തിരുവനന്തപുരം: മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഉളപ്പടെയുള്ള ഏഴ് നഗരങ്ങളിൽ സിബിഐ റെയ്ഡ്. തിരുവനന്തപുരം കൂടാതെ ഡൽഹി, മുംബൈ, അമ്പാല, മധുര, ചെന്നൈ, ചണ്ഡീഗഡ് എന്നിവടങ്ങളിലാണു പരിശോധന നടത്തിയത്. റഷ്യൻ യുദ്ധമേഖലകളിലടക്കം യുവാക്കളെ അയച്ച സ്ഥാപനങ്ങളിലാണു പരിശോധന നടക്കുകയാണ്. 50 ലക്ഷം രൂപയും രേഖകളും ലാപ്ടോപ്പ്, മൊബൈൽ എന്നിവയും പരിശോധനയിൽ പിടിച്ചെടുത്തു.
വിവിധ വീസ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കും ഏജന്റുമാർക്കുമെതിരെ കേസ് രജിസ്റ്റർ ചെയ്തു. പ്രതികളെന്നു സംശയിക്കുന്നവരെ ചോദ്യം ചെയ്തു വരികയാണെന്ന് സിബിഐ അധികൃതർ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്ബിഡക്വൽ