Wednesday, 31 May 2023

ജൂലൈ 1 മുതൽ നിങ്ങളുടെ പാൻ കാർഡ് പ്രവർത്തനരഹിതമാവാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

SHARE
ഞങ്ങളുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ആധാർ-പാൻ ലിങ്ക് ചെയ്യുന്നതിനുള്ള അവസാന തീയതി ജൂൺ 30 ന് അവസാനിക്കും. മുമ്പ് 2023 മാർച്ച് 31 ആയിരുന്നു പാൻ – ആധാർ കാർഡ് ലിങ്കിംഗിന് നൽകിയിരുന്ന അവസാന ദിവസം. എന്നാൽ ജൂൺ 30 വരെ ദിവസം നീട്ടി നൽകുകയായിരുന്നു. ജൂലൈ 1 ന് ശേഷം ആധാറുമായി ബന്ധിപ്പിക്കാത്ത എല്ലാ പാൻ കാർഡുകളും പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്‌ട് ടാക്‌സസ് പൊതുജന ശ്രദ്ധക്കായി ഉത്തരവിറക്കിയിരിക്കുന്നു.

ആധാർ കാർഡുമായി പാൻ ലിങ്ക് ചെയ്യാൻ വൈകിയതിന് പിഴയും അടയ്ക്കണം. 2023 മാർച്ച് 31ന് മുമ്പ് പാൻ-ആധാർ കാർഡ് ലിങ്ക് ചെയ്യുന്നത് സൗജന്യമായിരുന്നു. അതിന് ശേഷം 1000 രൂപയാണ് പിഴ അടയ്‌ക്കേണ്ടി വരുന്നത്. പിഴ 2023 ജൂൺ 30നകം ചെയ്തില്ലെങ്കിൽ ഇത് പ്രവർത്തനരഹിതമാകും.

പാൻ-ആധാർ കാർഡ് എങ്ങനെ ലിങ്ക് ചെയ്യാം?

1. ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in സന്ദർശിക്കുക എന്നതിൽ ലോഗിൻ ചെയ്യുക

2.ക്വിക്ക് ലിങ്ക്സ് എന്ന വിഭാഗത്തിന് താഴെയുള്ള ‘ലിങ്ക് ആധാർ’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക.

3.നിങ്ങളുടെ പാൻ നമ്പർ വിശദാംശങ്ങൾ, ആധാർ കാർഡ് വിവരങ്ങൾ, പേര്, മൊബൈൽ നമ്പർ എന്നിവ സമർപ്പിക്കുക;

4. ‘ഞാൻ എന്റെ ആധാർ വിശദാംശങ്ങൾ സാധൂകരിക്കുന്നു’ എന്ന ഓപ്‌ഷൻ തെരഞ്ഞെടുത്ത് ‘തുടരുക’ എന്നതിൽ ക്ലിക്ക് ചെയ്യുക.

5.നിങ്ങളുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിൽ, നിങ്ങൾക്ക് ഒറ്റത്തവണ പാസ്‌വേഡ് (ഒടിപി) ലഭിക്കും. അത് പൂരിപ്പിച്ച ശേഷംസബ്മിറ്റ് ഓപ്ഷൻ ക്ലിക്ക് ചെയ്യുക.
ഞങ്ങളുടെ വെബ്സൈറ്റ് സന്ദർശിക്കുവാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
SHARE

Author: verified_user