Tuesday, 12 March 2024

പൗരത്വ നിയമ ഭേദഗതിക്കെതിരെയായി സിഎസ്‌ഐ സഭ

SHARE

പൗരത്വ നിയമ ഭേദഗതിക്കെതിരെയായി  സിഎസ്‌ഐ സഭ. വിശ്വാസത്തിന്റെ പേരിലാകരുത് പൗരത്വം നൽകുന്നത് എന്ന് സിഎസ്‌ഐ സഭ. തിടക്കുപ്പെട്ട് സിഎഎ നടപ്പാക്കേണ്ടതല്ലെന്ന് ബിഷപ്പ് ഡോ. മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. സർക്കാർ കൂടുതൽ ചർച്ചകൾ ഈ വിഷയത്തിൽ നടത്തേണ്ടതായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു.

രാജ്യത്ത് പൗരത്വ നിയമ ഭേദഗതി നിയമം പ്രാബല്യത്തിൽ വന്നതിന് പിന്നാലെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിച്ച് രാഷ്ട്രീയ സംഘടനകൾ. എൽഡിഎഫ് നിയമം പിൻവലിക്കണമെന്നാവശ്യപ്പട്ട് ഇന്ന് പ്രതിഷേധ റാലി സംഘടിപ്പിക്കും. കോൺഗ്രസ് മണ്ഡലതലങ്ങളിൽ നിയമം പിൻവലിക്കണമെന്നാവശ്യവുമായി പ്രതിഷേധം സംഘടിപ്പിക്കും. മണ്ഡലതല പ്രതിഷേധം സംസ്ഥാന വ്യാപകമായി പ്രക്ഷോഭം സംഘടിപ്പിക്കുന്നതിന്റെ ഭാഗമായാണ്.


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ





SHARE

Author: verified_user