മാനന്തവാടി: വയനാട്ടില്‍ റേഡിയോ കോളര്‍ ഘടിപ്പിച്ച കാട്ടാന ഒരാളെ അക്രമിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വ്യാപക പ്രതിഷേധം. കാട്ടാന ഇറങ്ങി ദിവസങ്ങൾ പിന്നിട്ടിട്ടും കൃത്യമായ വിവരം ആളുകൾക്ക് നൽകുന്നതിനോ ആനയെ പിടികൂടുന്നതിനോ ഉള്ള നടപടികൾ വനംവകുപ്പ് സ്വീകരിച്ചില്ലെന്നാരോപിച്ച് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയിരിക്കുകയാണ്. മുഴുവന്‍ റോഡുകളും ഉപരോധിക്കുന്നതടക്കമുള്ള പ്രതിഷേധങ്ങളിലേക്ക് കടന്നിരിക്കുകയാണ് പ്രദേശവാസികൾ.
ആന ഒരാളുടെ ജീവനെടുത്തപ്പോള്‍ മാത്രമാണ് അധികൃതര്‍ നടപടികളിലേക്ക് പോയതെന്നാണ് നാട്ടുകാരുടെ ആരോപണം. മാനന്തവാടി നഗരത്തിലും അജിയുടെ മൃതദേഹമുള്ള മാനന്തവാടി മെഡിക്കല്‍ കോളേജിന് മുന്നിലും നാട്ടുകാരുടെ പ്രതിഷേധമുണ്ട്. കളക്ടറും സിസിഎഫും ഡിഎഫ്ഒയും സ്ഥലത്തെത്താതെ പോസ്റ്റുമോര്‍ട്ടം നടത്താൻ അനുവദിക്കില്ലെന്നാണ് നാട്ടുകാരുടെ വാദം.
പടമല ചാലിഗദ്ദ പനച്ചിയില്‍ അജി (47) യാണ് ഇന്ന് രാവിലെ കാട്ടാനയുടെ ആക്രമണത്തിനിരയായത്. ഇതിന് പിന്നാലെ മാനന്തവാടി നഗരസഭയിലെ നാല് വാര്‍ഡുകളില്‍ അധികൃതര്‍ നിരോധനാജ്ഞ പുറപ്പെടുവിട്ടുണ്ട്.
0 #type=(blogger):
ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.