ് നിലവിൽ 22 ശതമാനം മാത്രമാണ്. കഴിഞ്ഞ വർഷം ഇതേ സമയത്ത് ഇത് 61 ശതമാനമായിരുന്നു. ജലലഭ്യത കുറഞ്ഞതിനാൽ ആഭ്യന്തര വൈദ്യുതോത്പാദനം നിയന്ത്രിച്ചിരിക്കുകയാണെന്നും വരും മാസങ്ങളിലെ കുടിവെള്ള, ജലസേചന ആവശ്യങ്ങൾ മുൻനിർത്തിയാണ് നടപടി സ്വീകരിച്ചതെന്നും കെ.എസ്.ഇ.ബി. അറിയിച്ചു.

അതേസമയം, മഴക്കുറവും കാലാവസ്ഥാ വ്യതിയാനവും കൃഷിയെയും പ്രതികൂലമായി ബാധിക്കുമെന്ന് കാർഷിക വിദഗ്ധർ മുന്നറിയിപ്പ് നൽകി. നെല്ല്, തെങ്ങ്, വാഴ, കാപ്പി, കുരുമുളക് തുടങ്ങിയ പ്രധാന വിളകൾക്ക് നാശസാധ്യത വർധിക്കുമെന്നും പൂക്കളും കായ്കളും കൊഴിയൽ, രോഗ-കീടബാധ, മണ്ണൊലിപ്പ് തുടങ്ങിയ പ്രശ്നങ്ങൾ രൂക്ഷമാകാമെന്നും അവർ ചൂണ്ടിക്കാട്ടി. കർഷകർ മണ്ണിലെ ഈർപ്പം നിലനിർത്താനും വയലുകളിൽ വെള്ളക്കെട്ട് ഒഴിവാക്കാനും ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദേശമുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

സൽമാൻ വെടിവെപ്പ് കേസ്: അൻമോൾ ബിഷ്ണോയി കീഴടങ്ങാൻ അനുമതി തേടി

സൽമാൻ വെടിവെപ്പ് കേസ്: അൻമോൾ ബിഷ്ണോയി കീഴടങ്ങാൻ അനുമതി തേടി

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി. നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ, മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത്.

വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ജയിലിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വീഡിയോ കോൺഫറൻസിങ് വഴിയോ കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.

2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അൻമോൾ ബിഷ്ണോയിയാണ് ഇതിന് നേതൃത്വം നൽകിയതെന്നുമാണ് മുംബൈ പോലീസിന്റെ ആരോപണം. സംഭവശേഷം വിദേശത്തേക്ക് കടന്ന ഇയാളെ 2025 നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ച ശേഷം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.

കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ചില പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അൻമോളിന്റെ സാന്നിധ്യമില്ലാതെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കീഴടങ്ങുന്നത് കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ പ്രോസിക്യൂഷന്റെ മറുപടി സമർപ്പിക്കാൻ നിർദേശിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ കൂട്ടപീഡനം

പത്തനംതിട്ടയിൽ 13കാരിക്ക് നേരെ കൂട്ടപീഡനം

പത്തനംതിട്ട: ഒൻപതാം ക്ലാസ് വിദ്യാർഥിനിയായ 13കാരിയെ സഹപാഠികൾ ചേർന്ന് ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. സ്കൂളിലെ കൗൺസിലിങ്ങിനിടെയാണ് പെൺകുട്ടി പീഡനവിവരം വെളിപ്പെടുത്തിയത്.

സംഭവത്തിൽ ഒരു പെൺകുട്ടിയുൾപ്പെടെ അഞ്ച് സഹപാഠികൾക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. നാല് ആൺകുട്ടികളാണ് പീഡനത്തിൽ നേരിട്ട് പങ്കെടുത്തതെന്നും പെൺകുട്ടി അതിന് ഒത്താശ ചെയ്തതായും പരാതിയിൽ പറയുന്നു. സ്കൂളിന് സമീപവും കേസിൽ ഉൾപ്പെട്ട പെൺകുട്ടിയുടെ വീട്ടിലും വെച്ചാണ് പീഡനം നടന്നതെന്നാണ് മൊഴി.

സ്കൂളിന് പുറത്തുനിന്നുള്ള ചിലരും തന്നെ പീഡിപ്പിച്ചിട്ടുണ്ടെന്നും അവരെ കണ്ടാൽ തിരിച്ചറിയാനാകുമെന്നും പെൺകുട്ടി പൊലീസിനോട് അറിയിച്ചു. ഇവരെ കണ്ടെത്തുന്നതിനായി പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

