കേരള മെഡിക്കൽ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചപ്പോൾ പാലാ ബ്രില്ലിയൻസ് സ്റ്റഡി സെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് തിളക്കമാർന്ന വിജയം.
ആദ്യ 10 റാങ്കിനുള്ളിൽ 9 പേരും 100 റാങ്കിനുള്ളിൽ 85 പേരും 500 റാങ്കിനുള്ളിൽ 418 പേരും ആയിരം റാങ്കിനുള്ളിൽ 806 പേരും പാലാ ബ്രില്ലിയന്റിൽ പരിശീലനം നേടിയത് വഴി കേരളത്തിലെ 85% റിസൾട്ട് ബ്രില്ലിയന്റ് കരസ്ഥമാക്കി .
കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ എസ് 720 ൽ 711 മാർക്കോടെ കേരളത്തിൽ ഒന്നാമതായി.
അഖിലേന്ത്യാതലത്തിൽ ഇരുപത്തിമൂന്നാം റാങ്കും പെൺകുട്ടികളിൽ മൂന്നാം സ്ഥാനവും ആര്യ നേടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ തുവക്കുന്നുമ്മൽ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ നിന്ന് പ്ലസ് ടു പഠനം പൂർത്തിയാക്കിയതിനു ശേഷം ബ്രില്ലില്‍ ഒരു വർഷത്തെ പരിശീലനം നടത്തിവരികയായിരുന്നു. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയായ അർച്ചന ഏക സഹോദരിയാണ്.
കേരളാ മെഡിക്കൽ റാങ്ക് ലിസ്റ്റ്-2023 പ്രസിദ്ധീകരിച്ചു ആർ. എസ്. ആര്യ ഒന്നാം റാങ്ക് നേടി
കേരളാ മെഡിക്കൽ റാങ്ക് ലിസ്റ് പ്രസിദ്ധീകരിച്ചപ്പോൾ പാലാ ബ്രില്ല്യന്റ് ഡിസെന്ററിൽ പരിശീലനം പൂർത്തിയാക്കിയ വിദ്യാർത്ഥികൾ തിളക്കമാർന്ന വിജയം കാഴ്ചവച്ചു. ആദ്യ 10 റാങ്കിനുള്ളിൽ 9 പേരും 100 റാങ്കിനുള്ളിൽ 85 പേരും 500 റാങ്കിനുള്ളിൽ 418 പേരും 1000 റാങ്കിനുള്ളിൽ 806 പേരും പാലാ ബ്രില്ല്യന്റിൽ പരിശീലനം
നേടിയവരായതുവഴി കേരളത്തിലെ 85 % റിസൾട്ടും ബില്ല്യന്റ് കരസ്ഥമാക്കി.
കോഴിക്കോട് താമരശ്ശേരി സ്വദേശിനി ആര്യ ആർ എസ് 720 ൽ 711 മാർക്കോടെ കേരളത്തിൽ ഒന്നാമതായി. അഖിലേന്ത്യാതലത്തിൽ 23 -ാം റാങ്കും പെൺകുട്ടികളിൽ 3-ാം സ്ഥാനവും ആര്യ നേടിയിരുന്നു. പോലീസ് ഉദ്യോഗസ്ഥനായ തുവക്കുന്നുമ്മൽ രമേശ് ബാബുവിന്റെയും ഷൈമയുടെയും മകളാണ്. താമരശ്ശേരി അൽഫോൻസാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന് പ്ല പഠനം പൂർത്തിയാക്കിയതിനുശേഷം ബില്ല്യന്റിൽ ഒരു വർഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു ആര്യ. ബിരുദാനന്തര ബിരുദ വിദ്യാർത്ഥിനിയായ അർച്ചന ആർ എസ് ഏക സഹോദരിയാണ്.
710 മാർക്കോടെ ജേക്കബ്ബ് ബിവിന്റെ രണ്ടാം റാങ്ക് നേടി. കോയമ്പത്തൂരിൽ കാർഡിയോളജിസ്റ്റായ ഡോക്ടർ ബിവിൻ വിൽസൺന്റെയും ഗൈനക്കോളജിസ്റ്റായ ഡോക്ടർ ചിപ്പി ടെസ്സിന്റെയും മകനാണ്. പ്ലസ്ട പഠനത്തോടൊപ്പം ബില്ല്യന്റിലെ പരിശീലനത്തിലൂടെയാണ് ജേക്കബ്ബ് ഈ ഉയർന്ന റാങ്ക് നേടിയത്. ഒമ്പതാം ക്ലാസ്സ് വിദ്യാർത്ഥിനിയായ ജിയ ബിവിൻ സഹോദരിയാണ്.
