Tuesday, 26 March 2024

'588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ത്തിയ കള്ള്'; കൊടുങ്ങല്ലൂരിൽ ഷാപ്പിന് പൂട്ടിട്ട് എക്സെെസ്

SHARE

തൃശൂര്‍: കൊടുങ്ങല്ലൂരില്‍ ഷാപ്പില്‍ നിന്ന് സ്പിരിറ്റ് കലര്‍ത്തിയ കള്ള് എക്‌സൈസ് പിടിച്ചെടുത്തു. കൊടുങ്ങല്ലൂര്‍ റേഞ്ചിലെ പോഴങ്കാവ് ഷാപ്പില്‍ കരുതിയിരുന്ന 588 ലിറ്റര്‍ സ്പിരിറ്റ് കലര്‍ന്ന കള്ള് ആണ് എക്‌സൈസ് സംഘം പരിശോധനയില്‍ പിടിച്ചെടുത്തത്. എന്‍ഫോഴ്സ്മെന്റ് അസിസ്റ്റന്റ് എക്‌സൈസ് കമ്മീഷണര്‍ സതീഷ് കുമാറിന്റെ നിര്‍ദ്ദേശപ്രകാരം ആയിരുന്നു മിന്നല്‍ പരിശോധന നടത്തിയത്. എക്‌സൈസ് ഇന്‍സ്പെക്ടര്‍ ഷാംനാഥിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.

ഷാപ്പ് ലൈസന്‍സിയായ ചാലക്കുടി മുരിങ്ങൂര്‍ സ്വദേശി സൈജു, ഷാപ്പ് മാനേജരായ പനങ്ങാട് സ്വദേശി റിജില്‍ എന്നിവരെ പ്രതികളാക്കി കേസ് എടുത്തിട്ടുണ്ട്.  ഷാപ്പ് പൂട്ടിച്ചു. ലൈസന്‍സി സ്ഥലത്ത് ഇല്ലാത്തതിനാല്‍ അറസ്റ്റു ചെയ്യാന്‍ കഴിഞ്ഞിട്ടില്ലെന്നും എക്‌സൈസ് വ്യക്തമാക്കി. 


ഗ്രൂപ്പിൽ അംഗമാകുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുവാൻ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക

 ഫേസ്ബുക് പേജ് ഫോളോ ചെയ്യുവാൻ താഴെ കൊടുത്തിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക 





SHARE

Author: verified_user