Friday, 3 July 2026

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും സംഘടിപ്പിച്ചു

കളത്തുകടവ്: ലയൺസ് ക്ലബ്ബ് ഓഫ് അരുവിത്തുറയും തലപ്പലം ഗ്രാമപഞ്ചായത്തും കളത്തുകടവ് ജോൺമരിയ വിയാനി ഇടവക കർഷദള യുണിറ്റും എ കെ സി സി യൂണിറ്റും മാത്യവേദിയും സംയുക്തമായി ലയൺസ് ചാരിറ്റബിൾ ട്രസ്സ് ഹോസ്‌പിറ്റൽ പൈകയുടെയും നേതൃത്വത്തിൽ   സൗജന്യ മെഗാ നേത്രപരിശോധനാ ക്യാമ്പും തിമിര ശസ്ത്രക്രിയാ നിർണയ ക്യാമ്പും ജൂലൈ 3 വെള്ളിയാഴ്ച നടന്നു.
രാവിലെ 10.00 മുതൽ ഉച്ചയ്ക്ക് 1.30 വരെ കളത്തുകടവ് സെന്റ് ജോൺ വിയാനി പാരിഷ് ഹാളിൽ നടന്ന ക്യാമ്പിൽ നേത്രരോഗ വിദഗ്ധരുടെ നേതൃത്വത്തിൽ നൂറുകണക്കിന് ആളുകൾക്ക് സൗജന്യ നേത്രപരിശോധന നടത്തി. പരിശോധനയിൽ തിമിര ശസ്ത്രക്രിയ ആവശ്യമായ രോഗികളെ കണ്ടെത്തുകയും തുടർചികിത്സയ്ക്കായി നിർദേശങ്ങൾ നൽകുകയും ചെയ്തു.
 
ബി.പി.എൽ. കാർഡ് ഉടമകൾക്ക് സൗജന്യ തിമിര ശസ്ത്രക്രിയ ലഭ്യമാക്കുന്ന പദ്ധതിയെക്കുറിച്ച് ക്യാമ്പിൽ വിശദീകരിച്ചു. എ.പി.എൽ. കാർഡ് ഉടമകൾക്കും കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയാ സൗകര്യം ഒരുക്കിയിരുന്നു. ആവശ്യമായവർക്ക് വിദഗ്ധ ചികിത്സാ നിർദേശങ്ങളും മരുന്ന് സംബന്ധമായ മാർഗനിർദേശങ്ങളും നൽകി.
സെന്റ് ജോൺ വിയാനി ദേവാലയ വികാരി റവ. ഫാ. അഗസ്റ്റിൻ വരിക്കമാക്കൽ അധ്യക്ഷത വഹിച്ചു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു സെബാസ്റ്റ്യൻ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. 
പരിപാടിക്ക് ലയൺസ് ജില്ലാ ചീഫ് പ്രോജക്ട് കോർഡിനേറ്ററും എ.കെ.സി.സി. കർഷകദളം പ്രസിഡന്റുമായ സിബി മാത്യു പ്ലാത്തോട്ടം മുഖ്യ പ്രഭാഷണം നടത്തി.

ലയൺസ് ഡിസ്ട്രിക്ട് പ്രോജക്ട് കോർഡിനേറ്റർ ടി. എം. കൊച്ചുമോൻ വിഷയാവതരണം നടത്തി.  അരുവിത്തുറ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് ടിറ്റോ മാത്യു തെക്കേൽ ആശംസകൾ നേർന്നു. മാതൃവേദി പ്രസിഡന്റ് ഷാൻറ്റി മനോജ് നന്ദി രേഖപ്പെടുത്തി.

പ്രദേശവാസികളുടെ മികച്ച പങ്കാളിത്തത്തോടെ നടന്ന ക്യാമ്പ്, നേത്രാരോഗ്യ സംരക്ഷണത്തിനും തിമിര രോഗനിർണയത്തിനും വലിയ സഹായകമായതായി സംഘാടകർ അറിയിച്ചു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ജൂലൈ 5 ഞായറാഴ്ച

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ജൂലൈ 5 ഞായറാഴ്ച

ലയൺസ് ക്ലബ് ഓഫ് പൈക സെൻട്രലിൻറെ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും ഉന്നത വിജയം നേടിയവർക്കുള്ള ഉപഹാര വിതരണവും ജൂലൈ 5 ഞായറാഴ്ച  ലയൺസ് ക്ലബ്ബ് മെമ്പർ ജസ്റ്റിൻ കളപ്പുരയുടെ ഭവനത്തിൽ നടക്കുമെന്ന് ഭാരവാഹികൾ പാലാ മീഡിയ അക്കാഡമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ജിജോ മോൻ ജോസഫ് പ്രസിഡൻറായും ജിയോ പുന്നൂസ് സെക്രട്ടറിയായും സ്ഥാനമേൽക്കും. പൈക ലയൺസ് ക്ലബ്ബ് സെൻട്രലിൻ്റെ അംഗങ്ങളുടെ മക്കളിൽ എസ്എസ്എൽസി പ്ലസ് ടു പരീക്ഷകൾക്കും, കായിക രംഗത്തും ഉന്നത നേട്ടങ്ങൾ കൊയ്തവരെ ആദരിക്കും. പൈകയിലെ ഏറ്റവും മികച്ച ബിസിനസുകാരനുള്ള അവാർഡ് ജോസുകുട്ടി ഞാവള്ളിക്കുന്നെലിന് നൽകും.ജോസ് കെ മാണി എംപി സമ്മേളനം ഉദ്ഘാടനം ചെയ്യും. ഏറ്റവും മികച്ച ബിസിനസ്സുകാരനുള്ള അവാർഡ് ജോസുകുട്ടി ഞാവള്ളിക്കുന്നേലിന് നൽകും., ജിജോമോൻ ജോസഫ്,ജിയോ പുന്നൂസ് എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