പാലക്കാട് നെന്മാറ സ്വദേശിയായ നിതീഷ് പി 705 മാർക്കോടെ 4-ാം റാങ്ക് നേടി. അദ്ധ്യാപക ദമ്പതികളായ പത്മകുമാറിന്റെയും നിഷ് കെ യുടെയും മകനാണ്. തൃശ്ശൂർ ദേവമാതാ ഇങക പബ്ലിക് സ്കൂളിൽ പ്ലസ്ട പഠനത്തോടൊപ്പം ബില്ല്യന്റിൽ പരിശീലനം നടത്തി വരുകയായിരുന്നു. എൻജിനീയറായ നന്ദിഷ് സഹോദരനാണ്.
703 മാർക്കോടെ അഷ്ന ഷെറിൻ. 5-ാം റാങ്ക് നേടി. കണ്ണൂർ നടുവിൽ വി. പി. ഹൗസിൽ ബാങ്കുദ്യോഗസ്ഥനായ മൂസക്കുട്ടി വി. പി. യുടെയും ബുഷ്റ കെ. പി. യുടെയും മകളാണ്. മുഹമ്മദ് അജ്നാസ്, അനുഷ ഷെറിൻ എന്നിവർ സഹോദരങ്ങളാണ്.
720 ൽ 700 മാർക്കോടെ 7-ാം റാങ്ക് നേടിയ ലിന്റു ജോൺസൺ കൊല്ലം കുണ്ടറ സ്വദേശിയാണ്. എൻജിനിയറായ ജോൺസൺ ഡാനിയേലിന്റെയും ഷൈനി ജോൺസണിന്റെയും മകളായ ലിന്റു ചങ്ങനാശ്ശേരി തെങ്ങണ ഗുഡ് ഷെപ്പേർഡ് സ്കൂളിലെ പ്ലസ്ട പഠനത്തിനു ശേഷം ബ്രില്ല്യന്റിൽ ഒരു വർഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഹൗസ് സർജൻ ലിഷ ജോൺസൺ സഹോദരിയാണ്.
720 ൽ 700 മാർക്കോടെ 8-ാം റാങ്ക് നേടിയ സമാ മുബാറക് മലപ്പുറം ചങ്ങരംകുളം സ്വദേശിനിയാണ്. ഫാർമിസിസ് ദമ്പതികളായ മുബാറക് കോഴിക്കലിന്റെയും സൗജത്ത് പാളയത്തിലിന്റെയും മകളാണ്. ദുബായ് ഇന്ത്യൻ ഹൈസ്കൂളിലെ പ്ലസ്ട പഠനത്തിനു ശേഷം ബില്ല്യന്റിൽ ഒരു
വർഷത്തെ പരിശീലനം നടത്തിവരുകയായിരുന്നു.
720 ൽ 700 മാർക്ക് നേടി ഗൗരി ബിനു 9-ാം റാങ്ക് നേടി. ഡോക്ടർ ദമ്പതികളായ ബിനു ഉപദന്റെയും സ്വപ്ന മോഹന്റെയും മകളായ ഗൗരി കൊച്ചി വടുതല ചിന്മയ വിദ്യാലയത്തിലെ പ്ലസ്ടപഠനത്തോടൊപ്പം ബില്ല്യന്റിലെ തീവ്രപരിശീലനത്തിലൂടെയാണ് ഈ നേട്ടം കരസ്ഥമാക്കിയത്.
തിരുവനന്തപുരം പേട്ട സ്വദേശിനി ആണ്ടുക്കുന്നേൽ വീട്ടിൽ ഷാരോൺ മാത്യു 10-ാം റാങ്ക് കരസ്ഥമാക്കി. 720 ൽ 700 മാർക്കോടെയാണ് ഈ നേട്ടം കൈവരിച്ചത്. ഖത്തറിൽ ജോലി ചെയ്യുന്ന ബിജോയ് മാത്യുവിന്റെയും ലിറ്റിൽ ഫ്ളവറിന്റെയും മകളായ ഷാരോൺ മാത്യു ചാവറ ഇങക പബ്ലിക് സ്കൂളിലെ പ്ല പഠനത്തോടൊപ്പം ബില്ല്യന്റിൽ നടത്തിയ പരിശീലനത്തിലൂടെയാണ് ഈ റാങ്ക് നേടിയത്.
എറണാകുളം അങ്കമാലി സ്വദേശിയായ റോഷൻ ആർ നായർ 700 മാർക്കോടെ 11 -ാം റാങ്ക് നേടി . ഡോക്ടർ ദമ്പതികളായ രാജേഷ് ജി. യുടെം വീണ ഗോപിനാഥിന്റെയും മകനാണ്. പാലാ ചാവറ ഇങക പബ്ലിക് സ്കൂളിലെ പ്ലസ്ട പഠനത്തൊടൊപ്പം ബില്ല്യന്റിൽ നടത്തിയ പരിശീലനത്തിലൂടെയാണ് ഈ റാങ്ക് നേടിയത്.
