തയ്യാറെടുപ്പുകൾ വേഗത്തിൽ പൂർത്തിയാക്കുന്നു. ഏത് കാർഡ് ഉടമയ്ക്കും സപ്ലൈകോ ഔട്ട്ലെറ്റുകളിൽ നിന്ന് 10 കിലോ അരി വാങ്ങാം.
ശബരി കെ റൈസ് ഭാരത് റൈസിനേക്കാൾ ഗുണമേന്മയുള്ള അരിയായിരിക്കും എന്നും മന്ത്രി അറിയിച്ചു.
റേഷൻ കടകളിലൂടെ കേന്ദ്ര സർക്കാർ കൊടുക്കുന്ന അരിയാണ് 29 രൂപ നിരക്കിൽ ഭാരത് അരി ആയി നൽകുന്നത് എന്ന് മന്ത്രി ആരോപിച്ചു.
സിവിൽ സപ്ലൈസ് വകുപ്പിനോ സപ്ലൈകോയ്ക്കോ ഭാരത് അരി നൽകിയിരുന്നെങ്കിൽ വളരെ കുറഞ്ഞ വിലയ്ക്ക് ജനങ്ങൾക്ക് അത് ലഭ്യമാക്കാമായിരുന്നു. കേന്ദ്രം ഭാരത് അരിയിലൂടെ ജനങ്ങൾക്ക് ഉണ്ടാകുമായിരുന്ന അവസരം നിഷേധിച്ചു.
കൂടുതൽ വിലകൊടുത്ത് അരി വാങ്ങേണ്ട സാഹചര്യമാണ് ഭാരത് അരിയിലൂടെ സൃഷ്ടിച്ചതെന്നും ജി ആർ അനിൽ പറഞ്ഞു.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
https://www.facebook.com/keralahotelnews?mibextid=സ്‌ബിഡക്വൽ