ഇടുക്കി: കട്ടപ്പന സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പറായി കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ ഇടുക്കി ജില്ലാ ട്രഷറർ ശ്രീ. സജീന്ദ്രൻ തെരഞ്ഞെടുക്കപ്പെട്ടു.
KHRA ഇടുക്കി ജില്ലാ പ്രസിഡൻറ് MS. അജി യുടെ അധ്യക്ഷതയിൽ ചേർന്ന ഇടുക്കി ജില്ലാ കമ്മിറ്റിയിൽ സംസ്ഥാന സെക്രട്ടറി ശ്രീ. മുഹമ്മദ് ഷാജി അദ്ദേഹത്തെ ആദരിച്ചു. ഉത്തരവാദിത്വമുള്ള ഒരു സംഘടന എന്ന നിലയിൽ കേരളത്തിലെ എല്ലാ ജനകീയ വിഷയങ്ങളിലും ശക്തമായ നിലപാടുകളിലൂടെയും , ഇടപാടുകളിലൂടെയും വ്യക്തമായ മുദ്ര പതിപ്പിക്കുന്ന ഒരു സംഘടനയാണ് കേരളാ ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ എന്നും സംസ്ഥാന ,ജില്ലാ ,യൂണിറ്റ് തലത്തിൽ ശക്തമായ പ്രവർത്തനങ്ങളാണ് നടന്നുവരുന്നതെന്നും മുഹമ്മദ് ഷാജി പറഞ്ഞു.