ന്യൂമാഹി: സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്റെ പ്രസ്താവന എന്ന പേരിൽ വാട്സ് ആപ്പ് ഗ്രൂപ്പിൽ വ്യാജ വാർത്ത പ്രചരിപ്പിച്ചയാൾക്കെതിരെ പൊലീസിൽ പരാതി നൽകി.
വസ്തുതാവിരുദ്ധവും സമൂഹത്തിൽ ഭിന്നിപ്പ് ഉളവാക്കുന്നതുമായ വ്യാജ സന്ദേശം പ്രചരിപ്പിച്ചതായാണ് ഇയാൾക്കെതിരായ പരാതി. വ്യാജസന്ദേശം നിർമ്മിച്ച് പ്രചരിപ്പിച്ച വ്യക്തിക്കെതിരെ നിയമ നടപടി വേണമെന്ന് ആവശ്യപ്പെട്ട് സി.പി.എം. ന്യൂമാഹി ലോക്കൽ സെക്രട്ടറി കെ.ജയപ്രകാശനാണ് ന്യൂമാഹി പൊലീസിൽ പരാതി നൽകിയത്.
ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക
ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക