തിരുവനന്തപുരം: അന്‍പത്തി മൂന്നാമത് കേരള സംസ്ഥാന ചലച്ചിത പുരസ്കാരത്തില്‍ മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി മമ്മൂട്ടി. ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാന മികവില്‍ പുറത്തിറങ്ങിയ നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിലെ അഭിനയത്തിനാണ് മമ്മൂട്ടിക്ക് പുരസ്കാരം. ചിത്രത്തിൽ ജെയിംസായും സുന്ദരമായും പകർന്നാടിയ മമ്മൂട്ടി പുരസ്കാരം ഏറെക്കുറെ ഉറപ്പിച്ചിരുന്നു. മമ്മൂട്ടിക്ക് അവസാന നിമിഷം വെല്ലുവിളിയായി 'ന്നാ താന്‍ കേസ് കൊട്' എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ കുഞ്ചാക്കോ ബോബനും ഉണ്ടായിരുന്നു. എന്നാല്‍ മികച്ച നടനുള്ള പ്രത്യേക പുരസ്കരമാമാണ് കുഞ്ചോക്കോ ബോബന് ലഭിച്ചത്. അപ്പന്‍ എന്ന ചിത്രത്തിലെ അഭിനയതത്തിന് അലന്‍സിയറും മികച്ച നടനുള്ള പ്രത്യേക പുരസ്കാരം നേടി. രേഖ എന്ന ചിത്രത്തിലൂടെ വിന്‍ഷി അലോഷ്യസ് മികച്ച നടിക്കുള്ള പുരസ്കാരം കരസ്ഥമാക്കി.
അവസാന പട്ടിക വരെ മറ്റു രണ്ടു നടന്മാർ കൂടി മത്സരരംഗത്തുണ്ടായി. ‘മലയൻകുഞ്ഞ്’ സിനിമയിലെ പ്രകടനവുമായി ഫഹദ് ഫാസിലും ‘ഇലവീഴാ പൂഞ്ചിറ’യിലെ സൗബിൻ ഷാഹിറും മുൻഗണന നേടി.
നടിമാരുടെ കാര്യത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഒരു വലിയ മാറ്റമുണ്ട്. മുൻനിര നായികമാർ ആരും തന്നെ അവസാന റൗണ്ടിൽ എത്തിയില്ല എന്നാണ് അവാർഡ് നിർണ്ണയവുമായി ബന്ധപ്പെട്ട ഉന്നത വൃത്തങ്ങളിൽ നിന്നും ന്യൂസ്18 മലയാളത്തിന് ലഭിക്കുന്ന സൂചന.
നവാഗതരായ യുവനടിമാരുടെ പേരാണ് മികച്ച നടിക്കുള്ള പരിഗണനാ പട്ടികയിൽ. ‘ദി ഫാമിലി മാൻ’ സീരീസിലൂടെ പരിചിതയായ ഉത്തർപ്രദേശ് സ്വദേശിനിയായ നടി സറിൻ ഷിഹാബ് മലയാളത്തിൽ അരങ്ങേറ്റം കുറിച്ച ചിത്രമാണ് ‘ആട്ടം’. സറിൻ ഷിഹാബ് ആണ് ഉയർന്നു കേൾക്കുന്ന പേരുകളിൽ ഒന്ന്. മറ്റൊരാൾ റിയാലിറ്റി ഷോയിൽ നിന്നും മലയാള സിനിമയിലെത്തിയ വിൻസി അലോഷ്യസ് ആണ്. നിരൂപക പ്രശംസ പിടിച്ചുപറ്റിയ ‘രേഖ’യിലെ നായികാവേഷമാണ് വിൻസിയുടെ പേര് പ്രഥമ പരിഗണനയിൽ എത്തിച്ചത്.