Friday, 8 March 2024

കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞു: നിരവധി പേർക്ക് പരിക്ക്

SHARE



എംസി റോഡിൽ കോട്ടയം കുര്യത്ത് കാറുമായി കൂട്ടിയിടിച്ച് കെഎസ്ആർടിസി ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്. ബസ് യാത്രക്കാർക്ക് പരിക്കേറ്റെങ്കിലും ആർക്കും കാര്യമായ പരിക്കില്ല. അതേസമയം കാറിലുണ്ടായിരുന്ന യാത്രക്കാരന് ഗുരുതരമായി പരിക്കേറ്റു. ഇയാളെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 
രാവിലെ പതിനൊന്ന് മണിയോടെയാണ് അപകടം സംഭവിച്ചത. മൂന്നാറിലേക്ക് പോയ സൂപ്പർ ഫാസ്റ്റ് ബസാണ് കുര്യത്തിനടുത്ത് അപകടത്തിൽപ്പെട്ടത്. എതിരെ വന്ന കാറുമായി കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന ബസ് ഇടിയുടെ ആഘാതത്തിൽ ഒരു വശത്തേക്ക് മറിയുകയായിരുന്നു.  അപകടത്തെ തുടർന്ന് എംസി റോഡിൽ ഗതാഗതക്കുരുക്കും അനുഭവപ്പെടുന്നുണ്ട്.






ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ




SHARE

Author: verified_user