കല്‍പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാല വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥൻ ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തില്‍ നേരത്തെ സസ്പെൻഡ് ചെയ്ത്, പിന്നീട് തിരിച്ചെടുത്ത 33 വിദ്യാര്‍ത്ഥികളെ വീണ്ടും സസ്പെൻഡ് ചെയ്തു. സസ്‌പെൻഷൻ സംബന്ധിച്ച ഉത്തരവ് ഡീൻ പുറത്തുവിട്ടു.
ഏഴ് പ്രവൃത്തി ദിനങ്ങളിലേക്കാണ് ഇവരെ സസ്പെൻഡ് ചെയ്തത്. 33 വിദ്യാർത്ഥികളെയും കുറ്റവിമുക്തരാക്കി വിസി ഇറക്കിയ ഉത്തരവ് പിൻവലിച്ചാണ് സസ്‌പെൻഷൻ നടപടി.കോളേജില്‍ നിന്ന് റാഗിങിന്‍റെ പേരില്‍ സസ്പെൻഡ് ചെയ്ത രണ്ട് വിദ്യാര്‍ത്ഥികളുടെ സസ്പെൻഷൻ ഇതിന് മുൻപ് ഹൈക്കോടതി സ്റ്റേ ചെയ്തിരുന്നു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക