Wednesday, 24 May 2023

തീർത്ഥാടകരുടെ മറന്നുവെച്ച ബാഗ് തിരികെ നൽകി ഹോട്ടലുടമ ഒരു വലിയ മാതൃകയായി

SHARE
കോന്നി: വാകയാറിലെ കാർത്തിക ഹോട്ടലിൽ മലേഷ്യയിൽ നിന്ന് വിവിധ അമ്പലങ്ങളിൽ തീർത്ഥാടനത്തിന് വന്ന വ്യക്തി ബാഗ് മറന്ന് വച്ച് പോയിരുന്നു. ഈ വിവരം കേരള ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ ജില്ലാ സെക്രട്ടറി ഏ.വി. ജാഫർ കേരളാ ഹോട്ടൽ ന്യൂസിനെയും , ബാഗ് മറന്ന വ്യക്തി കോട്ടയം ജില്ലയിൽ ഉണ്ട് എന്ന് മനസ്സിലാക്കി KHRA കോട്ടയം ജില്ലാ സെക്രട്ടറി ഫിലിപ്പ് കുട്ടിയെയും അറിയിച്ചു. ഈ വാർത്ത കേരളാ ഹോട്ടൽ ന്യൂസിൽ വരികയും.
KHRA ഗ്രൂപ്പിലൂടെ അത് നിമിഷങ്ങൾകക്കം ഷെയർ ചെയ്തതിന്റെ അടിസ്ഥാനത്തിൽ ബാഗിന്റെ ഉടമ കോന്നി പോലീസ് സ്റ്റേഷനിൽ എത്തുകയും, ഹോട്ടലുടമയുട പ്രതാപ് സിംഗ് പോലീസിന്റെ സാന്നിധ്യത്തിൽ ബാഗ് തിരിച്ചു ഏൽപ്പിച്ചു മാതൃകയാകുകയും ചെയ്തു.
ബാഗിൽ ക്യാഷ് ,പാസ്പോർട്ട് ,വിസ ,ഫ്ലൈറ്റ് ടിക്കറ്റ് ,എടിഎം കാർഡുകൾ, എന്നിവയായിരുന്നു ഉണ്ടായിരുന്നത്.

പ്രതാപ് സിംഗ് പത്തനംതിട്ട ജില്ലാ കമ്മിറ്റി അംഗവും, KHRA സംസ്ഥാന ജനറൽ കൗൺസിൽ അംഗവും ആണ്.

ഈ ന്യൂസ് നിമിഷങ്ങൾക്കകം ഷെയർ ചെയ്യാൻ സഹായിച്ച ഹോട്ടൽ & റസ്റ്റോറൻറ് അസോസിയേഷൻ ഫുൾ ടീമിനും പത്തനംതിട്ട ജില്ലയ്ക്കും ,ജില്ലാസെക്രട്ടറി ഏ.വി ജാഫറിനും , പ്രതാപ് സിംഗനും കോട്ടയം ജില്ലാ സെക്രട്ടറി ഫിലിപ്പ് കുട്ടിക്കും കോന്നി പോലീസ് അധികാരികൾക്കുംഅഭിനന്ദനങ്ങൾ.
കേരളാ ഹോട്ടൽ ന്യൂസിന്റെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

SHARE

Author: verified_user