മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്‌മെന്റിന് നേരെയുണ്ടായ വെടിവെപ്പുകേസിലെ പ്രതിയായ അധോലോകസംഘാംഗം അൻമോൾ ബിഷ്ണോയി കോടതിയിൽ കീഴടങ്ങാൻ അനുമതി തേടി. നിലവിൽ മറ്റൊരു കേസിൽ ഡൽഹിയിലെ തിഹാർ ജയിലിൽ കഴിയുന്ന ഇയാൾ, മുംബൈയിലെ പ്രത്യേക മക്കോക്ക കോടതിയെയാണ് സമീപിച്ചത്.
വിചാരണയിൽ നേരിട്ട് പങ്കെടുക്കാൻ താൽപര്യമുണ്ടെന്നും നീതിപൂർവമായ വിചാരണ ഉറപ്പാക്കണമെന്നുമാണ് ഹർജിയിലെ ആവശ്യം. ജയിലിലായതിനാൽ നേരിട്ട് ഹാജരാകാൻ കഴിയില്ലെന്നും വീഡിയോ കോൺഫറൻസിങ് വഴിയോ കോടതിയുടെ പ്രത്യേക ഉത്തരവുപ്രകാരമോ കീഴടങ്ങാൻ അവസരം നൽകണമെന്നും ഇയാൾ ആവശ്യപ്പെട്ടു.
2024 ഏപ്രിലിലാണ് സൽമാൻ ഖാന്റെ വീടിന് നേരെ ബൈക്കിലെത്തിയ അക്രമികൾ വെടിയുതിർത്തത്. ആക്രമണത്തിന് പിന്നിൽ ലോറൻസ് ബിഷ്ണോയി സംഘമാണെന്നും അൻമോൾ ബിഷ്ണോയിയാണ് ഇതിന് നേതൃത്വം നൽകിയതെന്നുമാണ് മുംബൈ പോലീസിന്റെ ആരോപണം. സംഭവശേഷം വിദേശത്തേക്ക് കടന്ന ഇയാളെ 2025 നവംബറിൽ ഇന്ത്യയിൽ തിരിച്ചെത്തിച്ച ശേഷം എൻ.ഐ.എ അറസ്റ്റ് ചെയ്തിരുന്നു.
കേസിന്റെ വിചാരണ പുരോഗമിക്കുന്നതിനിടെ ചില പ്രോസിക്യൂഷൻ സാക്ഷികളുടെ മൊഴികൾ അൻമോളിന്റെ സാന്നിധ്യമില്ലാതെ കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. പ്രതി കീഴടങ്ങുന്നത് കേസിന്റെ നടപടികൾ വേഗത്തിലാക്കാൻ സഹായിക്കുമെന്ന് അഭിഭാഷകർ കോടതിയെ അറിയിച്ചു. ഹർജി പരിഗണിച്ച കോടതി വിഷയത്തിൽ പ്രോസിക്യൂഷന്റെ മറുപടി സമർപ്പിക്കാൻ നിർദേശിച്ചു.
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.
ചാനലിൽ അംഗമാകാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക





0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.