Wednesday, 17 May 2023

കേരളത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ 7.50 ലക്ഷം സർക്കാർ കണക്കിൽ വെറും 5.20 ലക്ഷം

SHARE
കേരളത്തിൽ നഗരവൽക്കരണത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾക്ക് വലിയ പങ്കാണുള്ളത്. കൺസ്ട്രക്ഷൻ കമ്പനികൾക്ക് പുറമേ ഫുഡ് ഇൻഡസ്ട്രിയിലും  തോട്ടം മേഖലകളിലും, മറ്റു മേഖലകളിലും അന്യസംസ്ഥാന തൊഴിലാളികളുടെ സ്വാധീനം ഉണ്ട്. കേരളത്തിലെ മികച്ച സൗകര്യങ്ങളും നല്ല വേതനവും ഇവരെ കൂടുതൽ ഇങ്ങോട്ടേക്കു ആകർഷിക്കുന്നു.
കേരളത്തിലെ ഇതര സംസ്ഥാന തൊഴിലാളികൾക്കായി സർക്കാർ ഏർപ്പെടുത്തിയ ആവാസ് പദ്ധതിയിലെ രജിസ്ട്രേഷനിലാണ് 5.20 ലക്ഷം എന്ന കണക്ക്  സർക്കാർ ഈ പദ്ധതിയിൽ രജിസ്റ്റർ ചെയ്തവർക്ക്  25000 രൂപ ചികിത്സാസഹായവും 2 ലക്ഷം രൂപയുടെ അപകടമരണ ഇൻഷുറൻസ് പരിരക്ഷയുമാണ് പദ്ധതി പ്രകാരം ലഭിക്കുന്നത്. ഈ പദ്ധതിയിലെ രജിസ്ട്രേഷൻ താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.
 തൊഴിലാളികൾക്ക് നേരിട്ട് രജിസ്റ്റർ ചെയ്യാൻ കഴിയുന്ന മൊബൈൽ ആപ്പ് '' അതിഥി" ഉടനെ തൊഴിൽ വകുപ്പ് പുറത്തിറക്കും ആപ്പിൽ റജിസ്റ്റർ ചെയ്യുന്നവർക്ക് ആവാസ് പദ്ധതിയിൽ അംഗത്വം ലഭിക്കും

 നിലവിലുള്ള അതിഥി പോർട്ടൽ വഴി രജിസ്ട്രേഷൻ എളുപ്പമല്ലാത്തതിനാണ് ആപ്പ് കൊണ്ടുവരുന്നത് റെയിൽവേ സ്റ്റേഷനുകളിലും ജോലി സ്ഥലത്തും ക്യാമ്പുകളിൽ ഒക്കെ നേരിട്ട് ചെന്നാണ് നിലവിൽ ഉദ്യോഗസ്ഥർ ഇതര സംസ്ഥാന തൊഴിലാളികളുടെ രജിസ്ട്രേഷൻ ചെയ്യുന്നത് ആവാസ് പദ്ധതിയുടെ കാര്യം പറയുമ്പോൾ മാത്രമാണ് തൊഴിലാളികൾ രജിസ്ട്രേഷന് തയ്യാറാക്കുന്നതും എന്നാൽ രജിസ്റ്റർ ചെയ്യാത്ത തൊഴിലാളികളെ കണ്ടു പിടിക്കാൻ തൊഴിൽ വകുപ്പിന് ഒരു മാർഗ്ഗവുമില്ല.
 
തൊഴിലാളികളെ കൊണ്ടുവരുന്ന ഏജന്റ് മാരും കരാറുകാരും മുൻകൈയെടുത്താൽ മാത്രമേ ഈ വിവരം വകുപ്പിന് ലഭിക്കും എന്നാൽ ഏജന്റ്റിയോ കരാറുകാരുടെയോ സഹായമില്ലാതെ കേരളത്തിലെത്തി ഓരോ ദിവസവും ഓരോ സ്ഥലത്ത് ജോലിക്ക് പോകുന്ന ആയിരക്കണക്കിന് തൊഴിലാളികൾ ഉണ്ട് ഇവർ ആരുടെയും കണക്കിൽപ്പെടുന്നില്ല. 

ഇതര സംസ്ഥാന തൊഴിലാളികളുടെ വിവരങ്ങൾ പണിത സ്ഥലത്തെ കരാറുകാർ പോലീസ് സ്റ്റേഷനുകളിൽ അറിയിക്കണമെന്ന് ഡിജിപിയുടെ സർക്കുലർ ഉണ്ടെങ്കിലും അത് മിക്കയിടത്തും നടപ്പാക്കുന്നുമില്ല.



SHARE

Author: verified_user