തിരുവനന്തപുരം: 2024-25 അധ്യയന വർഷത്തെ സ്കൂൾ പാഠപുസ്തകത്തിന്റെ സംസ്ഥാനതല വിതരണ ഉദ്ഘാടനം ഇന്ന് തിരുവനന്തപുരത്ത് നടക്കും. കോട്ടണ്‍ഹിൽ ഹയർ സെക്കൻഡറി സ്കൂളിൽ രാവിലെ 11ന് നടക്കുന്ന ചടങ്ങിൽ മന്ത്രി വി. ശിവൻകുട്ടി വിതരണോദ്ഘാടനം നിർവഹിക്കും.
രണ്ട്, നാല്, ആറ്, എട്ട്, 10 ക്ലാസുകളിലെ കുട്ടികൾക്ക് അടുത്ത അധ്യയന വർഷത്തേക്ക് ആവശ്യമായ 1,43,71,650 പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായി. പുതുക്കിയ പാഠ്യപദ്ധതി അനുസരിച്ച് അടുത്ത അക്കാദമിക് വർഷത്തേക്കുള്ള ഒന്ന്, മൂന്ന്, അഞ്ച്, ഏഴ്, ഒന്‍പത് ക്ലാസുകളിലെ കുട്ടികൾക്ക് ആവശ്യമായ 2,09,72,250 പാഠപുസ്തകങ്ങളുടെ അച്ചടി മേയ് ആദ്യവാരം പൂർത്തിയാക്കുമെന്നും അതിന്റെ വിതരണോദ്ഘാടനം മേയ് 10ന് നടത്തുമെന്നും മന്ത്രി അറിയിച്ചു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