Thursday, 7 March 2024

കുതിച്ചു കയറി സാധനവില നട്ടം തിരിഞ്ഞ് ജനകീയ ഹോട്ടൽ

SHARE
 







കൊച്ചി:നാടൻ രുചിയിൽ കുറഞ്ഞ ചെലവിൽ ഭക്ഷണം കഴിക്കാമെന്ന പ്രത്യേകതയാണ് ജനകീയ ഹോട്ടലുകൾക്ക്. എന്നാൽ അകത്ത് അടുപ്പുകയുന്ന പാട് ആർക്കും അറിയില്ല. വിലക്കയറ്റവും സബ്സിഡി നിർത്തലും പ്രതിസന്ധിയിലാക്കി. 20 രൂപയ്ക്ക് ഊണ് നൽകിയിരുന്നത് സബ്സിഡി നിർത്തലാ ക്കിയതോടെ 30 രൂപയാക്കേണ്ടിവന്നു. പാഴ്സലിന് 35 രൂപയും. ഇതോടെ പല ജനകീയ ഹോട്ടലുകളും അടച്ചുപൂട്ടൽ ഭീഷണിയിലേക്ക് വന്നു. ഉള്ളതുകൊണ്ട്പിടിച്ചുനിൽക്കുന്ന ഹോട്ടലുകൾക്ക് വിലക്കറ്റം ഭീഷണിയായി നിലനിൽക്കുന്നുമുണ്ട്. ഇതിനിടെയാണ് വാണിജ്യ സിലിണ്ടറുകളുടെ അടിക്കടിയുള്ള വിലവർദ്ധന ചെലവ് കഴിഞ്ഞാ സം 10000 രൂപവരെ ഒരോ ജീവനക്കാരിക്കും ലഭിച്ചിരുന്ന സ്ഥാനത്ത് ഇപ്പോൾ പറയത്തക്ക തുക പോലുമില്ലാത്ത അവസ്ഥ. എട്ടും പത്തും പേർക്ക് തൊഴിലില്ലാതാകുമെന്നു കരുതി മാത്രം ഹോട്ടൽ നടത്തികൊണ്ടു പോകുന്നവരുമുണ്ട്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ



SHARE

Author: verified_user