പാലാ സെന്റ് വിൻസെന്റ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ പ്ലസ്ട പഠനത്തോടൊപ്പം ബില്ല്യന്റിലെ എൻട്രൻസ് കോച്ചിംഗിലും പങ്കെടുത്തുവരികയായിരുന്ന മുഹമ്മദ് സയാൻ ഷംഷീർ 697 മാർക്കോടെ 12-ാം റാങ്ക് നേടി. ദുബായിൽ ഉദ്യോഗസ്ഥനായ ശ്രീ ഷംഷീർ കൻഹായിയുടെയും ആമിനാത സെബയുടെയും മകനാണ്.
697 മാർക്കോടെ പ്രണവ് ജൂമിൻ ആലുങ്കൽ 13-ാം റാങ്ക് നേടി. എറണാകുളം ജില്ലയിൽ കാലടി ആലുങ്കൽ ഡോ. ഭൂമിൻ ജോസിന്റെയും രശ്മി ഭൂമിന്റെയും മകനാണ്. നോറ ജൂമിൻ സഹോദരിയാണ്.
697 മാർക്കോടെ ആദിത്യൻ പ്രവീൺ 14 -ാം റാങ്ക് നേടി. തിരുവനന്തപുരം ജില്ലയിൽ കുമാരപുരം ഡോ. പ്രവീണിൻറെയും ഡോ. ശ്രീജ്യോതിയുടെയും മകനാണ്. ഇവർക്കു പുറമേ മെറിൻ ട്രീസ റോയി 16-ാം റാങ്ക്, തരുൺ ജി സാജൻ 17-ാം റാങ്ക്, സങ്കൽപ് സുനോദ് 19-ാം റാങ്ക്, ഗൗതം കൃഷ്ണ കെ 20-ാം റാങ്ക്, സ്റ്റോം ജോ 21-ാം റാങ്ക്, ആദിൽ റോഷൻ 22-ാം റാങ്ക്, ദേവി നന്ദന എ ആർ 23-ാം റാങ്ക് അഗ്നിവേഷ് എ എസ്. 24-ാം റാങ്ക് എന്നിങ്ങനെ ഉന്നത റാങ്കുകൾ നേടി.നൂതന സാങ്കേതികവിദ്യയുപയോഗിച്ചുള്ള പരിശീലനവും ഓരോ കുട്ടിയേയും
വ്യക്തിഗതമായി തന്നെ നിരന്തരം നിരീക്ഷിക്കുവാനും അവലോകനം ചെയ്യുവാനും,പ്രോത്സാഹിപ്പിക്കുവാനുമുള്ള മെന്റേഴ്സിന്റെ സേവനവും, പാഠഭാഗങ്ങളുമായി ബന്ധപ്പെട്ട
സംശയനിവാരണത്തിന്
സദാസന്നദ്ധരായ വിദഗദ്ധരും പരിചയ സമ്പന്നരുമായ അദ്ധ്യാപകരുടെ സേവനവുമാണ് പാലാ ബില്ല്യന്റ് എന്ന പരിശീലന സ്ഥാപനത്തെ വിദ്യാർത്ഥികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ പ്രിയങ്കരമാക്കിയത്.
പഠനത്തിൽ മികവുപുലർത്തുന്ന വിദ്യാർത്ഥികൾക്ക് സാമ്പത്തിക പരാധീനത അവരുടെ വിദ്യാഭ്യാസത്തിന് പ്രതിബന്ധമാകരുതെന്ന നിശ്ചയദാർഡ്യത്തോടെ ബില്ല്യന്റ് ഡന്റ് മൈത്രി സ്കീമിലൂടെ സൗജന്യമായി പരിശീലനം നൽകിക്കൊണ്ടിരിക്കുന്നു. കൂടാതെ എസ്. സി. എസ്. ടി. വിദ്യാർത്ഥികൾക്ക് പ്രത്യേക സ്കോളർഷിപ്പും നൽകി വരുന്നു. പ്ലസ് ടു വിന് ഉയർന്ന മാർക്കും, നീറ്റ് പരീക്ഷയ്ക്ക് ഉയർന്ന സ്കോറും നേടുന്ന വിദ്യാർത്ഥികൾക്ക് നൂറു ശതമാനം വരെ സ്കോളർഷിപ്പും നൽകി വരുന്നു.
