Saturday, 23 March 2024

കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം; യുവാവിന് ​ഗുരുതര പരിക്ക്

SHARE

തിരുവനന്തപുരം: തിരുവനന്തപുരത്ത് കാട്ടാക്കടയിൽ വീണ്ടും ടിപ്പർ അപകടം. സ്കൂട്ടർ യാത്രികനായ യുവാവിനെ ഇടിച്ച ശേഷം 100 മീറ്ററോളം ടിപ്പർ ലോറി വലിച്ചുകൊണ്ടുപോയി. കാട്ടാക്കട നക്രാംചിറയിലാണ് അപകടം നടന്നത്.

 യുവാവിനെ ​ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിച്ചു. മുഖത്തും കൈകളിലും കാലുകളിലും ​ഗുരുതര യുവാവിന് ഗുരുതര പരിക്ക് പറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം പനവിള ജം​ഗ്ഷനിലുണ്ടായ ടിപ്പർ അപകടത്തിൽ അധ്യാപകന്റെ ജീവൻ പൊലിഞ്ഞിരുന്നു. രണ്ടാഴ്ചക്ക് മുമ്പായിരുന്നു ടിപ്പറിൽ നിന്ന് കല്ല് തെറിച്ചുവീണ് ബിഡിഎസ് വിദ്യാർത്ഥിയായ അനന്തു മരിച്ചത് . തലസ്ഥാനത്ത് ടിപ്പർ അപകടങ്ങൾ ഇപ്പോൾ പതിവായിരിക്കുകയാണ്. ന​ഗരത്തിൽ ടിപ്പറിന് നിയന്ത്രണമേർപ്പെടുത്തിയതിന് ശേഷവും അപകടങ്ങൾ ഉണ്ടാകുന്നുണ്ട്. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user

0 #type=(blogger):

ഈ സൈറ്റിൽ വരുന്ന കമ്മന്റുകൾക്കു കേരളാ ഹോട്ടൽ ന്യൂസിന് ഉത്തരവാദിത്ത്വം ഉണ്ടായിരിക്കുന്നതല്ല. ഇത് വായനക്കാർ രേഖപ്പെടുത്തുന്ന അവരുടേതായ അഭിപ്രായങ്ങൾ മാത്രമാണ്.