ദഹന വ്യവസ്ഥയെ സജീവമായി നിലനിർത്തുന്ന ആയിരം ബില്യണിലധികം ബാക്ടീരിയകൾ നമ്മുടെ കുടലിൽ ഉണ്ട്. നമ്മൾ രാത്രി ഉറങ്ങുമ്പോൾ ഈ ബാക്ടീരിയകൾ ആമാശയത്തിലെ ആസിഡ് ഉത്പാദനത്തെ തടയുന്ന രാസവസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. മിക്ക ആളുകളും ഉച്ചഭക്ഷണത്തിന് ശേഷവും അത്താഴത്തിന് ശേഷവുമൊക്കെ മോര് കുടിക്കാറുണ്ട്.
മോര് കുടിക്കുന്നത് ദഹന വ്യവസ്ഥയെ ശക്തപ്പെടുത്തുക മാത്രമല്ല ശരീരത്തിന് ഊർജ്ജം പകരുകയും ചെയ്യും. എന്നാൽ നിങ്ങൾ ചെയ്യുന്ന ചില അബദ്ധങ്ങൾ ഗുണത്തെക്കാൾ ദോഷം ചെയ്യും. സാധാരണയായി ആളുകൾ മോരിൽ ഉപ്പിട്ട് കുടിക്കാറുണ്ട്.
ഉപ്പിടുമ്പോൾ രുചി കൂടും. എന്നാൽ മോരിൽ ഉപ്പ് ചേർത്താൽ അത് നല്ല ബാക്ടീരിയകളെ ആക്രമിക്കുകയും നമ്മുടെ വയറിന് പ്രശന്ങ്ങൾ ഉണ്ടാക്കുകയും ചെയ്യുമെന്നാണ് പറയുന്നത്. അത് കൊണ്ടാണ് ഉപ്പ് ചേർത്ത മോര് അബദ്ധത്തിൽ പോലും ഉപയോഗിക്കരുതെന്ന് പറയുന്നത്.
മോരിൽ ഉപ്പ് കലർത്തുന്നതിന്റെ പാർശ്വഫലങ്ങൾ
ഉപ്പ് ഇട്ട് മോരിന്റെ രുചി വർദ്ധിപ്പിക്കുന്നത് അപകടകരമാണ്: ഭക്ഷണം മുഴുവൻ കഴിച്ച ശേഷം ആളുകൾ അത് ദഹിപ്പിക്കാൻ മോര് കുടിക്കാറുണ്ട്. ഇതിന്റെ ഉപഭോഗം ആലസ്യം, ക്ഷീണം, വയറിലെ പ്രശ്നങ്ങൾ, വയുവിന്റെ പ്രശ്നങ്ങൾ എന്നിവയിൽ നിന്ന് ആശ്വാസം നൽകുന്നു. എന്നാൽ രുചി കൂട്ടാൻ ഉപ്പ് ചേർക്കുമ്പോൾ ഓർക്കുക ഇത് വയറിന് ദോഷം ചെയ്യും.
നല്ല ബാക്ടീരിയകളെ ദോഷകരമായി ബാധിക്കും: മോരിൽ രുചിക്ക് വേണ്ടി ഉപ്പ് ചേർക്കുമ്പോൾ നല്ല ബാക്ടീരിയകളെ ദോഷകരമായി ബാധിക്കുന്നു. എന്നാൽ ഉപ്പിടാത്ത മോര് കുടിക്കുന്നത് കൊണ്ട് ധാരാളം ഗുണങ്ങളുണ്ട്. പ്രോബയോട്ടിക്സ് അടങ്ങിയ ഭക്ഷണമായ മോര് കുടലിന്റെ ആരോഗ്യത്തിന് നല്ലതാണ്.
ഇത് നല്ല ബാക്ടീരിയകൾക്കും ഗുണമാണ്. എന്നാൽ ഉപ്പ് ചേർക്കുമ്പോൽ അത് പ്രോബയോട്ടിക്സിന്റെ പ്രവർത്തനം കുറയ്ക്കുന്നു. ഇത് ബാക്ടീരിയകളെ നേരിട്ട് ബാധിക്കുന്നു. ഇത് മൂലം ആമാശയത്തിലെ നല്ല ബാക്ടീരിയകൾ നശിക്കാൻ തുടങ്ങുന്നു.
മോരിന് ഗുണങ്ങളും ദോഷങ്ങളുമുണ്ട്: മോര് ഒരു പുളിച്ച അല്ലെങ്കിൽ അമ്ല പദാർത്ഥമായതിനാൽ ഇത് കഴിക്കുന്നത് ആരോഗ്യത്തിന് ഗുണം ചെയ്യും . ആയൂർവേദത്തിൽ ഇതിന്റെ ഗുണങ്ങൾ പലതും വിവരിച്ചിട്ടുണ്ടെങ്കിലും അതിന്റെ ഉപഭോഗവുമായി ബന്ധപ്പെട്ട് ചില മുൻകരുതലുകൾ എടുക്കാനും നിർദ്ദേശിക്കുന്നു. മോരിൽ ഉപ്പ് കലർത്തി ആവർത്തിച്ച് കഴിക്കുന്നത് ശരീരത്തിലെ കഫവും പിത്തവും വർദ്ധിപ്പിക്കും. ഇത് മൊത്തത്തിലുള്ള ആരോഗ്യത്തെ ബാധിക്കും.
അസിഡിറ്റി പ്രശ്നം: മോരിൽ ഉപ്പ് കലർത്തി കഴിക്കുന്നത് നല്ല ബാക്ടീരിയകൾ നശിക്കാൻ കാരണമാകുന്നതാണ്, ഇങ്ങനെ ചെയ്യുന്നതിലൂടെ അസിഡിറ്റി ഉണ്ടാകുന്നത് തടയുന്ന രാസ വസ്തുക്കൾ ഉത്പാദിപ്പിക്കുന്നു. അത് കൊണ്ട് മോരിൽ ഉപ്പ് ചേർത്ത് കുടിക്കുന്നത് അസിഡിറ്റി വർദ്ധിക്കാൻ കാരണമാകുന്നതാണ്. അത് കൊണ്ട് ഉപ്പ് ചേർത്ത് മോര് കുടിക്കുന്നത് ഒഴിവാക്കാൻ ശ്രമിക്കുക.