Thursday, 18 May 2023

കൊല്ലത്ത് മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം അണക്കാൻ ശ്രമം ദുരന്തത്തിൽ ദുരൂഹത

SHARE

കൊല്ലം: ഉളിയക്കോവിലിൽ മരുന്ന് സംഭരണ കേന്ദ്രത്തിൽ വൻ തീപിടുത്തം.

മെഡിക്കൽ സർവീസ് കോർപ്പറേഷന്റെ കീഴിലുള്ള സ്ഥാപനത്തിലാണ് തീ പിടിച്ചത്.

 ബുധനാഴ്ച രാത്രി 8.30 നോട്‌ കൂടിയാണു തീ പടരുന്നത് ശ്രദ്ധയിൽപ്പെട്ടത്.
വൈകിട്ട് അഞ്ചിന് സംഭരണശാല അടയ്ക്കും എന്നതിനാൽ ജീവനക്കാർ ആരുമുണ്ടായിരുന്നില്ല, തീപിടുത്തം ഉണ്ടായതിൽ ദുരൂഹത ഉള്ളതായി പറയപ്പെടുന്നു.
തീ അണയ്ക്കാൻ ശ്രമം തുടരുകയാണ്. പത്തിലധികം അഗ്നിശമനസേനാ യൂണിറ്റുകൾ തീ അണക്കുന്നതിന് സ്ഥലത്തെത്തി.
സമീപത്തെ വീടുകളിലേക്ക് തീപ്പെടരുന്നത് തടയാനാണ് ശ്രമം.

 പ്രദേശത്ത് വൈദ്യുതിയില്ല, വാഹനങ്ങൾ എത്തിച്ചേരുന്നതിനുള്ള ബുദ്ധിമുട്ടും വെല്ലുവിളിയാണ്. വലിയ തോതിലുള്ള പൊട്ടിത്തെറി ഉണ്ടാക്കുന്നത് പരിഭ്രാന്തി പരത്തുന്നു. കോവിഡ് സമയത്ത് സംഭരിച്ച സാനിറ്റൈസർ ഉൾപ്പെടെയുള്ളവ ഇവിടെ സൂക്ഷിച്ചിട്ടുണ്ടായിരുന്നു. ഗോഡൗൺ പൂർണമായി കത്തി നശിച്ചു.

15 വർഷമായി പ്രവർത്തിക്കുന്ന ഈ മരുന്ന് സംഭരണ കേന്ദ്രമാണ്
 കൊല്ലം ജില്ലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലേക്കും സർക്കാർ ആശുപത്രികളിലേക്കും മരുന്ന് എത്തിക്കുന്നത്.

ആദ്യം തീ പിടിച്ചത് ബ്ലീച്ചിങ് പൗഡർ സൂക്ഷിച്ചിരുന്നതാണ് ജനറേറ്ററുകളും വിശദീകരണ സംവിധാനവും ഉൾപ്പെടെ കത്തി നശിച്ചു കോടി.കളുടെ നഷ്ടമാണ് ഉണ്ടായിരിക്കുന്നത്
 കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെക്കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 










SHARE

Author: verified_user