പാലാ ബില്ല്യന്റിലെ അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാരോടൊപ്പം
വിദ്യാർത്ഥികളും അവരുടെ രക്ഷിതാക്കളും നല്കിയ നിസ്തുലവും നിർലോഭവുമായ സഹകരണമാണ് ഈ നേട്ടങ്ങൾക്കു നിദാനമെന്ന് മാനേജിംഗ് ഡയറക്ടർ ശ്രീ.സെബാസ്റ്റ്യൻ ജി.മാത്യു പറഞ്ഞു. റാങ്കു ജേതാക്കളെ ഡയറക്ടർമാരായ സെബാസ്റ്റ്യൻ ജി.മാത്യു, ജോർജ് തോമസ്, സ്റ്റീഫൻ ജോസഫ്, സന്തോഷ് കുമാർ ബി., അദ്ധ്യാപക അനദ്ധ്യാപക ജീവനക്കാർ എന്നിവർ ചേർന്ന് അനുമോദിച്ചു.
2024 വർഷത്തേയ്ക്കുള്ള നീറ്റ് പരീക്ഷക്കുള്ള പുതിയ ബാച്ചുകൾ ജൂലൈ 31 മുതൽ ബ്രില്ല്യന്റിന്റെ വിവിധ സെന്ററുകളിൽ ആരംഭിക്കുന്നു. 12-ാം ക്ലാസ്സിലെ മാർക്കിന്റെയും നീറ്റ് സ്കോറിന്റെയും അടിസ്ഥാനത്തിലായിരിക്കും പ്രവേശനം. റീറിപ്പീറ്റേഴ്സിനുവേണ്ടി പ്രത്യേക ബാച്ചുകൾ ബില്ല്യന്റിൽ സജ്ജീകരിച്ചിരിക്കുന്നു. നീറ്റ് പരീക്ഷയ്ക്ക് പ്രത്യേക പരിശീലനം നടത്തുന്നതിനായി ടെസ്റ്റ് സീരിയസ് ബാച്ചുകളും ബ്രില്ല്യന്റ് ഒരുക്കിയിട്ടുണ്ട്. അർഹരായ വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് നല്കുന്നതാണ്.
വിദ്യാർത്ഥികളുടെ അഭിലാഷ പ്രതിഭകൾക്ക് പ്രൊഫഷണൽ കഴിവ് നൽകാൻ ഞങ്ങൾ ഉത്സുകരാണ്.
1984-ൽ സ്ഥാപിതമായതുമുതൽ, ബ്രില്യന്റ് സ്റ്റഡി സെന്റർ, ഓരോ വർഷവും വർധിച്ചുവരുന്ന വിസ്മയങ്ങളുടെ അനുമോദനങ്ങളുടെയും മഹത്വത്തിന്റെ സ്‌പാംഗലുകളുടെയും സിംഫണിയുടെ തെളിവായി മികവിന്റെ ഉയരങ്ങൾ കീഴടക്കുന്നു. ഇപ്പോൾ ബ്രില്ല്യന്റ് സംസ്ഥാനത്തെ പ്രമുഖ കോച്ചിംഗ് സെന്ററുകളിൽ ഏറ്റവും മികച്ചതും ദക്ഷിണേന്ത്യയിലുടനീളമുള്ള പ്രഗത്ഭരായ മാതാപിതാക്കളെ ആകർഷിക്കുന്ന സുപ്രധാന കേന്ദ്രവുമായി മാറിയിരിക്കുന്നു, അവരുടെ അഭിലഷണീയ പ്രതിഭകൾക്ക് പ്രൊഫഷണൽ കഴിവ് നൽകാൻ ഉത്സുകരാണ്.
സംസ്ഥാനത്തെ അസംഖ്യം എൻട്രൻസ് കോച്ചിംഗ് സെന്ററുകളിൽ ഒന്നായ ബ്രില്ല്യന്റ് സ്റ്റഡി സെന്റർ 1984 ൽ സ്ഥാപിതമായി, അതിന്റെ തുടക്കം മുതൽ മെഡിക്കൽ, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷകൾക്ക് മികച്ച കോച്ചിംഗ് നൽകുന്നുണ്ട് .
വിജയികളുടെ ഒരു ഗാലക്‌സി സൃഷ്‌ടിക്കുന്നതിന് പുറമെ, സംസ്ഥാന തലത്തിലും ദേശീയ തലത്തിലും പ്രവേശന പരീക്ഷകളിൽ ഉയർന്ന റാങ്കുകളുടെ തെളിയിക്കപ്പെട്ട റെക്കോർഡിന്റെ ക്രെഡിറ്റ് ഞങ്ങൾക്ക് നൽകിയതിന് സർവശക്തന് ഞങ്ങൾ നന്ദി പറയുന്നു.