'ഓപ്പറേഷൻ തൂഫാൻ' റാലിയുമായി ചെന്നിത്തല; ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പ്

'ഓപ്പറേഷൻ തൂഫാൻ' റാലിയുമായി ചെന്നിത്തല; ലഹരിക്കെതിരെ ശക്തമായ മുന്നറിയിപ്പ്

പെരുമ്പാവൂർ: ലഹരിവിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയുടെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ 'ഓപ്പറേഷൻ തൂഫാൻ' റാലി സംഘടിപ്പിച്ചു. ഡിജിപി, ജനപ്രതിനിധികൾ, വിദ്യാർഥികൾ, സന്നദ്ധ-വ്യാപാര സംഘടനകൾ എന്നിവരുടെ പങ്കാളിത്തത്തോടെ നടന്ന റാലി കനത്ത മഴയിലും ശ്രദ്ധേയമായി.

പെരുമ്പാവൂരിനെ ലഹരിയുടെ കുപ്രസിദ്ധിയിൽ നിന്ന് മോചിപ്പിക്കുകയാണ് ലക്ഷ്യമെന്ന് മന്ത്രി പറഞ്ഞു. ലഹരിക്കെതിരായ പോരാട്ടത്തിൽ ജനങ്ങളുടെ പൂർണ സഹകരണം അനിവാര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഓപ്പറേഷൻ തൂഫാനിന്റെ ഭാഗമായി ഇതുവരെ 5,260 കേസുകളിലായി 5,634 പേരെ അറസ്റ്റ് ചെയ്തതായി മന്ത്രി അറിയിച്ചു. കേരളത്തിലേക്കുള്ള മയക്കുമരുന്ന് കടത്ത് തടയാൻ അയൽ സംസ്ഥാനങ്ങളുമായി സംയുക്ത നടപടികൾ ശക്തമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്. 

ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

https://whatsapp.com/channel/0029VaeMpf2JENy6g4eaqV0V 

യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 

മൈക്ക് പ്രഖ്യാപനത്തിൽ ജോലി നഷ്ടം; 700 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി

മൈക്ക് പ്രഖ്യാപനത്തിൽ ജോലി നഷ്ടം; 700 ജീവനക്കാരെ പിരിച്ചുവിട്ടെന്ന് പരാതി

കൊച്ചി: കൊച്ചിയിലെയും കോഴിക്കോട്ടെയും മെഡിക്കൽ കോഡിങ് കമ്പനിയിൽ നിന്ന് മുൻകൂട്ടി അറിയിപ്പില്ലാതെ 700ഓളം ജീവനക്കാരെ പിരിച്ചുവിട്ടതായി പരാതി. ഓഫീസിലെത്തിയ ജീവനക്കാർക്ക് മൈക്ക് അനൗൺസ്‌മെന്റിലൂടെയാണ് ജോലി നഷ്ടപ്പെട്ട വിവരം അറിയിച്ചത്. തുടർന്ന് എച്ച്.ആർ വിഭാഗം പിരിച്ചുവിടൽ നോട്ടീസ് നൽകി ജീവനക്കാരെ ഓഫീസിൽ നിന്ന് പുറത്താക്കുകയായിരുന്നു.

നോട്ടീസ് കാലാവധി പോലും പാലിക്കാതെയാണ് നടപടി സ്വീകരിച്ചതെന്ന് ജീവനക്കാർ ആരോപിച്ചു. കമ്പനിക്ക് നഷ്ടമുണ്ടെന്നതാണ് മാനേജ്മെന്റിന്റെ വിശദീകരണം. എന്നാൽ മറ്റ് സംസ്ഥാനങ്ങളിൽ പുതിയ നിയമനങ്ങൾ നടക്കുന്നതിനിടെ കേരളത്തിലെ ജീവനക്കാരെ മാത്രം ഒഴിവാക്കിയത് വിവേചനമാണെന്നാണ് ജീവനക്കാരുടെ ആരോപണം.

ജോലിയിൽ തിരിച്ചെടുക്കുകയോ മതിയായ നഷ്ടപരിഹാരം നൽകുകയോ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ജീവനക്കാർ പ്രതിഷേധം ശക്തമാക്കി.